spot_img
Friday, November 20, 2026
Home Blog Page 163

ഖത്തറിലെ എൽ‌എൻജി പ്ലാന്റിലെ അപകടം: മരിച്ച 13 പേരിൽ പന്ത്രണ്ടും ഇന്ത്യക്കാർ

0

ദുബായ് :ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 13 പേരിൽ പന്ത്രണ്ടും ഇന്ത്യക്കാർ. 66 പേർക്കു പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ സ്ഫോടനം. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു.

മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം.എന്നാൽ, സ്ഫോടനം പ്രകൃതി വാതക ഉൽപാദനത്തെ ബാധിക്കില്ലെന്നു ഖത്തർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. 4 ടാങ്കറുകൾ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ റാസ് ലഫാനിൽ നിന്ന് ഉൽപാദനം പുനരാരംഭിക്കുമെന്നു കഴിഞ്ഞ ആഴ്ചയാണ് ഖത്തർ പ്രഖ്യാപിച്ചത്. ഒരു മാസം കൊണ്ട് 50 ശതമാനവും രണ്ടു മാസത്തിനുള്ളിൽ 80 ശതമാനവും പുനരാരംഭിക്കാനായിരുന്നു പദ്ധതി. കടുത്ത ഇന്ധന – ഊർജ ക്ഷാമം നേരിടുന്ന ലോകരാജ്യങ്ങൾക്ക് ഖത്തറിന്റെ പ്രഖ്യാപനം വലിയ ആശ്വാസമായിരുന്നു. റാസ് ലഫാൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇന്ധന വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിച്ചിരിക്കെയാണു ദുരന്തം.ആഗോള പ്രകൃതി വാതക ഉൽപാദനത്തിന്റെ അഞ്ചിൽ ഒരു ഭാഗവും നടക്കുന്ന ഖത്തറിൽ, ഏകദേശം 300 ചതുരശ്ര കിലോമീറ്ററിലാണ് റാസ് ലഫാൻ വ്യവസായ കേന്ദ്രം. ഇറാൻ – യുഎസ് ആക്രമണത്തിന്റെ ആദ്യ ആഴ്ച തന്നെ ഇവിടെ ആക്രമണമുണ്ടായിരുന്നു. വാതക ഉൽപാദനം പൂർണമായും നിർത്തിയതോടെ ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്കു നീങ്ങി

പാലക്കാട്ട് ദേശീയപാതക്കരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു

0

പാലക്കാട്: പാലക്കാട്ട് നിർത്തിയിട്ട കാറിന് പിന്നിൽ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരിയിൽ ദേശീയപാതക്കരികിൽ നിർത്തിയിട്ട കാറിന് പിറകിൽ കണ്ടെയ്നർ ഇടിച്ചാണ് അപകടം ഉണ്ടായത് . കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം.

ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്.അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സമീപത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു .മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ. കണ്ടെയ്നർ ലോറി ഡ്രൈവർ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലാണ് . വടക്കഞ്ചേരി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

0

ചെറുതോണി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന്‍ ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം.പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡികല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.

ഇന്ത്യയിൽ മൺസൂൺ ദുർബലമാകുന്നു, മഴ ലഭിക്കാത്ത സംസ്ഥാനങ്ങൾ ഇവയാണ്; ആശങ്ക

0

ഈ വർഷം ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ അസാധാരണമായി ദുർബലമാണ്. ജൂൺ 1 മുതൽ 14 വരെയുള്ള കാലയളവിൽ ദീർഘകാല ശരാശരിയേക്കാൾ 28 ശതമാനം കുറവ് മഴ മാത്രമാണ് ലഭിച്ചത്. മൺസൂൺ സീസൺ പതിവിലും മന്ദഗതിയിലാണ് ആരംഭിച്ചത് എന്ന് ഏറ്റവും പുതിയ ഡാറ്റകൾ സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തിന്റെ പലഭാഗത്തും മഴ ലഭ്യതയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ മധ്യമേഖലയിലാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയത്.

സാധാരണയേക്കാൾ പകുതിയിലും താഴെയാണ് ഇവിടെ ഇത്തവണ ഈ സീസണിൽ മഴ ലഭിച്ചത്. ഗുജറാത്തിൽ ഏറ്റവും വലിയ കുറവ് അനുഭവപ്പെട്ടു, ജൂൺ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ സാധാരണയേക്കാൾ 75 ശതമാനം കുറവ് മഴ മാത്രമേ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളൂപ്രധാന കാർഷിക സംസ്ഥാനമായ മഹാരാഷ്ട്രയിൽ 69 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

കിഴക്കൻ, വടക്കു കിഴക്കൻ മേഖലകളിലും മഴ ലഭ്യതയിൽ 40 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മേഘാലയയാണ് കണക്കുകളിൽ മുന്നിൽ. മുൻ വർഷങ്ങളിലേതിനേക്കാൾ 86 ശതമാനം കുറവാണ് ഇവിടെ മഴ ലഭ്യത. ജില്ല തിരിച്ചുള്ള കണക്കെടുത്താൽ രാജ്യത്തുടനീളമുള്ള ഏകദേശം 200 ജില്ലകളിൽ മഴക്കുറവ് അനുഭവപ്പെടുന്നു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എൽ നിനോ പ്രതിഭാസമാണ് ദുർബലമായ മൺസൂണിന് വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം മഴ എത്തിക്കുന്ന മൺസൂൺ ദുർബലമായതോടെ കാർഷിക മേഖല കനത്ത ആശങ്കയിലാണ്.

ഓഗസ്റ്റ് വരെ എൽനിനോ പിടിമുറുകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.മരണവും വാർധക്യവും ഇവയെ തൊടില്ല;നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ശക്തമായ എൽ നിനോ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത 53 ശതമാനമാണെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും സൂചിപ്പിക്കുന്നു. അതായത് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾ ഇനിയും മാസങ്ങളോളം മഴക്കുറവ് നേരിടേണ്ടി വന്നേക്കാം. വിളകൾ വിതയ്ക്കുന്നതിനേയും ജലസംഭരണികളിലെ അളവിനെയും മഴക്കുറവ് നേരിട്ട് ബാധിക്കും.മണ്ണിലെ ഈർപ്പം നിലനിർത്താൻ സാധിക്കാതെ വരുന്നതോടെ കാർഷിക മേഖലകളിൽ വരൾച്ച പിടിമുറുക്കും.

ഇന്ത്യയിലെ കൃഷിഭൂമിയുടെ ഏതാണ്ട് 60 ശതമാനവും മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മഴ കുറഞ്ഞതോടെ പരിപ്പ് വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയുടെ കൃഷി ആരംഭിക്കാനാവാത്ത സാഹചര്യമുണ്ട്. ജലക്ഷാമമാണ് മറ്റൊരു ആശങ്ക.മഴയുടെ കുറവ് മൂലം നദികളും ജലാശയങ്ങളും വറ്റി തുടങ്ങും. ഉപരിതല ജലം കുറയുന്നതോടെ കിണറുകളെയും കുഴൽക്കിണറുകളെയും അമിതമായി ആശ്രയിക്കുന്നത് ഭൂഗർഭജലനിരപ്പ് അപകടകരമായ രീതിയിൽ താഴാൻ ഇടയാക്കുകയും ചെയ്യും. ഈ വർഷത്തെ മൺസൂണിന്റെ ദുർബലമായ തുടക്കവും ഉയരുന്ന പാരിസ്ഥിതിക ആശങ്കകളും കേവലം ഒരു വർഷത്തെ മഴക്കുറവ് മാത്രമായി കാണാനാകില്ല എന്ന തരത്തിലും വിലയിരുത്തലുകളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന നിരക്കും നിയന്ത്രിച്ച് നിർത്തേണ്ടത് എത്രത്തോളം അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നതിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്.

ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി.

0

‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായിടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങൾ തുടരും. ജൂൺ 22 വരെയാണ് ഇന്ത്യയിൽ ടെലഗ്രാമിന് പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് നടപടി.

പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും എൻടിഎ വ്യക്തമാക്കി.നിരോധനത്തിന് പുറമെ, ജൂൺ 30 വരെ ഇന്ത്യയിൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ നിർജ്ജീവനമാക്കാൻ ടെലഗ്രാമിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഗ്രൂപ്പ് അഡ്മിൻമാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പുതിയ ഫയലുകൾ അറ്റാച്ച് ചെയ്യുകയും തുടർന്ന് യഥാർത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തതായും എൻടിഎ ചൂണ്ടിക്കാട്ടി.

രാജ്യസഭയിലേക്ക് ഇനി അവസരമില്ല; കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു

0

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോർജ് കുര്യന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.2024 ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോര്‍ജ് കുര്യന്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവിനും ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയിരുന്നില്ല.

ആംബുലന്‍സിന് മുകളില്‍ അധിക ലൈറ്റ് വെച്ചതിന് 5500 രൂപ പിഴയിട്ട് എംവിഡി

0

കൊച്ചി: ആംബുലന്‍സിന് മുകളില്‍ അധിക ലൈറ്റ് വെച്ചതിന് 5500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാലടി പ്ലാന്റേഷന്റെ ആംബുലന്‍സിനാണ് പിഴ. എന്നാല്‍, അധിക ലൈറ്റ് വെച്ചത് കാട്ടാന ശല്യം രൂക്ഷമായ സ്ഥലമായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്റെ വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്.പിഴയീടാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ആംബുലന്‍സിനെതിരായ നടപടി.

കഴിഞ്ഞ ദിവസം ടാക്‌സി കാറിന് ക്രാഷ് ഗാര്‍ഡ് വെച്ചതിന് 5000 രൂപ പിഴയിട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഇറാഖിനെതിരെ തകർപ്പൻ ജയവുമായി ഫ്രാൻസ്.

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ഇറാഖിനെതിരെ തകർപ്പൻ ജയവുമായി ഫ്രാൻസ്. കനത്ത മഴയെത്തുടർന്ന് രണ്ട് മണിക്കൂറിലധികം നിർത്തിവെച്ച മത്സരം പുനരാരംഭിച്ച ശേഷമാണ് ഫ്രാൻസ് 3-0 എന്ന സ്കോറിൽ ജയം ഉറപ്പിച്ചത്.അന്താരാഷ്ട്ര ഫുട്ബോളിൽ തന്റെ നൂറാം മത്സരം കളിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് ടീമിന് കരുത്തായത്. ഉസ്മാൻ ഡെംബെലെയാണ് ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടിയത്.

ആദ്യ പകുതിക്ക് ശേഷം മത്സരം 3-0 എന്ന നിലയിൽ മുന്നിട്ടുനിൽക്കുമ്പോഴാണ് സ്റ്റേഡിയത്തിന് സമീപത്തെ മിന്നലും മഴയും കാരണം കളി തടസ്സപ്പെട്ടത്. ഏകദേശം 130 മിനിറ്റോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് മത്സരം വീണ്ടും പുനരാരംഭിച്ചത്.ഈ വിജയത്തോടെ എംബാപ്പെയുടെ ലോകകപ്പ് ഗോൾനേട്ടം 16 ആയി ഉയർന്നു. മെസി സ്ഥാപിച്ച 18 ഗോളുകളുടെ റെക്കോർഡ് തകർക്കാൻ ലക്ഷ്യമിട്ടുള്ള എംബാപ്പെയുടെ പോരാട്ടം ലോകകപ്പ് വേദിയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

മത്സരത്തിലുടനീളം ഫ്രാൻസിന്റെ വ്യക്തമായ ആധിപത്യമാണ് കാണാൻ സാധിച്ചത്. ഹാട്രിക് നേടാൻ ലഭിച്ച സുവർണ്ണാവസരം എംബാപ്പെ പാഴാക്കിയെങ്കിലും, ടീമിന്റെ മുന്നേറ്റത്തിൽ ഫ്രഞ്ച് കോച്ച് ഡിദിയർ ദെഷാംപ്സ് പൂർണ്ണ സംതൃപ്തനാണ്.ഇറാഖിനെതിരെ അനായാസ ജയം നേടിയതോടെ ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ ഫ്രാൻസിനായി. വരും മത്സരങ്ങളിലും ഇതേ മികവ് തുടരാനായാൽ ഫ്രാൻസ് കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നുറപ്പാണ്

ടിപ്പർ ലോറി ബസ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; സ്കൂൾ കുട്ടികൾ ലോറിക്കടിയിൽപ്പെട്ടു.

0

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്കൂൾ വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂർണമായും തകർന്ന നിലയിലാണ്. ബസ് സ്റ്റോപ്പിൽ എത്ര പേരാണ് ഉണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ല. 3 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നു.

ആറാം വളവിൽ ചരക്കുലോറി കുടുങ്ങി ചുരത്തിൽ വൻ ഗതാഗതകുരുക്ക്.

0

പുതുപ്പാടി:​താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ചരക്ക് ലോറി യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ലോറി കേടായി കിടക്കുന്നതിനെ തുടർന്ന് ചുരത്തിൽ ഇപ്പോൾ വലിയ രീതിയിലുള്ള ഗതാഗത തടസ്സം രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇരുവശത്തേക്കുമുള്ള വാഹനങ്ങളുടെ നിര കൂടുകയാണ്.​ഈ സാഹചര്യത്തിൽ ചുരം വഴി യാത്ര ചെയ്യുന്ന അത്യാവശ്യ യാത്രക്കാർ തങ്ങളുടെ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കാൻ ശ്രദ്ധിക്കുക. തടസ്സം നീക്കാനും ഗതാഗതം സുഗമമാക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ടെങ്കിലും, വാഹനങ്ങൾ പൂർണ്ണമായി കടന്നുപോകാൻ കൂടുതൽ സമയമെടുത്തേക്കാം.