spot_img
Wednesday, June 24, 2026
Home Blog Page 117

മഞ്ചേരിയില്‍ അരുംകൊല; കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി

0

മഞ്ചേരി: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നുഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രവീണും മൊയ്തീനും തമ്മില്‍ മുന്‍പും തര്‍ക്കവും വൈരാഗ്യവുമുണ്ടായിരുന്നതായാണ് വിവരം.

സ്പെഷ്യൽ ഡ്രൈവ്:59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കിതായി പോലീസ്

0

ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശകാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെൻ്റു ചെയ്യുകയും ചെയ്തു. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ നേതൃത്വത്തിലാണ് പ്രത്യേക എൻഫോഴ്സ്മെൻറ് നടപടികളും ബോധവൽക്കരണ ഡ്രൈവും നടത്തിയത്.

ഒക്ടോബർ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവർത്തനത്തിൽ, തെറ്റായതും സുരക്ഷിതമല്ലാത്തതുമായ റോഡ് പെരുമാറ്റങ്ങൾ എന്നിവയ്ക്കായി ഓട്ടോറിക്ഷകൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2025 ജൂൺ മുതൽ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകൾ ഉൾപ്പട്ട 330 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 108 എണ്ണം കാൽനടയാത്രക്കാരെ ഇടിച്ചിട്ടതാണ്. ഓട്ടോറിക്ഷകൾ നിയന്ത്രണംവിട്ട 28 സംഭവങ്ങളും ഇതിൽ പെടുന്നു.

ഓട്ടോഡ്രൈവർമാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കൽ എന്നിവയ്ക്കെതിരെ കർശനമായ പരിശോധന പോലുള്ള എൻഫോഴ്സ്മെൻറ് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രേഖകൾ, ഫിറ്റനസ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.

സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർക്കിടയിൽ അവബോധ കാമ്പെയ്നുകൾ നടത്തി. 3322 കാമ്പെയ്നുകളിലൂടെ 15875 ഓട്ടോഡ്രൈവർമാരെ ബോധവൽക്കരിക്കാനായി. ഓട്ടോ സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും ഗതാഗത നിയമങ്ങൾ സ്വമേധയാ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോ ഡ്രൈവർ യൂണിയനുകളുമായും അസോസിയേഷനുകളുമായും ഏകോപിപ്പിക്കുകയും ചെയ്തു.

പരിശോദനകൾ തുടർന്നും ഉണ്ടാവുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതുമാണ്‌

അലക്ഷ്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗ് ശ്രദ്ധയിൽ പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങൾക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ്.

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ നിർദ്ദേശങ്ങൾ പാലിച്ചും ജില്ലാ പോലീസ് മേധാവികൾ, ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുമാണ് വാഹന പരിശോധന നടത്തിയത്.

#keralapolice#statepolicemediacentre

ഗതാഗത വകുപ്പിൽ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.ബി ഗണേഷ്‌കുമാർ

0
*വിഷൻ 2031 സെമിനാർ

വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ. വിഷൻ 2031ന്റെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ അവതരണം നടത്തുകയായിരുന്നു മന്ത്രി.

പൊതുഗതാഗത രംഗം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിർമിത ബുദ്ധി അടക്കം  ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നിർമിത ബുദ്ധി സഹായത്താൽ കെ എസ് ആർ ടി സി ഷെഡ്യൂൾ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിലാണ് ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജി.പി.എസ് സഹായത്താൽ ഗതാഗത കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 

കൂട്ടായ പ്രവർത്തനഫലമായാണ് കെഎസ്ആർടിസി ലാഭത്തിലായത്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകളും ലാഭകരമായി മുന്നേറുന്നു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്‌കൂളിലൂടെ ലാഭം നേടിയത്. കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കും. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാക്കുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശിലനം.

റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ  കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റങ്ങളെ എതിർക്കുന്നതല്ല സർക്കാർ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്താലാണ് എയർ ഹോൺ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ നിയമനത്തിന് പോലീസിലേത് പോലെ ഫിറ്റ്‌നെസ് ടെസ്റ്റ് പ്രാവർത്തികമാക്കുന്നതിന് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

 വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ സ്‌പെഷ്യൽ സെക്രട്ടറി പി.ബി നൂഹ് അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സിയടക്കം ലാഭത്തിലായത് സ്‌പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി. 2025 ഓഗസ്റ്റ് എട്ടിലെ കെ.എസ്.ആർടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ അവതരിപ്പിച്ചു. 2024 ഓഗസ്റ്റ് മുതൽ കെ.എസ്.ആർ.ടി.സി ജീവനകാർക്ക് കൃത്യമായ ശമ്പളവും പെൻഷനും നൽകുന്നു. മോട്ടോർ വാഹന വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജി.പി.എസ് അധിഷ്ഠിത വാഹന ട്രാക്കിംഗ്, വിദ്യാവാഹൻ ആപ്പ് തുടങ്ങിയവയിലൂടെ വകുപ്പ് ജനമനസിൽ ഇടം നേടിയതായും സ്‌പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ, കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

ഫാസ്‍ടാഗ് വാർഷിക പാസിന് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം ഉപയോക്താക്കൾ

0

തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് 2.5 ദശലക്ഷം പേർ ഉപയോഗിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റ് 15 നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നു, കൂടാതെ ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്.

ഒരു വർഷത്തെ കാലാവധിക്കോ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കോ ​​3,000 രൂപ ഒറ്റത്തവണ ഫീസ് അടച്ച് വാർഷിക പാസ് ലഭിക്കും. ഇത് പതിവായി ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. സാധുവായ ഫാസ്റ്റ് ടാഗുള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും ഈ പാസ് ബാധകമാണ്. ഹൈവേയാത്ര ആപ്പ് അല്ലെങ്കിൽ എൻഎച്ച്എഐ വെബ്‌സൈറ്റ് വഴി ഒറ്റത്തവണ ഫീസ് അടച്ചതിന് ശേഷം വാഹനവുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിലവിലുള്ള ഫാസ്റ്റ് ടാഗിൽ രണ്ട് മണിക്കൂറിനുള്ളിൽ വാർഷിക പാസ് ആക്ടീവാക്കാം. വാർഷിക പാസ് കൈമാറാൻ കഴിയില്ല, കൂടാതെ നാഷണൽ ഹൈവേ (NH), നാഷണൽ എക്സ്പ്രസ് വേ (NE) ടോൾ പ്ലാസകളിൽ സാധുതയുള്ളതുമാണ്.

ഫാസ്‍ടാഗ് വാർഷിക പാസിന്റെ പ്രയോജനങ്ങൾ

ഫാസ്റ്റ് ടാഗ് വാർഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോൾ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും. എപ്പോഴും നിങ്ങൾ റീചാർജ് ചെയ്യേണ്ടതില്ല. നിങ്ങൾക്ക് പണരഹിതവും യാന്ത്രികവുമായ എൻട്രികൾ നടത്താൻ കഴിയും. അതുവഴി നീണ്ട വരികളിൽ കാത്തിരിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. നിങ്ങൾ ദിവസേനയോ പതിവായി യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ വാർഷിക ചെലവുകൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കും. ദിവസേന ജോലിക്ക് യാത്ര ചെയ്യുന്നവർക്കും ഹൈവേയിൽ പതിവായി യാത്ര ചെയ്യുന്നവർക്കും ഇത് ഒരു പ്രയോജനകരമായ ഓപ്ഷനായിരിക്കും.

