spot_img
Saturday, June 27, 2026
Home Blog Page 147

പ്ലാസ്റ്റിക് കുപ്പിയുടെ മദ്യത്തിന് 20 രൂപ അധികം വാങ്ങും;കുപ്പി തിരികെ നൽകിയാൽ മടക്കി നൽകും:മന്ത്രി എം ബി രാജേഷ്

0

കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ ആൾ തന്നെ കൊണ്ടുവരണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അറിയിച്ചു.

ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വിവരിച്ചു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചു. സെപ്തംബർ ആദ്യം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ മാത്രമായിരിക്കും വിൽക്കുക. 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം വിൽക്കുന്ന നിലയിൽ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുക.

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

‘സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മേയിൽ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റിയാലോ?’; വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളില്‍ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി പറയുന്നു.”കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു”- ശിവന്‍കുട്ടി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.സ്നേഹത്തോടെ വി ശിവൻകുട്ടി

വീണ്ടും വ്യായാമത്തിനിടെ കുഴഞ്ഞു വീണ് മരണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ

0

ജിമ്മില്‍ വര്‍ക്ഔട്ട്‌ ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്‌ മരിക്കുന്ന വാർത്തകളുടെ എണ്ണം കുറച്ചു നാളുകളായി വർധിച്ചു വരികയാണ്. വലിയ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതില്‍ ചിലര്‍ ഹൃദ്രോഗബാധയുടെ ചരിത്രമുള്ളവരാണെങ്കില്‍ മറ്റു ചിലര്‍ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുന്‍പ്‌ പ്രകടിപ്പിക്കാത്തവരായിരുന്നു.

തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തേ ഹൃദ്രോഗമുള്ളവരിൽ പെട്ടെന്നു ഹൃദയം സ്തംഭിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കു നയിക്കാം. ചില ഹോർമോണുകൾ കൂടുന്നതും ഹൃദയതാളത്തിൽ വ്യത്യാസമുണ്ടാകുന്നതുമാണ് പ്രാധാന കാരണം. ബോഡി ബിൽഡിങ് നടത്തുന്നവർ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വർധിപ്പിക്കാൻ സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികൾക്കു കേടുപാടുകൾ വരുത്തി ഹൃദയതാളങ്ങൾക്കു വ്യതിയാനമുണ്ടാക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് സമ്മർദ്ദം കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. താങ്ങാവുന്നതിനപ്പുറമുള്ള സമ്മർദ്ദം ഹൃദ്രോഗമുള്ളവരുടെ ജീവൻ കവർന്നേക്കാം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഒറ്റ ഡോസിൽ അമിതമായ ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും ഇല്ലാതെ വരുന്ന ഈ ഹൃദയാഘാതത്തെ നേരിടാന്‍ ഫിറ്റ്‌നസ്‌ ഫ്രീക്കുകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം1. ഇടയ്‌ക്കിടെ മെഡിക്കല്‍ ചെക്കപ്പ്‌40 വയസ്സിനു ശേഷം ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത്‌ ആയുരാരോഗ്യ സൗഖ്യത്തിന്‌ അത്യാവശ്യമാണ്‌. കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ടിഎംടി, ലിപിഡ്‌ പ്രൊഫൈല്‍, ഫാസ്റ്റിങ്‌ ബ്ലഡ്‌ ഷുഗര്‍ പോലുള്ള പരിശോധനകള്‍ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ്‌ നല്‍കും. 2. കുടുംബത്തിലെ രോഗചരിത്രംഹൃദ്രോഗത്തില്‍ ജനിതകപരമായ കാരണങ്ങളും തള്ളിക്കളയാനാകില്ല. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതു വരാനുള്ള സാധ്യത അധികമാണെന്നു തിരിച്ചറിയണം. ഇത്തരക്കാര്‍ 35-40 വയസ്സാകുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തി, ഡോക്ടറെ കണ്ട്‌ അപകടസാധ്യതകള്‍ ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

3. ആരോഗ്യകരമായ ജീവിതശൈലിആരോഗ്യകരമായ ജീവിതശൈലി ഹൃദയാഘാതത്തിന്റെ സാധ്യത ഗണ്യമായി കുറയ്‌ക്കുന്നു. ഇതിനു വ്യായാമം പോലെ തന്നെ സുപ്രധാനമാണ്‌ സന്തുലിതമായ ഭക്ഷണക്രമം. ഭാരനിയന്ത്രണത്തിലും സമ്മര്‍ദ്ദ ലഘൂകരണത്തിലും ശ്രദ്ധപതിപ്പിക്കേണ്ടതും അത്യാവശ്യമാണ്‌. 4. ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയണംനെഞ്ച്‌ വേദന, ശ്വാസംമുട്ടല്‍, തലയ്‌ക്കു ഭാരം കുറയുന്ന തോന്നല്‍, തലകറക്കം, ബോധക്ഷയം പോലുള്ള ഹൃദയാഘാത ലക്ഷണങ്ങളെയും കരുതിയിരിക്കണം. വ്യായാമത്തിനിടെ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. 5. സിപിആറിനെ പറ്റി അറിയണംഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും വരാമെന്നതിനാല്‍ നാം കരുതിയിരിക്കണം. അത്യാവശ്യം സിപിആര്‍ കൊടുത്ത്‌ രോഗിയുടെ ഹൃദയമിടിപ്പ്‌ പുനസ്ഥാപിക്കാനും ഓട്ടോമേറ്റഡ്‌ എക്‌സ്‌റ്റേണല്‍ ഫീഫൈബ്രിലേറ്റര്‍ ഉപയോഗിക്കാനുമൊക്കെ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. നിങ്ങളും നിങ്ങള്‍ക്കു ചുറ്റുമുള്ളവരും ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു എന്നത്‌ ഉറപ്പാക്കുക

വര്‍ക്ക്‌ ഔട്ടുകള്‍ പതിയെ ആരംഭിച്ച്‌ ക്രമേണ മാത്രം അവയുടെ തീവ്രത വർധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഏത്‌ വ്യായാമത്തിനും വാംഅപ്പ്‌ നിര്‍ബന്ധമാണ്‌. ശരീരത്തിന്‌ അസ്വസ്ഥത തോന്നിയാല്‍ ബ്രേക്ക്‌ എടുക്കാനും വിശ്രമിക്കാനും മറക്കരുത്‌. അമിതമായ ചൂടും ഈര്‍പ്പവുമുളള ചുറ്റുപാടില്‍ വ്യായാമം ഒഴിവാക്കണം. ഇടയ്‌ക്കിടെ വെളളം സിപ്പ്‌ ചെയ്‌ത്‌ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്‌

പ്ലസ്ടു വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0

കോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടു.

വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്

0

കൽപ്പറ്റ: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിഞ്ഞു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 27നായിരുന്നു ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം. ടൗൺഷിപ്പിൻ്റെ ഭാ​ഗമായി നിർമ്മിക്കുന്ന മാതൃകാഭവനത്തിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമിക്കുന്നതെന്നാണ് സർ‌ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവയും ടൗൺഷിപ്പിൻ്റെ ഭാ​ഗമായി ഉണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാരിൻ്റെ നിലപാട്. ഇതൊക്കെയാണെങ്കിലും നിർമ്മാണപ്രവർത്തി പൂർത്തീകരിച്ച് ടൗൺഷിപ്പ് എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണ്.

ഇതിനിടെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സമീപനം വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചെങ്കിലും കേന്ദ്രം അത് പരി​ഗണിച്ചിരുന്നില്ല. വായ്പയായി ധനസഹായം അനുവദിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ടും കേന്ദ്രം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായി വിമർശനം ഉയർന്നിരുന്നു.

