spot_img
Friday, June 26, 2026
Home Blog Page 130

‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലെ വലിയ നിയമം പങ്കുവച്ച് മന്ത്രി

0

തിരുവനന്തപുരം:ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ വ്യത്യസ്തമായ നിയമം എഴുതി ചേർത്ത മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് സമൂഹമാധ്യമ പോസ്റ്റുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ‘സ്‌പൂണും നാരങ്ങയും’ എന്ന കളിയുടെ നിയമാവലിയിൽ ഒടുവിലത്തെ നിയമമായി ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നെഴുതിയ തലശേരി ഒ. ചന്തുമേനോൻ സ്‌മാരക ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഹാന്‍ അനൂപിനെയാണ് തന്റെ പോസ്റ്റിലൂടെ മന്ത്രി അഭിനന്ദിച്ചത്.

അഹാന്റെ ഉത്തരക്കടലാസിന്റെ ചിത്രം ഉൾപ്പടെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.ജീവിതത്തിലെ മികച്ച സന്ദേശമാണ് അഹാന്‍ അനൂപ് എന്ന വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ എഴുതിവച്ചതെന്നും അഹാന്‍റെ വാക്കുകള്‍ ചിന്തയും കൗതുകവുമുണര്‍ത്തുന്നതാണെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മുന്നേറുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം സമൂഹമാധ്യത്തിൽ കുറിച്ചു.

മാർഗ്ഗദീപം സ്‌കോളർഷിപ്പ്: 22 വരെ അപേക്ഷിക്കാം

0

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്‌കോളർഷിപ്പിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്‌കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കണം. വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്നത് നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471-2302090.

ഒക്ടോബർ 1 മുതൽ ലേണേഴ്സ് ലൈസൻസ് പരീക്ഷാ മാതൃകയിൽ മാറ്റം

0

ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ (60%) പാസ്സാകും.
ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം ലഭിക്കും.
പരീക്ഷാ സിലബസ് MVD LEADS ആപ്പിൽ ലഭ്യമാണ്. ആപ്പിൽ പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും ചെയ്യാം.

LEADS ആപ്പിൽ റോഡ് സുരക്ഷാ പരീക്ഷ എന്ന ടാബിലെ test 80% മാർക്കോടെ പാസ്സാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും.
ഇത് നേടിയവർക്ക് ലേണേഴ്സ് ലൈസൻസ് കഴിഞ്ഞുള്ള നിർബന്ധിത ക്ലാസ് ഒഴിവാകാം.
വിദ്യാർത്ഥികൾക്ക് LEADS ആപ്പ് വഴി KSRTC/സ്വകാര്യ ബസുകളിൽ ടിക്കറ്റ് കൺസെഷൻ ലഭിക്കും.
QR കോഡ് കണ്ടക്ടർ സ്കാൻ ചെയ്ത് യാത്ര ചെയ്യാം
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും  MVD സ്റ്റാഫിനും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം.
ഇപ്പോൾ തന്നെ MVD LEADS ആപ്പ് ഡൗൺലോഡ് ചെയ്ത് പരീക്ഷക്ക് തയ്യാറാവൂ!
– മോട്ടോർ വാഹന വകുപ്പ്
App Download ചെയ്യൂ

https://play.google.com/store/apps/details?id=co.infotura.leads

#mvdkerala #mvdleadsapp #learnerstest

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ വഴിത്തിരിവ്; സരോവരത്തെ ചതുപ്പിൽ നിന്ന് അസ്ഥി കണ്ടെത്തി

0

കോഴിക്കോട്: 6 വര്‍ഷംമുന്‍പ് വെസ്റ്റ്ഹില്‍ സ്വദേശി കെ ടി വിജിലിനെ കാണാതായ കേസില്‍ വന്‍ വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍നിന്ന് കണ്ടെത്തിയിരുന്നു. ഷൂ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. അന്വേഷണത്തിനിടെ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ കെ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പില്‍ പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.അമിതമായി ലഹരിയുപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും പ്രതികള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്.

എംകെ മുനീർ എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വേണുവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നിലവില്‍ മുനീറിന്‍റെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും വീണാ ജോര്‍ജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാര്‍ജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

എം കെ മുനീറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളും അഭ്യര്‍ത്ഥിച്ചിരുന്നു. എംകെ മുനീര്‍ എംഎല്‍എയുടെ രോഗശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനാണ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. നിലവിൽ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഐസിയുവില്‍ കഴിയുകയാണ് മുനീര്‍. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം.

