spot_img
Monday, June 22, 2026
Home Blog Page 104

ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറിന് അപേക്ഷിക്കാം

0

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ഏപ്രിൽ 1ന് ശേഷം സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/ സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ/ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ/ MPLADS ഫണ്ട്/ CSR ഫണ്ട്/ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും മുച്ചക്ര വാഹനം/ ഇലക്ട്രോണിക് വീൽ ചെയർ ലഭിക്കാത്തവർക്ക് ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കാം. ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAlpQLSd52dLKbSQVHsKZS4juJJ8GqZVNilBYYKzINNy00uLFyZuTkA/viewform?usp=dialog. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട PMR/ അസ്ഥിരോഗവിഭാഗം വിദഗ്ധരുടെ നിശ്ചിത മാതൃകയിൽ ഉള്ള സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവയുടെ ഫോർമാറ്റുകൾ hpwc.kerala.gov.in ൽ ലഭിക്കും. ഡിസംബർ 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഫോൺ: 0471 2347768, 9497281896.

2002ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ..?

0

SIR 2025:വോട്ടർമാർ അറിയേണ്ടത്


ഇപ്പോൾ 40 വയസ്സിൽ താഴെയുള്ള 2025 ലെ പട്ടികയിൽ പേരുള്ളവർ: അവരുടെ സ്വന്തം മാതാവ് / പിതാവ് 2002 ലെ പട്ടികയിൽ പേരുണ്ടെങ്കിൽ ആ പിതാവിന്റെ/ മാതാവിന്റെ അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ നമ്പർ,  Part നമ്പർ, പട്ടികയിലെ ക്രമനമ്പർ എന്നിവ ലഭ്യമാണെങ്കിൽ അവർക്കും മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. (വിവാഹം കഴിച്ചു കൊണ്ടു വന്നവർക്ക് ഇത് നിർബന്ധമാണ്. സ്വന്തം വീട്ടിലേക്ക് വിളിച്ച് അത് റെഡിയാക്കി വെക്കുക.)

ഓരോരുത്തർക്കും അവരുടെ ഫോട്ടോ പതിച്ച 2 ഫോറം വീതം BLO വീട്ടിൽ നൽകും. ഒന്ന് പൂരിപ്പിച്ച് BLO ക്ക് നൽകണം. രണ്ടാമത്തേത് വീട്ടിൽ സൂക്ഷിക്കണം. (പുതിയ ഫോട്ടോ മാറ്റി നൽകാൻ അതിൽ സൗകര്യം ഉണ്ടാകും.)

*എല്ലാ ഫോമുകളും വീട്ടിൽ മുതിർന്ന ഒരാൾ ഒപ്പിട്ട് നൽകിയാൽ മതി. വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.
(അതുകൊണ്ട് ഇപ്പോൾ പ്രവാസികളായ 40 വയസിനു താഴെയുള്ള വോട്ടർമാർക്ക് അവരുടെ വോട്ട് നഷ്ടപ്പെടില്ല.)

*2025 ലെ പട്ടികയിൽ പേരുള്ള എല്ലാവരും BLO വീട്ടിൽ കൊണ്ടു വരുന്ന ഫോറം പൂരിപ്പിച്ചു നൽകണം.* എങ്കിൽ മാത്രമേ 2025 ഡിസംബർ 9 ന് പുറത്തിറങ്ങുന്ന കരട് പട്ടികയിൽ പേര് വരികയുള്ളൂ.. (കരട് പട്ടികയിൽ പേര് വരാത്തവർ രേഖകൾ സഹിതം പിന്നീട് ഹിയറിങ് ന് ഹാജരാകേണ്ടി വരും.)


*ഇപ്പോൾ 40 വയസിന് മുകളിൽ ഉള്ളവർ:
2025 ലെ പട്ടികയിൽ പേര് ഉണ്ട്, 2002 ലെ പട്ടികയിൽ പേരില്ല എങ്കിൽ അവർ പിന്നീട് രേഖകൾ ഹാജരാക്കേണ്ടി വരും. (BLO യുടെ അടുത്ത് ഫോറം മാത്രം നൽകിയാൽ മതി. കരട് പട്ടികയിൽ പേര് വന്നിട്ടില്ല എങ്കിൽ ഹിയറിങ് സമയത്ത് രേഖകൾ നൽകിയാൽ മതി.)

