ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 75 പേര്‍ അറസ്റ്റിലായി. 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ആറ് കേസുകളും കൊമേഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും കൂടാതെ കോപ്റ്റ(COTPA) പ്രകാരം 40 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 130.541 ഗ്രാം എം.ഡി.എം.എയും 2.050 കി.ഗ്രാം കഞ്ചാവും 994 ഗ്രാം ഹാഷിഷ് ഓയിലും 0.22 ഗ്രാം ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 5210 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 5579 അറസ്റ്റുകള്‍ നടന്നു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 176 ബോധവല്‍ക്കരണ ക്ലാസുകളും 9 കൗണ്‍സിലിങ്ങുകളും നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 5734 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 271 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 4966 ബോധവത്ക്കരണ പരിപാടികളും നടത്തി.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.