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

‘നാനോ ബനാന’ ട്രെൻഡില്‍ മുങ്ങി സോഷ്യല്‍ മീഡിയ; എങ്ങനെ സിംപിളായി 3D ചിത്രങ്ങള്‍ നിര്‍മിക്കാം?

0

‘ചാറ്റ് ജി പി ടിയുടെ ഗിബ്ലി ഇമേജ് ട്രെൻഡിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി നാനോ ബനാന ചിത്രങ്ങള്‍. ദിവസങ്ങളായി നിരവധി പ്രൊഫൈലുകളാണ് തങ്ങളുടെ നാനോ ബനാന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും മുതല്‍ വളർത്തുമൃഗങ്ങള്‍ വരെയുള്ളവരുടെ ചിത്രങ്ങളും ഇന്‍റർനെറ്റില്‍ അങ്ങോളമിങ്ങോളം ഓടുന്നുണ്ട്.കൃത്രിമബുദ്ധിയെ പ്രയോജനപ്പെടുത്തി 3D പ്രതിമകള്‍ രൂപകല്‍പ്പന ചെയ്യാനും ദൃശ്യവല്‍ക്കരിക്കാനും സഹായിക്കുന്ന, ഗൂഗിള്‍ ജെമിനിയുടെ ഒരു എ ഐ മോഡലാണ് നാനോ ബനാന. നാനോ ബനാന ഈ എഐ ഇമേജ് എഡിറ്റിംഗ് ടൂള്‍ കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ജെമിനി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. ഇതിലൂടെ കളിപ്പാട്ടങ്ങള്‍ പോലുള്ള റിയലിസ്റ്റിക് മിനിയേച്ചറുകള്‍ എളുപ്പത്തില്‍ നിർമിക്കാം.

ജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്ന ടൂള്‍ ഉപയോഗിച്ചാണ് ഈ എഐ മോഡല്‍ പ്രവർത്തിക്കുന്നത്. കൃത്യമായ പ്രോംപ്റ്റുകളിലൂടെ, നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള മിനിയേച്ചറുകള്‍ സൃഷ്ടിക്കാൻ കഴിയും. പുറത്തിറക്കി അല്പസമയത്തിനകം നാനോ ബനാന വൈറലായി. പുതിയ ടൂള്‍ അവതരിപ്പിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ 10 ദശലക്ഷം ഡൗണ്‍ലോഡുകള്‍ കടന്നതായി ഗൂഗിള്‍ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.പരമ്ബരാഗത 3D മോഡലിംഗിന് സാങ്കേതിക വൈദഗ്ദ്ധ്യം, ചെലവേറിയ സോഫ്റ്റ്‌വെയർ എന്നിവക്കൊപ്പം മണിക്കൂറുകള്‍ ചെലവാക്കേണ്ടി വരുന്ന സ്ഥാനത്താണ് മിനിറ്റുകള്‍ കൊണ്ട് എഐ യഥാർത്ഥ 3D ഡിസൈനുകള്‍ സൃഷ്ടിക്കുന്നത്. യഥാർഥ പ്രതിമകളെ പോലെയോ കളിപ്പാട്ടങ്ങളെ പോലെയോ തോന്നിക്കുന്ന ചിത്രങ്ങള്‍ സെലിബ്രിറ്റികളടക്കം പങ്കുവക്കുന്നുണ്ട്.നാനോ ബനാന ചിത്രങ്ങള്‍ എങ്ങനെ സിംപിളായി ജനറേറ്റ് ചെയ്യാം?Google AI സ്റ്റുഡിയോ (aistudio.google.com) സന്ദർശിക്കുക‘try nano banana’ എന്ന ടേബിള്‍ ക്ലിക്ക് ചെയ്യുകനിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഒപ്പം ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് ടൈപ്പ് ചെയ്യുക (വിശദമായ പ്രോംപ്റ്റുകള്‍ ഇന്‍റർനെറ്റില്‍ ലഭ്യമാണ്.തുടർന്ന് എന്‍റർ കൊടുത്ത് ഡിസൈൻ ജെനറേറ്റ് ചെയ്യാം

Social media is flooded with the ‘Nano Banana’ trend; How to create 3D images simply?‘Nano Banana’ images have gone viral on social media after Chat GPT’s Ghibli image trend. For days, many profiles have shared their Nano Banana images on social media. Images of people ranging from Bollywood stars and political leaders to pets are also circulating on the internet. Nano Banana is an AI model of Google Gemini, which helps in designing and visualizing 3D statues using artificial intelligence. Nano Banana This AI image editing tool was made available to users through the Google Gemini app last month. Through this, realistic miniatures like toys can be easily created. This AI model works using a tool called Gemini 2.5 Flash Image. With precise prompts, we can create the kind of miniatures we want. Nano Banana went viral within a short time of its release. Google Vice President Josh Woodward said in an email that the new tool has crossed 10 million downloads within days of its launch. AI creates real 3D designs in minutes, where traditional 3D modeling requires hours of technical expertise and expensive software. Celebrities are sharing images that look like real statues or toys. How to generate nano banana images in a simple way? Visit Google AI Studio (aistudio.google.com) Click on the ‘try nano banana’ tab Upload your photo. And type a text prompt (detailed prompts are available on the Internet. Then press Enter to generate the design

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

0

കൊച്ചി:മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വർഷമാണ് യുഡിഎഫിനെ പി പി തങ്കച്ചൻ എന്ന കൺവീനർ കെട്ടുറപ്പോടെ നയിച്ചത്. 2005-ൽ എ കെ ആൻറണിക്ക് പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കൺവീനർ പദവി തങ്കച്ചൻ ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തിൽ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു. സ്പീക്കറായും മന്ത്രിയായും എംഎൽഎയുമായുള്ള ഭീർഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാർദത്തോടെയും യുഡിഎഫിനെ നയിക്കാൻ തങ്കച്ചന് കരുത്തായത്.

റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ൽ പെരുമ്പാവൂർ നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായി. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന തങ്കച്ചൻ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചു. 1982-ലാണ് പെരുമ്പാവൂരിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഐഎമ്മിലെ പി ആർ ശിവനെ 6252 വോട്ടുകൾക്ക് തോൽപിച്ചു. 1987-ൽ പെരുമ്പാവൂർ നിലനിർത്തി. ജനതാപാർട്ടിയുടെ രാമൻ കർത്തയെ 7105 വോട്ടിന് പരാജയപ്പെടുത്തി.

1991-ൽ 3311 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനതാദളിൻറെ എ ദേവസ്സിയെ തോൽപിച്ച് ഹാട്രിക് വിജയം നേടി. 1996-ൽ നാലാം ജയം. ജനതാദൾ സ്ഥാനാർഥി രാമൻ കർത്തയെ 4783 വോട്ടിന് തോൽപിച്ചു. നാലു തവണ തുടർച്ചയായി വിജയത്തിൻറെ വെന്നിക്കൊടി പാറിച്ച പി പി തങ്കച്ചന് പക്ഷേ, 2001-ൽ സ്വന്തം തട്ടകത്തിൽ കാലിടറി. എൽഡിഎഫിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ൽ കുന്നത്തുനാട്ടിൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ പ്രസിഡൻറായും പ്രവർത്തിച്ചു. കേരള മാർക്കറ്റ് ഫെഡിൻ്റെ ചെയർമാനായിരുന്നു

എട്ടാം നിയമസഭാ സ്പീക്കർ, എ കെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി(1995 മെയ് മൂന്ന് മുതൽ 1996 മേയ് 20 വരെ), 1996 മുതൽ 2001 വരെ പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡൻറ്, കെപിസിസി പ്രസിഡൻറ് താൽക്കാലിക ചുമതല തുടങ്ങി കേരളത്തിൻറെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീർഘകാലം നിറഞ്ഞുനിന്ന പൊതുജീവിതത്തിനാണ് പൂർണ വിരാമമായിരിക്കുന്നത്.ടി വി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

യാത്രക്കാര്‍ ശ്രദ്ധിക്കുക; കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി

0

കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി. സെപ്തംബര്‍ 20ന് ട്രെയിനുകളുടെ യാത്രയില്‍ മാറ്റം. ചിങ്ങവനം-കോട്ടയം സെക്ഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ചില ട്രെയിനുകള്‍ വഴിതിരിച്ചും വിടും.


ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍

തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12624)- ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സ്റ്റോപ്പുകളുണ്ടാകും.

തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് (16312)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16347)- ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും

ഭാഗികമായി റദ്ദാക്കിയവ

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.

മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും

നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും

ട്രെയിന്‍ പുറപ്പെടുന്നതില്‍ മാറ്റം

തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12696) 20 ന് രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക

ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 21ന് കോട്ടയത്തുനിന്ന് പകല്‍ 12.10 ന് ആയിരിക്കും പുറപ്പെടുക.

അമീബിക് മസ്തിഷ്ക ജ്വരം; മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്. 18പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് കണക്കിലെ ആശയക്കുഴപ്പത്തിൽ അധികൃതര്‍ വ്യക്തതവരുത്തേണ്ടതുണ്ട്.

റാപ്പർ വേടൻ അറസ്റ്റിൽ

0

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിടും. തുടർച്ചയായ രണ്ടാം ദിവസമാണ് വേടന്‍ ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി കഴിഞ്ഞദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.