spot_img
Thursday, November 26, 2026
Home Blog Page 657

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി

0

കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂർ ടൗണിൽ ഗാന്ധിസ്ക്വയറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു.

        ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്.  ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ആവശ്യപ്പെടാൻ സാധിക്കും.  കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്.  ആധാർ കൈവശമുള്ളവർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കുറുവപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. സജിത് ബാബു സ്വാഗതവും എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ സഹീർ നന്ദിയും പറഞ്ഞു. 

റേഷൻ മുൻഗണന പട്ടിക : അനർഹരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്തുന്നു

0

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വടകര താലൂക്കിലെ വീടുകൾ കയറി പരിശോധന നടത്തുന്നു. അനർഹമായി എ ഏ വൈ (മഞ്ഞ ), മുൻഗണനാ (പിങ്ക്), സബ്സിഡി (നീല) കാർഡുകൾ കൈവശം വെക്കുന്ന കാർഡുടമകളെ കണ്ടെത്തുന്നതിനായാണ് പരിശോധന.

1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കറിൽ കൂടുതൽ ഭൂമി, പ്രതിമാസ വരുമാനം 25000/-രൂപയിൽ കൂടുതലുള്ളവർ, സർക്കാർ/അർധ സർക്കാർ/പൊതുമേഖലയിൽ ജോലി ചെയ്യുന്നവർ മുൻഗണനാ/എ ഏ വൈ/സ്റ്റേറ്റ് സബ്സിഡി കാർഡിന് അർഹരല്ല. അനർഹമായി കൈവശം വെക്കുന്ന കാർഡുടമകൾക്കെതിരെ പിഴയും നിയമ നടപടികളും സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ?

0

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം,സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

ചാറ്റ് ലോക്ക് മുതൽ സ്ക്രീൻ ഷെയറിങ്ങ് വരെ; വാട്സ്ആപ്പ് ഏഴ് പുതിയ ഫീച്ചറുകൾ

0

ഈ വർഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച് ഡി ഫോട്ടോകൾ, സ്‌ക്രീൻ പങ്കിടൽ തുടങ്ങി ചില സവിശേഷമായ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. 2023- ൽ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്ന 7 പ്രധാന ഫീച്ചറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ചാറ്റ് ലോക്ക്

ഉപഭോക്താക്കൾക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്സ്ആപ്പ് നൽകുന്നത്. ഇത് പ്രവർത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈൽ സെക്ഷനിൽ പോയി ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ ഒരു പ്രത്യേക ഫോൾഡറിലേക്ക് മാറും.

എച്ച് ഡി ഫോട്ടോ അയക്കൽ

എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകൾ അയക്കാനുള്ള ഒരു ഓപ്ഷൻ കൂടി ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാൻ്. എന്നാൽ വാട്ട്‌സ്ആപ്പിൽ നിന്ന് ഹൈ ക്വാളിറ്റി ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ എച്ച്‌ഡി ക്വാളിറ്റി ഓപ്ഷൻ ദൃശ്യമാകുകയുള്ളൂ. കൂടാതെ ഫോട്ടോകളുടെ യഥാർത്ഥ ക്വാളിറ്റിയിൽ ഇത് ലഭ്യമാകുന്നതല്ല. കുറച്ച് ഇമേജ് കംപ്രഷൻ ചെയ്തതിനുശേഷം മാത്രമാണ് ഇത് അയക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ചെറിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് മറ്റു വ്യക്തികൾക്കും ഗ്രൂപ്പുകളിലും മികച്ച ക്വാളിറ്റിയോടുകൂടിയുള്ള ഫോട്ടോകൾ അയക്കാൻ സാധിക്കും.

ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാം

വാട്സാപ്പിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. നിങ്ങൾ വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഓൺലൈനിൽ നിങ്ങളുടെ സാന്നിധ്യം മറ്റാർക്കും കാണാനോ അറിയാനോ കഴിയില്ല എന്ന് സാരം.

അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ സൈലന്റ് ആക്കാം

വാട്സാപ്പിൽ നിങ്ങളുടെ നമ്പർ കൈവശമുള്ള ആർക്കും നിങ്ങളെ വിളിക്കാൻ സാധിക്കും. എന്നാൽ ഇനി അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ നിങ്ങൾക്ക് സൈലന്റ് ആക്കാം. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും അനാവശ്യ കോൺടാക്ടുകൾ തടയാനും സാധിക്കും.

