spot_img
Friday, November 20, 2026
Home Blog Page 174

പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകണം’; ഓപ്പറേഷൻ തൂഫാൻ സജീവമാക്കാൻ നിർദ്ദേശം നൽകി സാദിഖലി തങ്ങൾ .

കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ .

നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിർദ്ദേശം നല്‍കി.

സാദിക്കലി ശിഹാബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ടതും കാലികവുമായ പദ്ധതികളിലൊന്നാണ് ഓപ്പറേഷന്‍ തൂഫാന്‍. ഈ തലമുറയോടും വരും തലമുറകളോടും ചെയ്യുന്ന ഏറ്റവും വലിയ നീതി. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞതായിരുന്നു. അധികാരത്തിലെത്തിയ ഉടന്‍ സര്‍ക്കാര്‍ ആരംഭിച്ച പ്രവര്‍ത്തനം വളരെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ നടത്തുന്ന ഗൗരവതരമായ ഇടപെടല്‍ ശ്ലാഘനീയമാണ്. തൂഫാന്റെ വിജയത്തിനായി അദ്ദേഹം പ്രകടിപ്പിക്കുന്ന വ്യക്തിപരമായ താല്‍പര്യം ഏറെ പ്രശംസ അര്‍ഹിക്കുന്നു ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ലഹരിയെന്ന വിപത്തിനെ നമുക്ക് പൂര്‍ണമായും തൂത്തെറിയാന്‍ സാധിക്കൂ. അതിന് നമ്മള്‍ ഓരോരുത്തരും രംഗത്തിറങ്ങേണ്ടതുണ്ട്. മത, രാഷ്ട്രീയ സംഘടനകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ തൂഫാന്‍ കിക്ക് ക്യാമ്പയിന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു. മറ്റു യുവജന-വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. മഹല്ലുകളുടെയും റെസിഡന്‍സ് അസോസിയേഷന്റെയും മറ്റു കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ വ്യാപകമായ ഇടപെടല്‍ നടത്തണം.നാളെ വെള്ളിയാഴ്ച, ജുമുഅ ദിവസം പള്ളികളില്‍ ഇതുസംബന്ധിച്ച ഉദ്ബോധനം നല്‍കണം. യുവജനങ്ങളെ കൂടി ഉള്‍പ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണം. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും നന്നായി അറിയാന്‍ കഴിയുന്ന മാതാ- പിതാക്കള്‍ക്ക് പ്രത്യേകമായ ബോധവത്കരണം നല്‍കണം. ഒറ്റക്കെട്ടായി നമുക്ക് ലഹരിയുടെ വേരറുക്കാം. എല്ലാ തിന്മകളുടെയും താക്കോലെന്ന് വിശേഷിപ്പിക്കപ്പെട്ട ലഹരിയുടെ ഉപയോഗത്തെ നമുക്ക് ഇല്ലാതാക്കാം.


‘ഒരു കുട്ടി കൊണ്ട് വന്ന പൗഡർ മറ്റ് കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0

തിരുവനന്തപുരം: വട്ടപ്പാറ എൽ.എം.എസ് സ്കൂളിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.ഒരു വിദ്യാർത്ഥി സ്കൂളിലേക്ക് കൊണ്ടുവന്ന പൗഡർ മറ്റ് കുട്ടികളുടെ ദേഹത്ത് വീണതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയും അന്വേഷണവും തുടരുകയാണ്.

വലിയ ശബ്ദത്തോടെ ‘തീ തുപ്പുന്ന’ കാറുമായി വിദ്യാർത്ഥികൾ പിടിയിൽ; രജിസ്ട്രേഷൻ റദ്ദാക്കാൻ അടിയന്തര നടപടി.

0

നിലമ്പൂർ : പൊതുറോഡിൽ മറ്റ് യാത്രക്കാർക്ക് വലിയ രീതിയിൽ അപകട ഭീഷണിയും ഭീതിയും ഉയർത്തുന്ന തരത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി, സൈലൻസറിലൂടെ വലിയ ശബ്ദത്തോടെ തീ തുപ്പുന്ന കാറുമായി കോളേജ് വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടിയിലായി

നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയിൽ പാഞ്ഞു വന്ന വാഹനം ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ ഈ കാറിന്റെ രജിസ്‌ട്രേഷൻ ഉടൻ തന്നെ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ.കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള പഴയ മോഡൽ കാറിലാണ് മോട്ടോർ വാഹന നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി വൻ രൂപമാറ്റം വരുത്തിയിരുന്നത്.

