spot_img
Tuesday, June 30, 2026
Home Blog Page 168

കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: മന്ത്രി വീണാ ജോർജ്

0

*മറ്റ് രോഗമുള്ളവരും പ്രായമായവരും മാസ്‌ക് ധരിക്കണം

*ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധത്തിനായി മൈക്രോപ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം

*മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്നു

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യരുതെന്ന് നിർദേശം നൽകി. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷൻ ഏരിയകളിൽ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാൽ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാൻ അനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണം.

എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. രക്ഷാപ്രവർത്തനത്തിലിറങ്ങിയവർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നില്ലേ? കാരണം ഇതാകാം, പരിഹാരമുണ്ട്

0

ഇന്നത്തെ കാലത്ത് എന്തിനും ഏതിനും ആധാർ കാർ‌ഡ് നിർബന്ധമാണ്. തിരിച്ചറിയൽ രേഖയായി ഉപയോ​ഗിക്കുമന്ന ആധാർ, സർക്കാർ സബ്സിഡികൾ ഉൾപ്പടെയുള്ളവ ലഭിക്കാൻ ആവശ്യമാണ്. ആധാർ നമ്പർ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ക‍ൃത്യസമയത്ത് സർക്കാർ അറിയിപ്പുകൾ ലഭിക്കുന്നതിനും, ഓൺലൈൻ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനും, നികുതി അടയ്ക്കൽ അല്ലെങ്കിൽ സബ്‌സിഡികൾ ആക്‌സസ് ചെയ്യൽ പോലുള്ള വിവിധ കാര്യങ്ങൾക്കായി ഇത് ​ഗുണം ചെയ്യും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോ​ഗിച്ചാണ് ഈ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുക. ഇങ്ങനെ വരുമ്പോൾ ഒടിപി ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും?

ലിങ്ക് ചെയ്യാത്ത നമ്പർ, നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇങ്ങനെ സംഭവിക്കാം. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുന്നതിനോ വേണ്ടി അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്കോ നിയുക്ത പോസ്റ്റ് ഓഫീസുകളിലേക്കോ ബാങ്കുകളിലേക്കോ പോകാം.

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള ​ഗുണങ്ങൾ

  • ഡിജിലോക്കർ, എംആധാർ ആപ്പ് തുടങ്ങിയ ആധാർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഉപയോഗിക്കാം
  • സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയാം
  • ഐടിആർ ഫയൽ ചെയ്യുമ്പോഴും പാസ്‌പോർട്ടുകൾ ലഭിക്കുമ്പോഴും ഇ-വെരിഫിക്കേഷനായി ഒടിപി നൽകാനാകും

ഫോണിലേക്ക് ഒടിപി വരാത്തതിന് കാരണങ്ങൾ ഉണ്ടാകാം

  • ലിങ്ക് ചെയ്ത ഫോൺ നമ്പർ പഴയതാണെങ്കിൽ ഒടിപി ലഭിക്കില്ല
  • നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ അല്ലെങ്കിൽ സാങ്കേതിക തകരാർ
  • മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ

അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്കോ അംഗീകൃത കേന്ദ്രത്തിലേക്കോ പോയാൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയും. ഇതിന് 50 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും. 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യപ്പെടും.

സ്ത്രീശക്തി SS 471 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

FIRST PRIZE ( 1,00,00,000 ₹ ) 1 കോടി SO 178246 (WAYANADU)

സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ.

SN 178246  SP 178246

SR 178246  SS 178246

ST 178246  SU 178246

SV 178246  SW 178246

SX 178246  SY 178246  SZ 178246

SECOND PRIZE ( 40,00,000 ₹ ) | 40 ലക്ഷം രൂപ. SP 750773 (KARUNAGAPPALLY)

THIRD PRIZE ( 25,00,000 ₹ ) 25 ലക്ഷം രൂപ. SS 879657 (ADOOR)

FOURTH PRIZE ( 1,00,000 ₹ ) 1ലക്ഷം രൂപ.SN 478655 SO 232027SP 113044SR 206718SS 354423ST 800661SU 753727SV 259912SW 392414SX 514703SY 372531SZ 394854

FIFTH PRIZE ( 5,000 ₹ ) അയ്യായിരം രൂപ.0408  0420  0935  2728  3027  3104  3579  3902  4611  5296  6022  6950  7273  7727  8121  8125  8484  9211

SIXTH PRIZE ( 1000 ₹ ) ആയിരം രൂപ. 0256  0284  0334  0426  0779  1537  2238  2398  2494  2608  2622  2799  2854  2893  2949  3364  3433  4165  4179  5594  5626  5846  5989  6090  6477  6563  6736  6751  6845  7929  7979  8162  8905  9187  9214  9225

SEVENTH PRIZE ( 500 ₹ )അഞ്ഞൂറ് രൂപ0291  0611  0881  1099  1608  1616  1737  1951  2216  2422  2454  2471  2644  2714  3111  3158  3197  3255  3306  3344  3358  3518  3586  3691  3737  3809  4396  4397  4591  4616  4841  4901  4920  4922  5082  5120  5166  5169  5195  5305  5518  5526  5591  5592  5601  5779  5781  5783  5834  5871  5907  6021  6179  6216  6404  6524  6618  6704  6723  6874  6966  6984  7037  7267  7305  7306  7560  7664  7704  7786  7794  7934  7992  8020  8065  8224  8370  8428  8753  8915  9033  9097  9112  9210  9215  9244  9272  9360  9373  9430  9438  9611  9624  9658  9799  9854

EIGHTH PRIZE ( 100 ₹ ) | നൂറ് രൂപ.

0003  0024  0071  0113  0178  0210  0238  0270  0303  0310  0312  0358  0365  0437  0464  0529  0531  0536  0573  0630  0716  0731  0936  0942  1002  1249  1253  1268  1284  1301  1303  1528  1557  1581  1629  1641  1701  1709  1760  1786  1812  1851  1860  1922  2057  2060  2075  2104  2164  2343  2352  2365  2400  2433  2435  2509  2511  2515  2571  2651  2676  2704  2881  2921  3002  3099  3206  3266  3272  3336  3524  3570  3631  3654  3675  3694  3822  3860  3870  3913  3914  3941  4007  4024  4038  4078  4091  4105  4116  4118  4173  4258  4303  4317  4406  4448  4499  4547  4582  4933  4946  4986  4993  5066  5118  5158  5336  5396  5432  5445  5494  5516  5538  5568  5612  5658  5703  5757  5770  5774  5778  5892  5898  5901  6050  6056  6070  6080  6224  6325  6331  6354  6360  6370  6396  6514  6536  6588  6615  6689  6807  6815  6824  6825  6843  6944  6993  7001  7036  7103  7138  7220  7228  7252  7254  7427  7509  7538  7583  7771  7779  7783  7872  7873  7874  7905  7922  7925  7991  8021  8039  8052  8060  8155  8324  8357  8506  8602  8799  8842  8925  8937  8956  9134  9231  9273  9277  9292  9330  9338  9372  9389  9456  9460  9542  9609  9723  9725  9797  9818  9820  9841  9881  9899

NINTH PRIZE ( 50 ₹ ) അമ്പത് രൂപ

0031  0049  0065  0076  0109  0169  0258  0293  0318  0467  0524  0530  0555  0579  0631  0661  0679  0685  0708  0799  0814  0816  0879  0893  0896  0905  0930  0994  1007  1016  1080  1082  1192  1201  1251  1329  1334  1357  1442  1450  1521  1559  1593  1599  1615  1660  1668  1758  1787  1804  1821  1833  1863  1897  2014  2045  2048  2100  2106  2120  2199  2255  2267  2289  2315  2328  2360  2417  2425  2499  2505  2565  2570  2607  2679  2700  2727  2742  2813  2866  2892  3034  3053  3055  3081  3149  3192  3204  3264  3320  3384  3434  3707  3710  3811  3857  3908  3989  3999  4040  4061  4067  4072  4082  4112  4451  4459  4462  4467  4485  4507  4583  4594  4598  4617  4643  4655  4677  4694  4695  4701  4740  4790  4823  4826  4904  4907  4937  4967  5063  5070  5137  5147  5220  5245  5361  5438  5446  5514  5532  5599  5622  5719  5744  5777  5839  5878  5900  5919  5921  5956  6041  6055  6062  6067  6078  6092  6167  6225  6254  6267  6299  6386  6440  6525  6533  6586  6597  6640  6691  6725  6727  6758  6884  6934  7069  7119  7133  7156  7162  7425  7449  7470  7565  7651  7654  7665  7694  7700  7745  7760  7806  7892  7973  7988  8001  8028  8096  8129  8136  8216  8231  8245  8292  8303  8339  8366  8549  8563  8579  8591  8630  8634  8636  8643  8723  8761  8779  8880  8903  8913  8931  8946  9024  9135  9192  9206  9207  9232  9240  9316  9334  9370  9403  9410  9423  9469  9532  9573  9586  9648  9667  9764  9813  9840  9853  9880  9887  9907  9915  9923  9957

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

0

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. ജൂലൈ ആദ്യവാരം മുതലാണ് ഫീസ് ഏര്‍പ്പെടുത്തുക. ഹാര്‍ബറില്‍ കുടിവെള്ളം എത്രയും വേഗത്തില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്‍പ് ഹാര്‍ബറില്‍ കുട്ടായ ശുചീകരണ പ്രവര്‍ത്തനം നടത്തും. ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയുന്നതിന് പോലീസുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് യോഗത്തില്‍ അറിയിച്ചു.

ഹാര്‍ബറിലെ ഡ്രെഡ്ജിംഗ് കൃത്യമായി നടത്തും.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, മത്സ്യഫെഡ് ജില്ലാ മാനേജർ, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ: മന്ത്രി വീണാ ജോർജ്

0

സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം

ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളിൽ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വൺ സ്റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നൽകുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകൾ നടത്തുന്നത്. അതിന് തുടർച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം. തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദർഭങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തിൽ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം. പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഇതിൽ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാൻ പാടില്ല. ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരു സ്ത്രീ പ്രശ്നം നേരിടുമ്പോൾ ആ വ്യക്തി തന്നെ എല്ലാം വിളിച്ച് പറയണമെന്നില്ല. ഒരു ഫോൺ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായിരിക്കും. ഇത് കാണുന്ന ആർക്ക് വേണമെങ്കിലും പരാതി വിളിച്ച് അറിയിക്കാം. അത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി മിത്ര 181 ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തവും സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്. എല്ലാവരും യോജിച്ച് പ്രവർത്തിക്കണം. 60 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം വൺ സ്റ്റോപ്പ് സെന്റർ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. നിലവിൽ 14 ജില്ലകളിലും ഒരു വൺ സ്റ്റോപ്പ് സെന്റർ വീതമാണ് പ്രവർത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ അഡീഷണൽ വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം, ജില്ലാ വനിത ശിശു വികസന ഓഫീസർ കവിതാ റാണി, നിർഭയ സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീല മേനോൻ എന്നിവർ പങ്കെടുത്തു.

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു

0

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കുളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 11 ന് വൈകിട്ട് 5 മണിക്ക് മുൻപായി സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് Candidate Login – MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

രണ്ടാം അലോട്ട്‌മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മുന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന്

പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ; പോലീസ് നൽകുന്ന നിർദ്ദേശം

0

വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്.


പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.

സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ്  യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.

അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

#keralapolice

ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. BO 420044 ആണ് ഒരു കോടി രൂപ നേടിയ ഭാഗ്യനമ്പര്‍. 75 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയത് BW 419096L നമ്പരിലുള്ള ടിക്കറ്റാണ്.

ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:

1 st Prize :Amount: ₹1,00,00,000/-
BO420044

Consolation Prize :* *Amount: ₹5,000/-

BN420044  BP420044  BR420044  BS420044  BT420044  BU420044  BV420044  BW420044  BX420044  BY420044  BZ420044


2 nd Prize :Amount: ₹75,00,000/-

BW419096

3rd Prize ?1,00,000/- [1 Lakh]

1) BN 454940
2) BO 333592
3) BP 823451
4) BR 310376
5) BS 468746
6) BT 308741
7) BU 178240
8) BV 576790
9) BW 209062
10) BX 524272
11) BY 107217
12) BZ 440112

4th Prize: ?5,000/-

0977 1005 2022 3721 4225 4422 4819 5261 5847 6533 6806 7697 7804 8572 8728 8979 9133 9711

5th Prize ?1,000/-

0051 0282 1280 1864 1948 2219 3139 3772 3775 3888 3899 3994 4067 4175 4297 4955 5080 5137 5357 5436 5466 5875 6383 6756 6996 7623 7697 7882 9025 9192

6th Prize ?500/-

0001 0131 0199 0202 0374 0423 0450 0558 0618 0633 0814 0820 0823 0855 0990 1027 1126 1165 1200 1207 1236 1254 1355 1399 1522 1527 1723 1878 2071 2165 2260 2559 2634 2671 2856 2916 2986 3201 3229 3257 3389 3410 3528 3538 3585 3859 3971 4051 4057 4094 4199 4565 4638 4673 4826 4900 4953 5095 5107 5113 5393 5429 5434 5456 5467 5470 5947 6066 6171 6296 6622 6625 6639 6729 7189 7326 7470 7565 7579 7582 7608 7747 7763 7885 8056 8122 8163 8213 8235 8290 8363 8374 8577 8674 8717 8738 9068 9081 9124 9232 9363 9441 9494 9558 9564 9606 9887 9919

7th Prize ?100/-

0047 0055 0084 0154 0189 0217 0299 0326 0391 0500 0517 0531 0691 0937 1055 1134 1277 1325 1331 1344 1353 1515 1550 1684 1719 1780 1782 1894 1914 2025 2032 2047 2061 2091 2101 2189 2199 2208 2243 2351 2369 2386 2424 2599 2629 2684 2697 2724 2763 2806 2889 2955 2962 2977 3062 3141 3246 3297 3302 3327 3344 3347 3360 3413 3474 3498 3539 3542 3561 3597 3600 3728 3793 3826 3894 3935 3940 3942 3951 3956 3990 4012 4061 4127 4133 4417 4421 4423 4500 4513 4577 4606 4613 4616 4663 4858 4893 4896 4957 5031 5047 5066 5116 5143 5197 5216 5250 5267 5458 5475 5593 5632 5651 5689 5763 5802 5905 5924 5969 5991 6004 6050 6175 6201 6224 6230 6298 6391 6392 6410 6424 6501 6654 6662 6747 6821 6977 6992 6998 7079 7120 7154 7165 7204 7256 7385 7489 7517 7528 7537 7567 7587 7625 7630 7671 7684 7692 7714 7729 7861 7933 8028 8034 8041 8179 8231 8234 8259 8281 8285 8369 8519 8608 8679 8729 8795 8821 8846 8869 8949 9002 9033 9056 9119 9122 9186 9236 9281 9297 9326 9624 9684 9714 9736 9789 9875 9876 9910

