spot_img
Thursday, July 2, 2026
Home Blog Page 203

ഓപ്പറേഷന്‍ ഡി ഹണ്ട്:പടർന്ന് പന്തലിച്ച കണ്ണികൾ ഓരോന്നായി മുറിച്ച് പൊലീസ് അറസ്റ്റിലായത് 251 പേര്‍

0

ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി അറസ്റ്റിലായത് 251 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സംശയിച്ച് 2765 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 236 കേസുകളു രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (38.756 ഗ്രാം), കഞ്ചാവ് (24.683 കി.ഗ്രാം), കഞ്ചാവ് ബീഡി (168 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 20ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. . പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. നമ്പറിൽ വിളിക്കുന്ന വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

താമരശ്ശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് ലഹരിവസ്തു വിഴുങ്ങിയതായി സംശയം; മെഡിക്കൽ കോളേജിലേക്ക് മാറ്റി

0

താമരശ്ശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. എന്നാൽ ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു.

താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ആണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

കൈതപ്രം കൊലപാതകം: വെടിയുണ്ട രാധാകൃഷ്ണന്‍റെ ഹൃദയത്തിൽ തുളച്ചുകയറി, സന്തോഷ് എത്തിയത് കൊല്ലാനുറച്ച്

0

കണ്ണൂർ: കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. ഈ തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി.

തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമിക്കാനാണ് കത്തി കയ്യിൽ കരുതിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നൽകി. വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുളളിൽ വെടിയുതിർത്തു. ഇന്നലെ രാവിലെ രാധാകൃഷ്ണന്‍റെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണൻ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് പൊലീസിന് മൊഴി നൽകി.

സന്തോഷ്‌.രാധാകൃഷ്ണന്‍റെ ഭാര്യയും സന്തോഷും സഹപാഠികളാണ്. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്‍റെ വിരോധത്തിൽ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് എഫ്ഐആറിലുള്ളത്. വ്യക്തിപരമായ പ്രശ്നങ്ങളിൽ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്നങ്ങൾ ഉണ്ടായതായാണ് വിവരം. വീടിന്‍റെ നിർമാണ കരാറിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായെന്നും വിവരമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് നായ സമീപത്തുള്ള വണ്ണാത്തിപ്പുഴയുടെ തീരം വരെ മണം പിടിച്ചു ചെന്നു. പയ്യന്നൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

0

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്.പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്

കേരളത്തിലെ പകുതിയിലേറെ ജില്ലകളിലും യുവി ഇൻഡക്സ് അപകട നിലയിൽ; ജാഗ്രതാ മുന്നറിയിപ്പ്

0

യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 3 രേഖപ്പെടുത്തിയ കാസർകോട്, കണ്ണൂർ ജില്ലകളും 2 രേഖപ്പെടുത്തിയ കോഴിക്കോട്, വയനാട് ജില്ലകളും 0 രേഖപ്പെടുത്തിയ മലപ്പുറം ജില്ലയുമാണ് അൾട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ളത്.

കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയരുന്നത് സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 7 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്

വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്

തിരുവനന്തപുരം ജില്ലയിൽ വിളപ്പിൽശാല, കൊല്ലം – കൊട്ടാരക്കര, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശേരി, എറണാകുളം – കളമശേരി, തൃശൂർ – ഒല്ലൂർ, പാലക്കാട് – തൃത്താല, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി, കണ്ണൂർ – ധർമടം, കാസർകോട് – ഉദുമ എന്നിവിടങ്ങളിലാണ് ദുരന്ത നിവാരണ വകുപ്പിന്റെ യുവി നിരീക്ഷണ സംവിധാനങ്ങൾ നിലവിലുള്ളത്.

കണ്ണൂരില ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

0

കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്

കോഴിക്കോട് വയനാട് ദേശീയപാത എൻ.എച്ച് 766 നാലുവരിപ്പാതയായി വികസിപ്പിക്കാൻ തീരുമാനമായി

0

20.03 2025വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു.കോഴിക്കോട് – വയനാട് ദേശീയപാതയ്ക്ക് അലൈൻമെൻ്റിന് അന്തിമമായി അംഗീകാരം നൽകി.മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയും പുതുപ്പാടി മുതൽ മുത്തങ്ങ വരെയുള്ള അലൈൻമെൻ്റിന് ആണ് അന്തിമമായി അംഗീകാരം നൽകിയത്.മലാപ്പറമ്പ് മുതൽ പുതുപ്പാടി 24 മുതൽ 30 മീറ്റർ വീതിയിലാണ്അലൈൻമെൻ്.മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയുള്ള പുതിയ അലൈൻമെൻ്റിൽ കൊടുവള്ളിയും താമരശ്ശേരിയിലും ബൈപ്പാസിന് അനുമതി തേടിയിട്ടുണ്ട്.ബത്തേരിയിലും കൽപ്പറ്റയിലും നാലുവരി ബൈപാസും വരും.ആദ്യത്തെ അലൈൻമെൻ്റിൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ 14 മുതൽ 24 മീറ്റർ വരെ വീതി ആയിരുന്നു. അത് പിന്നീട് 24 മുതൽ 30 മീറ്റർ വീതിയായി മാറ്റം വരുത്തി.നേരത്തെ 132 വളവുകൾ 84 വളവുകളായി ചുരുക്കി.പുതിയ അലൈൻമെന്റ് പ്രകാരം ചുരത്തിന് പ്രകൃതിപ്രകൃതിക്ക് അനുകൂലമായ രീതിയിൽ നിർമ്മാണം നടത്താനാണ് നിർദേശം.പുതുപ്പാടി മുതൽ മുത്തങ്ങ വരെ 254 വളവുകളുള്ളത് 166 ചുരുക്കി.

ആരാധകരുടെപ്രാര്‍ത്ഥനയുടെ ഫലം; മമ്മൂട്ടി ആശുപത്രി വിട്ടു: പിന്നാലെ നിറഞ്ഞ ചിരിയോടെ താരത്തിന്റെ പുതിയ ചിത്രം

0

മലയാളികളുടെ വികാരമാണ് നടൻ മമ്മൂട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി താരവുമായ ബന്ധപ്പെട്ട് അത്ര നല്ല വാർത്തകൾ അല്ല പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് മലയാളികളെ ഒന്നാകെ തളർത്തി. പിന്നീട് മലയാളികൾ ഒന്നടങ്കം അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉറ്റ സുഹൃത്തും സഹോദര തുല്യനുമായ മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതും നൊമ്പര കാഴ്ചയായിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും താരവുമായി ബന്ധപ്പെട്ട് ആരും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിനിടെയിൽ മമ്മൂട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ നിറഞ്ഞ ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫർ ശരൺ ആണ് ചിത്രം പങ്കുവച്ചത്. മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ജോർജിനെ ടാഗ് ചെയ്തുകൊണ്ടാണ് ശരൺ ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. ‘ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത കിരീടമാണ് ഈ രജകീയമായ ചിരി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്

സര്‍ എന്ന് വിളിച്ച് ഒരു ചുവന്ന ഹാര്‍ട്ടും പങ്കുവച്ചിരിയ്ക്കുന്നു. സോണിയില്‍ എടുത്തതാണ് ഫോട്ടോ, മമ്മൂട്ടി, ചിരി, രാജകീയമായ ചിരി, പോസിറ്റീവിറ്റി, ഹാപ്പിനെസ്സ് എന്നിങ്ങനെ ഒരുപാട് ഹാഷ് ടാഗുകളും ശരണ്‍ നല്‍കിയിട്ടുണ്ട്. ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ആരോഗ്യവാനായി മമ്മൂട്ടിയെ കാണാൻ സാധിച്ചതിലെ സന്തോഷം ആ പോസ്റ്റിലെ കമന്റിൽ കാണാം. സ്‌നേഹവും സന്തോഷവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ് പിടിയിൽ

0

കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. 

മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

0

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ്. നാദാപുരം ചെക്യാട് സ്വദേശി നംഷിദി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കരുതല്‍ തടങ്കല്‍ നിയമപ്രകാരം നംഷിദിന് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജ്യണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ശിക്ഷാ നടപടി. 

വളയം, നാദാപുരം പൊലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ തുടര്‍ച്ചയായി ലഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെയാണ് കേന്ദ്ര നിയമപ്രകാരമുള്ള കരുതല്‍ തടവിന് നടപടി സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഈ വകുപ്പ് പ്രകാരം നടപടിക്ക് വിധേയനായ ആദ്യ പ്രതിയാണ് നംഷിദ് എന്നാണ് ലഭിക്കുന്ന വിവരം.