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് ഉപയോഗിക്കാം

ഒരേ വാട്സ്ആപ്പ് അക്കൗണ്ട് തന്നെ ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഫോണിൽ ഉപയോഗിക്കണമെന്ന് കരുതുക. അതിനായി ആ ഫോണിൽ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകുക. സ്‌ക്രീനിന് മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പുചെയ്‌ത് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പ്രൈമറി ഫോണിൽ നിന്ന് QR കോഡ് സ്കാൻ ചെയ്യുക. ഇതിലൂടെ നാലു വ്യത്യസ്ത ഫോണുകളിൽ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും.

സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം

നിങ്ങൾക്ക് വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും ഇനിമുതൽ സാധിക്കും. എന്തെങ്കിലും തെറ്റുകൾ തിരുത്താനോ മെസേജ് എഡിറ്റ് ചെയ്യാനോ നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. അതിനായി നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന മെസേജിൽ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ നിന്ന് ‘എഡിറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വാചകത്തിൽ മാറ്റങ്ങൾ വരുത്തി മാറ്റങ്ങൾ അന്തിമമാക്കുന്നതിന് ‘ടിക്ക്’ ഓപ്‌ഷനും നൽകേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രമേ ടെക്‌സ്‌റ്റുകൾ എഡിറ്റ് ചെയ്യാനാകൂ. എഡിറ്റ് ചെയ്‌ത മെസേജിനു താഴെ എഡിറ്റഡ് എന്നു ടാഗും ഉണ്ടായിരിക്കും.

സ്ക്രീൻ ഷെയറിങ്ങ്

വാട്സാപ്പിൽ വീഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ സ്ക്രിൻ ഷെയർ ചെയ്യാൻ കൂടിയുള്ള ഓപ്ഷനും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ ടെക്നിക്കൽ സപ്പോർട്ട് നൽകാൻ ഇതിലൂടെ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ ഫോൺ സെറ്റിങ്സിൽ എന്തെങ്കിലും അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ വാട്സാപ്പിന്റെ വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്ങ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് അത് ചെയ്യാൻ അവരെ സഹായിക്കാം.

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

0

തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്.

തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ‌ട്ട് കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർക്ക് പാർവതി നേരത്തെ കത്തയച്ചിരുന്നു.പുനസംഘ‌ടനയുടെ ഭാഗമായി നടി മാലാ പാർവതി, ശങ്കർ മോഹൻ എന്നിവരെ ജൂലൈയിൽ ബോർഡിൽ നിന്നും നീക്കം ചെയ്തിരുന്നു.ഇവർക്ക് പകരമായി നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ പി. സുകുമാർ എന്നിവരെയാ

ഇനി പറക്കും ക്യാമറയും! നിയമലംഘനം കണ്ടെത്താൻ ​ഡ്രോൺ എഐ ക്യാമറ: ശുപാർശയുമായി മോട്ടോർവാഹന വകുപ്പ്

0

തിരുവനന്തപുരം: നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ കെട്ടിടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാർശ.

റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മനസിലാക്കി വാഹന യാത്രക്കാർ ആ ഭാഗത്തെത്തിയാൽ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് പുതിയ സംവിധാനം. ഒരു ജില്ലയിൽ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ. ഡ്രോണിൽ ഘടിപ്പിച്ച ഒരു ക്യാമറയിൽ തന്നെ വിവിധ നിയമലംഘനങ്ങൾ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

232 കോടി മുടക്കിയാണ് നിലവിൽ റോഡ് നീളെ ക്യാമറകൾ സ്ഥാപിച്ചിട്ടിുള്ളത്. കരാർ കോടതിയുടെ പരിഗണനയിലാണ്. സ്ഥാപിച്ച 726 ൽ 692 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളു. എന്നാൽ ക്യാമറകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ നിയമലംഘങ്ങൾക്ക് കുറവുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പിൻെറ വിലയിരുത്തൽ. അതിനാൽ ക്യാമറകൾ കൂടുതൽ സ്ഥാപിക്കാനുള്ള തീരുമാനിത്തിൽ നിന്നും പിന്നോട്ടുപോകേണ്ടന്ന നിലപാടിലാണ് പുതിയ ശുപാർശ

മേലാറ്റൂരില്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് അഞ്ച് പേർ അറസ്റ്റിൽ

0

മലപ്പുറം:മേലാറ്റൂരിൽ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂരില്‍ അഞ്ച് യുവാക്കളാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് റീൽ നിര്‍മിച്ചത്.  അടുത്തിടെയിറങ്ങിയ  ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്.

സിനിമയുടെ ശബ്ദശകലം വച്ച് ചെയ്ത വീഡിയോ ഇത്രയും വലിയ കുരുക്കാകുമെന്ന് യുവാക്കൾ കരുതിക്കാണില്ല. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ഇതിനാണ് മേലാറ്റൂര്‍ പൊലീസ് അഞ്ച് യുവാക്കളെയും അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ്  ഫവാസ് എന്നിവരാണ് പിടിയിലായത്.  ബാഗുമായി സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയിൽ.

തുടർന്ന് ഇയാൾ തിരിഞ്ഞു നിൽക്കുമ്പോൾ പൊലീസ് സ്റ്റേഷൻ തകരുകയും ഇയാൾ സ്ലോ മോഷനിൽ നടന്നു വരുന്നതും വീഡിയോയിലുണ്ട്.വീഡിയോയിലെ ബോർഡ് പ്രകാരം മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ക്കുന്നതാണ് വീഡിയോ ആയി ചിത്രീകരിച്ചത്. വീഡിയോയില്‍ അഭിനയിച്ചവരാണ്അ അറസ്റ്റിലായ അഞ്ച് പേരും. ആര്‍ഡി വ്ലോഗ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മലയാള സിനിമയിലെ രംഗം ചിത്രികരിച്ചതിന് പുറമേ, മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്‌സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ന് അര്‍ദ്ധരാത്രി കാണാം ആകാശ വിസ്മയം; എന്താണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം?

0

ഉല്‍ക്കവര്‍ഷം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്. ആകാശത്ത് ഒരു അത്ഭുത കാഴ്ച എന്ന് പറഞ്ഞാലും തെറ്റില്ല. അതാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം. ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ പതിമൂന്നിന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറു ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിക്കുന്നത്.

ഭൂമിയില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും എന്നതാണ് പ്രധാന കാര്യം. സൌരയൂഥം അടങ്ങുന്ന ഗ്യാലക്സിയായ മില്‍കിവേയുടെ അതിരില്‍ ഉള്ള മേഘങ്ങളാണ് ഉള്‍ട്ട്. ഇവയില്‍ കൂടുതലായി ഛിന്ന ഗ്രഹങ്ങളാണ്. ഇതില്‍ നിന്നുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹത്തില്‍ നിന്നും അവശിഷ്ടങ്ങളാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തിന് കാരണമാകുന്നത്. പെഴ്സിയിഡിസ് എന്ന നക്ഷത്ര സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഈ ഉല്‍ക്കകള്‍ വരുന്നതിനാലാണ് ഇതിനെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം എന്ന് വിളിക്കുന്നത്. സ്വിഫ്റ്റ്-ടട്ടിൽ ധൂമകേതു സൂര്യനെ ചുറ്റാന്‍ 133 വര്‍ഷം എടുക്കും.

ഉല്‍ക്കവര്‍ഷം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇരുട്ടുള്ള സ്ഥലത്ത് നിന്നും ആകാശത്തേക്ക് നോക്കിയാല്‍ ഉല്‍ക്കവര്‍ഷം വ്യക്തമായി കാണാം2. ആകാശം മേഘാവൃതം ആണെങ്കില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കില്ല3. എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിച്ചാല്‍ ഉല്‍ക്കവര്‍ഷത്തിന്‍റെ ഗതി മനസിലാക്കാം

നെഹ്റു ട്രോഫി വള്ളംകളി: ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

0

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ആലപ്പുഴയിൽ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്.ഉച്ചയ്ക്ക് രണ്ടിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പകരം മന്ത്രി സജി ചെറിയാനാണ് ജലമാമാങ്കം ഉദ്ഘാടനം ചെയ്തത്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. രാവിലെ 11നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സായിരുന്നു ആദ്യം.ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങൾ. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.നെഹ്റു ട്രോഫി ജലമേള ഇത്തവണയും ദൂരദർശനിലൂടെ തത്സമയം കാണാം. ഡി.ഡി. മലയാളം, ഡി.ഡി. സ്പോർട്സ് ചാനലിൽ ഉച്ചയ്ക്കു രണ്ടു മുതലാണ് തത്സമയ സംപ്രേഷണം. എട്ട് കാമറകളും എച്ച്.ഡി. ഒ.ബി വാനും ദൃക്സാക്ഷി വിവരണത്തിനായി ഒരുക്കിയിട്ടുണ്ട്

പുതുപ്പള്ളി: ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

0

കോട്ടയം:പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്‌ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് ജില്ലാ കമ്മിറ്റിക്കു ശേഷം ഉണ്ടാകുമെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സ്ഥാനാർഥിയെ നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോയെന്നും പ്രഖ്യാപിക്കാൻ തങ്ങൾക്കു തിടുക്കമില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളജിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദവും നേടി.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം സെപ്റ്റബർ 8ന്.