spot_img
Friday, November 20, 2026
Home Blog Page 169

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ഇന്ന് വീടുകളില്‍ ഡ്രൈ ഡേ, ഉദ്ഘാടനം കെ മുരളീധരന്റെ വീട്ടിൽ.

0

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും. ഡെങ്കിപ്പനിയുടെ ഉറവിട നശീകരണത്തിന് പരിസര ശുചീകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഡ്രൈ ഡേ. വീടുകളില്‍ നടക്കുന്ന ഡ്രൈ ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ മുരളീധരന്റെ കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ രാവിലെ 10.30ന് നടക്കും. സമീപത്തെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകും.കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണം നടക്കുന്നത്. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണം ലക്ഷ്യമിട്ടാണ് ഡ്രൈ ഡേ ആചരിക്കുന്നത്.

കൊതുക് വളരാന്‍ സാധ്യതയുള്ള വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം. പൂച്ചെട്ടികള്‍, ഫ്രിഡ്ജിന്റെ പിന്നിലെ ഡ്രേ, പരിസരങ്ങളില്‍ അലക്ഷ്യമായി കിടക്കുന്ന ചിരട്ടയുള്‍പ്പെടെയുള്ള എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുക് വളരാന്‍ വഴിയൊരുക്കും. മഴ ശക്തിപ്പെടുന്നതോടെ ഡെങ്കിപ്പനി കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഉള്‍പ്പടെ കര്‍ശനമാക്കികൊണ്ട് ശുചീകരണം വ്യാപകമാക്കാന്‍ മന്ത്രി കെ മുരളീധരന്‍ നിര്‍ദേശിച്ചത്.

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ.

0

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സുധയുടെ ഭർത്താവ് കുട്ടികൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്. വൈകീട്ട് കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.പൊയിൽകാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധയാണ് (58) കൊല്ലപ്പെട്ടത്.

ഇന്നു രാവിലെ വീടിനോട് ചേർന്ന ഷെഡിൽ വച്ച് വാക്കത്തി ഉപയോഗിച്ച് കുട്ടിക്കൃഷ്ണൻ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്.തൊഴിലുറപ്പ് തൊഴിലാളികൾ സുധയെ വിളിക്കാൻ വീട്ടിലെത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. സുധയുടെ സമീപത്ത് വാക്കത്തിയും ഉണ്ടായിരുന്നു. സുധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ.

0

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയിൽവേ ഇരട്ടിയായി വർധിപ്പിച്ചു. 2026 ജൂൺ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു..2026ലെ ജനവിശ്വാസ് ആക്ട് വ്യവസ്ഥകൾ പ്രകാരം, 1989ലെ റെയിൽവേ ആക്ടിലെ 137, 138 വകുപ്പുകൾക്ക് കീഴിലുള്ള കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായി ഉയരും. യാത്രക്കാർ റെയിൽവേ നിയമങ്ങൾ പാലിച്ച് കൃത്യമായ ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ജൂൺ 19നാണ് റെയിൽവേ മന്ത്രാലയം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്..പുതിയ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, പഴയ ടിക്കറ്റുകൾ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താൽ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ ടിക്കറ്റ് നിരക്കിനൊപ്പം 500 രൂപയിൽ കുറയാത്ത അധിക പിഴയും ഈടാക്കും. ട്രെയിൻ യാത്ര തുടങ്ങിയ സ്റ്റേഷൻ ഏതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിൽ, സർവീസ് ആരംഭിച്ച സ്റ്റേഷൻ മുതലുള്ള നിരക്ക് ഈടാക്കാനും റെയിൽവേക്ക് നിയമപരമായ അധികാരമുണ്ട്..ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുന്ന പിഴയോ യാത്രാക്കൂലിയോ നൽകാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും. റെയിൽവേ അധികൃതർക്ക് ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തുക ഈടാക്കുന്നതിനൊപ്പം 6 മാസം വരെ തടവോ, 500 രൂപ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്..

അനധികൃത യാത്രകൾ തടഞ്ഞ് ട്രെയിൻ സർവീസുകൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോണിൽ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം പേരിൽ നിന്നായി 40.85 കോടി രൂപയാണ് റെയിൽവേ പിഴയായി ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കാൻ റെയിൽവേ തീരുമാനിച്ചത്..