കാറിന്റെ യഥാർത്ഥ സൈലൻസർ പൂർണ്ണമായും അഴിച്ചുമാറ്റി, പ്രത്യേക സംവിധാനത്തിലൂടെ വലിയ ശബ്ദത്തോടൊപ്പം പുറത്തേക്ക് തീ ജ്വാലകൾ വറ്റുന്ന അതീവ അപകടകരമായ രീതിയിലാണ് ഇത് റീ-ഡിസൈൻ ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം നിലമ്പൂർ മേഖലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക നൈറ്റ് പെട്രോളിംഗിനിടയിലാണ് ഈ വാഹനം വലയിലാകുന്നത്. പിടികൂടുമ്പോൾ സമീപത്തെ ഒരു കോളേജിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പ്രതികൾ വിദ്യാർത്ഥികളായതിനാലാണ് നിലവിൽ പോലീസ് കേസുകൾ ഉൾപ്പെടെയുള്ള മറ്റ് കർശന നടപടികളിലേക്ക് കടക്കാതെ താൽക്കാലികമായി ഒഴുവാക്കിയതെന്ന് ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിലും മലയോര മേഖലകളിൽ ഉൾപ്പെടെ പ്രത്യേക പരിശോധനകൾ കർശനമാക്കുമെന്നും, നിയമവിരുദ്ധമായി സൈലൻസറുകളും എൽ.ഇ.ഡി ലൈറ്റുകളും മാറ്റിസ്ഥാപിച്ച് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ ആർ.സി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി.ഡി അധികൃതർ.

ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്കും പ്രവേശനം നൽകി സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ്; പ്രവേശനം നേടിയത് 25 പെൺകുട്ടികൾ.

0

കോഴിക്കോട് : സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 233 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾപ്രവേശനം നേടി. സ്കൂൾ മിക്സ‍ഡ് ആക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇത്തവണ പ്ലസ് വണിലേക്ക് ഇതുവരെ 25 പെൺകുട്ടികൾ പ്രവേശനം നേടിക്കഴിഞ്ഞു. ഈ വർഷം മാനേജ്മെന്റ് സീറ്റിൽ ഉൾപ്പെടെ 60 പെൺകുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ മാനേജ്മെന്റ്. പയ്യാനക്കൽ സ്വദേശിനിയും ആംഗ്ലോ ഇന്ത്യൻസ് ഗേൾസ് സ്കൂളിൽ നിന്നു പത്താംക്ലാസ് പാസായ കെ.ശിവാനിയാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനിയായി പ്രവേശനം നേടി ചരിത്രത്തിൽ ഇടം പിടിച്ചത്.

പ്ലസ്വൺ കംപ്യൂട്ടർ സയൻസിനാണു പ്രവേശനം നേടിയത്. ഈ ബാച്ചിലേക്ക് ശിവാനി ഉൾപ്പെടെ 4 പെൺകുട്ടികൾ ഇതുവരെ പ്രവേശനം നേടി.നഗരത്തിലെ ഗേൾസ് സ്കൂളുകളായ വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ്, പ്രോവിഡൻസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു കൂടുതൽ അപേക്ഷിച്ചിട്ടുള്ളത്.സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായ ഈ സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസിലേക്കും പെൺകുട്ടികൾക്ക് പ്രവേശനം നൽകാനാണു തീരുമാനം.

സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്ന സഹ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു സ്കൂൾ ചരിത്രപരമായ ഈ മാറ്റത്തിലേക്കു കടന്നതെന്നും മികച്ച വിദ്യാഭ്യാസത്തിനും വിദ്യാർഥികളുടെ വ്യക്തിത്വ വളർച്ചയ്ക്കും സഹ വിദ്യാഭ്യാസ പദ്ധതിയാണ് നല്ലതെന്നും പ്രിൻസിപ്പൽ ഫാ.സൂരജ് ഡൊമിനിക് പറഞ്ഞു. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസിൽ ആദ്യമായി പ്രവേശനം നേടിയ പെൺകുട്ടി കെ.ശിവാനിയെ പ്രിൻസിപ്പൽ ഫാ.സൂരജ് ഡൊമിനിക് സ്വീകരിക്കുന്നു.

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി.

0

ദുബൈ: യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കർശനമായി നിയന്ത്രിക്കുന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി പ്രൊഫൈലുകൾ നിർമിക്കുന്നതും, കമന്റ് ചെയ്യുന്നതും, ഗ്രൂപ്പുകളിലും ഓപ്പൺ ചാനലുകളിലും ഭാഗമാകുന്നതും പൂർണമായി നിരോധിച്ചു. മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ പോലും ഈ നിരോധനത്തിൽ ഇളവ് ലഭിക്കില്ല.15-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും ഇവർക്ക് കർശനമായ നിയന്ത്രണങ്ങളുണ്ടാകും.

അപരിചിതരുമായുള്ള ചാറ്റിങ് തടയുക, ഉപയോഗ സമയം പരിമിതപ്പെടുത്തുക, മാതാപിതാക്കളുടെ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ പ്ലാറ്റ്ഫോമുകൾ നിർബന്ധമായും ഒരുക്കണം.വെറുതെ പ്രായം ടൈപ്പ് ചെയ്ത് നൽകുന്ന രീതി ഇനി അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയുള്ള ബയോമെട്രിക് ടൂളുകൾ വഴി ഉപയോക്താക്കളുടെ കൃത്യമായ പ്രായം പ്ലാറ്റ്ഫോമുകൾ പരിശോധിച്ചുറപ്പാക്കണം. കുട്ടികളുടെ സ്വകാര്യത മാനിച്ചുകൊണ്ട് മാത്രമായിരിക്കണം ഈ വിവരശേഖരണം.

15 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായി നിർമിച്ച അക്കൗണ്ടുകൾ കണ്ടെത്തി ഉടനടി സസ്പെൻഡ് ചെയ്യാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ടാർഗെറ്റഡ്/ബിഹേവിയറൽ പരസ്യങ്ങൾ നൽകാനോ അവരുടെ ഡിജിറ്റൽ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും നിയമം പറയുന്നു. കുട്ടികൾ വ്യാജമായി പ്രായം കാണിച്ചല്ല അക്കൗണ്ട് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാനും അവരുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനും രക്ഷിതാക്കൾക്കാണ് ബാധ്യത.

2024-ലെ സർവേ പ്രകാരം, യുഎഇയിലെ കുട്ടികൾ ദിവസവും ഏകദേശം മൂന്ന് മണിക്കൂർ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ ബുദ്ധിമുട്ടുകൾ, ചില സന്ദർഭങ്ങളിൽ സംസാരശേഷി വൈകൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. യുകെ, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സമാനമായി കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

നാഷണൽ മീഡിയ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (TDRA) എന്നിവയ്ക്കാണ് നിയമം നടപ്പിലാക്കാനുള്ള മേൽനോട്ട ചുമതല. നിയമം പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കടുത്ത പിഴ ചുമത്താനും, ആവശ്യമായി വന്നാൽ രാജ്യത്ത് ഭാഗികമായോ പൂർണമായോ ബ്ലോക്ക് ചെയ്യാനും അതോറിറ്റികൾക്ക് പൂർണ അധികാരമുണ്ടാകും. പുതിയ നിയമങ്ങളിലേക്ക് മാറുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

കണ്ണൂരിൽ പള്ളിയിൽ അതിക്രമിച്ചു കയറി മൂന്നുപേരെ കുത്തിപ്പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ.

0

കണ്ണൂർ : കണ്ണൂർ പിലാത്തറയിലെ ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിൽ ലഹരിക്കടിമയായ യുവാവ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. പള്ളി മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്.കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം നടത്തിയ കാസർകോട് ബേഡകം സ്വദേശി സിയാദ് അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിയാദെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി 10.45 നാണ് അക്രമം നടന്നത്. സിയാദ് ഏഴിലോട് ക്വാർട്ടേഴ്സിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ലഹരിക്ക് അടിമയായ സിയാദ് ആദ്യം ക്വാർട്ടേഴ്സിലെത്തി ഭാര്യയെയും അയൽവാസികളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും സിസിടിവി ക്യാമറകൾ തല്ലിത്തകർക്കുകയുമായിരുന്നു.

തുടർന്ന് കൈയിൽ കത്തിയുമായി തൊട്ടടുത്തുള്ള ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി. പള്ളിയുടെ ജനൽ ചില്ലുകളും മദ്രസയിലെ കസേരകളും അടിച്ചുതകർത്തു. ജനൽച്ചില്ലുകൾ തകരുന്ന ശബ്ദം കേട്ട, പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് ഉടൻ കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് ആദ്യം എത്തിയ നസീർ കാണുന്നത് പള്ളിയിലെ ലൈറ്റുകളും ജനലുകളും തകർത്ത നിലയിലാണ്.

പ്രതി വടിവാളുമായി ഇരുട്ടിന്റെ മറവിൽ നിൽക്കുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് നസീറിന് കുത്തേറ്റതെന്ന് നാട്ടുകാർ പറഞ്ഞു.നസീറിന്റെ പുറത്തും കാലിനും കുത്തേറ്റു. നിലവിളി കേട്ട് പുറത്തേക്ക് ഓടിയെത്തിയ മുഹമ്മദ് ആഷിക്കിനെയും പിന്നാലെ എത്തിയ കെ.എം. സമീറിനെയും പ്രതി കത്തിവീശി പരുക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് കൂടുതൽ നാട്ടുകാർ എത്തി അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തി. ഉടൻ തന്നെ പരിയാരം പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സദയത്തിന്റെ സൗജന്യ സ്കൂൾ കിറ്റ് വിതരണം 21 ന്.

0

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി നൽകുന്ന അർഹരായ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണം ഈ മാസം 21 ന് നടക്കും. കുന്ദമംഗലം സാംസ്കാരിക നിലയം ഹാളിൽ രാവിലെ 10.30 നാണ് ചടങ്ങ്. സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടിയ ട്രസ്റ്റ് ഭാരവാഹികളുടെ മക്കളെ ചടങ്ങിൽ ആദരിക്കും. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സംജിത്ത് ഉദ്‌ഘാടനം നിർവ്വഹിക്കും. വിവരങ്ങൾക്ക്:ഫോൺ:7907876102, 8714402520.

ഓപ്പറേഷന്‍ തൂഫാന്‍; പേരാമ്പ്ര മുയിപ്പോത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

0

പേരാമ്പ്ര: മുയിപ്പോത്ത് ടൗണില്‍ കഞ്ചാവ് ചെടി വളര്‍ന്ന നിലയില്‍ കണ്ടെത്തി.മുയിപ്പോത്ത് ടൗണില്‍ മാവേലി സ്റ്റോറിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പുറകുവശത്തായാണ് ഏകദേശം ഒരടി നീളമുള്ള ചെടി കണ്ടെത്തിയത്.ഈ കെട്ടിടത്തിനു മുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു. പോലീസ് കണ്ടെത്തിയ ചെടി ഏതാണ്ട് ആറുമാസം വളര്‍ച്ചയെത്തിയ നിലയില്‍ ആണുള്ളത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസിന് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ ലിധിന്‍, മിഥുന്‍ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ വിനീഷ്.ടി, സിഞ്ചുദാസ്, സി, ജയേഷ് കെ.കെ തുടങ്ങിയവരും മേപ്പയ്യൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ചെടി കണ്ടെത്തിയത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു.

0

ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി.

യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.ഇയാളെ വണ്ടിപ്പെരിയാര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു.

ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാൾ മൊഴി നൽകി.ദൃക്‌സാക്ഷി പൊലീസിന് നല്‍കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്‌സാക്ഷി നല്‍കിയ വിവരം. വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു. നാലു പേര്‍ ചേര്‍ന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസിന് ദൃക്‌സാക്ഷി നല്‍കിയ മറ്റൊരു വിവരംവീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് ദിവസവും നടന്നാണ് യുവതി പോയിരുന്നത്.

ഇന്ന് രാവിലെ യാത്രയ്ക്കിടയിൽ താൻ അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ സംസാരിക്കുന്നതിനിടയിൽ ഫോൺ പെട്ടെന്ന് കട്ടാവുകയായിരുന്നു. വന്യജീവി ആക്രമണമാണെന്ന് കരുതി ബന്ധുക്കൾ അന്വേഷിച്ചിറങ്ങി.ഗവിയിലെ മീനാര്‍ മൂന്ന് ഷെഡ് വളവില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലായിരുന്നു. 32കാരിയായ യുവതി അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

ബജറ്റ് വെള്ളിയാഴ്ച; പ്രതീക്ഷയില്‍ കേരളം

0

കേരളത്തിന്റെ 79ാം ബജറ്റാണ് വെള്ളിയാഴ്ച. വിസ്മയങ്ങള്‍ പ്രതീക്ഷിക്കുകയാണ് കേരളം. ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നാല് ഇന്ദിരാ ഗ്യാരണ്ടി പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായേക്കും. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രഖ്യാപനം പ്രതീക്ഷിക്കാം. വയോജനങ്ങള്‍ക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും.മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ആണ്

പിന്നെ ഉമ്മന്‍ ചാണ്ടിയും. കെഎം മാണി രാജിവച്ച പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി ധനവകുപ്പ് ഏറ്റെടുത്തതും ബജറ്റ് അവതരിപ്പിച്ചതും. ഇപ്പോള്‍ ധനവകുപ്പ് മുഖ്യമന്ത്രി വിഡി സതീശന് കീഴിലാണ്. വിഡി സതീശന്‍ മറ്റുള്ളവരില്‍ വ്യത്യസ്തമാണ്.അദ്ദേഹം ആദ്യമായിട്ടാണ് മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതും. അതുകൊണ്ടുതന്നെ ബജറ്റ് അവതരണത്തില്‍ മുന്‍പരിചയം ഇല്ല. ചുമതലയേറ്റ ആദ്യ ടേമില്‍ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. അതും ഒരു മാസം തികയുമ്പോള്‍.

സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ പറവൂര്‍ സ്വദേശിയാണ് വിഡി സതീശന്‍. കെടി ജോര്‍ജ് ആണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് സാമ്പത്തിക വിദഗ്ധരും കേരള ജനതയും വെച്ചുപുലര്‍ത്തുന്നത്. മുന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിരുന്നതിനാല്‍ പദ്ധതി വിനിയോഗത്തിനുള്ള തുകകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുക പ്രായോഗികമല്ലെങ്കിലും, നിലവിലെ പദ്ധതികളുടെ കാര്യക്ഷമതയും മുന്‍ഗണനാക്രമവും പരിശോധിക്കുമെന്ന് കരുതപ്പെടുന്നു.

ബജറ്റിലെ പ്രധാന പ്രതീക്ഷകള്‍അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിന് പുറത്തുനിന്ന് കടമെടുത്ത് പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബി അഴിച്ചുപണിയാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിഫ്ബി എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധിയില്‍ ഉള്‍പ്പെടുമെന്ന കേന്ദ്ര നിലപാട് കണക്കിലെടുത്ത് നിലവിലെ ധനശേഖരണ രീതികളില്‍ മാറ്റം വരുത്തിയേക്കാം.നികുതി പിരിവ് ഊര്‍ജിതമാക്കാനും ജിഎസ്ടി വിഹിതം കൃത്യമായി നേടിയെടുക്കാനും ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും. ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്

.നിലവില് 62 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഫാസ്റ്റ് പാസഞ്ചറുകളിലേക്കും സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകാം. പുതിയ അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച പരാമര്‍ശങ്ങളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. പത്തുവര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ കന്നി ബജറ്റ് ജനക്ഷേമകരമായ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.