കൂടുതൽ വിവരങ്ങളും 2002-ലെ പട്ടിക പരിശോധിക്കാനുള്ള ലിങ്കും.

2002 ലെ പട്ടിക പരിശോധിച്ച് കേരളത്തിലെ ഏത് ബൂത്തിലെയും പേര് വിവരങ്ങൾ കണ്ടെത്താൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.ceo.kerala.gov.in/electoral-roll-sir-2002

ആയുർവേദ മരുന്നിന്റെ പേരിൽ തപാലിൽ കൂപ്പൺ അയച്ചു നൽകി തട്ടിപ്പ്:പോലീസ് നൽകുന്ന മുന്നറിയിപ്പ്

0

LIV MUSTANG AYURVEDA എന്ന കമ്പനിയുടെ പതിമൂന്നാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ലക്കി ഡ്രോ മത്സരത്തില്‍ സമ്മാനം ലഭിച്ചതായി രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം സ്ക്രാച്ച് & വിന്‍ കൂപ്പണ്‍ അയച്ചുനല്‍കിയാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. രജിസ്റ്റേര്‍ഡ് തപാലിലൂടെ അയച്ചുനല്കുന്ന ലക്കി ഡ്രോ കൂപ്പണ്‍ സ്ക്രാച്ച് ചെയ്ത് സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് പുതിയ തട്ടിപ്പ്. ഇതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വലിയ തുക സമ്മാനം ലഭിച്ചതായി അറിയിക്കുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി Tax ഇനത്തില്‍ നിശ്ചിത ശതമാനം മുന്‍കൂട്ടി ഇരകളെ കൊണ്ട് അടപ്പിച്ചു തട്ടിപ്പുകാര്‍ കബളിപ്പിക്കുന്നു. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ഇടപാടുകളും മറ്റും നടത്തുമ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളും സ്ക്രാച്ച് & വിന്‍ കുപ്പണില്‍ പൂരിപ്പിച്ചു നല്‍കുന്ന മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തട്ടിപ്പു നടത്തുന്നത്. യഥാര്‍ത്ഥ സമ്മാനങ്ങള്‍ക്ക് ഒന്നും തന്നെ മുന്‍കൂര്‍ പണമടക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടാറില്ല. സമ്മാനത്തട്ടിപ്പുകളില്‍ ഉള്‍പ്പെടാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്. #keralapolice #statepolicemediacentre

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം: അമ്മ അറസ്റ്റിൽ

0

തളിപ്പറമ്പ് ∙ കണ്ണൂരിലെ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ.ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണുവെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസ് രണ്ട് ദിവസമായി മുബഷിറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മുബഷിറയെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടർന്നു പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണുമരിച്ചു; അബദ്ധത്തിൽ വീണതാണെന്ന് മാതാവ്

0

കണ്ണൂര്‍: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്.തളിപ്പറമ്പ് പൊലീസ് കേസടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെ വിശദമായ മൊഴിയെടുക്കും. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു:മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍

0

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്.

മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാ​ഗത സംവിധായകൻ ഫാസിൽ മു​ഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്.

ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ടൊവിനോ തോമസ്, ആസിഫലി, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി.

കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.

മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ, രചയിതാവ് സി. മീനാക്ഷി.
മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി
മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം
മികച്ച ജനപ്രിയ ചിത്രം: പ്രേമലു
മികച്ച നവാഗത സംവിധായകന്‍: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ)
മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല)
മികച്ച വസ്ത്രാലങ്കാരം: സമീറ സനിഷ് (രേഖാ ചിത്രം, ബൊഗെയ്ൻ വില്ല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്( ബറോസ്)
മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവിയർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ:സുഷിൻ ശ്യാം
മികച്ച ഗാനരചയിതാവ്: ഹിരൺദാസ് മുരളി (വേടൻ) (മഞ്ഞുമ്മൽ ബോയ്സ്: വിയർപ്പുതുന്നിയിട്ട കുപ്പായം)
മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ ജോസ്, അമൽ നീരദ്
മികച്ച തിരക്കഥാകൃത്ത്: ചിദംബരം
മികച്ച സ്വഭാവ നടി: ലിജോമോൾ
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടി(പ്രത്യേക ജൂറി പരാമർശം): ജ്യോതിർമയി (ബൊഗെയ്ൻ വില്ല)
മികച്ച നടൻ(പ്രത്യേക ജൂറി പരാമർശം): ടോവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം)
മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)
മികച്ച ഗായകൻ: ഹരിശങ്കർ( എആർഎം)

അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ

0

അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ നവംബറിലാണ് കളി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിന്റെ അസൗകര്യമാണ് ഇതിന് തടസ്സമായതെന്നും മന്ത്രി പറഞ്ഞു. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടെങ്കിലും ഫിഫയുടെ അംഗീകാരം ലഭിക്കാനുണ്ട്.

കളിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അർജന്റീന ടീമുമായി തുടരുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ഫിഫാ നിലവാരത്തിൽ ഒരു സ്റ്റേഡിയം കാലിക്കറ്റ് സർവ്വകലാശാലയിലും നിർമ്മിക്കാൻ പദ്ധതിയുണ്ട്. കേരള കായിക വകുപ്പ് തന്നെ അതിനായുള്ള പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ നിർമ്മാണത്തിന് സിൻഡിക്കേറ്റിന്റെ അനുമതി ലഭിച്ചാൽ, രണ്ടു മാസത്തിനകം നിർമ്മാണം ആരംഭിക്കാനാകും

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി

0

ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിലുൾപ്പെട്ട ഏക മലയാളിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി.

ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കാലകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവിന്‍റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്‍റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രം​ഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.

അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശായിൽ നിന്നും എം.ബി.എയും, കേംബ്രിഡ്ജ് സർവ്വകലാശയിൽ നിന്നും ആർട്ട്സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പി.എച്ച്.ഡിയും ചെയ്തുവരുന്നു. ലാൻഡ്മാർക്ക് ​ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ​ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ ‘പവർ വുമൺ’ പട്ടിക ദുബൈയിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.

യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി, വ്യക്തത വരുത്തി അധികൃതർ

0

ദുബൈ: കുടുംബത്തെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുള്ള പ്രതിമാസ ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നിലവിൽ വന്നിരിക്കുകയാണ് ഐസിപിയെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ ഉൾപ്പടെ നൽകിയ റിപ്പോർട്ടുകളിലൂടെ.

ഇതനുസരിച്ച് മക്കളെയും മാതാപിതാക്കളെയും യുഎഇയിൽ സന്ദശനത്തിന് കൊണ്ടുവരാൻ സ്പോൺസർ ചെയ്യുന്നയാൾക്ക് പ്രതിമാസം 4000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. സഹോദരങ്ങൾ, സ്വന്തം പേരക്കുട്ടികൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരെയാണ് കൊണ്ടു വരുന്നതെങ്കിൽ 8000 ദിർഹമാണ് ശമ്പളം ഉണ്ടായിരിക്കേണ്ടത്. അമ്മാവൻ , ആന്റി, കസിൻ എന്നിവർക്കും ഇതേ ശമ്പള പരിധിയാണ്.

സുഹൃത്തുക്കളെ വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് 15,000 ദിർഹം മാസ ശമ്പളം ഉണ്ടായിരിക്കണം. ബന്ധുക്കൾക്കുള്ള വിസിറ്റ് വിസയുടെ അപേക്ഷാ ഘട്ടത്തിൽ തന്നെ ബന്ധുത്വം തെളിയിക്കുന്ന രേഖകൾ നൽകണം. മടക്ക ടിക്കറ്റ്, 6 മാസം കാലാവധിയുള്ള പാസ്പോർട്ട് എന്നിവയും നിർബന്ധമാണ്.

കുവൈത്തിന്‍റെ ആകാശത്ത് വിസ്മയമൊരുക്കാൻ നവംബർ മാസം, വരാനിരിക്കുന്നത് പ്രതിഭാസങ്ങളുടെ പരമ്പര

0

കുവൈത്ത് സിറ്റി: കണ്ണുകൊണ്ട് നേരിട്ട് നിരീക്ഷിക്കാനാവുന്ന ആകാശ അത്ഭുതങ്ങൾ നിറഞ്ഞ മാസമായിരിക്കും നവംബർ എന്ന് അൽ-അജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഈ വർഷം നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾ അനുഭവിക്കാനാകുന്ന മാസമാണിതെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സെന്‍റർ വ്യക്തമാക്കി. ബഹിരാകാശ നിരീക്ഷണ പ്രേമികൾക്ക് അപൂർവമായ ദൃശ്യങ്ങൾ കാണാനുള്ള അതുല്യ അവസരമാണ് നവംബർ നൽകുന്നതെന്നും കേന്ദ്രം അറിയിച്ചു.