കണ്ണീർപ്പൂക്കൾ; ചൂരൽമല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമയിൽ അധ്യാപകർ

0

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ചൂരൽമല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമയിൽ അധ്യാപകർ. ബെയ്‌ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾക്ക് മുന്നിൽ അധ്യാപകർ അടക്കമുള്ളവർ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പുഷ്‌പാഞ്ജലി അർപ്പിക്കാനെത്തി. ദുരന്തം ചൂരൽമല സ്കൂളിനെ തകർത്തെറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി കരഞ്ഞ പിന്നീട് അവിടുത്തെ വിദ്യാർത്ഥികൾക്ക് അതിജീവനത്തിൻ്റെ പാഠങ്ങൾ പകർന്ന് നൽകിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അർപ്പിക്കാനുണ്ടായിരുന്നു.

ചൂരൽമല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുൾപൊട്ടലിൽ നഷ്‌ടമായത്‌. ഉരുൾപൊട്ടൽ അപകടത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്.

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിയുകയായിരുന്നു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഗൂഗിള്‍മാപ്പ് ഉപയോഗിക്കാം, ഈ മാര്‍ഗങ്ങളിലൂടെ

0

യാത്രക്ക് ഇറങ്ങുന്നവരുടെ ഉറ്റ ചങ്ങാതി ആയിരിക്കും ഗൂഗിൾ മാപ്പ്. ആരെ വിശ്വസിച്ചില്ലെങ്കിലും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളിൽ പലരും. അവൻ പറയുന്നത് എന്തും കണ്ണും പൂട്ടി വിശ്വസിക്കുന്ന നമ്മളെ ഇവൻ ചിലപ്പോൾ കുഴിയിൽ ചാടിക്കാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ചെന്നാൽ മാപ്പിന് പിന്നെ അനക്കം ഉണ്ടാവില്ല, സംഭവം ഇന്റർനെറ്റ് കണക്ഷൻ പോകുന്നതാവാം. എന്നാൽ അതൊരു കാട്ടുവഴിയിലോ അല്ലെങ്കിൽ ആരുമില്ലാത്ത ഇടങ്ങളിലോ ആണെങ്കിൽ ? പെട്ടുപോവില്ലേ.. ? എന്നാൽ ആ പേടിയ്ക്ക് വിട പറഞ്ഞോളൂ.. ഓഫ്‌ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ സംവിധാനം ഗൂഗിള്‍ മാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാൻ ചെയ്യേണ്ടത്..

1: ആന്‍ഡ്രോയിഡിലും iOS-ലും ഒരു ഓഫ്ലൈന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോഗിക്കാന്‍ ആദ്യം നിങ്ങളുടെ ഡിവൈസില്‍ ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കുക.
2: ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുക.
3: സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക.
4: മെനുവില്‍ നിന്ന് ‘ഓഫ്ലൈന്‍ മാപ്പുകള്‍’ തിരഞ്ഞെടുക്കുക, തുടര്‍ന്ന് ‘നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക’.
5: ഇപ്പോള്‍ നീല നിറത്തിലുള്ള ഒരു ബോക്‌സുള്ള മാപ്പ് ദൃശ്യമാകും. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏരിയയ്ക്ക് അനുയോജ്യമായ രീതിയില്‍ മാപ്പ് ക്രമീകരിക്കുക. അല്ലെങ്കില്‍ സൂം ചെയ്യുക.
6: ഏരിയ സജ്ജീകരിച്ചുകഴിഞ്ഞാല്‍, സ്‌ക്രീനിന്റെ താഴെയുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
7: നിങ്ങളുടെ ഡൗണ്‍ലോഡ് ചെയ്ത മാപ്പ് ആപ്പിലെ ഓഫ്ലൈന്‍ മാപ്പ് ലഭ്യമാകും. ഈ ലമയത്ത് ഓണ്‍ലൈനില്‍ ചെയ്യുന്നതുപോലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഇത് ആക്സസ് ചെയ്യാന്‍ കഴിയും.

Google will be the best friend of the journey. Although whom did not believe, google believes the map and people are going on. We can sometimes jump us in the pit. In some cases, the Map will not have an eye on the Internet connection. But if it is in a wilderness or in the space where there is no? Not enough .. But the fear tells us the fear .. Google pardon is offering a special mechanism that helps you to use the map when it is offline.

Google should use Google map without the Internet ..

1: Google Maps offers an offline feature in Android and iOS. Open the app on your device first to use it first.
2: Make sure that the Internet is connected to the Internet and not using Incognito mode.
3: Tap on your profile picture in the top right corner of the screen.
4 Select the ‘Offline Maps’ from the menu, and then select your own map’.
5: Now the map with a box of blue now will appear. Configure the map to fit the area you want to download. Or zoom.
6: Once the area is set, tap on the download button below the screen.
7: The map of your download will be available offline map. This can be accessed without an internet connection, as it does online online.

‘കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയപ്പോള്‍ കൗതുകമായിരുന്നോ..?, മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല’; യൂട്യൂബ് അവതാരകയെ വിമർശിച്ച് ജുവൽ മേരി

0

യൂട്യൂബ് ചാനൽ അവതാരകരെ വിമർശിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. അവതരണം എന്നത് ഏറെ വിവേകത്തോടെ ചെയ്യേണ്ട ജോലിയാണെന്നും അത് മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശക്തിയുള്ളതാണെന്നും ജുവല്‍ മേരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ‘കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ പോയപ്പോൾ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ’ എന്ന് ഒരു അവതാരക ഒരാളോട് ചോദിക്കുന്നത് കേട്ട് ഞെട്ടിപ്പോയി എന്ന് ജുവൽ മേരി പറയുന്നു. മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ലെന്നും ക്യാമറയുടെ മുന്നിലിരുന്ന് പറയുന്ന ഓരോ കാര്യങ്ങള്‍ക്കും വിലയുണ്ടെന്ന് മറക്കരുതെന്നും ജുവല്‍ മേരി വ്യക്തമാക്കുന്നു.

‘ആങ്കറിങ് എന്ന തൊഴില്‍ ചെയ്യുന്നവരോടാണ് പറയാനുള്ളത്. നിങ്ങള്‍ അവതാരകയുടെ ജോലി ചെയ്യുമ്പോള്‍ ഭാഷയും ചോദ്യങ്ങളും മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പുള്ളതാണെന്ന ബോധം നമുക്ക് വേണം. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ആദ്യം വായിച്ചു നോക്കുക. അത് ചോദിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നുന്നെങ്കില്‍ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആര്‍ജവം കാണിക്കുക.

ഒരു അഭിമുഖത്തിലെ ചോദ്യം ‘ആദ്യമായിട്ടൊരു കുഞ്ഞ് ജനിച്ചപ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചില്ലേ’ എന്നാണ്. അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്‌. അത് കണ്ടപ്പോള്‍ എനിക്ക് മനസിലായത് ആ ചോദ്യം അവര്‍ അതുവരെ വായിച്ചുനോക്കിയിട്ടില്ല എന്നതാണ്. അത് ഒരു അവതാരക എന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാരണം നിങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നത്. ചോദ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധം നിങ്ങള്‍ക്കുണ്ടാകണം.

