spot_img
Friday, June 26, 2026
Home Blog Page 131

തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകൾ!

0

മാഹി: തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകൾ. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി. വാഹന ഉടമകൾക്ക് പ്രിയപ്പെട്ട സ്ഥലമായി മാറുകയാണ് ദേശീയപാത ബൈപാസിൽ മാഹിയിൽ ഉൾപ്പെട്ട കൊച്ചു പ്രദേശം. നേരത്തേ മാഹി ടൗണിൽ മാത്രമാണ് പ്രധാനമായും പമ്പുകളുണ്ടായിരുന്നത്. ടൗൺ ഒഴിവാക്കി ദേശീയപാത വന്നതോടെയാണ് അതിന്റെ സർവീസ് റോഡുകളുടെ ഓരത്ത് പമ്പുകൾ വരുന്നത്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മാഹിയിൽ നികുതി ഇളവു കാരണം ഇന്ധനത്തിനുള്ള വിലക്കുറവാണ് വാഹന ഉടമകളെ ഇവിടേക്ക് ആകർഷിക്കുന്നത്. തലശ്ശേരി ഭാഗത്തുനിന്നു ആറുവരി ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്കു യാത്ര ചെയ്യുമ്പോൾ ബൈപാസിൽ കാണുന്ന ഏക മേൽപാലം മുതൽ സിഗ്നൽ പോസ്റ്റ് വരെ ഇരു ഭാഗത്തുമായി നിലവിൽ ആറു പെട്രോൾ പമ്പുകൾ അടുത്തടുത്തായി വാഹനങ്ങളെ സ്വാഗതം ചെയ്യുന്നു.ബൈപാസിൽ 14 പമ്പുകൾ യാഥാർഥ്യമാവുമ്പോൾ മാഹിയിലെ പള്ളൂർ പ്രദേശം രാജ്യത്തെ ബൈപാസ് സംവിധാനത്തിൽ ഏറെ പ്രത്യേകതയുള്ള സ്ഥലമായി മാറും. വടകര ഭാഗത്തേക്കു പോകുമ്പോൾ മേൽപാലം കഴിഞ്ഞാൽ സർവീസ് റോഡിൽ നാലും തലശ്ശേരി ഭാഗത്തു നിന്നു വരുമ്പോൾ രണ്ടുമാണു പ്രവർത്തനം ആരംഭിച്ച പുതിയ പമ്പുകൾ.

രാത്രി ഇതുവഴി കടന്നു പോകുമ്പോൾ ദീപ പ്രഭയിൽ വേറിട്ട സ്ഥലമായി പള്ളൂർ മാറിക്കഴിഞ്ഞു. പള്ളൂർ–ചൊക്ലി റോഡിൽ പള്ളൂർ മേഖലയിലും ചാലക്കര റോഡിലും പാറാൽ റോഡിലേക്കു കടക്കുന്ന ബൈപാസ് സർവീസ് റോഡിലും ഏതാനും പമ്പുകൾ ഇനിയും വരുമെന്നാണ് അറിവ്. അനുമതി പത്രങ്ങൾ ഇവയിൽ പലതും ഇതിനകം നേടിക്കഴിഞ്ഞുവെന്നാണു വിവരം.അതേസമയം, ബൈപാസിൽ പെട്രോൾ പമ്പുകളുടെ എണ്ണം കൂടിയത് ഫലത്തിൽ മാഹിയിലെ പമ്പുകളുടെ വിൽപനയെ ബാധിച്ചു. ഇവിടെ വിൽപന നേർപകുതിയായെന്നാണു പമ്പുടമകൾ നൽകുന്ന വിവരം. മാഹിയിൽ ടൗണിൽ കുറയുന്ന ഇന്ധന വിൽപന ബൈപാസിൽ തുടങ്ങിയ പമ്പുകളിൽ ലഭിക്കുന്നുണ്ട്.

മാഹിയിൽ ഉണർവ്ബൈപാസ് യാഥാർഥ്യമായതോടെ തലശ്ശേരി– മാഹി പഴയ പാതയിൽ വലിയ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ കുറഞ്ഞതോടെ മാഹിയിൽ ഗതാഗത കുരുക്കു കുറയുകയും ടൂറിസ്റ്റ് വാഹനങ്ങളുടെ വരവ് വർധിക്കുകയും ചെയ്തു. ഇത് മാഹിയിലെ വ്യാപാര മേഖലയ്ക്ക് ഉണർവു പകർന്നു വരികയാണ്. ലാഭം ആയിരങ്ങൾമാഹിയിൽ ഡീസലിന് ലീറ്ററിന് കേരളത്തിലെ വിലയെക്കാൾ 11 രൂപയും പെട്രോളിന് 12 രൂപയും കുറവാണ്. വലിയ ഭാരവാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനമടിച്ചാൽ 4000– 4500 രൂപ ലാഭിക്കാൻ കഴിയും.

