spot_img
Thursday, July 2, 2026
Home Blog Page 190

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു

0

ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ ഡി പി എസിലെ 27, 29 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഷൈന്‍ ടോം ചാക്കോയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും.

രാസലഹരി പരിശോധനയാണ് നടത്തുക. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് വിളിപ്പിച്ച ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാട്സാപ്പ് കോള്‍, സന്ദേശങ്ങള്‍, യുപി ഐ ഇടപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഷൈനില്‍ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.

ഹോട്ടലി‍ലെത്തിയത് പൊലീസെന്ന് അറിഞ്ഞത് അടുത്ത ദിവസമെന്ന് ഷൈൻ, വിശദാംശങ്ങൾ പുറത്ത്

0

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.

ഗൂഢാലോചന കുറ്റം നിലനിൽക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ലഹരി റാക്കറ്റായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഫോൺ കാൾ രേഖകൾ അടക്കം ഹാജരാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിൽ തെളിവുകൾ ലഭിച്ചാൽ ഗൂഢാലോചന കുറ്റം നിലനിൽക്കും. തുടർന്ന് ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കാൻ നിയമപരമായി സാധിക്കും എന്ന് പൊലീസിന്‍റെ വിലയിരുത്തൽ. ഷൈനെ മെഡിക്കൽ പരിശോധയ്ക്ക് വിധേയനാകുന്നതിനെ കുറിച്ചു പൊലീസ് ആലോചിക്കുന്നുണ്ട്.

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണും പൊലീസ് പരിശോധിക്കുന്നുണ്ട്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിൾ പേ ഇടപാടുകളും നടത്തിയ ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്.

ഓപ്പറേഷന്‍ ഡി-ഹണ്ട്: 167 പേരെ അറസ്റ്റ് ചെയ്തു; മയക്കുമരുന്നുകളും പിടിച്ചെടുത്തു

0

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 155 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 167 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (12.234 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഷൈനിന്റെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി; ‘ആരോപണങ്ങൾ ഓലപ്പാമ്പുകളെ’ന്ന് നടൻ്റെ പിതാവ്

0

നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തിയത്.നാളെ പൊലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് പൊലിസ് നോട്ടിസ് നൽകി. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് ഷൈൻ ഹാജരാകുമെന്ന് പിതാവ് ചാക്കോ അറിയിച്ചു. ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.

പത്ത് വർഷം കേസ് നടത്തി പരിചയമുണ്ടെന്നും ആരോപണങ്ങൾ ഓലപ്പാമ്പുകളെന്നും ഷൈനിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ്
ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.

നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്. നടന്റെ മുറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിയുണ്ട്. എന്നാൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഷൈനെതിരെ പൊലീസ് കേസെടുക്കില്ല. എക്സൈസും ഷൈനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

0

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.

നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്. ഇന്ന് വൈകീട്ടോടുകൂടി ഷൈൻ ടോം ചാക്കോ തൃശൂരിലുള്ള വീട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ . പ്രധാനമായും 2 ചോദ്യങ്ങളാകും പൊലീസ് നടനോട് ചോദിക്കുക. അതിൽ ആദ്യത്തേത് ലഹരി കൈവശം ഉള്ളതുകൊണ്ടാണോ പരിശോധന നടക്കുമ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്, അതോ നേരെത്തെ ലഹരി ഉപയോഗിച്ചതിൽ വൈദ്യ പരിശോധന ഉണ്ടാകുമോ എന്ന ആശങ്കയിലാണോ ഓടിയത് തുടങ്ങിയ കാര്യങ്ങളിലാകും പൊലീസ് വ്യക്തത വരുത്തുക.

എന്നാൽ ഷൈൻ ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. മദ്യ കുപ്പി മാത്രമാണ് മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നിലവിൽ കേസും പരാതിയും ഇല്ല. എങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്.

നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്. നടന്റെ മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഷൈനെതിരെ പൊലീസ് കേസ് എടുക്കില്ല. എക്സൈസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും

0

കോഴിക്കോട്:വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ ഡോക്ടറുടെ 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയുമാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജമായി നിര്‍മിച്ച കമ്പനികളുടെ പ്രതിനിധികളാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി ടെലിഗ്രാം. വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സ്റ്റോക്ക് ട്രേഡിംഗ് ഇന്‍വെസ്റ്റ് മെന്റുകളെകുറിച്ച് ക്ലാസുകളെടുക്കുകയും തുടര്‍ന്ന് ചെറിയ തുകകള്‍ നിക്ഷേപിച്ച് ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചുപറ്റി പരാതിക്കാരില്‍ നിന്നും വലിയ തുകകള്‍ വിവിധ ബാങ്ക് എക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്.

നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാര്‍ക്ക് മനസ്സിലായത്. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കാമെന്ന് പറഞ്ഞാണ് പരാതിക്കാരില്‍ നിന്നും ഇത്രയും വലിയ തുക തട്ടിയെടുത്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തമിഴ്‌നാട്, മഹാരാഷ്ട്ര. പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് എക്കൗണ്ടുകളിലേക്കാണ് കൂടുതല്‍ ട്രാന്‍സ്ഫറായിട്ടുള്ളതെന്ന് സമാനമായതുമായ മനസ്സിലായിട്ടുള്ളത്.

പണം ഇത്തരത്തിലുള്ളതും തട്ടിപ്പുകളെ കുറിച്ച് വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും നിരവധി പേരാണ് ഇപ്പോഴും ഇത്തരം സൈബര്‍ തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്. ഇത്തരം സൈബര്‍ തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ പുലര്‍ത്തണമെന്നും ഇരയായാല്‍ ഉടന്‍ തന്നെ പൊലീസിന്റെ ഹൈല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടണമെന്നും സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു.

ഫ്രിഡ്ജ് പ്രവർത്തിപ്പിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

0

ഫ്രിഡ്ജിന് പകരക്കാരനാവാൻ മറ്റൊന്നിനും സാധിക്കില്ല. പച്ചക്കറികൾ, പാല് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഫ്രഷായി ഇരിക്കണമെങ്കിൽ അടുക്കളയിൽ ഫ്രിഡ്ജ് ഉണ്ടാവണം. എന്നാൽ നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന ചില തെറ്റുകളുണ്ട് ഇത് നിങ്ങളുടെ ഫ്രിഡ്ജിനെ എളുപ്പത്തിൽ കേടാക്കുന്നു. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം. ഇത് നിങ്ങളുടെ ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കും. 

ഭക്ഷണങ്ങൾ അമിതമായി നിറക്കരുത്   

ഫ്രിഡ്ജിൽ അമിതമായി ഭക്ഷണങ്ങൾ നിറക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിൽ ശരിയായ രീതിയിൽ വായുസഞ്ചാരമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ ഫ്രിഡ്ജ് തണുക്കാൻ അധികമായി പ്രവർത്തിക്കേണ്ടി വരും. ഇത് ഫ്രിഡ്ജിന്റെ താപനിലയെ മാത്രമല്ല കംപ്രസ്സറും കേടുവരാൻ കാരണമാകുന്നു. ഇത് ഭക്ഷണത്തെ സുരക്ഷിതമാക്കുന്നതിന് പകരം ഫ്രിഡ്ജിന് തകരാറുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 

ഫ്രിഡ്ജിന്റെ കോയിലുകൾ ശ്രദ്ധിക്കാം 

വൃത്തിയാക്കുമ്പോൾ പലപ്പോഴും ഫ്രിഡ്ജിന്റെ പല ഭാഗങ്ങളും ശ്രദ്ധിക്കാതെ പോകും. ഭക്ഷണങ്ങൾ തണുപ്പിക്കുന്നതിന് കോയിലുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ പൊടിപടലങ്ങൾ പറ്റിയിരുന്നാൽ ഫ്രിഡ്ജ് അമിതമായി പ്രവർത്തിക്കേണ്ടി വരും. ഫ്രിഡ്ജിന്റെ പിൻഭാഗത്തോ അല്ലെങ്കിൽ താഴ്ഭാഗത്തോ ആണ് കോയിൽ ഉണ്ടാവുന്നത്. ബ്രഷ് മാത്രം ഉപയോഗിച്ച് കോയിലിലെ പൊടിപടലങ്ങളെ നീക്കം ചെയ്യാൻ സാധിക്കും. 

ടെമ്പറേച്ചർ ക്രമീകരിക്കുമ്പോഴുള്ള തെറ്റുകൾ 

ചിലർ ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ അധികമായി കൂട്ടിവയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ അമിതമായി ഫ്രിഡ്ജ് പ്രവർത്തിക്കേണ്ടതായി വരുന്നു. ഇത് ഫ്രിഡ്ജിന്റെ കംപ്രസ്സറിന് തകരാറുകൾ സംഭവിക്കാൻ കാരണമാകും. 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാണ് ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ സെറ്റ് ചെയ്ത് വയ്ക്കേണ്ടത്. 

3-ാം നിലയില്‍ നിന്ന് 2-ാം നിലയിലെ ഷീറ്റിലേക്ക് ചാടി, ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിലേക്ക്; സ്റ്റെയര്‍കെയ്‌സ് വഴി ഓടി രക്ഷപ്പെടല്‍; ലഹരി പരിശോധനക്കിടെ ഷൈനിന്റെ ചാട്ടം

0

ലഹരി പരിശോധനക്കിടെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ് പൊട്ടി. തുടര്‍ന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയര്‍കെയ്‌സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബംറിനും ഐസിസിക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

0

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ബന്ധപ്പെട്ട് ചേർന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സർവ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ പൂർണ്ണമായും ജനകീയ പ്രവർത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. നാടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്ന നില സംജാതമാകണം. ഏപ്രിൽ,മെയ് മാസങ്ങളിൽ ക്യാമ്പയ്‌നിനുള്ള ഒരുക്കങ്ങൾ നടത്തണം. ജൂൺ മാസംതൊട്ട് വിപുലമായ ക്യാമ്പയ്‌നിലേക്ക് പോകേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഊന്നൽ നൽകിയുള്ളതാവണം ക്യാമ്പയ്ൻ എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സിന്തറ്റിക്ക് ലഹരി പദാർത്ഥങ്ങളുടെ കടത്തും ഉപഭോഗവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കൾ മറ്റ്  സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും കേരളത്തിലെത്തുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഹരി ഉപഭോഗവും വിതരണവും വ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളും യുവാക്കളുമാണ് ലഹരി പദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രൈമറി ക്ലാസു മുതൽ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട് എന്നതാണ് അനുഭവം.

മാധ്യമ വാർത്തകൾ ലഹരി വ്യാപനത്തിനെതിരായ ബഹുജന പ്രതിരോധം ഊർജ്ജിതമാക്കാൻ സഹായിക്കുന്നുണ്ട്. കേരളത്തിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. 34 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് 2024 ൽ 27,578 കേസുകൾ രജിസ്റ്റർ ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. 2025 ൽ മാർച്ച് 31 വരെ 12,760 കേസുകൾ രജിസ്റ്റർ ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകൾ പിടിച്ചു.

എക്‌സൈസ് സേനയും ശക്തമായ പ്രതിരോധം ഉയർത്തുകയാണ്. 2025 മാർച്ച് മാസത്തിൽ മാത്രം ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്നുള്ളതുൾപ്പെടെ 13,639 റെയ്ഡുകൾ നടത്തി. മയക്കുമരുന്ന് കേസിൽ 1,316 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി.

ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവതയിലും വർദ്ധിച്ചുവരുന്ന അക്രമോത്സുകതയെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനും വിപുലമായ ക്യാമ്പയിൻ പ്രവർത്തനം നടത്തണമെന്നാണ് സർക്കാർ കണ്ടിട്ടുള്ളത്. ഈ ഉദ്ദേശ്യത്തോടെ 2025 മാർച്ച് 24, ഏപ്രിൽ 9 തീയതികളിലായി ഉന്നതതല യോഗം ചേർന്നു. വിദഗ്ദ്ധരടങ്ങുന്ന ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ട്. തിങ്ക് ടാങ്കിന്റെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ കരട് പ്ലാൻ ഓഫ് ആക്ഷൻ അവതരിപ്പിക്കുന്നതിനും വിശദമായ ചർച്ചയ്ക്കുമായി 2025 മാർച്ച് 30 ന് ശില്പശാല നടത്തി. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഈ ശില്പശാലയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചും പരിശോധിച്ചും വിപുലമായ പ്രവർത്തന രൂപരേഖ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത-സാമുദായിക സംഘടനകൾക്കും പണ്ഡിതർക്കും ഈ രംഗത്ത് മികച്ച ഇടപെടലുകൾ നടത്താൻ സാധിക്കും. പൊതുവിൽ ഇത്തരം കാര്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനവും ലഹരിവിരുദ്ധ കാഴ്ചപ്പാടും പുലർത്തുന്നവരാണ് എല്ലാ മത-സാമുദായിക വിഭാഗങ്ങളും. ഏതെങ്കിലും മതമോ ജാതിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നില സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലർത്താൻ അവരവരുടെ അനുഭാവികളോട് അഭ്യർത്ഥിക്കേണ്ടതുണ്ട്. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങൾ, അവസരങ്ങൾ എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വിവിധ തട്ടുകളിൽ ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും ജനജാഗ്രത സമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ സ്‌കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുതലായവ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജനജാഗ്രതാ സമിതിയുടെ ഭാഗമായി എല്ലാ സാമുദായിക സംഘടനകളുടെയും പ്രവർത്തകർ ഉണ്ടാകണമെന്നാണ് സർക്കാർ കാണുന്നത്. ഏതെങ്കിലും വിഭാഗം വിട്ടുപോയിട്ടുണ്ടെങ്കിൽ അവർ കൂടി കമ്മിറ്റിയുടെ ഭാഗമാകണം.

ലഹരിക്ക് അടിമപ്പെട്ടുപോയ കുട്ടികളെ അതിൽനിന്നും മോചിപ്പിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കലാണ് നമ്മുടെ ലക്ഷ്യം. ഈ ആശയം എല്ലാ രക്ഷിതാക്കളിലും എത്തിക്കാൻ സാധിക്കണം. ഏതെങ്കിലും കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ലഹരിക്ക് അടിമപ്പെട്ടുപോവുകയോ ലഹരി ഉപയോഗിച്ചതായി സംശയിക്കപ്പെടുകയോ ചെയ്താൽ ആ വിവരം മറച്ചുവയ്ക്കുന്നതിനു പകരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇങ്ങനെ കൈമാറുന്ന വിവരങ്ങൾ, സ്രോതസ്സ് എന്നിവ അതീവരഹസ്യമായി സൂക്ഷിക്കപ്പെടും. അതിനാൽ, വിവരം കൈമാറുന്നവർക്കോ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്നവർക്കോ ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കപ്പെടില്ല. അതേസമയം ലഹരി ഉപഭോഗം നടന്നിട്ടുണ്ടെങ്കിൽ കൗൺസലിംഗ്, ഡി-അഡിക്ഷൻ ചികിത്സ മുതലായവയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയും ചെയ്യും.

നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പരിപാടികളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ സാമുദായിക സംഘടനകളും തയ്യാറാകണം. യുവജന, മഹിള, വിദ്യാർത്ഥി വിഭാഗങ്ങളുള്ള സാമുദായിക സംഘടനകൾ അവരുടെ യോഗം വിളിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം. സൺഡേ ക്ലാസുകൾ, മദ്രസ ക്ലാസുകൾ, ഇതര ധാർമ്മിക വിദ്യാഭ്യാസ ക്ലാസുകൾ മുതലായവയിൽ ലഹരിവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ എല്ലാവരും ചേർന്നാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. അതിൽ ഏതെങ്കിലും വിധത്തിലുള്ള വിവേചനത്തിന് ഇടമില്ല. ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റമനസ്സായി ഈ പ്രവർത്തനങ്ങളിലാകെ പങ്കാളികളാവുകയാണ് വേണ്ടത്.

നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലഹരിക്കെതിരായ പോരാട്ടത്തിന് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിൽ കൂട്ടിചേർത്തു. ധാർമിക പിന്തുണയ്‌ക്കൊപ്പം പ്രായോഗിക പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രവർത്തകർ അണിനിരക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഒത്തുകൂടുന്ന അവസരങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ജനജാഗ്രതാ സമിതികളിൽ എല്ലാ രാഷ്ട്രീയ പാർട്ടി / രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കണം.

സർക്കാർ തയ്യാറാക്കി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന രൂപരേഖയിൽ എല്ലാവരുടെയും അഭിപ്രായം വിലപ്പെട്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കാവുന്നതാണ്. ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന പൊതുബോധത്തോടെയുള്ള ഇടപെടലുകൾ ഉറപ്പുവരുത്തണം. വിവിധ ജനവിഭാഗങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാൻ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ട് യോഗങ്ങളിലും പങ്കെടുത്തവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

പൊലീസ് ചിരിപ്പിച്ചത് ആറായിരത്തോളം കുട്ടിക​ളെ; മാനസിക സംഘർഷങ്ങൾക്ക് പരിഹാരവുമായി ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി

0

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സ​ഹാ​യം. കു​രു​ന്ന് മ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി. 2020 ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ 2,650ഉം ​റൂ​റ​ലി​ലെ 3,295ഉം ​ഉ​ൾ​പ്പെ​ടെ 5,945 പേ​ർ​ക്കാ​ണ് ഇ​തി​ന​കം വി​വി​ധ സേ​വ​നം ല​ഭ്യ​മാ​യ​ത്. സം​സ്ഥാ​ന​ത്തെ മൊ​ത്തം ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ 65,000ത്തോ​ളം പേ​രാ​ണ് കൗ​ൺ​സ​ലി​ങ് ഉ​ൾ​പ്പെ​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​വും ക​ണ്ണൂ​രു​മാ​ണ് കോ​ഴി​ക്കോ​ടി​നേ​ക്കാ​ൾ മു​ന്നി​ലു​ള്ള ജി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് 6,427 പേ​രും ക​ണ്ണൂ​രി​ൽ 5,987 പേ​രും ചി​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.

അ​മി​ത മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ മാ​ന​സി​ക വി​ഭ്രാ​ന്തി വ​ന്ന​വ​ർ, ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക്​ അ​ടി​മ​പ്പെ​ട്ട​വ​ർ, ര​ക്ഷി​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​വും കു​ടും​ബ​വ​ഴ​ക്കും കാ​ര​ണം ഒ​റ്റ​പ്പെ​ട്ട​വ​ർ, നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള​നു​ഭ​വി​ക്കു​ന്ന​വ​ർ, അ​പ​ക​ർ​ഷ​ബോ​ധം വേ​ട്ട​യാ​ടു​ന്ന​വ​ർ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ൾ നേ​രി​ട്ട​വ​രി​ൽ നി​ര​വ​ധി​പേ​രു​ടെ വീ​ടു​ക​ളി​ൽ അ​ത​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ ഓ​ഫി​സ​ർ​മാ​ർ നേ​രി​ട്ടെ​ത്തി​യാ​ണ്​ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​തും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തും.

കോ​വി​ഡ്​ കാ​ല​ത്തെ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട​ 66 കു​ട്ടി​ക​ൾ സം​സ്​​ഥാ​ന​ത്ത്​ ആ​ത്​​മ​ഹ​ത്യ ചെ​യ്ത​ത​ട​ക്കം മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം​ ചി​ൽ​ഡ്ര​ൺ​സ്​ ആ​ൻ​ഡ്​ പൊ​ലീ​സി​​ന്‍റെ (കേ​പ്പ്) ഭാ​ഗ​മാ​യി​ അ​ന്ന​ത്തെ ഐ.​ജി പി. ​വി​ജ​യ​ൻ നോ​ഡ​ൽ ഓ​ഫി​സ​റാ​യാ​ണ്​ ‘ചി​രി’ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മു​തി​ർ​ന്ന സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ളി​ൽ​നി​ന്നും ഔ​ർ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൺ പ​ദ്ധ​തി അം​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ 320 കു​ട്ടി​ക​ളാ​ണ് ചി​രി പ​ദ്ധ​തി​യി​ലെ വ​ള​ന്റി​യ​ർ​മാ​ർ. 20 മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ, 43 കൗ​ൺ​സി​ല​ർ​മാ​ർ, 24 മ​നോ​രോ​ഗ വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മാ​ന​സി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 9497900200ൽ ​എ​പ്പോ​ഴും വി​ളി​ക്കാം. വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.