spot_img
Thursday, July 2, 2026
Home Blog Page 202

ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് : ഇതുവരെ അറസ്റ്റ് ചെയ്തത് 7307 പേരെ, 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

0

ലഹരി വ്യാപനത്തിനെതിരെ പൊലീസ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന കൂടുതല്‍ ശക്തമാകുന്നു. ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത് 7307 പേരെ. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

മാരക മയക്കുമരുന്നായ എംഡിഎംഎ 3.952 കിലോ ഗ്രാമാണ് പിടിച്ചെടുത്തത്. 461.523 കിലോ ഗ്രാം കഞ്ചാവും 5132 എണ്ണം കഞ്ചാവ് ബീഡിയും പിടികൂടി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡിഹണ്ട് നടപ്പാക്കുന്നത്.

ജാഗ്രത വേണം, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0

കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.ഇന്നലെ പെയ്ത വേനൽ മഴ തൃശൂരിൽ പത മഴയായി മാറി. ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. പ്രധാനമായും തൃശൂർ വെങ്ങിണിശ്ശേരി മേഖലകളിലാണ് പതമഴ പെയ്തത്. ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്. മലിനീകരണം കൂടുതൽ ഉള്ള ചില സ്ഥലങ്ങളിൽ അന്തരീക്ഷത്തിലെ രാസ അവശിഷ്ടങ്ങൾ മഴവെള്ളവുമായി ചേർന്ന് പതയായി മാറാം. തീര പ്രദേശങ്ങളിൽ കടൽ ആൽഗകൾക്ക് നുര സൃഷ്ടിക്കുന്ന ജൈവ സംയുക്തങ്ങൾ പുറത്തുവിടാൻ കഴിയും. ഈ സംയുക്തങ്ങൾ വായുവിൽ എത്തി മഴ പെയ്യുമ്പോൾ പതയായി മാറാം. ജലാശയങ്ങളിലെയോ മണ്ണിലെയോ ചില സൂക്ഷ്മ ജീവികളും പതയുണ്ടാകാൻ കാരണമാകാം. ഇതിൽ ഏതാണ് തൃശൂരിൽ സംഭവിച്ചത് എന്നറിയാൻ വിശദ പഠനം വേണം.

ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ പറന്നു പോയി. ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കാറ്റടിച്ചത്. അധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻറെ മുകളിൽ മരം ഒടിഞ്ഞ് വീണ് വീട് തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും കൃഷിനാശവുമുണ്ടായി.പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. വൈകീട്ട് നാല് മണിയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. തുടർന്നുണ്ടായ കാറ്റിലാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്. കാറിന് മുകളിലേക്ക് തെങ്ങ് കടുപുഴകി വീണും അപകടമുണ്ടായി. മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. സ്കൂൾ അവധി ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്. കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. കോടഞ്ചേരി പഞ്ചായത്തിലായിരുന്നു നല്ല മഴ പെയ്തത്. നിരവധി മരങ്ങൾ കടപുഴകി. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി.

ട്രെയിനിലെ ലോവർ ബെർത്ത് ഇനി ചുമ്മാതൊന്നും എല്ലാവർക്കും കിട്ടില്ല; പുതിയ നിയമവുമായി ഇന്ത്യൻ റെയിൽവേ

0

ട്രെയിനിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ദീർഘദൂരയാത്ര യാത്രയിൽ ലോവർ ബെർത്ത് ലഭിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും പാടുപെട്ടിട്ടുണ്ടോ ? പ്രത്യേകിച്ച് പ്രായമായവരുമായി യാത്ര ചെയ്യുമ്പോൾ ? സത്യം പറഞ്ഞാൽ അപ്പോഴാണ് പ്രശ്‌നം കൂടുതൽ. ഇവർക്ക് അപ്പർ ബെർത്തിൽ വലിഞ്ഞ് കയറാൻ വയ്യല്ലോ, ആ സമയത്താണ് നമ്മൾക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പിന്നെ കോടോത്തെ യാത്ര ചെയ്യുന്നവരുടെ കയ്യും കാലും പിടിച്ചായിരിക്കും ഒരു ലോവർ ബെർത്ത് സംഘടിപ്പിക്കുക. എന്നാൽ ആ കഷ്ടപാടുകളോട് ഗുഡ് ബൈ പറയാൻ നേരമായി എന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്.

പ്രായമായവർക്കും സ്ത്രീകൾക്കുമായി ലോവർ ബെർത്ത് മാറ്റി വച്ചിരിക്കുകയാണ്. പ്രായമായവർക്ക് യാത്ര സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. മുതിർന്ന പൗരൻമാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഇന്ത്യൻ റെയിൽവേ ലോവർ ബെർത്ത് നീക്കി വയ്ക്കാൻ തീരുമാനിച്ചു. അപ്പർ ബെർത്ത്, മിഡിൽ ബെർത്ത് യാത്രകൾ ഇത്തരക്കാർക്കു യാത്രയിൽ ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം.

ഈ പുതിയ നിയമം അനുസരിച്ച്, എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ചില പ്രത്യേക വിഭാഗം യാത്രക്കാർക്ക് ഇപ്പോൾ ലോവർ ബെർത്തുകൾ ഉണ്ടായിരിക്കും. നിങ്ങൾ താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ പെട്ടവരാണെങ്കിൽ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് സ്വയമേവ ലോവർ ബെർത്തുകൾ ലഭിക്കും

  • മുതിർന്ന പൗരന്മാർ
  • 45 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകൾ
  • ഗർഭിണികൾ
  • വികലാംഗ വ്യക്തികൾ (അവർക്ക് പ്രത്യേക ക്വാട്ടകളും നിലവിലുണ്ട്)

അതായത്, ബുക്കിംഗ് സമയത്ത് നിങ്ങൾ പ്രത്യേകമായി ഒരു ലോവർ ബെർത്ത് അഭ്യർത്ഥിച്ചില്ലെങ്കിൽ പോലും, സാധ്യമാകുമ്പോഴെല്ലാം സിസ്റ്റം നിങ്ങൾക്ക് ഒന്ന് നൽകും.

ഈ മുൻഗണനാ വിഭാഗങ്ങൾക്ക് സുഖപ്രദമായ ഇരിപ്പിടങ്ങൾ മികച്ച രീതിയിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ, വ്യത്യസ്ത ട്രെയിൻ ക്ലാസുകളിൽ ഇന്ത്യൻ റെയിൽവേ ഒരു നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ നീക്കിവച്ചിട്ടുണ്ട്:

  • സ്ലീപ്പർ ക്ലാസ് – ഓരോ കോച്ചിലും 6 മുതൽ 7 വരെ ലോവർ ബെർത്തുകൾ
  • എസി 3-ടയർ (3എസി) – ഓരോ കോച്ചിലും 4 മുതൽ 5 വരെ ലോവർ ബെർത്തുകൾ
  • എസി 2-ടയർ (2എസി) – ഓരോ കോച്ചിലും 3 മുതൽ 4 വരെ ലോവർ ബെർത്തുകൾ

രാജധാനി, ശതാബ്ദി തരം ട്രെയിനുകൾ ഉൾപ്പെടെ എല്ലാ മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും വികലാംഗർക്ക് പ്രത്യേക റിസർവേഷൻ ക്വാട്ട ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ക്വാട്ടയിൽ ഇവ ഉൾപ്പെടുന്നു:

  • സ്ലീപ്പർ ക്ലാസിൽ 4 ബെർത്തുകൾ (2 ലോവർ ബെർത്തുകൾ ഉൾപ്പെടെ)
  • എസി 3-ടയർ (3AC) / ഇക്കണോമി (3E) വിഭാഗത്തിൽ 4 ബെർത്തുകൾ (2 ലോവർ ബെർത്തുകൾ ഉൾപ്പെടെ)
  • റിസർവ്ഡ് സെക്കൻഡ് സിറ്റിംഗ് (2S) അല്ലെങ്കിൽ എയർ കണ്ടീഷൻഡ് ചെയർ കാർ (CC) എന്നിവയിൽ 4 സീറ്റുകൾ

ബുക്കിംഗ് സമയത്ത് ലോവർ ബെർത്ത് ലഭിച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടരുത്, യാത്രയ്ക്കിടെ ഏതെങ്കിലും ലോവർ ബെർത്തുകൾ ഒഴിഞ്ഞുകിടന്നാൽ, തുടക്കത്തിൽ അപ്പർ അല്ലെങ്കിൽ മിഡിൽ ബെർത്ത് അനുവദിച്ച യോഗ്യരായ യാത്രക്കാർക്ക് മുൻഗണന നൽകും. അതായത്, ഒരു മുതിർന്ന പൗരൻ, ഗർഭിണിയായ സ്ത്രീ അല്ലെങ്കിൽ വൈകല്യമുള്ള ഒരാൾക്ക് ആദ്യം ലോവർ ബെർത്ത് ലഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നീട് അത് ലഭ്യമാകുകയാണെങ്കിൽ അവരെ ഒന്നിലേക്ക് മാറ്റും.

മഴ തകർക്കും; ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളിൽ ആണ് ഇന്ന് യ്‌൪എല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ആണ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകുന്നേരം രാത്രിയോടെ മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങങ്ങളിലും വടക്കൻ കേരളത്തിൽ മലയോര മേഖലയിയിലും ശക്തമായ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിമി വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണെങ്കിലും വടക്കൻ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്.

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

0

 മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.

മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 

ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു. 