നവംബർ 3: ചന്ദ്രൻ–ശനി ഗ്രഹസംഗമം

ഞായർ മുതൽ പ്രതിഭാസങ്ങൾ ആരംഭിക്കും. രണ്ട് ആകാശഗോളങ്ങളും പരസ്പരം അടുത്ത് വന്ന് ഏകദേശം മൂന്ന് ഡിഗ്രി അകലത്തിൽ കടന്നുപോകും. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ വ്യക്തമാകുന്ന ഒരു ദൃശ്യം പ്രതീക്ഷിക്കുന്നു.

നവംബർ 5: ‘ബീവർ മൂൺ’ പൂർണചന്ദ്രൻ

ചന്ദ്രൻ പൂർണഘട്ടത്തിലെത്തുന്ന ഈ ദിവസം, പുരാതന കാലത്ത് ബീവറുകൾ അണക്കെട്ടുകൾ പണിയുന്ന സീസണുമായി ബന്ധപ്പെടുത്തി നൽകിയ പേരാണ് ‘ബീവർ മൂൺ’. തെളിഞ്ഞ വലിയ ചന്ദ്രനെ കുവൈത്ത് ആകാശത്ത് ആസ്വദിക്കാം.

നവംബർ 10: ജ്യുപിറ്റർ സംഗമം

ഈ മാസത്തെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായിരിക്കും ഇത്. ചന്ദ്രൻ ജ്യുപിറ്ററിനോട് 3 ഡിഗ്രി 56 മിനിറ്റ് വടക്കായി കടന്നുപോകും. തെളിഞ്ഞ ആകാശത്ത് വിസ്മയാനുഭവമാകുന്ന കാഴ്ച.

നവംബർ 12: ബുധ–ചൊവ്വ ഗ്രഹസംഗമം

സൂര്യോദയത്തിന് അൽപം മുമ്പ് കിഴക്കൻ ആകാശത്ത് ബുധനും ചൊവ്വയും ഏകദേശം 1 ഡിഗ്രി 18 മിനിറ്റ് ദൂരത്തിൽ അടുത്തുള്ള പ്രത്യേക നിമിഷം.

നവംബർ 6 – 30: ലിയോണിഡ് മെറ്റിയർ ഷവർ

നവംബർ 17–18 രാത്രി ഏറ്റവും കൂടുതൽ ലിയോണിഡ് ഉൽക്കാവർഷം പ്രതീക്ഷിക്കുന്നു. ടെമ്പൽ-ടട്ടിൽ വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഉൽക്കകൾ തിളക്കമാർന്ന വേഗതയിൽ വീഴുമ്പോൾ, ഇരുണ്ട ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണിതെന്ന് ഇത് സൂചിപ്പിക്കുന്നു.

നവംബർ 20: പുതുചന്ദ്രന്‍, അമാവാസി

സൂര്യനും ചന്ദ്രനും ഒരേ രേഖയിൽ എത്തുന്ന ജ്യോതിശാസ്ത്ര സംഗമത്തോടെ 2025ലെ ഏറ്റവും ചെറിയ ശ്രാവണമാസ ചന്ദ്രക്കല ആകാശത്ത് പ്രത്യക്ഷപ്പെടും.

നവംബർ മാസം കുവൈത്ത് ശീതകാല നക്ഷത്ര സമൂഹങ്ങൾ വീണ്ടും തെളിയുന്ന സമയമാണ്. ഒരിയൻ, ടോറസ്, സിറിയസ്, പ്ലിയാഡ്സ് മുതലായ ഏറ്റവും തെളിഞ്ഞ നക്ഷത്രങ്ങൾ ഈ മാസത്തിൽ സന്ധ്യക്ക് ഉടൻ കിഴക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടും