ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുന്ന വാർത്തകളുടെ എണ്ണം കുറച്ചു നാളുകളായി വർധിച്ചു വരികയാണ്. വലിയ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ചിലര്‍ ഹൃദ്രോഗബാധയുടെ ചരിത്രമുള്ളവരാണെങ്കില്‍ മറ്റു ചിലര്‍ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുന്‍പ് പ്രകടിപ്പിക്കാത്തവരായിരുന്നു.
തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തേ ഹൃദ്രോഗമുള്ളവരിൽ പെട്ടെന്നു ഹൃദയം സ്തംഭിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കു നയിക്കാം. ചില ഹോർമോണുകൾ കൂടുന്നതും ഹൃദയതാളത്തിൽ വ്യത്യാസമുണ്ടാകുന്നതുമാണ് പ്രാധാന കാരണം. ബോഡി ബിൽഡിങ് നടത്തുന്നവർ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വർധിപ്പിക്കാൻ സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികൾക്കു കേടുപാടുകൾ വരുത്തി ഹൃദയതാളങ്ങൾക്കു വ്യതിയാനമുണ്ടാക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് സമ്മർദ്ദം കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. താങ്ങാവുന്നതിനപ്പുറമുള്ള സമ്മർദ്ദം ഹൃദ്രോഗമുള്ളവരുടെ ജീവൻ കവർന്നേക്കാം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഒറ്റ ഡോസിൽ അമിതമായ ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും ഇല്ലാതെ വരുന്ന ഈ ഹൃദയാഘാതത്തെ നേരിടാന്‍ ഫിറ്റ്‌നസ് ഫ്രീക്കുകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം1. ഇടയ്‌ക്കിടെ മെഡിക്കല്‍ ചെക്കപ്പ്40 വയസ്സിനു ശേഷം ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് ആയുരാരോഗ്യ സൗഖ്യത്തിന് അത്യാവശ്യമാണ്. കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ടിഎംടി, ലിപിഡ് പ്രൊഫൈല്‍, ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ പോലുള്ള പരിശോധനകള്‍ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ് നല്‍കും. 2. കുടുംബത്തിലെ രോഗചരിത്രംഹൃദ്രോഗത്തില്‍ ജനിതകപരമായ കാരണങ്ങളും തള്ളിക്കളയാനാകില്ല. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതു വരാനുള്ള സാധ്യത അധികമാണെന്നു തിരിച്ചറിയണം. ഇത്തരക്കാര്‍ 35-40 വയസ്സാകുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തി, ഡോക്ടറെ കണ്ട് അപകടസാധ്യതകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
3. ആരോഗ്യകരമായ ജീവിതശൈലിആരോഗ്യകരമായ ജീവിതശൈലി ഹൃദയാഘാതത്തിന്റെ സാധ്യത ഗണ്യമായി കുറയ്‌ക്കുന്നു. ഇതിനു വ്യായാമം പോലെ തന്നെ സുപ്രധാനമാണ് സന്തുലിതമായ ഭക്ഷണക്രമം. ഭാരനിയന്ത്രണത്തിലും സമ്മര്‍ദ്ദ ലഘൂകരണത്തിലും ശ്രദ്ധപതിപ്പിക്കേണ്ടതും അത്യാവശ്യമാണ്. 4. ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയണംനെഞ്ച് വേദന, ശ്വാസംമുട്ടല്‍, തലയ്‌ക്കു ഭാരം കുറയുന്ന തോന്നല്‍, തലകറക്കം, ബോധക്ഷയം പോലുള്ള ഹൃദയാഘാത ലക്ഷണങ്ങളെയും കരുതിയിരിക്കണം. വ്യായാമത്തിനിടെ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. 5. സിപിആറിനെ പറ്റി അറിയണംഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും വരാമെന്നതിനാല്‍ നാം കരുതിയിരിക്കണം. അത്യാവശ്യം സിപിആര്‍ കൊടുത്ത് രോഗിയുടെ ഹൃദയമിടിപ്പ് പുനസ്ഥാപിക്കാനും ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഫീഫൈബ്രിലേറ്റര്‍ ഉപയോഗിക്കാനുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങളും നിങ്ങള്‍ക്കു ചുറ്റുമുള്ളവരും ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു എന്നത് ഉറപ്പാക്കുക
വര്‍ക്ക് ഔട്ടുകള്‍ പതിയെ ആരംഭിച്ച് ക്രമേണ മാത്രം അവയുടെ തീവ്രത വർധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഏത് വ്യായാമത്തിനും വാംഅപ്പ് നിര്‍ബന്ധമാണ്. ശരീരത്തിന് അസ്വസ്ഥത തോന്നിയാല്‍ ബ്രേക്ക് എടുക്കാനും വിശ്രമിക്കാനും മറക്കരുത്. അമിതമായ ചൂടും ഈര്‍പ്പവുമുളള ചുറ്റുപാടില്‍ വ്യായാമം ഒഴിവാക്കണം. ഇടയ്‌ക്കിടെ വെളളം സിപ്പ് ചെയ്‌ത് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്