ഇരട്ട ഗോളുകളുമായി ബ്രോബിയും ഗാക്‌പോയും; ഹൂസ്റ്റണിൽ ഡച്ച് തേരോട്ടം, സ്വീഡനെ തകർത്തത് 5-1ന്.

0

ഹൂസ്റ്റൺ : ബ്രയാൻ ബ്രോബി എത്തിയതോടെ കരുത്താർജിച്ച മുന്നേറ്റനിരയുടെ മികവിൽ സ്വീഡനെ തകർത്ത് നെതർലൻഡ്‌സ്. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കായിരുന്നു ഡച്ച് ടീമിന്റെ വിജയം.ബ്രയാൻ ബ്രോബിയും കോഡി ഗാക്‌പോയും നെതർലൻഡ്‌സിനായി ഇരട്ട ഗോളുകൾ നേടി. ഒരു ഗോൾ ക്രിസെൻസിയോ സമ്മർവില്ലെയുടെ വകയായിരുന്നു. ആന്തണി എലാംഗയുടെ വകയായിരുന്നു സ്വീഡന്റെ ആശ്വാസഗോൾ. ജയത്തോടെ രണ്ടു കളികളിൽ നിന്ന് നാല് പോയന്റുമായി ഓറഞ്ച് പട നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.

നേരത്തേ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെ ജപ്പാൻ സമനിലയിൽ (2-2) തളച്ചിരുന്നു.ഹൂസ്റ്റണിൽ കളിയാരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ നെതർലൻഡ്‌സ് മുന്നിലെത്തി. ഡച്ച് മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽ നിന്ന് കോഡി ഗാക്‌പോ നൽകിയ ക്രോസ് അനായാസം വലയിലെത്തിച്ച് ബ്രയാൻ ബ്രോബിയാണ് നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചത്.

സ്വീഡിഷ് ടീമിന്റെ പ്രതിരോധ നിരയ്ക്ക് ബ്രോബിയെ കൃത്യമായി മാർക്ക് ചെയ്യാൻ സാധിക്കാതിരുന്നതാണ് തിരിച്ചടിയായത്. സ്വീഡിഷ് ഡിഫൻഡർക്ക് ഒന്ന് സ്ലൈഡ് ചെയ്ത് ക്ലിയർ ചെയ്യാമായിരുന്ന ക്രോസിലാണ് ബ്രോബി സ്‌കോർ ചെയ്തത്.ഗോൾവഴങ്ങിയതിനു തൊട്ടുപിന്നാലെ ലഭിച്ച അവസരം മുതലാക്കാൻ സ്വീഡിഷ് താരം വിക്ടർ യോക്കെരെഷിന് സാധിച്ചില്ല. ഏഴാം മിനിറ്റിലെ യോക്കെരെഷിന്റെ ഗോൾ ശ്രമം ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗെൻ ഫലപ്രദമായി പ്രതിരോധിച്ചു.പിന്നാലെ തുടർച്ചയായി ഡച്ച് ടീം അവസരങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. 17-ാം മിനിറ്റിൽ ബ്രോബിയിലൂടെ തന്നെ അവർ രണ്ടാം ഗോളും സ്വന്തമാക്കി. ആദ്യ ഗോളിന് സമാനമായിരുന്നു രണ്ടാം ഗോളും. എന്നാൽ ഇത്തവണ വലതു വിങ്ങിൽ നിന്ന് ഡെൻസെൽ ഡംഫ്രീസ് നൽകിയ ക്രോസ് ബ്രോബി വലയിലെത്തിക്കുകയായിരുന്നു.

ഇത്തവണയും സ്വീഡിഷ് പ്രതിരോധം കാഴ്ചക്കാരായി.ഇതിനിടെ 33-ാം മിനിറ്റിൽ ഗോൾ മടക്കാൻ ലഭിച്ച അവസരം യോക്കെരെഷ് നഷ്ടപ്പെടുത്തി. അലക്‌സാണ്ടർ ഈസാക് നൽകിയ പാസിൽ നിന്നുള്ള യോക്കെരെഷിന്റെ ഷോട്ട് വെർബ്രൂഗെൻ തടഞ്ഞിട്ടു. പിന്നാലെ 37-ാം മിനിറ്റിലും യോക്കെരെഷിനെ വെർബ്രൂഗെൻ തടഞ്ഞു. തുടർന്നും ആദ്യ പകുതിയിലെ യോക്കെരെഷിന്റെ ഒന്നിലേറെ ശ്രമങ്ങൾ വെർബ്രൂഗെൻ തടഞ്ഞു.ഇതിനിടെ 44-ാം മിനിറ്റിൽ ബെഞ്ചമിൻ നൈഗ്രെൻ എടുത്ത ഫ്രീകിക്കിൽ നിന്ന് ഗൂസ്താവ് ലാഗെർബിയെൽക്കെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി.

ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതാണ് സ്വീഡന് തിരിച്ചടിയായത്.രണ്ടാം പകുതിയിലും നെതർലൻഡ്‌സിന്റെ മുന്നേറ്റമായിരുന്നു. 47-ാം മിനിറ്റിൽ അവർ മൂന്നാം ഗോളും നേടി. ആദ്യ രണ്ട് ഗോളുകൾക്ക് സമാനമായിരുന്നു മൂന്നാം ഗോളും. വലതുവിങ്ങിൽ നിന്ന് ഡംഫ്രീസ് നൽകിയ ക്രോസ്, സ്വീഡിഷ് ഡിഫൻഡർമാർക്ക് ആർക്കും തന്നെ ക്ലിയർ ചെയ്യാൻ സാധിക്കാതെ എത്തിയത് കോഡി ഗാക്‌പോയുടെ കാലിൽ. ഫസ്റ്റ് ടച്ചിൽ തന്നെ താരം വലകുലുക്കി.പിന്നാലെ 54-ാം മിനിറ്റിൽ ഗാക്‌പോ വീണ്ടും വലകുലുക്കി. മികച്ചൊരു ഡച്ച് മുന്നേറ്റത്തിനൊടുവിൽ ക്രിസെൻസിയോ സമ്മർവില്ലെ നൽകിയ പന്ത് ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് ഗാക്‌പോ വലയിലാക്കുകയായിരുന്നു.

നാലു ഗോൾ നേടിയതിന്റെ ആത്മവിശ്വാസത്തിൽ നെതർലൻഡ്‌സ് ആക്രമണം കടുപ്പിക്കുന്നതിനിടെ ഒരു കൗണ്ടർ അറ്റാക്കിൽ സ്വീഡൻ തിരിച്ചടിച്ചു. 59-ാം മിനിറ്റിൽ മൈതാന മധ്യത്തു നിന്ന് ഈസാക് നൽകിയ പന്തുമായി മുന്നേറിയ ആന്തണി എലാംഗ, ഡച്ച് ഡിഫൻഡർമാർക്കിടയിലൂടെ അതിവിദഗ്ധമായി സ്‌കോർ ചെയ്തു.89-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ നെതർലൻഡ്‌സിന്റെ ഗോൾ പട്ടിക തികച്ചു. മെംഫിസ് ഡീപേ നൽകിയ പാസ് സ്വീകരിച്ച സമ്മർവില്ലെ, ബോക്‌സിന് പുറത്തു നിന്ന് വലകുലുക്കുകയായിരുന്നു.

സമയത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട്ട് സ്വകാര്യബസുകള്‍ തമ്മില്‍ വീണ്ടും തമ്മിലടി.

0

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും സ്വകാര്യബസുകളുടെ തമ്മിലടി. സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.

രണ്ട് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാര്‍’ എന്ന ബസ് ‘നിള’ ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മലബാര്‍ ബസിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നിള ബസിന്റെ ഉടമകള്‍ പറയുന്നു. അടുത്തിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കൈലാസ് ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന മസാഫി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്.

കടലുണ്ടിയിലെ കണ്ണീരിന് കാൽനൂറ്റാണ്ട്; കാണാതായ ചിലരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.

0

കടലുണ്ടി : അന്ന് നല്ലൊരു മഴ പെയ്തുതോർന്നിരുന്നു. ചെന്നൈ മെയിൽ കടലുണ്ടി തൊട്ടു. തീവണ്ടി കടലുണ്ടിപ്പാലം കടന്നതോടെ പാലം ഒന്നു വിറച്ചു. മുന്നിൽപ്പോയ ബോഗികൾ ഒന്നുപിന്നോട്ടുവലിഞ്ഞു. പിന്നെക്കാണുന്നത് പിൻഭാഗത്തെ ബോഗികൾ പുഴയിലേക്ക് മറിയുന്നതാണ്. വലിയൊരു ശബ്ദത്തോടെ ഗർഡറുകളോടൊപ്പം തീവണ്ടിയുടെ ബോഗികൾ പുഴയിലേക്ക്. ആയിരങ്ങളുടെ ആർത്തനാദങ്ങൾ കാറ്റുവിഴുങ്ങി. അധികം വൈകാതെ കടലുണ്ടിപ്പുഴയ്ക്ക് ചോരയുടെ നിറമായി. 52 പേരുടെ ജീവനാണ് ചിന്നിയും ചിതറിയും കടലുണ്ടിപ്പുഴയിലൊഴുകിനടന്നത്. മുന്നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കിന്റെ ആഘാതവുമായി കുറച്ചുകാലംകൂടി ജീവിച്ചശേഷം ചിലർ മരണത്തിന് കീഴടങ്ങി.

പെരുമണിനുശേഷം സംസ്ഥാനംകണ്ട ഏറ്റവുംവലിയ തീവണ്ടിദുരന്തത്തിന് തിങ്കളാഴ്ച കാൽനൂറ്റാണ്ട് തികയുന്നു. ഇപ്പോഴും ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലാണ് അന്ന് അപകടത്തിൽപ്പെട്ടത്. കടലുണ്ടിപ്പാലം കടന്ന ഉടനെ ഗർഡറുകൾ തകർന്ന് മുന്നിലെ 12 ബോഗികൾക്ക് ശേഷമുള്ള ആറു ബോഗികൾ പുഴയിലേക്കു വീഴുകയായിരുന്നു. അതിൽ രണ്ടെണ്ണം മണൽത്തിട്ടയിൽ തങ്ങിനിന്നു. വേലിയിറക്കം കാരണം പുഴയിൽ വെള്ളം നന്നായി കുറഞ്ഞതാണ് മരണനിരക്ക് കുറച്ചത്.https://chat.whatsapp.com/G3FNTPjrqZkGvdyNYeovWJഅപകടം നടന്നയുടനെ നാട്ടുകാരും മണൽത്തൊഴിലാളികളും മീൻപിടിത്തക്കാരുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ബേപ്പൂരിൽനിന്ന് ഖലാസികളുമെത്തി. അതൊരു കഠിനപ്രയത്‌നമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ ശക്തമായ മഴപെയ്തു. നാട്ടുകാർ തളർന്നില്ല, കമ്പിപ്പാരയും മറ്റുമുപയോഗിച്ച് അഴികൾ അടിച്ചുപൊട്ടിച്ചു. പിന്നെ ഗ്യാസ്‌കട്ടറുകൾ ഉപയോഗിച്ച് മുറിച്ചു. ബോഗികൾക്കുള്ളിൽനിന്ന് രക്ഷകരെത്തേടി കരച്ചിലും കൈകളുമുയരുന്നുണ്ടായിരുന്നു.

പരമാവധി പേരെ രക്ഷിക്കാനായി. രക്ഷപ്പെട്ടവർ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നിട്ടും ആദ്യദിവസംതന്നെ 43 പേർ മരിച്ചു. പലരും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയിരുന്നു. തിരൂരങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കോഴിക്കോട്ടെയും ആശുപത്രികൾ നിറഞ്ഞു. മോർച്ചറികളിൽ സ്ഥലമില്ലാതായി. ആരോഗ്യപ്രവർത്തകർ പരക്കംപാഞ്ഞു. റോഡുകൾ ആംബുലൻസുകളെക്കൊണ്ടും ജനത്തെക്കൊണ്ടും നിബിഡമായി. ഉറ്റവരെ തിരിച്ചറിയാനെത്തിയ ബന്ധുക്കളുടെ അലമുറകൾ ആശുപത്രിവരാന്തകളിലുയർന്നു.അടുത്തദിവസവും കടലുണ്ടിപ്പുഴയിൽ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ആരുടേതെന്നറിയാത്ത ശരീരഭാഗങ്ങൾ അങ്ങിങ്ങായി പുഴയിൽ പൊങ്ങി. അവ പലയിടങ്ങളിലായി ഒഴുകിനടന്നു.മരണസംഖ്യ ഉയർന്നു. വീഴ്ചയിലുണ്ടായ പരിക്കിലും ആഘാതത്തിലും ബോധംപോയാണ് പലരും വെള്ളം കുടിച്ചുമരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.കാണാതായ ചിലരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.അപകടത്തിന്റെ കാരണം അന്വേഷിച്ച കമ്മിഷൻ ചില നിഗമനങ്ങൾ നടത്തി കൃതാർത്ഥരായി. കാലം കഴിഞ്ഞതോടെ കടലുണ്ടിദുരന്തം ഒരു കഥപോലെ വിസ്മൃതമായി.പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സി. ഗോപാലകൃഷ്ണനായിരുന്നു അന്ന് ലോക്കോ പൈലറ്റ്. തീവണ്ടിക്ക് 50 കിലോമീറ്റർ വേഗമാണുണ്ടായിരുന്നത്. പാലംകടക്കുമ്പോൾ പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പെട്ടെന്ന് പിന്നിലേക്ക് വലിച്ചിൽ അനുഭവപ്പെട്ടു. വാക്വം മീറ്ററിൽ നോക്കിയപ്പോൾ 20 സെന്റീമീറ്ററോളം വാക്വം കുറയുന്നതായി കണ്ടു. അപ്പോഴാണ് വണ്ടി ബ്രേക്കിട്ടത്. ഗാർഡിനെ വാക്കിടോക്കിയിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോൾ ദൂരെ പുഴയിൽനിന്ന് പുക ഉയരുന്നതുപോലെ കണ്ടു. ഉടനെ അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ അങ്ങോട്ടുപറഞ്ഞയക്കുകയായിരുന്നു.എന്തോ ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ഒച്ച കേട്ടാണ് വീട്ടിൽനിന്നു പുറത്തേക്കോടിയത്.

കടലുണ്ടി പാലത്തിന്റെ ഭാഗത്തുനിന്നാണ്. വീട്ടിൽനിന്ന് രണ്ടു കിലോമീറ്ററോളം ദൂരമുണ്ടെങ്കിലും ഇടയ്ക്ക് പുഴയായതിനാൽ, തടസ്സമില്ലാതെ ശബ്ദമെത്തും. പഴയ ഇരുമ്പുപാലത്തിലൂടെ ചരക്കുവണ്ടികൾ പോകുന്നതിന്റെ കടകടസ്വരം പല രാത്രികളിലും ഉറക്കം ഞെട്ടിച്ചിട്ടുണ്ട്.മൊബൈൽ ഫോണൊക്കെ ആയി വരുന്നേയുള്ളൂവെങ്കിലും മിനിറ്റുകൾക്കുള്ളിൽ ആരൊക്കെയോ കൈമാറി വിവരമെത്തി. കടലുണ്ടി പാലത്തിൽനിന്ന് തീവണ്ടി പുഴയിൽവീണു. മദ്രാസ് മെയിലാണെന്നു തോന്നുന്നു. അന്ന് കോഴിക്കോട് ഡെസ്‌ക്കിൽ രാത്രി ഷിഫ്റ്റിലാണ് ജോലി. ഓഫീസിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ന്യൂസ് എഡിറ്ററെ വിളിച്ച് വിവരം പറഞ്ഞു. നേരേ അങ്ങോട്ടുവിട്ടോ. ഓഫീസിലേക്കു വരേണ്ട. എൻ.പി.ആറിന്റെ (എൻ.പി. രാജേന്ദ്രൻ) മറുപടി വന്നു.വീട്ടിൽനിന്ന് കടലുണ്ടി റെയിൽപ്പാലത്തിലേക്ക് ഒരു നടവഴിയുണ്ട്. കോട്ടക്കടവ് പാലം വരുന്നതുവരെ പലരും വണ്ടികയറാൻ കടലുണ്ടിയിലേക്ക് പോയിരുന്നത് അതുവഴിയാണ്. ബാലാതിരുത്തിയിലെ പൈപ്പുപാലം വന്നിട്ടില്ല. ബൈക്ക് എടുത്ത് ഇത്തിരി വളഞ്ഞുപോയാൽ പാലത്തിന് കുറച്ചു അടുത്തെത്താം. അതാണ് എളുപ്പമെന്ന് തെറ്റിദ്ധരിച്ചു.റോഡിലേക്കിറങ്ങിയപ്പോഴേക്ക് അന്തരീക്ഷം മാറിയിരുന്നു. കവലകളിൽ ആളുകൾനിന്ന് ഗതാഗതം നിയന്ത്രിക്കുന്നു. ഒഴിഞ്ഞുവരുന്ന ജീപ്പുകൾ തടഞ്ഞുനിർത്തി അപകട സ്ഥലത്തേക്ക് പറഞ്ഞയയ്ക്കുന്നു. ജീപ്പുകളായായിരുന്നു, അന്നത്തെ പ്രധാന വാഹനം.കടലുണ്ടിയിലെ വലിയ പാലത്തിന്റെ തെക്കേ അറ്റത്തെ ഗർഡറുകൾ തകർന്നിരിക്കുന്നു. ചെന്നൈ മെയിലിന്റെ മൂന്നു കോച്ചുകൾ അതിൽനിന്നു താഴേക്ക് തൂങ്ങിക്കിടക്കുന്നു. മറ്റു രണ്ടു കോച്ചുകൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. തകർന്ന കോച്ചുകളിൽനിന്നു പുറത്തെത്തിച്ചവരെ എടുത്തും താങ്ങിയും റോഡിലേക്കു കൊണ്ടുപോകുന്നു. കിട്ടുന്ന വാഹനങ്ങളിൽക്കയറ്റി ആശുപത്രിയിലേക്കു വിടുന്നു.

മരിച്ചെന്ന് ഉറപ്പിച്ചതുകൊണ്ടാവാം, ചില ശരീരങ്ങൾ വഴിയരികിൽ തുണികൊണ്ട് മൂടിയിട്ടിട്ടുണ്ട്. വലിയ പരിക്കില്ലാത്തവർ വണ്ടിവരാൻ കാത്തുനിൽക്കുകയാണ്.പോലീസും അഗ്‌നിരക്ഷാസേനയുമൊന്നും എത്തിയില്ല, അപകടം നടന്നതിന്റെ അടുത്തനിമിഷംതന്നെ കുതിച്ചെത്തിയ നാട്ടുകാർ ദുരന്തനിവാരണസേനയായി മാറിയിരിക്കുന്നു. കരയിൽ മാത്രമല്ല, പുഴയിലുംനിറയെ ആളുകൾ. കടലുണ്ടിപ്പുഴയിലെ മണൽത്തൊഴിലാളികൾക്കും ചാലിയത്തെ മത്സ്യത്തൊഴിലാളികൾക്കുമാണ് നേതൃത്വം. കുറേപേർ തോണികളിൽ. മുങ്ങൽ വിദഗ്ധർ വെള്ളത്തിൽ. കോച്ചുകൾക്കുള്ളിലും താഴെയുമായി കുടുങ്ങിക്കിടക്കുന്നവരെ ഒഴികെ ഏതാണ്ടെല്ലാവരെയും, ജീവനോടെയും അല്ലാതെയും കരയ്‌ക്കെത്തിച്ചുകഴിഞ്ഞു.അടുത്ത പള്ളിയിലെ മൈക്ക് സെറ്റിൽനിന്ന് അറിയിപ്പുകളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുന്നു. എവിടെ അപകടമുണ്ടായാലും ആദ്യമെത്തുന്ന നാട്ടുകാരുടെ മുൻകൈയിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടക്കുക. പക്ഷേ, കടലുണ്ടിയിലെ രക്ഷാപ്രവർത്തനവും ഏകോപനവും അതിശയിപ്പിക്കുന്നതായിരുന്നു. രാജ്യമെങ്ങും അതു പ്രശംസിക്കപ്പെട്ടു.അപകടസ്ഥലത്ത് ചെന്ന് പാലത്തിനു താഴെയിറങ്ങി പുഴയോരത്ത് ചെന്നപ്പോൾ, വെള്ളത്തിൽ മുക്കാലും മുങ്ങിയ കോച്ചിന്റെ ജനലഴികളിൽക്കൂടി ഒരുകൈ ഉയർന്നുനിൽക്കുന്നു. ചളുങ്ങിയ തീവണ്ടിമുറിയിലെവിടെയോ ശരീരം കുടുങ്ങിയതുകൊണ്ട് രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാൻ കഴിയാതെപോയ ഒരു മനുഷ്യൻ. പുറത്തുകടക്കാൻ, ഒരുകൈ സഹായം തേടിയതാവാം. മരണം ഉറപ്പായപ്പോൾ യാത്ര പറഞ്ഞതാവാം.

പിറ്റേന്ന് ഗ്യാസ്‌കട്ടർ കൊണ്ടുവന്ന് ജനലഴികൾ മുറിച്ചുമാറ്റുംവരെ ആരുടേതെന്ന് അറിയാത്ത ആ കൈ മാത്രം വേലിയേറ്റത്തിലും വേലിയിറക്കത്തിലും ജലോപരിതലത്തിൽ ഉയർന്നുനിന്നു. പുതിയ കടലുണ്ടിപ്പാലത്തിന്റെ നടപ്പാതയിലൂടെ പോകുമ്പോൾ ഇപ്പോഴും ആ കൈ മനസ്സിലേക്കോടിയെത്തും

ഐവറി കോസ്റ്റിനെ തകർത്തു; ജർമനിക്ക് വിജയം.

0

ടൊ​റ​ൻറോ: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഐ​വ​റി കോ​സ്റ്റി​നെ​തി​രെ ജ​ർ​മനി​ക്ക് വി​ജ​യം.21-ാം മി​നി​റ്റി​ൽ ജ​ർ​മ​നി​യു​ടെ യു​വ​താ​രം അ​ല​ക്സാ​ണ്ട​ർ പാ​വ്‌​ലോ​വി​ച്ച് ഐ​വ​റി കോ​സ്റ്റി​ൻറെ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും ഗോ​ൾ നേ​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഐ​വ​റി കോ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ യ​ഹി​യ ഫൊ​ഫാ​ന​യെ ജ​ർ​മ്മ​ൻ താ​രം ഫൗ​ൾ ചെ​യ്ത​താ​യി വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ക​യും റ​ഫ​റി ഗോ​ൾ നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.എന്നാൽ 30-ാം മി​നി​റ്റി​ൽ ഐ​വ​റി കോ​സ്റ്റ് പെ​ട്ടെ​ന്നു​ള്ള കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ ജ​ർ​മ​നി​യു​ടെ വ​ല​കു​ലു​ക്കി. യാ​ൻ ഡി​യോ​മ​ൻ​ഡെ​യു​ടെ പാ​സി​ൽ​നി​ന്ന് അ​മ​ദ് ഡി​യാ​ലോ എ​ടു​ത്ത ഷോ​ട്ട് ജ​ർ​മ്മ​ൻ ഗോ​ൾ​കീ​പ്പ​ർ മാ​നു​വ​ൽ നോ​യ​ർ ത​ട്ടി​യ​ക​റ്റി​യെ​ങ്കി​ലും റീ​ബൗ​ണ്ടി​ൽ ഓ​ടി​യെ​ത്തി​യ ക്യാ​പ്റ്റ​ൻ ഫ്രാ​ങ്ക് കെ​സ്സി പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച് ഐ​വ​റി കോ​സ്റ്റി​ന് 1-0ൻറെ ലീ​ഡ് സ​മ്മാ​നി​ച്ചു.​

ന​ഡ​യി​ലെ ടൊ​റ​ൻറോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ, ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​ണ് ര​ണ്ടാം പ​കു​തി​യി​ൽ ജ​ർ​മ​നി ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.ഈ ​വി​ജ​യ​ത്തോ​ടെ ജ​ർ​മ്മ​നി ടൂ​ർ​ണ​മെ​ൻറി​ൻറെ നോ​ക്കൗ​ട്ട് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി.ആ​ദ്യ പ​കു​തി​യി​ൽ 1-0 ന് ​പി​ന്നി​ലാ​യി​രു​ന്ന ജ​ർ​മ്മ​നി ര​ണ്ടാം പ​കു​തി​യി​ൽ ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ പ​ട​യോ​ട്ട​ത്തി​ൽ ക​ളി ത​ങ്ങ​ളു​ടേ​താ​ക്കി. 68-ാം മി​നി​റ്റി​ൽ ഡെ​നി​സ് ഉ​ന്ദാ​വി​ലൂ​ടെ ജ​ർ​മ്മ​നി സ​മ​നി​ല പി​ടി​ച്ചു. എ​ക്സ്ട്രാ ടൈ​മി​ൻറെ അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് (90+4 മി​നി​റ്റ്) ജ​ർ​മ്മ​നി ഐ​വ​റി കോ​സ്റ്റി​നെ ഞെ​ട്ടി​ച്ച വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​റ​സോ​വ​യെ 7-1 ന് ​ത​ക​ർ​ത്ത ജ​ർ​മ്മ​നി​ക്ക് ഈ ​വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഇ-​യി​ൽ 6 പോ​യി​ൻറാ​യി

കനത്ത സുരക്ഷയിൽ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്.