വേറൊരു മഹത്തായ ചോദ്യം ‘കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംക്ഷ ആയിരുന്നോ’ എന്നാണ്. എന്താണിതെല്ലാം. അതിഥിയായി വന്ന ആള്‍ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം വിളിച്ചുപറയുന്നു. അതിനെ എങ്ങനെയാണ് ഇത്ര നിസാരവത്കരിച്ച് ചോദ്യം ചോദിക്കുന്നത്. ആങ്കര്‍ എന്ന വ്യക്തി ശമ്പളം വാങ്ങുന്ന തൊഴിലാളി മാത്രമല്ല, നിങ്ങള്‍ക്കൊരു വ്യക്തിത്വവും മനസാക്ഷിയുമുണ്ട്. കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളുടെ ചോദ്യങ്ങളിലും ദ്വയാര്‍ഥങ്ങളും വൃത്തികേടുകളും കുട്ടികളേയും മുതിര്‍ന്നവരേയും സ്വാധീനിക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

മനുഷ്യരോട് ഇടപഴകാന്‍ അറിയുന്ന, മനുഷ്യത്വമുള്ള, ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന, കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ബുദ്ധിയുള്ള ഒരു ആങ്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങുളടേതായ നിലപാടുകളുണ്ടാകും. ഒരു ചോദ്യം എഴുതി തരുമ്പോള്‍ ഞാന്‍ അത് ചോദിക്കില്ല എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. ഞാനൊക്കെ ഒരുപാട് ടിവി ഷോകളും സ്‌റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. എത്രയോ പ്രാവശ്യം എനിക്ക് ചോദിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ എന്റെ അടുത്ത് വന്നിട്ടുണ്ട്. ഞാന്‍ പറയും ചേട്ടാ, ഇത് ഞാന്‍ ചോദിക്കില്ല എന്ന്. പകരം മറ്റൊരു ചോദ്യം ചോദിക്കാം എന്ന് ഓപ്ഷന്‍ കൊടുക്കും. അവിടേയാണ് നിങ്ങള്‍ ക്രിയേറ്റീവ് ആയ ഒരു വ്യക്തിയാകുന്നത്.

അല്ലാതെ ഇങ്ങനെ ചെളിയും ചാണകത്തിലും കൈയ്യിട്ട് ഇളക്കരുത്. ഭയങ്കര മോശമാണത്. ആ ജോലിയുടെ സ്റ്റാന്‍ഡേഡിനെ ഒന്ന് കാത്തുസൂക്ഷിക്കൂ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അത് സാധിക്കും. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവേകമുണ്ടാകുമെന്ന് കരുതുന്നു.’- എന്നും ജുവൽ മേരി പങ്കുവച്ച വിഡിയോയിൽ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു:ജൂലൈയിലെ വില ഒറ്റനോട്ടത്തിൽ

0

 സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73200 രൂപയാണ്.

ജൂലൈ 24 മുതൽ സ്വർണവില കുത്തനെ കുറയുന്നുണ്ട്. 1800 രൂപയാണ് കഴിഞ്ഞ ആറ് ദിവസംകൊണ്ട് കുറ‍ഞ്ഞത്. വെള്ളിയാഴ്ച 60 രൂപ കുറഞ്ഞതോടെ പവന്റെ വില 74,000 ത്തിനും താഴെയെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7510 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5855 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3775 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480

ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080

ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000

ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160

ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600

ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120

ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120

ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240

ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160

ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800

ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

ജൂലൈ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

ജൂലൈ 18 (ഉച്ച)- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 73,200

ജൂലൈ 19 ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 73,360

ജൂലൈ 20 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,360

ജൂലൈ 21 ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 73,440

ജൂലൈ 22 ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 74,280

ജൂലൈ 23 ഒരു പവന് 760 രൂപ ഉയർന്നു. വിപണി വില 75040

ജൂലൈ 24 ഒരു പവന് 1000 രൂപ കുറഞ്ഞു. വിപണി വില 74040

ജൂലൈ 25 ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 73680

ജൂലൈ 26 ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 73680

ജൂലൈ 27 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73680

ജൂലൈ 28 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73680

ജൂലൈ 29 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73600

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

0

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്പിവി വാക്സിൻ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്സിൻ നൽകാം. വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്സിനേഷൻ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകും.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേർ സ്‌ക്രീനിംഗ് നടത്തി. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എസ്.എച്ച്.എ. എക്സിക്യൂട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എംസിസി, സിസിആർസി ഡയറക്ടർമാർ, ആർസിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.