spot_img
Tuesday, June 30, 2026
Home Blog Page 164

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം, വിശദവിവരങ്ങൾ അറിയാം

0

തിരുവനന്തപുരം: മുഖ്യ അലോട്ട്മെന്റിൽ ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും https://hscap.kerala.gov.in ൽ ലഭ്യമാണ്. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണം. ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെൻറിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും

ഷഹ്ലയുടെ സ്‌കൂളില്‍ ഇന്ന് ലിഫ്റ്റ് ഉണ്ട്; വിഷപാമ്പുകളെത്താത്ത വൃത്തിയുള്ള പരിസരങ്ങളില്‍ കുട്ടികളുടെ കളിചിരികളും

0

സുൽത്താൻബത്തേരി: അക്ഷരങ്ങളുടെ മധുരം നുകരാനെത്തി മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഒരു കുഞ്ഞുമോളുണ്ട്. പേര് ഷഹ്ല ഷെറിൻ. 2019 നവംബർ 20ന് ആയിരുന്നു പാമ്പ് കടിയേറ്റ് ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹ്ലയുടെ മരണം. ആ വലിയ ദുരന്തമുണ്ടാക്കിയ വേദനകളിൽ നിന്നെല്ലാം പതുക്കെയാണെങ്കിലും അവളുടെ സഹപാഠികൾ മോചിതരായിട്ടുണ്ട്. ഒപ്പം അവൾ പഠിച്ച സ്‌കൂളും വല്ലാതെ മാറി.

ഇന്ന് ജില്ലയിൽ തന്നെ ലിഫ്റ്റുള്ള സ്‌കൂളാണ് ഷഹ്ല ഷെറിന്റേത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കോടികൾ ചിലവിട്ട് നിർമ്മിച്ച മൂന്നുനില കെട്ടിടത്തിൽ ബത്തേരി നഗരസഭ ഫണ്ടിൽ നിർമ്മിച്ച ലിഫ്റ്റ് പ്രവർത്തനക്ഷമമായത്. ഇതോടെ ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി സർവ്വജന സ്‌കൂൾ മാറി.

സ്വകാര്യ സ്‌കൂളുകളെ പോലും പിന്നിലാക്കുന്ന തരത്തിലാണ് അടിസ്ഥാനസൗകര്യ വികസനങ്ങൾ ഒരു വിദ്യാർഥിനിയുടെ ദാരുണ മരണത്തിന് ശേഷമെങ്കിലും ഉണ്ടിയിരിക്കുന്നത്. നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. പതിനായിരം ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളും 20 ശുചിമുറികളും ഉൾപ്പെടുന്നതാണ് രണ്ട് കോടിയിലധികം രൂപ ചിലവഴിച്ച നിർമ്മിച്ച കെട്ടിടം. വിദ്യാർഥിനിയുടെ മരണത്തിന് ശേഷം സ്‌കൂൾ സന്ദർശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പൂർത്തികരിച്ചിരിക്കുന്നത്

റേഷൻ വിഹിതം: അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

0

സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ ലഭ്യമാണ്. മണ്ണെണ്ണയും ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും ഇതര ഗുണഭോക്താക്കൾക്ക് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലുള്ളവർക്ക് ആറ് ലിറ്ററുമാണ് മണ്ണെണ്ണ ത്രൈമാസ വിഹിതമായി ലഭിക്കുക.

നഗരത്തിൽ നടത്തിയ ലഹരി വേട്ട:നാല് പേർ അറസ്റ്റില്‍.

0

കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരി വേട്ടയില്‍ രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവുമായി നാല് പേർ അറസ്റ്റില്‍. ഉത്തർ പ്രദേശ് സ്വദേശികളായ ദീപക് കുമാർ (31), വാഷു (34) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ. ബോസിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫ്, എസ്.ഐ . അഭിലാഷ് എം ൻ്റെ നേതൃത്വത്തിലുളള വെള്ളയിൽ പോലീസ് എന്നിവർ  സംയുക്തമായും പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം സൽമാൻ ഫാരിസ് (21), കൽക്കത്ത സ്വദേശി നേതാജി പൗളി സൗരവ് ശിഖ്ദർ (29) എന്നിവരെ   എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും അറസ്റ്റ് ചെയ്തത്.

ടു മില്യൺ പ്ലഡ്ജ്: ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

0

ജില്ലാ കേന്ദ്രം ടൗൺ ഹാൾ, ഒരേസമയം 42,000 കേന്ദ്രങ്ങളില്‍ പ്രതിജ്ഞ ചൊല്ലും

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’ ജൂണ്‍ 26 രാവിലെ 11.30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രതിജ്ഞ ചൊല്ലി കൊടുക്കും.

പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ- സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും സർക്കാർ, അർദ്ധസർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ സാമൂഹിക സാംസ്കാരിക സംഘടനകൾ, മത- വ്യാപാര-വ്യവസായ മേഖലകൾ, തൊഴിലാളി സംഘടനകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരും പ്രതിജ്ഞയുടെ ഭാഗമാകും. പ്രതിജ്ഞയുടെ ജില്ലാതല വേദി കോഴിക്കോട് ടൗണ്‍ ഹാളാണ്. ടൂ മില്യണ്‍ പ്ലഡ്ജുമായി ബന്ധപ്പെട്ട പരിപാടികള്‍ രാവിലെ 10.30 മുതല്‍  ടൗണ്‍ ഹാളില്‍ ആരംഭിക്കും.

ജില്ലയിലെ 20 ലക്ഷം പേര്‍ ഒരുമിച്ച് ഒരേസമയം 42000 കേന്ദ്രങ്ങളില്‍ പ്രതിജ്ഞയെടുക്കുന്നതിലൂടെ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ചരിത്രം കുറിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രതിജ്ഞ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രതിജ്ഞ കേന്ദ്രങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പ്രത്യേകം വിലയിരുത്തി അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, കോഴിക്കോട് എസിപി എ ഉമേഷ്‌ എന്നിവർ പങ്കെടുത്തു.

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: വിദ്യാർത്ഥികൾക്ക് ഇനി ആശ്വാസം

0

തിരുവമ്പാടി: സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകളിൽ ഇനി സൗജന്യ യാത്ര. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ തീരുമാനം യാത്രാച്ചെലവ് ഗണ്യമായി കുറയ്ക്കാനും പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സൗജന്യ യാത്രയുടെ വിശദാംശങ്ങൾ:

യാത്രാ പരിധി: ഒരു മാസം പരമാവധി 25 തവണയാണ് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഇത് വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര ആവശ്യങ്ങൾക്ക് പര്യാപ്തമാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ചിപ്പ് കാർഡ് സംവിധാനം: നേരത്തെ കൺസഷൻ കാർഡുകൾക്ക് 150 രൂപ ഈടാക്കിയിരുന്നു. ഇത്തവണ ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക. ഇത് യാത്രക്കാരുടെ വിവരങ്ങൾ കൂടുതൽ കൃത്യതയോടെ രേഖപ്പെടുത്താനും ദുരുപയോഗം തടയാനും സഹായിക്കും.
ഒരു റൂട്ട് മാത്രം: ഒരു വിദ്യാർത്ഥിക്ക് ഒരു റൂട്ട് മാത്രമാണ് സൗജന്യ യാത്രയ്ക്കായി അനുവദിക്കുക. എന്നിരുന്നാലും, ഒന്നിലധികം ബസുകൾ മാറി കയറിയാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത് എങ്കിൽ, അവർക്ക് യാത്ര ചെയ്യേണ്ട മുഴുവൻ റൂട്ടുകളും കാർഡിൽ പ്രോഗ്രാം ചെയ്ത് നൽകും. ഇത് വിദ്യാർത്ഥികൾക്ക് യാത്രാ തടസ്സങ്ങൾ ഇല്ലാതെ സ്കൂളിൽ എത്താൻ സഹായകമാകും.

വിദ്യാർത്ഥികൾക്ക് ആശ്വാസം:

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം നൽകുന്നത്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടി വരുമ്പോൾ ഇത് വലിയൊരു സാമ്പത്തിക ഭാരമായിരുന്നു. പുതിയ സൗജന്യ യാത്രാ സൗകര്യം വഴി ഈ ഭാരം ലഘൂകരിക്കപ്പെടും.

കെഎസ്ആർടിസിയുടെ ലക്ഷ്യം:

വിദ്യാർത്ഥികളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുക എന്നതും കെഎസ്ആർടിസിയുടെ ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഈ സൗകര്യം വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകും.

കൂടുതൽ വിവരങ്ങൾ:

ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങളും കാർഡ് വിതരണത്തെക്കുറിച്ചുള്ള അറിയിപ്പുകളും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രാദേശിക ഡിപ്പോകളിലും ലഭ്യമാകും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ വിവരങ്ങൾ ശ്രദ്ധിക്കുകയും യഥാസമയം അപേക്ഷിക്കുകയും ചെയ്യേണ്ടതാണ്

രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു ; സംസ്കാരം വൈകീട്ട്

0

തിരുവനന്തപുരം: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഏഴോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി വി.
ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

മന്ത്രി ജി.ആർ. അനിൽ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി.ജെ.പി നേതാവ് എസ്. സുരേഷ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.  രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. തുടർന്ന് വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
ഡിഎൻഎ ടെസ്റ്റിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം

0

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11332 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.

ആര്യാടൻ  ഷൗക്കത്ത്. 11332 വിജയിച്ചു

ആര്യാടൻ ഷൗക്കത്ത് :76493

എം സ്വരാജ് : 65131

പി വി അൻവർ :19946

മോഹൻ ജോർജ്  :8706

വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ

0

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയാണ് വി.എസ്

101 വയസായി ഇദ്ദേഹത്തിന്. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഇനി കല്യാണയാത്രയും ആനവണ്ടിയുടെ വൈബിലാക്കാം; ചാർട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെഎസ്ആർടിസി

0

ആനവണ്ടി യാത്രകൾ മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ഇനി മുതൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളും ആനവണ്ടിയിൽ ചിലവഴിക്കാം. വിവാഹം, സ്വകാര്യ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവിൽ ലഭ്യമായ സ്പെയർ ബസ്സുകൾ ഉപയോഗപ്പെടുത്തി കൊണ്ടാണ് യാത്രകൾ സംഘടിപ്പിക്കുക.

ട്രിപ്പുകൾ ഒഴിവാക്കുന്ന സാഹചര്യത്തിൽ, വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യാനുസരണം ചാർട്ടേർഡ് ട്രിപ്പുകൾ ലഭ്യമാക്കുവാനാണ് കെഎസ്ആർടിസി പദ്ധതിയിട്ടിട്ടുള്ളത്. കല്ല്യാണങ്ങൾക്കും സ്വകാര്യപരിപാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് വലിയ രീതിയിൽ കെഎസ്ആർടിസി കുറവ് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലുവിഭാ ഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്.

ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസാണെങ്കിൽ 3500 രൂപ നൽകി യാൽ മതി. എട്ട് മണിക്കൂർ (100 കി ലോമീറ്റർ), 12 മണിക്കൂർ (150 കി ലോമീറ്റർ), 16 മണിക്കൂർ( 200 കിലോമീറ്റർ) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേർത്താണ് നിരക്ക്. ജിഎസ്ട‌ി ചേർത്തുള്ള തുകയാണിത്.

നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്സ‌്പ്രസി ന് 10000 രൂപയും വോൾവോയ്ക്ക് 13000 രൂപയുമായിരുന്നു. ജിഎസ് ടി അതിന് പുറമേ നൽകണമായിരുന്നു. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാ ണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ് ടിയും നൽകണം.

ചാർട്ടേഡ് ട്രിപ്പുകൾ സംബന്ധിച്ച വിശദമായ നിരക്കുവിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുക.