പുതിയ സ്ഥലങ്ങളും കാഴ്ചകളും തേടിയുളള യാത്രകളില്‍ സംസ്കാരങ്ങളും ആളുകളും രീതികളുമെല്ലാം കടന്നു വരും. ജീവിതത്തില്‍ എന്നും ഓർമ്മിക്കാവുന്ന കുറേ നിമിഷങ്ങള്‍ തേടിയാണ് നമ്മളോരോരുത്തരുടെയും യാത്രകള്‍ അതുകൊണ്ടു തന്നെ സുരക്ഷിതമായി മടങ്ങിയെത്തിയാലേ യാത്രകള്‍ പൂർണ്ണമാകൂ. തനിച്ചാണെങ്കിലും അടുത്ത ആളുകള്‍ക്കൊപ്പമാണെങ്കിലും സുരക്ഷിതത്വം വളരെ പ്രധാനപ്പെട്ടതാണ്.
പ്ലാൻ ചെയ്യുന്നതു മുതല്‍ പോകുന്ന സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പെരുമാറാനും അവരുടെ സംസ്കാരത്തെ ബഹുമാനിക്കാനും മറക്കരുത്. ഇത് കൂടാതെ യാത്രകള്‍ സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങളും ഏറെയുണ്ട്. നിങ്ങള്‍ ഒരു യാത്ര സുരക്ഷിതമാക്കാനായി എന്തൊക്കെയെന്ന് മനസ്സിലാക്കേണ്ടതെന്ന് നോക്കാം.
1. റിസേർച്ച് ചെയ്യാം, പഠിക്കാം
യാത്ര പ്ലാൻ ചെയ്യുന്നത് ഏത് സ്ഥലത്തേയ്ക്കാണെങ്കിലും പോകുന്ന ഇടത്തെ കൃത്യമായി മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. സ്ഥലത്തിന്റെ പ്രത്യേകതകളും കാണേണ്ട കാഴ്ചകളും മാത്രമല്ല, അവിടുത്തെ സംസ്കാരം, ജീവിതരീതികള്‍, പ്രാദേശിക നിയമങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയും മനസ്സിലാക്കിയിരിക്കണം. അവരുടെ രീതികളെ മനസ്സിലാക്കാതെയുള്ള പ്രവർത്തികള്‍ മോശമായേക്കാം. യാത്രയില്‍ സന്ദർശിക്കുന്ന ഇടങ്ങളും താമസസൗകര്യവും മുൻകൂട്ടി കണ്ടെത്തുന്നതും നല്ല തീരുമാനമാണ്.
2. സിറ്റുവേഷൻ അറിയാം
എവിടെയാണ് പോകുന്നതെങ്കിലും ആ പ്രദേശത്തെ നിലവിലെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. യാത്ര തീരുമാനിച്ചു കഴിഞ്ഞാല്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍, കാലാവസ്ഥ, യാത്രാ മുന്നറിയിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യാത്രയ്ക്ക് മുൻപുള്ള ദിവസങ്ങളില്‍ അവിടുത്തെ വാർത്തകളും സ്ഥിതിഗതികളു അറിയാൻ മറക്കരുത്.
3. സാധനങ്ങള്‍ സുരക്ഷിതമാക്കാം
യാത്രകളില്‍ ഏറ്റവും ശ്രദ്ധയോടെ സൂക്ഷിക്കേണ്ടയാണ് പാസ്പോർട്ടും വിസയും അടക്കമുള്ള യാത്രാരേഖകള്‍. അതുകൂടാതെ ബാഗുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. തിരക്കുള്ള സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോകുമ്പോൾ നിങ്ങളുടെ കൈവശമുള്ള ബാഗും വിലപിടിപ്പുള്ള സാധനങ്ങളും കൈവിട്ടുപോകാതിരിക്കാൻ നോക്കണം. ആന്‍റിതെഫ്റ്റ് ബാക്ക് പാക്കുകള്‍ എടുക്കുന്നത് നിങ്ങളുടെ പണവും മറ്റു രേഖകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതില്‍ സൂക്ഷിക്കുന്നത് ഉപകാരപ്പെടും.കൂടാതെ, പാസ്പോർട്ട്, മറ്റ് ഐഡികള്‍, ട്രാവല്‍ ഇൻഷുറൻസ് തുടങ്ങിയവ ബാഗില്‍ സുരക്ഷിത സ്ഥാനത്ത് വയ്ക്കുവാനും മറക്കരുത്. യാത്രാരേഖകളുടെ ഡിജിറ്റല്‍ കോപ്പി ഫോണിലും കരുതാം.
4. വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ
യാത്രകളില്‍ ടാക്സികള്‍ തിരഞ്ഞെടുക്കുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. വിശ്വസിക്കാവുന്ന സേവനങ്ങള്‍ നല്കുന്ന സര്‍വീസുകള്‍ മാത്രമേ പരിഗണിക്കാവൂ. നിങ്ങള്‍ പോകുന്ന പ്രദേശത്തെ വിശ്വസനീയമായ സേവനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അതില്‍ വേണം ബുക്ക് ചെയ്യുവാന്‍. പ്രത്യേകിച്ച് രാത്രികാലങ്ങളിലെയും ഉള്‍പ്രദേശങ്ങളിലെയും യാത്രകള്‍ക്കായി വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ. ട്രാവല്‍ ഏജന്‍സി വഴി യാത്ര ചെയ്യുമ്പോൾ അവരില്‍ നിന്നും മികച്ച സര്‍വീസുകള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അത് തിരഞ്ഞെടുക്കാം. പൊതുഗതാഗതം ഉപയോയിക്കുമ്പോഴും ശ്രദ്ധിക്കുക.
5. എവിടെയാണെന്ന് അറിയിക്കാം
നിങ്ങളുടെ യാത്രാ പ്ലാൻ അനുസരിച്ച് ഓരോ ദിവസവും എവിടെയൊക്കെ പോകുന്നുവെന്നും രാത്രി താമസം എവിടെയാണെന്നും ഒക്കെ ഏറ്റവും അടുത്ത ആളുകളെയോ ബന്ധുക്കളെയോ അറിയിക്കുന്നത് നല്ലതാണ്. ഏതെങ്കിലും കാരണവശാല്‍ നിങ്ങളെ കോണ്ടാക്‌ട് ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ നിങ്ങള്‍ എവിടെയാണ് ഉള്ളതെന്നറിയാൻ ഇത് പ്രയോജനപ്പെടും.
6. ഭക്ഷണം കരുതാം
യാത്രയില്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. വൃത്തിയുള്ള ഇടങ്ങളാണ് എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ കഴിക്കാവൂ. വഴിയരികിലെ ഭക്ഷണം കഴിക്കാൻ സധിക്കാതെ വരുമ്പോൾ കഴിക്കാനായി പാക്ക്ഡ് ഐറ്റംസ് കരുതാം. തുറന്നു വെച്ച വെള്ളവും ഭക്ഷണവും കഴിക്കാതെയിരിക്കാം. വെള്ളം യാത്രയില്‍ ഒരു കുപ്പിയില്‍ കരുതുന്നത് നല്ലതാണ്.
7. പ്രാദേശിക സംസ്കാരം
അറിഞ്ഞിരിക്കാംനിങ്ങള്‍ യാത്ര പോകുന്ന ഇടത്തെ പ്രാദേശിക സംസ്കാരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ രീതികള്‍, ആചാരങ്ങള്‍, നിയമങ്ങള്‍ എന്നിവ അറിഞ്ഞിരിക്കണം. അത് കൂടാതെ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കുവാനും പ്രദേശത്തിന്റെ രീതികളെ ബഹുമാനിക്കാനും മറക്കരുത്. ചില രീതികള്‍, ആംഗ്യങ്ങള്‍ വാക്കുകള്‍ തുടങ്ങിയവ ചില സ്ഥലങ്ങളില്‍ മോശം അർത്ഥമായിരിക്കും. അതുകൊണ്ട് മാന്യമായി പെരുമാറാനും വാക്കുകള്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കുക.