0

ന്യൂഡൽഹി : കനത്ത സുരക്ഷയിൽ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്. 22. 79 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാദങ്ങളെയും ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് റദ്ദാക്കിയ പരീക്ഷ ഇന്ന് വീണ്ടും നടക്കുമ്പോൾ ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ജിപിഎസ് ട്രാക്ക് ചെയ്ത വാഹനങ്ങളിൽ പോലീസ് സുരക്ഷയിൽ ആയിരിക്കും ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക.കനത്ത ചൂടിനെ തുടർന്ന് ഡൽഹിയിലെ 97 പരീക്ഷാ കേന്ദ്രങ്ങൾക്കും പുറത്തായി പ്രത്യേകം കൂളിംഗ് തോളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ രാവിലെ 11 മുതൽ 1.30നകം റിപ്പോർട്ട് ചെയ്യണം. പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല പ്രതിഷേധവുമായി ക്രോക്കോച്ച് ജനത പാർട്ടി രംഗത്തെത്തി.പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കും: മന്ത്രി രമേശ് ചെന്നിത്തല.

നരിക്കുനി: കേരളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് പ്രത്യേക ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനായി രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പണ്ട് തീയണക്കല്‍ മാത്രം ചുമതലയുണ്ടായിരുന്ന അഗ്നിരക്ഷാസേന ഇന്ന് ജനരക്ഷയ്ക്കായുള്ള പ്രധാന സേവന സംഘമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം സേന മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നീന്തല്‍ പരിശീലനം, പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ഇപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷമായി വാടക കെട്ടിടത്തിലാണ് നരിക്കുനി സ്റ്റേഷൻ പ്രവര്‍ത്തിച്ചിരുന്നത്.ചടങ്ങില്‍ പി കെ ഫിറോസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിധിന്‍ അഗര്‍വാള്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല, വൈസ് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചര്‍, വിവിധ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു

ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: വാഴക്കാട് ജി.എച്ച്.എസ്.എസ്. സംസ്ഥാനത്ത് ഒന്നാമത്.

0

വാഴക്കാട്: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാലയങ്ങളിലെ പ്രതിഭകൾ മാറ്റുരച്ച ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ (SA) സ്കോളർഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. മത്സര പരീക്ഷയിൽ വാഴക്കാട് ജി.എച്ച്.എസ്.എസ്. സ്കൂളിലെ 13 വിദ്യാർത്ഥികളാണ് പ്രതിവർഷം 48,000 രൂപ വീതം ലഭിക്കുന്ന ഈ അഭിമാന സ്കോളർഷിപ്പിന് അർഹരായത്.ഇതോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടിക്കൊടുത്ത് സ്കൂൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എഴുത്ത് പരീക്ഷ, അഭിമുഖം എന്നീ കടമ്പകൾ കടന്നാണ് ഷെയ്ഖ് അബൂബക്കർ ഫൌണ്ടേഷൻ സ്കോളർഷിപ്പ് ലഭിക്കുന്നത്.സ്കൂളിൽ നിന്നും പരീക്ഷയെഴുതിയവരിൽ 19 വിദ്യാർത്ഥികൾ ആദ്യഘട്ടത്തിലെ കഠിനമായ എഴുത്തുപരീക്ഷ പാസ്സായി യോഗ്യത നേടിയിരുന്നു. തുടർന്ന് സ്കൂളിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് നൽകിയ മികച്ച വിദഗ്ധ പരിശീലനത്തിലൂടെയും (Coaching) മോക്ക് ഇന്റർവ്യൂകളിലൂടെയുമാണ് 13 പേർ അന്തിമമായി സ്കോളർഷിപ്പ് പട്ടികയിൽ ഇടംപിടിച്ചത്.

ഈ ചരിത്രവിജയത്തിലൂടെ വിദ്യാലയത്തിന്റെ പെരുമ സംസ്ഥാനതലത്തിൽ ഉയർത്തിയ മുഴുവൻ പ്രതിഭകളെയും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ പി.റ്റി.എ. പ്രസിഡന്റ് അലി അക്ബർ, വൈസ് പ്രസിഡന്റ് ടി.പി നജ്മുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് ഷാഹിദ, ലത്തീഫ് കുറുപ്പത്ത്, ഹെഡ്മാസ്റ്റർ മൊയ്തീൻ കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വിജയൻ, അഷ്റഫ്, ധന്യ, സീന, മുനവ്വിറ, രജനി, അൻസമ്മ, ഷാഹിദ്, ഷമീർ, അഖില, അനില കുമാരി, പ്രീതി, സക്കീർ, ജ്യോതിഷ്മതി, മജീദ്, ഷീബ തുടങ്ങിയ അധ്യാപകരും പി.റ്റി.എ. ഭാരവാഹികളും പങ്കെടുത്തു.