ബുള്ളറ്റ് ലേഡി വീണ്ടും പിടിയിൽ; ഇത്തവണ കുടുക്കിയത് ന്യൂജൻ മയക്കുമരുന്ന്, രഹസ്യവിവരത്തിൽ അറസ്റ്റ്

0

കണ്ണൂർ: ബുള്ളറ്റ് ലേഡി എന്ന പേരിൽ അറിയപ്പെടുന്ന യുവതി ന്യൂജൻ മയക്കുമരുന്നുമായി അറസ്റ്റിൽ. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ് (30) അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെതുടർന്ന് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

2023ൽ രണ്ട് കിലോ കഞ്ചാവുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 30കാരി നിഖില അറസ്റ്റിലായത്. ‘ബുള്ളറ്റ് ലേഡി’ എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതോടെയാണ് നിഖിലയ്ക്ക് ബുള്ളറ്റ് ലേഡി എന്ന പേര് ലഭിച്ചത്. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങളാണ് ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രസന്ന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബീഷ്.പി.പി, സരിൻരാജ്, പ്രിയേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ സുരാജ്.എം എന്നിവരുമുണ്ടായിരുന്നു

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി

0

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ നേടി. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകൾ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ആർഎസ്എസിൻ്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദൾ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ്‌ ധൻകർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ്‌ ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇതിന് പിന്നാലെയാണ് സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയായിരുന്നു സി പി രാ

തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ​ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സിൽ ആർഎസ്എസിലൂടെ വന്ന രാധാകൃഷ്ണൻ 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണൻ നിയോ​ഗിതനായി. സംസ്ഥാന പ്രസിഡൻ്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’ രാധാകൃഷ്ണൻ നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. പിന്നെയും രണ്ട് പദയാത്രകൾ കൂടി അദ്ദേഹം നയിച്ചിരുന്നു.

1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം ആരംഭിക്കുന്നത്. 1999-ൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്‌സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെൻ്ററി കമ്മിറ്റി (പിഎസ്‌യു)യിലും ധനകാര്യത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാർലമെൻ്ററി സ്‌പെഷ്യൽ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.

2016ൽ രാധാകൃഷ്ണനെ കയർ ബോർഡിന്റെ ചെയർമാനായി നിയമിച്ചിരുന്നു. നാല് വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് ശ്രദ്ധേയമായിരുന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോ​ഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ രാധാകൃഷ്ണൻ ഒരു മികച്ച കായികതാരവുമായിരുന്നു. ടേബിൾ ടെന്നീസിൽ കോളേജ് ചാമ്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ബെൽജിയം, ഹോളണ്ട്, തുർക്കി, ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, തായ്‌ലൻഡ്, ഈജിപ്ത്, യുഎഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രാധാകൃഷ്ണൻ സഞ്ചരിച്ചിട്ടുണ്ട്. പാർലമെൻ്ററി പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി ശ്രീ രാധാകൃഷ്ണൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തിരുന്നു. തായ്‌വാനിലേക്കുള്ള ആദ്യ പാർലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു

ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെയായിരുന്നു ഇൻഡ്യ മുന്നണി ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചത്. തെലങ്കാന സ്വദേശിയും സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച സുദർശൻ റെഡ്ഡി 1988ൽ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായും പിന്നീട് കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും നിയമിക്കപ്പെട്ടു. 1993ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദർശൻ റെഡ്ഡി 2007ലാണ് സുപ്രീംകോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റത്. 2011ൽ വിരമിച്ചു

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം,

0

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിൽ പത്തോളം ഉടങ്ങളില്‍ ഉഗ്രസ്‌ഫോടനമാണ് നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന് സൂചന. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു

GOLD RATE:പവന് 80,000 കടന്നു; സെപ്തംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 18 ദിവസത്തിനുള്ളിൽ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10110 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8300 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6465 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്

സെപ്തംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്തംബർ 1 – പവന് 680 രൂപ ഉയർന്നു. വിപണി വില – 77,640

സെപ്തംബർ 2 – പവന് 160 രൂപ ഉയർന്നു. വിപണി വില – 77,800

സെപ്തംബർ 3 – പവന് 640 രൂപ ഉയർന്നു. വിപണി വില – 78,440

സെപ്തംബർ 4 – പവന് 80 രൂപ കുറഞ്ഞു. വിപണി വില – 78,360

സെപ്തംബർ 5 – പവന് 560 രൂപ ഉയർന്നു. വിപണി വില – 78,920

സെപ്തംബർ 6 – പവന് 640 രൂപ ഉയർന്നു. വിപണി വില – 79,560

സെപ്തംബർ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 79,560

സെപ്തംബർ 8 – പവന് 80 രൂപ കുറഞ്ഞു. വിപണി വില – 79,480

സെപ്തംബർ 8 (ഉച്ച) – പവന് 400 രൂപ ഉയർന്നു. വിപണി വില – 79,880

സെപ്തംബർ 9 – പവന് 1000 രൂപ ഉയർന്നു. വിപണി വില – 80,880

നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി

0

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളായ നിരവധി പേരടക്കമുള്ളവരാണ് സ്ഥലത്ത് കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികലാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡു‍വിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്. റോഡിൽ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്. സമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും നേപ്പാളിൽ ഇപ്പോഴും സംഘര്‍ഷത്തിന് അയവില്ല.

ഡോ.ഷെർളി വാസുവിൻ്റെ വിയോഗം, ആരോഗ്യ മേഖലയ്ക്ക് കനത്ത നഷ്ടം : മന്ത്രി പി എ മുഹമ്മദ് റിയാസ്

0

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അഭിമാനമായിരുന്ന പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസുവിന്റെ വിയോഗത്തിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി.കോഴിക്കോട് മെഡിക്കൽ കോളേജിലുൾപ്പെടെ, സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പതിറ്റാണ്ടുകൾ മികച്ച രീതിയിൽ സേവനം അനുഷ്ഠിച്ച ഡോ. ഷെർളി വാസു, വിരമിച്ച ശേഷവും മുക്കം കെഎംസിടി ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് വിടവാങ്ങൽ.

കേരളത്തിൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ നിരവധി കേസുകൾ തെളിയിക്കുന്നതിൽ ഡോ. ഷെർളി വാസു നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.1982-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ ഔദ്യോഗിക സേവനം ആരംഭിച്ച ഡോ. ഷെർളി വാസു, രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായി സേവനം അനുഷ്ഠിച്ചു. ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും അവസരം ലഭിച്ചിരുന്നു. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവിയായും, 2016-ൽ തൃശൂർ മെഡിക്കൽ കോളജിൽ വകുപ്പുമേധാവിയായിരിക്കെയാണ് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചത്.തൊടുപുഴ സ്വദേശിയായ ഡോക്ടർ ഷെർളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ഉൾപ്പെടെ സേവന മികവിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്രയോറെ മികവുറ്റ ഡോക്ടറുടെ വിയോഗം നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കനത്ത നഷ്ടമാണ്.

ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു

0

കോഴിക്കോട് :ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു (68) അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനും പ്രമാദമായ നിരവധി കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളുമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു ഡോ. ഷേർളി.

സൗമ്യവധക്കേസിൽ സൗമ്യയുടെ മൃതദേഹം പരിശോധിച്ചതും നിർണായക തെളിവുകൾ കണ്ടെത്തിയും ഡോ. ഷേർളിയാണ്. ഗോവിന്ദച്ചാമി ജയിൽ ചാടിയ സന്ദർഭത്തിലും അവർ പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. നിലവിൽ കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയാണ്.

ഔദ്യോഗിക കാലയളവില്‍ പ്രമാദവും വിവാദവുമായ നൂറുകണക്കിന് കേസുകളാണ് ഡോ. ഷേർളി വാസു പരിശോധിച്ചത്. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി കരസ്ഥമാക്കി. തുടർന്ന് വിവിധ മെഡിക്കൽ കോളേജുകളിൽ അസി. പ്രഫസര്‍, അസോ. പ്രഫസര്‍ പദവികള്‍ വഹിച്ചു.

തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്. 2017ൽ കേരള സർക്കാരിന്‍റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു

0

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചറിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായോ വിശ്വസനീയ കോൺടാക്റ്റുകളുമായോ മാത്രം അവരുടെ സ്റ്റാറ്റസ് പങ്കിടാൻ കഴിയും. ഈ ഫീച്ചർ ഇൻസ്റ്റഗ്രാമിന്‍റെ ‘ക്ലോസ് ഫ്രണ്ട് സ്റ്റോറീസ്’ പോലെയായിരിക്കും.

സ്റ്റാറ്റസ് പങ്കിടൽ കൂടുതൽ സ്വകാര്യമായിരിക്കും

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ ഫോട്ടോകൾ, ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ ടെക്സ്റ്റ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാൻ കഴിയും. ഈ അപ്‌ഡേറ്റുകൾ 24 മണിക്കൂർ നേരത്തേക്ക് ദൃശ്യമാകും. തുടർന്ന് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. യുഎസിൽ ഇതിന്‍റെ ജനപ്രീതി കുറവാണെങ്കിലും, ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ദിവസവും വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നാണ് മെറ്റയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്.

നിലവിൽ, വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിടുന്നതിന് മൂന്ന് സ്വകാര്യതാ ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നു. നിങ്ങൾക്ക് എല്ലാ കോൺടാക്റ്റുകളുമായും അപ്‌ഡേറ്റ് പങ്കിടാം, ചില ആളുകളെ ഒഴിവാക്കാം, അല്ലെങ്കിൽ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ മാത്രം അപ്‌ഡേറ്റ് കാണിക്കാം. “ഒൺലി ഷെയർ വിത്ത്” ഓപ്ഷൻ ഇതിനകം നിലവിലുണ്ട്, എന്നാൽ പുതിയ ക്ലോസ് ഫ്രണ്ട്സ് സവിശേഷത ഈ പ്രക്രിയ കൂടുതൽ എളുപ്പമാക്കും. കാരണം സ്റ്റാറ്റസ് ഷെയർ ചെയ്യുന്നതിനായി ഒരു പ്രത്യേക ലിസ്റ്റ് സൃഷ്‌ടിക്കാൻ സാധിക്കും.

ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും?

വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ഐഒഎസിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ഇതിനകം തന്നെ കണ്ടിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഒരു ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് സജ്ജീകരിക്കാം. തുടർന്ന് ഓരോ സ്റ്റാറ്റസ് അപ്‌ഡേറ്റ് പോസ്റ്റ് ചെയ്യുമ്പോഴും, എല്ലാ കോൺടാക്റ്റുകളിലും കാണിക്കണോ അതോ ആ നിർദ്ദിഷ്‌ട ലിസ്റ്റിൽ മാത്രം കാണിക്കണോ എന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയും.

ഈ അപ്‌ഡേറ്റുകളെ സാധാരണ സ്റ്റാറ്റസുകളിൽ നിന്ന് വേർതിരിച്ചറിയാൻ, വാട്‌സ്ആപ്പ് വ്യത്യസ്‌ത നിറത്തിൽ കാണിക്കും. അതായത് ഇത് ലിസ്റ്റിലെ അംഗങ്ങൾക്ക് ഈ പോസ്റ്റ് അവർക്കുവേണ്ടി മാത്രമുള്ളതാണെന്ന് ഉടനടി അറിയാൻ സാധിക്കും. ഇൻസ്റ്റഗ്രാം പോലെ, ഈ സവിശേഷതയിലും ലിസ്റ്റ് പൂർണ്ണമായും സ്വകാര്യമായി തുടരും എന്നതാണ് പ്രത്യേകത. അതായത്, ഈ ലിസ്റ്റിൽ നിന്ന് ആരെയെങ്കിലും ചേർത്തതായോ നീക്കം ചെയ്‌തതായോ ഒരു അറിയിപ്പും അയയ്‌ക്കില്ല. ഈ രീതിയിൽ, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണിക്കണമെന്ന് പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കും.

മെറ്റയുടെ വലിയ തന്ത്രം

വ്യത്യസ്‌ത ആപ്പുകളിലെ ഉപയോക്തൃ അനുഭവം സമാനമാക്കുക എന്ന മെറ്റയുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ നീക്കം. ഇൻസ്റ്റഗ്രാമിന്‍റെ ജനപ്രിയ ഫീച്ചർ വാട്‌സ്ആപ്പിലേക്ക് കൊണ്ടുവരുന്നതിലൂടെ, രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താക്കൾക്ക് ഒരേ ഫീച്ചർ ലഭിക്കുന്നുണ്ടെന്നും ഈ ആപ്പുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ കഴിയുമെന്നും കമ്പനി ഉറപ്പാക്കുന്നു.

ഇന്ന് ഉത്രാടപ്പാച്ചില്‍; നാടും നഗരവും ആഘോഷത്തിമിര്‍പ്പില്‍

0

മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ആഘോഷ തിമിര്‍പ്പിലാണ്. തിരുവോണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് മലയാളികള്‍. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. ഉത്രാടദിനത്തെ ഒന്നാം ഓണമെന്നും പറയുന്നു. ഒന്നാം ഓണം തുടങ്ങിയതു കൊണ്ടു തന്നെ ഏറ്റവും വലിയ പൂക്കളത്തിന് തുടക്കം കുറിക്കുന്നത് ഇന്നു മുതലാണ്.തിരുവോണത്തിനു വേണ്ട എല്ലാം വാങ്ങാനുള്ള അവസാനഘട്ട തിടുക്കമാണ് ഉത്രാടപ്പാച്ചില്‍. സദ്യ ഒരുക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങള്‍ക്കുമുള്ള സാധനങ്ങളുള്‍പ്പെടെ ഈ ദിവസമാകും വാങ്ങുക. ചിരിയും കളിയും ആഘോഷങ്ങളുമായി സംസ്ഥാനമൊന്നാകെ ഉത്സവ ലഹരിയിലാണ്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്നലെ തിരിതെളിഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പരിപാടിയില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി) എന്നിവര്‍ മുഖ്യാതിഥികളായി.കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും