spot_img
Thursday, July 2, 2026
Home Blog Page 200

പുതിയ സവിശേഷതകളോടെ ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി; അപ്‌ഡേറ്റുകള്‍ വിശദമായി

0

നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം 3.0 ആപ്പ് (BHIM 3.0) പുറത്തിറക്കി. ഭാരത് ഇന്‍റർഫേസ് ഓഫർ മണി (BHIM) ആപ്പിലെ മൂന്നാമത്തെ പ്രധാന അപ്‌ഗ്രേഡാണിത്. നിങ്ങൾ ഭീം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇനി മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിക്കും. ഇതിൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഗ്രേഡിന് ശേഷം ആപ്പില്‍ എന്തൊക്കെ അധിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അറിയാം.

ഇപ്പോൾ ഭീം ആപ്പിൽ പുതിയ ഭാഷകൾ ചേർത്തിട്ടുണ്ട്. ഇപ്പോൾ ഭീം ആപ്പ് 15ൽ അധികം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ഇപ്പോൾ കുറഞ്ഞ വേഗതയുള്ള ഇന്‍റർനെറ്റിനും ആപ്പ് ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഈ സവിശേഷത ദുർബലമായ നെറ്റ്‌വർക്കുകളിൽ പോലും ഭീം ആപ്പിലൂടെ യുപിഐ ഇടപാടുകള്‍ നടത്തുന്നത് എളുപ്പമാക്കും. പുതിയ അപ്‌ഡേറ്റിന് ശേഷം, ഉപയോക്താക്കൾക്ക് അവരുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിനും വിഭജിക്കുന്നതിനുമുള്ള (split) പുതിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാമിലി മോഡ്, സ്‌പെൻഡ് അനലിറ്റിക്‌സ്, ബിൽറ്റ്-ഇൻ ടാസ്‌ക് അസിസ്റ്റന്‍റ് എന്നിവ പുതിയ അപ്‌ഡേറ്റിൽ നൽകിയിട്ടുണ്ട്. ഇത് ഉപയോക്തൃ ബില്ലുകളെക്കുറിച്ചും കുറഞ്ഞ ബാലൻസിനെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.

ഇനി ബിസിനസിന് വേണ്ടിയുള്ള ഫീച്ചറുകളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് ഒരു ഇൻ-ആപ്പ് പേയ്‌മെന്‍റ് സൊല്യൂഷൻ ഉണ്ട്. അത് ഓൺലൈൻ മർച്ചന്‍റ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് പേയ്‌മെന്‍റുകൾ നടത്താൻ ഏതെങ്കിലും തേഡ്-പാര്‍ട്ടി ആപ്പുകളിലേക്ക് പോകേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നു.

ഈ അപ്‌ഡേറ്റ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായി പുറത്തിറക്കുകയും അടുത്ത മാസത്തോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ചെയ്യും. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭീം ആപ്പ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ആപ്പ് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റ് ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച് ഐവി; വളാഞ്ചേരിയില്‍ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്

0

ലഹരി കുത്തിവച്ചുള്ള ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച് ഐവി കണ്ടെത്തിയ മലപ്പുറം വളാഞ്ചേരിയില്‍ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്.അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താൻ ആണ് തീരുമാനം.ഒറ്റപെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.മലപ്പുറം ജില്ലയിൽ HIV പരിശോധിക്കാൻ ഏഴ് ഇൻ്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്.ഒറ്റപ്പെട്ട പരിശോധനക്ക് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവർ എത്താത്തത് വെല്ലുവിളിയാണ്.വിപുലയമായ ക്യാമ്പ് നടത്തി ഇതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ആരോഗ്യവകുപ്പ്.തവനൂർ ജയിലിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് HIV വൈറസ് ബാധ സ്ഥിരീകരിച്ചത്.ലഹരി കുത്തി വെക്കാൻ ഉപയോഗിച്ച സൂചി വീണ്ടും കുത്തിവെച്ചതിലൂടെയാണ് ഇത് പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് ഇതേ മാർഗം ലഹരി ഉപയോഗിക്കുന്ന നിരവധിയാളുകൾ പിന്തുടരുന്നുണ്ട് എന്നതാണ് ആശങ്ക.

ഒടുവിൽ അലീനയ്ക്ക് അധ്യാപികയായി നിയമനം

0

താമരശ്ശേരി: എയ്‌ഡഡ് സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവിൽ അഴിഞ്ഞു. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവിൽ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പർ കല്ലറയിൽ അവൾ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു

നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്കൂളിൽ ജോലിചെയ്തത്. ഒടുവിൽ അവരുടെ വേർപാട് നാടിനാകെ നോവായിമാറി.മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക്‌ താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ശമ്പളസ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്.

താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്‌മെന്റായ താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിക്ക്‌ ലഭിച്ചത്.കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂൺ അഞ്ചുമുതൽ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങൾമാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുൻപ്‌ നസ്രത്ത് എൽപി സ്കൂളിൽ 2019 ജൂൺ 17 മുതൽ 2019 ഡിസംബർ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതൽ പ്രൊബേഷനറി എൽപിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒൻപതുമാസത്തെ ആനുകൂല്യങ്ങൾമാത്രമാണ് അനുവദിക്കപ്പെട്ടത്.ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വർഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പിതാവ് ബെന്നി അറിയിച്ചത്.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കഴിഞ്ഞു; ഇനി അവധിക്കാലം

0

കോഴിക്കോട്: പരീക്ഷ ചൂടൊഴിഞ്ഞ് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാർഥികൾ. ഇനി പെരുന്നാൾ, വിഷു, ഈസ്റ്റർ ആഘോഷമെല്ലാമുള്ള വേനലവധിയാണ്.പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം വിദ്യാര്‍ഥികളുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും വര്‍ഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ വിട്ടുപിരിയുന്നതിലെ സങ്കടമാണ് പലരും പങ്കുവെച്ചത്. ഒന്നാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷൾ മാർച്ച് 29നാണ് അവസാനിക്കുക.

മാർച്ച് മൂന്നിനായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. കോഴിക്കോട്, വടകര, താമരശ്ശേരി എന്നീ മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷ കേന്ദ്രങ്ങളിലായി 43,904 പേരാണ് ജില്ലയിൽ പരീക്ഷയെഴുതാനുണ്ടായിരുന്നത്.ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലാണ് -1067 പേർ. കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പറയഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് -ആറുപേർ. മൂവായിരത്തിൽ പരം അധ്യാപകരെയായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്കായി ജില്ലയിൽ നിയോഗിച്ചത്.

പത്താം ക്ലാസിന്റെ അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയിൽ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് സി.ഇ.ഒ ശുഹൈബിനെയും മറ്റു മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്ത പശ്ചാത്തലത്തിൽ പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ സ്കൂളിലെത്തിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമെല്ലാം വലിയ സുരക്ഷയാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നത്.

ഒറ്റപ്പെട്ട ആക്ഷേപങ്ങളൊഴിച്ചാൽ കാര്യമായ പരാതിളില്ലാതെയാണ് ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കടന്നുപോയത്. വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നതിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും നൽകിയിരുന്നു.

ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം കാത്ത് വിശ്വാസികള്‍; പള്ളികളും വീടുകളും രാത്രി മുഴുവന്‍ പ്രാര്‍ഥനകളാല്‍ നിറയും

0

റമസാനിലെ ഏറ്റവും പുണ്യം നിറഞ്ഞതെന്ന് കരുതുന്ന ഇരുപത്തിയേഴാം രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം വിശ്വാസികള്‍. ഇന്ന് രാത്രി മുഴുവന്‍ നീളുന്ന പ്രാര്‍ഥനയ്ക്കായി പള്ളികളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു.

ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കാവുന്ന രാത്രിയായി ഇത് കണക്കാക്കുന്നു ഈ രാത്രി മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നാണ് വിശ്വാസം. മനുഷ്യന്റ വിധി നിര്‍ണയരാവ് എന്നര്‍ഥത്തിലുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്നും ഈ ദിവസം അറിയപ്പെടുന്നു. വിശ്വാസികള്‍ക്കാകട്ടെ ജീവിതത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പാപമോചനം നേടാനുള്ള അവസരം

പള്ളികളും വീടുകളും രാത്രി മുഴുവന്‍ പ്രാര്‍ഥനകളാല്‍ നിറയും .നോമ്പുതുറയും നമസ്കാരവും കഴിഞ്ഞും വിശ്വാസികള്‍ പളളികളില്‍ തന്നെ തുടരും. ചിലയിടങ്ങളില്‍ പ്രാര്‍ഥന സംഗമങ്ങളും ഒരുക്കിയിട്ടുണ്ട്. കബര്‍സന്ദര്‍ശനവും സക്കാത്ത് വിതരണവും ഈ ദിവത്തെ പ്രത്യേകതയാണ്. ഇരുപത്തിയേഴാം രാവ് വിടപറയുന്നതോടെ വിശ്വാസികള്‍ പെരുന്നാളിനെ വല്‍വേല്‍ക്കാനുള്ള ഒരുക്കത്തിലേക്ക് കടക്കും

റിലീസ് ദിനത്തില്‍ ‘എമ്പുരാന്‍റെ’ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പൊലീസ്

0

ഇന്ന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്സൈറ്റുകളിൽ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങൾ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബർ എസ് പി അങ്കിത് അശോക് പറഞ്ഞു. പരാതി ലഭിക്കാതെയും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ് പി അറിയിച്ചു.

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം താരനിരയ്ക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

സംസ്ഥാനങ്ങളിലെ കനത്ത ചൂട്: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

0

സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടര്‍ന്ന് സാഹചര്യങ്ങളെ നേരിടാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ചൂട് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ ജില്ലാതലത്തില്‍ നടപടികള്‍ എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ജില്ലാ , നഗര തലത്തില്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. കേന്ദ്രത്തിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക.

· കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.

· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്

· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളേയും പ്രായമായവരേയും ഇരുത്തിയിട്ട് പോകാതിരിക്കുക.

· ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.

· കടകളിലും ഹോട്ടലുകളിലും ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം

അതിപ്പോ ‘ഖുറേഷി അബ്രാം’ആണേലും വിളിക്കാം; വൈറലായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

0

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച് ഇന്ന് റിലീസ് ആയ എമ്പുരാന്‍ സിനിമയുടെ പോസ്റ്ററിനോട് സാമ്യമുള്ള പോസ്റ്റര്‍ ആണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. അതിപ്പോ ‘ഖുറേഷി അബ്രാം’ആണേലും 112 എന്ന നമ്പരിലേക്ക് വിളിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് സിനിമ പ്രേമകിള്‍ നല്‍കുന്നത്. പടം സൂപ്പറാണ്. വേറെ ലെവല്‍ പടമാണ്. ഇതുവരെ മലയാളികള്‍ കണാത്ത തരം സിനിമയാണെന്ന് ആരാധകര്‍ പറയുന്നു.

എമ്പുരാന്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും വലുതാണ് സമ്മാനിച്ചത്. പൃഥ്വിരാജിന്റെ വേറെ ലെവല്‍ മേക്കിംഗ് ആണ്. മുരളി ഗോപിയുടെ തിരക്കഥ ഡയലോഗ് എല്ലാം കിടിലന്‍ ആണെന്നും പ്രേക്ഷകര്‍ പറയുന്നു.

ആരാധകരെ ആവേശം കൊള്ളിച്ച് എമ്പുരാന്റെ ആദ്യ ഷോ പൂര്‍ത്തിയായപ്പോള്‍ സിനമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ാരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്.

മുരളി ഗോപിയുടെ മാസ് ഡയലോഗുകള്‍ തീയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിച്ചു. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഒക്കെ വേറെ ലെവല്‍ ആണെന്നാണ് ആരാധകര്‍ ആവേശത്തോടെ പറയുന്നത്. ട്വിസ്റ്റ് ഒളിപ്പിച്ച് ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ ക്യാമറയും എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ ഇംക്ലീഷ് പടങ്ങളിലേതിനേക്കാളും മികച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്

കൊല്ലപ്പെട്ട ഷഹബാസിന്റെയും ഷിബിലയുടെയും ബന്ധുക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഉറപ്പ്

0

താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ മാതാപിതാക്കളും, ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധുവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഇരുവരും പറഞ്ഞു

വ്യാഴാഴ്ച ഉച്ചയോടെയാണ് താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ അക്രമ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മാതാപിതാക്കള്‍, കോഴിക്കോട് PWD ഗസ്റ്റ്ഹൗസില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടത്.

കേസില്‍ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകന്‍ കൊല്ലപ്പെടാന്‍ കാരണക്കാരായ കുട്ടികള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരായെന്നും, കുറ്റാരോപിതരായ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു

ഭര്‍ത്താവ് കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ സ്വദേശിനി ഷിബിലയുടെ ബന്ധു അബ്ദുല്‍ മജീദും മുഖ്യമന്ത്രിയായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിബില ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അബ്ദുല്‍ മജീദ് പറഞ്ഞു. കേസുകളില്‍ തുടര്‍നടപടി ഉറപ്പാക്കുന്നതില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി ഇരുകുടുംബങ്ങള്‍ക്കും ഉറപ്പുനല്‍കി.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.

0

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000  രൂപയോളമാകും. 

ഇന്നലെയും ഇന്നുമായി സ്വർണവില പവന് 400 രൂപയാണ് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6755 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.  

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില  64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില  65,840 രൂപ
മാർച്ച് 15- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,760 രൂപ
മാർച്ച് 16- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  65,760 രൂപ
മാർച്ച് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,680 രൂപ
മാർച്ച് 18- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  66,000 രൂപ
മാർച്ച് 19- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  66,320 രൂപ
മാർച്ച് 20- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില  66,480 രൂപ
മാർച്ച് 21- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില  66,160 രൂപ
മാർച്ച് 22- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില  65,840 രൂപ
മാർച്ച് 23- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  65,840 രൂപ
മാർച്ച് 24- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില  65,720 രൂപ
മാർച്ച് 25- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില  65,480 രൂപ
മാർച്ച് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില  65,560 രൂപ
മാർച്ച് 27- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  65,880 രൂപ