8th Prize ?50/-

0047  0055  0084  0154  0189  0217  0299  0326  0391  0500  0517  0531  0691  0937  1055  1134  1277  1325  1331  1344  1353  1515  1550  1684  1719  1780  1782  1894  1914  2025  2032  2047  2061  2091  2101  2189  2199  2208  2243  2351  2369  2386  2424  2599  2629  2684  2697  2724 H 2763  2806  2889  2955  2962  2977  3062  3141  3246  3297  3302  3327  3344  3347  3360  3413  3474  3498  3539  3542  3561  3597  3600  3728  3793  3826  3894  3935  3940  3942  3951  3956  3990  4012  4061  4127  4133  4417  4421  4423  4500  4513  4577  4606  4613  4616  4663  4858  4893  4896  4957  5031  5047  5066  5116  5143  5197  5216  5250  5267  5458  5475  5593  5632  5651  5689  5763  5802  5905  5924  5969  5991  6004  6050  6175  6201  6224  6230  6298  6391  6392  6410  6424  6501  6654  6662  6747  6821  6977  6992  6998  7079  7120  7154  7165  7204  7256  7385  7489  7517  7528  7537  7567  7587  7625  7630  7671  7684  7692  7714  7729  7861  7933  8028  8034  8041  8179  8231  8234  8259  8281  8285  8369  8519  8608  8679  8729  8795  8821  8846  8869  8949  9002  9033  9056  9119  9122  9186  9236  9281  9297  9326  9624  9684  9714  9736  9789  9875  9876  9910* 

*8 th Prize :*  *Amount: ₹50/-*

*0044  0046  0072  0117  0214  0279  0297  0415  0448  0509  0532  0579  0582  0871  0974  1001  1025  1026  1052  1063  1070  1101  1125  1250  1253  1341  1350  1364  1388  1414  1444  1456  1470  1510  1536  1583  1607  1626  1754  1761  1785  1820  1862  1874  1930  1933  1954  1970  1984  2044  2169  2178  2183  2196  2213  2263  2280  2312  2355  2441  2512  2526  2621  2656  2678  2735  2810  2826  2848  2855  2907  2942  2951  2956  3021  3060  3066  3113  3202  3299  3320  3374  3437  3495  3634  3675  3692  3727  3750  3791  3836  3854  3909  3954  4020  4041  4091  4123  4141  4145  4181  4237  4291  4302  4316  4356  4369  4371  4416  4444  4452  4472  4480  4517  4535  4540  4562  4775  4829  4923  4924  4944  4979  4988  5014  5037  5052  5097  5102  5148  5200  5208  5219  5222  5284  5342  5381  5446  5635  5850  5862  5871  5914  5949  6012  6022  6025  6029  6078  6086  6097  6098  6113  6139  6242  6330  6340  6343  6366  6411  6422  6478  6511  6531  6615  6687  6716  6727  6816  6832  7013  7041  7098  7157  7190  7230  7271  7280  7304  7318  7435  7466  7533  7573  7593  7609  7624  7660  7730  7816  7889  7945  7961  8026  8048  8073  8088  8095  8098  8103  8154  8169  8203  8222  8310  8332  8343  8365 8400  8413  8439  8494 8527  8544  8560  8649 8655  8724  8789  8801 8873  8914  8944  8973 9027  9047  9126  9134 9190  9221  9269  9310 9343  9358  9427  9432 9457  9473  9483  9517 9529  9738  9749  9782 9847  9857  9864  9874 9897  9903  9914  9920

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു

0

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്.

വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിന് ആണ് തീപിടിച്ചത്. കോസ്റ്റ് ഗാർഡും നേവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രക്ഷപ്പെടാനായി ജീവനക്കാർ കടലിലേക്ക് ചാടിയതായും വിവരമുണ്ട്. 18 ജീവനക്കാരാണ് കടലിലേക്ക് ചാടിയത്. രക്ഷാദൗത്യം തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎസ് സൂറത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചു.

ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ഫെഫ്ക

0

കൊച്ചി: ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.എന്നാൽ വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും സംഘടന വ്യക്തമാക്കി. വിപിനെതിരെ സംഘടനയിൽ മറ്റു പരാതികൾ ഒന്നുമില്ല എന്നും മണിക്കൂറോളം നീണ്ട ചർച്ച രമ്യമായി അവസാനിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.