ഫാസ്‍ടാഗ് വാർഷിക പാസിന്റെ ദോഷങ്ങൾ

ഇത് അപൂർവ്വമായി യാത്ര ചെയ്യുന്നവർക്ക് ഒരു പോരായ്‍മയായിരിക്കാം. നിങ്ങൾ മാസത്തിൽ 1-2 തവണ മാത്രമേ ടോൾ വഴി കടന്നുപോകുന്നുള്ളൂവെങ്കിൽ, 3,000 രൂപ പാഴായേക്കാം. ഇത് തിരികെ ലഭിക്കാത്ത തുകയാണ്. വാർഷിക പാസ് ഒരിക്കൽ വാങ്ങിയാൽ, പണം തിരികെ ലഭിക്കില്ല. ഈ പാസ് എല്ലായിടത്തും സാധുതയുള്ളതല്ല.ഇതിന് പരിമിതമായ സാധുത കാലയളവ് മാത്രമേയുള്ളൂ. നിങ്ങൾ ഇത് പൂർണ്ണമായും ഉപയോഗിച്ചാലും ഇല്ലെങ്കിലും, കൃത്യം ഒരു വർഷത്തിനുശേഷം നിങ്ങൾ വീണ്ടും പണം നൽകേണ്ടിവരും.

ഫാസ്‍ടാഗ് വാർഷിക പാസ് എവിടെ നിന്ന് വാങ്ങാം

നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഈ പാസ് ഓൺലൈനായി ലഭിക്കും. എൻഎച്ചഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഓൺലൈൻ പ്രക്രിയ പൂർത്തിയാക്കുക. ആദ്യം, നിങ്ങളുടെ വാഹനം ഈ പാസിന് യോഗ്യമാണോ എന്ന് പരിശോധിക്കും. നിങ്ങളുടെ ഫാസ്റ്റ് ടാഗിന്റെ സാധുത പരിശോധിക്കും. ഇതിനുശേഷം, നിങ്ങൾ 3,000 രൂപ നൽകണം. പണമടച്ചതിന് ശേഷം ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ നിങ്ങളുടെ പാസ് ആക്ടീവാകും.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

0

തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ ഉൾവലിഞ്ഞ കടൽ നിലവിൽ പൂർവസ്ഥിതിയിലായിട്ടുണ്ട്. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം നിലനിൽക്കുന്ന ചക്രവാതചുഴി ഞായറാഴ്ചയോടെ കേരള കർണാടക തീരത്തിനു സമീപം ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കും.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത.

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ബുധനാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലേർട്ടാണ്. ശനിയാഴ്ച വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ടാണ്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടമില്ല. എന്നാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അനധികൃത എയർ ഹോൺ പരിശോധന; രണ്ട് ദിവസത്തിനിടെ പിടിവീണത് 390 വാഹനങ്ങൾക്ക്

0

വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ നൂറുകണക്കിന് അനധികൃത എയർ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങൾക്കാണ് പിടിവീണത്. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ ഉണ്ടായ അനുഭവത്തിന്‍റെ അരിശം തീരാതെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കാനാണ് കെ ബി ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശം. നിറയെ ആളെ കയറ്റി അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ സ്വകാര്യ ബസ്സിനെ കയ്യോടെ പിടികൂടിയ മന്ത്രി എയര്‍ ഹോൺ വിരുദ്ധ പോരാട്ടം കേരളമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. 13 മുതൽ 19 വരെ വ്യാപക പരിശോധന നടക്കും. വാഹനങ്ങളിൽ പിടിപ്പിച്ച എയര്‍ ഹോളുകളെല്ലാം ഊരിമാറ്റും. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കാനാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നൽകുന്ന നിര്‍ദ്ദേശം. അത് മാത്രം പോര ഹോണുകൾ നിരത്തി വച്ച് അതിൽ റോഡ് റോളര്‍ കയറ്റി ഇറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്ലാസ്റ്റിക് കുടിവെള്ള കുപ്പി ഇട്ടതിന്‍റെ പേരിൽ കെഎസ് ആര്‍ടിസി ബസ് വഴിയിൽ തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ശകാരിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഹോൺ മുഴക്കിയെത്തിയ ബസ്സിനെ ഓടിച്ചിട്ട് പിടികൂടിയതും സംസ്ഥാനമാകെ എയര്‍ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതും. എയര്‍ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പരമാവധി 2000 രൂപ പിഴയിടാനാണ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവവസ്ഥ.

കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം

0

കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രാഥമികമായി ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. സ്‌കൂളുകളും ക്ലബ്ബുകളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്‌പോർട്സ്/ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. അപേക്ഷ ഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം, എന്നിവ www.sportskerala.org യിൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്‌കൂളുകൾ/ ക്ലബ്ബുകൾ മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ ഒക്ടോബർ 31ന് മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോര്‍ ‌സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ എത്തിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2326644.

സർവകാല റെക്കോഡിൽ നിന്ന് സ്വർണവില ഇടിഞ്ഞു;

0

സർവകാല റെക്കോഡിലെത്തിയ സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഇത് 93,160 രൂപയായാണ് താഴ്ന്നത്.ഒരു ഗ്രാം സ്വർണത്തിന്‍റെ വില 11,645 രൂപയായും താഴ്ന്നു. രാവിലെ 11,795 രുപയായിരുന്നു ഗ്രാമിന്‍റെ വില. 150 രൂപയുടെ കുറവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്.

ഒക്ടോബർ ഒന്നിന് പവൻ വില 87000 രൂപയായിരുന്നു. എന്നാൽ വൈകിട്ടോടെ 87440 ഉയർന്നു. തുടർന്ന് മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറി നും ഏഴിനും യഥാക്രമം 88560, 89480 രൂപയായിരുന്നു വില.എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു.ഫോർവേഡ് ന്യൂസ്. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.

പതിനൊന്നാം തീയതി 91120 രൂപയിലേക്ക് വീണ്ടും ഉയർന്ന സ്വർണവില വൈകിട്ട് 91720 രൂപയിലേക്ക് വീണ്ടും കയറി. പന്ത്രണ്ടാം തീയതി ഈ വില തുടർന്ന ശേഷം തിങ്കളാഴ്ച 91960 രൂപയിലേക്ക് കുതിച്ചു.ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡ് വർധിച്ചത് വില ഉയരാൻ കാരണമായത്. കൂടാതെ, ഡോളർ വില കുതിച്ചു കയറിയതും രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായതും സ്വർണ വില വർധിക്കാൻ ഇടയാക്കി.

സ്വർണത്തിന്‍റെ വില പരിധി നിർണയിക്കാൻ സാധിക്കാത്ത വിധത്തിൽ വില കുതിക്കുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മൻച്ചന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. 2200 ഡോളറിൽ നിന്ന് 4165 ഡോളറിലേക്ക് രാജ്യാന്തര സ്വർണവില എത്തിയിട്ടുള്ളത്. ഇന്‍റർനാഷണൽ ഹാർഡ് കറൻസിയായി സ്വർണം മാറി. ഓഹരി വിപണി അടക്കം തകർന്നടിഞ്ഞ സാഹചര്യത്തിലാണ് സ്വർണം കുതിക്കുന്നത്. സ്വർണ വില വീണ്ടും വർധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകളെന്നും അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.

സ്വർണവില 94,000 കടന്നു! റോക്കറ്റ് കുതിപ്പിൽ കണ്ണുതള്ളി ഉപഭോക്താക്കൾ

0

സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ. ഇന്ന് രാവിലെ പവന് 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നു. അന്താരാഷ്ട്ര സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ല​ക്ഷത്തിന് മുകളിൽ മുകളിൽ നൽകണം.

താരിഫ് നയങ്ങളെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പുതിയ തർക്കവും നിക്ഷേപകരെ സുരക്ഷിത താവളമായി സ്വർണ്ണത്തെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. ഈ വർഷം, സ്വർണ്ണം ഇതുവരെ 56 ശതമാനം ഉയർന്നു. ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ, നിലവിൽ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

വില വിവരങ്ങൾ ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11795 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9700 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7500 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4865 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 190 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 190 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന