മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
തൊഴിലാളികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക്; കേരളത്തിൽ പൂർണം
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തകിസാൻ മോർച്ച, റൂറൽ വർക്കർ യൂണിയൻ, റെയിൽവെ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
പാർലമെന്റ് പാസാക്കിയ നാല് പുതിയ തൊഴിൽ നിയമങ്ങളോടുള്ള തൊഴിലാളി സംഘടനകളുടെ എതിർപ്പ് ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുകയും, ജോലി സമയം വർദ്ധിപ്പിക്കുകയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ പിഴകളിൽ നിന്ന് സംരക്ഷിക്കുകയും, തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് നാല് പുതിയ തൊഴിൽ നിയമങ്ങളെന്നാണ് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ജോലികൾക്ക് പുറം കരാർ കൊടുക്കുന്നത്, കരാർ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള വിഷയങ്ങളും പണിമുടക്കുന്ന തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നീക്കം തൊഴിൽ സുരക്ഷയ്ക്കും ന്യായമായ വേതനത്തിനും ഭീഷണിയാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.
ഗതാഗതം, ഇൻഷുറൻസ്, റെയിൽവേ, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ബാങ്കിങ്, വൈദ്യുതി, ഉരുക്ക്, ടെലികോം മേഖലകളിലെ തൊഴിലാളികൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കും. വിവിധ സർക്കാർ ജീവനക്കാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഓട്ടോ–ടാക്‌സി ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ അണിചേരും.
ചൊവ്വാഴ്ച അർദ്ധരാത്രി ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. അസംഘടിത തൊഴിലാളികൾ ഉൾപ്പെടെ ദേശീയ പണിമുടക്കിൽ അണിചേരുന്നുണ്ട്. ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്, മാധ്യമസ്ഥാപനം, പാൽ വിതരണം അടക്കമുള്ള അവശ്യസർവീസുകളെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്, മാധ്യമസ്ഥാപനം, പാൽ വിതരണം അടക്കമുള്ള അവശ്യസർവീസുകളെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുളള ഗതാഗതത്തെയും മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വീട്ടിലേക്കുള്ള യാത്ര; കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി
തലപ്പാറ: കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരന് വേണ്ടിയുള്ള തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. തോട്ടിൽ കാണാതായ തലപ്പാറ വലിയപറമ്പ്ചാന്ത് മുഹമ്മദ് ഹാഷിറി (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 12വരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പോലീസും ഫയർഫോഴ്സും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിട്ടും കണ്ടെത്താനായിട്ടില്ല.
വീതി കുറഞ്ഞതെങ്കിലും തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ഇന്ന് തലപ്പാറ മുട്ടിച്ചിറക്കു സമീപമാണ് മൃതദേഹം പൊന്തിയ നിലയിൽ കണ്ടെത്തിയത്.
നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്. ഇടിയെ തുടർന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം നടത്തും.
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.
സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തിൽ ദേശിയ പണിമുടക്ക് ജൂലൈ 9
കേന്ദ്രസർക്കാർ കൊണ്ട് വന്ന തൊഴിലാളി വിരുദ്ധ ബില്ല് പിൻവലിക്കുക, തൊഴിലുറപ്പ് സംരക്ഷിക്കുക,വിലകയറ്റം തടയുക, സൗജന്യ വിദ്യാഭ്യാസം നൽകുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാതിരിക്കുക, വൈദ്യതി വിതരണം പൊതുമേഖലയിൽ നിലനിർത്തുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജൂലൈ 9 ന് രാജ്യമാകെ പണിമുടക്കുകയാണ്.അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അന്നേ ദിവസം കടകളടച്ചും പണിമുടക്കിയും കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധത്തിൽ പങ്കാളികളാവണമെന്ന് തിരുവമ്പാടി CITU പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ഫിറോസ്ഖാൻ, ജസ്റ്റിൻ, സജീവൻ,രമേശ്, ധന്യ, ബാബു, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു
ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല പണിമുടക്ക്
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം
കറണ്ട് ബില്ല് കൂടുതലാണോ; ബില്ല് പകുതിയാക്കാനുള്ള വഴികളിതാ
ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനും എസിയും ഒക്കെ ഉപയോഗിക്കുന്നവരാണ് ഏറെപേരും. എത്രയൊക്കെ സൂക്ഷിച്ച് ഉപയോഗിച്ചാലും ബില്ല് വരുമ്പോള്‍ നല്ലൊരു സംഖ്യയാകും എന്നതാണ് പലരും നേരിടുന്ന പ്രശ്‌നം. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും മാസം മാസം വരുന്ന ബില്ല്.
കറണ്ട് ബില്ല് കുറയ്ക്കാനുളള ചില ടിപ്‌സുകള്‍ ഇതാ
- ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിലവാരമുളളത് മാത്രം തിരഞ്ഞെടുക്കുക.
- ആവശ്യത്തിന് മാത്രം വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക
- ഉപയോഗശേഷം ലൈറ്റിന്റെയും ഫാനിന്റെയും ടിവിയുടെയും മറ്റ് ഉപകരണങ്ങളുടെയും സ്വിച്ചുകള്‍ ഓഫ് ചെയ്യുക
- ബള്‍ബുകളും ട്യൂബുകളും അവയ്ക്ക് ഉപയോഗിക്കുന്ന ഷേഡുകളും തുടച്ച് വൃത്തിയാക്കുക
- രാത്രിയില്‍ വീടിന് പുറത്തുളള ലൈറ്റുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
- വൈകുന്നേരം ആറ് മണി മുതല്‍ 10 മണി വരെയുള്ള പീക്ക് ലോഡ് സമയത്ത് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്ന വാഷിങ് മെഷീന്‍, എസി, മിക്‌സി ഇവയൊക്കെ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
- ഏതെങ്കിലും ഉപകരണങ്ങള്‍ കേടുവന്നുവെങ്കില്‍ അവ പൂര്‍ണമായും നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുക.
- ഫിലമെന്റ് ബള്‍ബിന് പകരം വൈദ്യുതി ലാഭിക്കാന്‍ ഏറ്റവും നല്ലത് എല്‍ ഇ ഡി ബള്‍ബുകള്‍ ആണ്
- മാക്‌സിമം ഫൈവ്സ്റ്റാര്‍ റേറ്റിംഗ് ഉളള ഇലക്ട്രിക്കല്‍ സാധനങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം
- ഒരേസമയം ഒന്നിലധികം ഇലക്ട്രിക് സാധനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഇലക്ട്രിക്കല്‍ പവര്‍ സ്‌ട്രൈപ്പ് ഉപയോഗിക്കാവുന്നതാണ്
- എല്ലാ ദിവസവും അയണ്‍ബോക്‌സ് ഉപയോഗിക്കുന്നതിന് പകരം ആഴ്ചയില്‍ ഒരിക്കല്‍ വസ്ത്രങ്ങളൊക്കെ ഇസ്തിരിയിട്ട് വയ്ക്കാവുന്നതാണ്.
- ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് ഒഴിവാക്കിയാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം.
- ആഹാരം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോള്‍ മൂടിയുളള പാത്രങ്ങള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഈര്‍പ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.
- ഭക്ഷണ പദാര്‍ഥങ്ങള്‍ ചൂടാറിയ ശേഷം മാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക.
- മിക്‌സി ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങുക. ഓവര്‍ലോഡ് നല്‍കിയാല്‍ വൈദ്യുത ചെലവ് കൂടും
- സമയാസമയങ്ങളില്‍ മിക്‌സിയുടെ ബ്ലേഡുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയോ മാറ്റി ഇടുകയോ ചെയ്യുക
- പഴക്കംചെന്ന ഫാനുകള്‍ മാറ്റി പുതിയത് മാറ്റി വാങ്ങുക
- വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ സ്പിന്നിംഗ് ഒഴിവാക്കി തുണി പുറത്തെടുത്ത് ഉണങ്ങാനായാല്‍ അത്രയും വൈദ്യുതി ലാഭിക്കാം.
- വാഷിങ് മെഷീന്റെ ബെല്‍റ്റ് അയഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും വര്‍ഷത്തിലൊരിക്കല്‍ സര്‍വ്വീസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.
- എസിയുടെ കാര്യത്തിലാണെങ്കിലും വില അല്‍പ്പം കൂടിയാലും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംങ് ഉളളത് തിരഞ്ഞെടുക്കുക.
- എസിയുടെ കാര്യക്ഷമതയില്‍ കുറവ് തോന്നിയാല്‍ വൈകാതെ ടെക്‌നീഷ്യന്റെ സഹായം തേടുക.
- വോള്‍ട്ടേജ് കുറഞ്ഞ സമയങ്ങളില്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാതിരിക്കുക
- ബെയറിംഗ് തകരാറുകള്‍ യഥാസമയം പരിഹരിക്കണം
- പമ്പിന്റെ ശേഷി ആവശ്യമനുസരിച്ച് വേണം. കൂടിയാലും കുറഞ്ഞാലും വൈദ്യുതി പാഴാകും.
- ഇന്‍വര്‍ട്ടര്‍ ബാറ്ററി തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്മ നിര്‍ബന്ധമായും ഉറപ്പുവരുത്തുക.
- അസ്വാഭാവികമായി വൈദ്യുതബില്‍ വര്‍ധിച്ചാല്‍ ഇന്‍വര്‍ട്ടര്‍ ബാറ്ററി ചാര്‍ജിങ് ടെക്‌നീഷ്യനെ കൊണ്ട് പരിശോധിപ്പിക്കുക.
Some Tips to Reduce Your Electricity Bill
- When buying electronic goods, choose only quality ones.
- Operate electrical appliances only when necessary
- Turn off the switches of lights, fans, TV’s, and other appliances after use
- Wipe and clean bulbs, tubes, and the shades used for them
- Use lights outside the house only when necessary at night.
- Do not operate washing machines, ACs, and mixers that require more electricity during peak load times between 6 pm and 10 pm.
- If any appliances are damaged, do not use them until they stop working completely and repair them in a timely manner.
- LED bulbs are the best way to save electricity instead of filament bulbs
- Make sure to buy only electrical appliances with a maximum five-star rating
- If you want to operate multiple electrical appliances at the same time, you can use an electrical power strip
- Instead of using an iron box every day, you can iron all your clothes once a week.
- You can reduce electricity consumption by avoiding frequent closing and opening of the refrigerator.
- When storing food in the refrigerator, use containers with lids. Otherwise, moisture will spread inside the refrigerator and increase electricity consumption.
- Store food in the refrigerator only after it has warmed up.
- When using a mixer, start by operating it at a low speed. Overloading will increase electricity costs
- Sharpen or replace the blades of the mixer from time to time
- Replace old fans with new ones
- When using a washing machine, if you can avoid spinning and take the clothes out to dry, you can save a lot of electricity.
- Checking whether the belt of the washing machine is loose and getting it serviced once a year will increase efficiency.
- In the case of AC, choose one with a high star rating, even if the price is a little higher.
- If you feel that the efficiency of the AC has decreased, seek the help of a technician immediately.
- Do not operate the water pump during low voltage times
- Bearing faults should be fixed in a timely manner
- The capacity of the pump should be as per the requirement. If it is too high or too low, electricity will be wasted.
- When choosing an inverter battery, make sure it is of good quality.
- If the electricity bill increases abnormally, have the inverter battery charging checked by a technician.
സ്വകാര്യ ബസ് സമരം, ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബർ നിയമം പരിഷ്കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുൻനിർത്തിയുള്ള സമരത്തിന് ഐഎൻടിയുസി ഉള്‍പ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിദ്യാർഥികളുടെ കണ്‍സഷൻ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.
_രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്ബതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്. ഐഎൻടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും.