ഇൻസ്റ്റഗ്രാമിൽനിന്ന് പെൺകുട്ടികളുടെ ഫോട്ടോ ശേഖരിച്ച് പ്രൊഫൈൽ വെച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോ അയപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

0

വടകര: ഇൻസ്റ്റഗ്രാമിൽനിന്ന് പെൺകുട്ടികളുടെ ഫോട്ടോ ശേഖരിച്ച് പ്രൊഫൈൽ വെച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോ അയപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാനിൽ സഹിമിനെയാണ് (29) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി പെൺകുട്ടികളുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയും അശ്ലീല വിഡിയോ അയപ്പിക്കുകയും ചെയ്തതായി സൈബർ സെൽ കണ്ടെത്തി. പ്രതി നിരവധി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ഒരേസമയം പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നു.പെയ്ഡ് ആപ്ലിക്കേഷനിലൂടെ നിശ്ചിത സമയത്തേക്ക് വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വിവിധ ടാസ്കുകൾ നൽകി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വിഡിയോ കാളിന് നിർബന്ധിക്കുകയും ഇതുവഴി അവരുടെ അശ്ലീല വിഡിയോ നേടി റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയുമാണ് പ്രതിയുടെ രീതി. കബളിപ്പിക്കപ്പെട്ട പെൺകുട്ടികൾ നൽകിയ പരാതിയിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സഫീർ, സിവിൽ പൊലീസ് ഓഫിസർ ശരത്ചന്ദ്രൻ, എം. ശ്രീനേഷ്, അനൂപ് വാഴയിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തീപ്പെട്ടിക്കൂടിൽ ഒളിപ്പിച്ച് ഫോട്ടോ വാട്സ്ആപ് വഴി അയച്ചു ലഹരി കൈമാറ്റം

0

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ൽ ന​ട​ക്കാ​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യും എ​ക്സ്റ്റ​സി ടാ​ബ്‍ല​റ്റും വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കൊ​ട​ൽ ന​ട​ക്കാ​വ് പാ​ട്ടി​പ​റ​മ്പ​ത്ത് പി.​പി. സു​ജി​ൻ രാ​ജി​നെ​യാ​ണ് (30) നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​ൻ​സാ​ഫും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യു. ​സ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 3.58 ഗ്രാം ​എം.​ഡി.​എം.​എ​യും 6.58 ഗ്രാം ​എ​ക്സ്റ്റ​സി ടാ​ബ്‍ല​റ്റു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ​ന്നി​യൂ​ർ​കു​ളം ഭാ​ഗ​ത്ത് ടാ​ക്സ് ക​ൺ​സ​ൽ​ട്ട​ൻ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ആ​ർ​ക്കും സം​ശ​യം തോ​ന്നാ​ത്ത​വി​ധം പ​ന്തീ​രാ​ങ്കാ​വ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു.വാ​ട്സ്ആ​പ് വ​ഴി ആ​വ​ശ്യ​ക്കാ​രെ ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ട് ല​ഹ​രി മ​രു​ന്ന് കൊ​ടു​ക്കാ​തെ ചെ​റു പാ​ക്ക​റ്റി​ൽ എം.​ഡി.​എം.​എ തീ​പ്പെ​ട്ടി​ക്കൂ​ടി​ൽ ഒ​ളി​പ്പി​ച്ച് പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന​ടി​യി​ൽ​വെ​ച്ച് ഗൂ​ഗ്ൾ ലൊ​ക്കേ​ഷ​നി​ലൂ​ടെ തീ​പ്പെ​ട്ടി​യു​ടെ ഫോ​ട്ടോ​യും ലൊ​ക്കേ​ഷ​നും കൈ​മാ​റു​ന്ന​താ​ണ് ഇ​യാ​ളു​ടെ ക​ച്ച​വ​ട രീ​തി. ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ൽ ഇ​യാ​ൾ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ് സു​ജി​ൻ രാ​ജ് എ​ന്ന് ​പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​വ​രെ പ​റ്റി​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. ഡ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, എ.​എ​സ്.​ഐ അ​നീ​ഷ് മു​സേ​ൻ​വീ​ട്, സു​നോ​ജ് കാ​ര​യി​ൽ, എം.​കെ. ല​തീ​ഷ്, എം. ​ഷി​നോ​ജ്, എ​ൻ.​കെ. ശ്രീ​ശാ​ന്ത്, പി. ​അ​ഭി​ജി​ത്ത്, ഇ.​വി. അ​തു​ൽ, പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ പ്ര​ശാ​ന്ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​മോ​ദ്, വി​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ ജി​ത്തു, പ്രി​ൻ​സി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി മരുന്ന് പിടിച്ചെടുത്തു;

0

കൊല്ലം: കൊല്ലത്ത് 50 ഗ്രാം ന്യൂജൻ ലഹരി മരുന്ന് പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇതോടെ 90.45 ഗ്രാം എംഡിഎംഎയാണ് അനില രവീന്ദ്രനിൽ നിന്ന് ആകെ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടാണ് പ്രതിയെ കൊല്ലത്ത് വെച്ച് പൊലീസ് പിടികൂടിയത്.പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരിയായ അനില രവീന്ദ്രൻ. ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് 50 ഗ്രാം എംഡിഎംഎയുമായി യുവതിയെ ഇന്നലെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കാറിൽ വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നീണ്ടകര പാലത്തിനു സമീപം പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് സാഹസികമായി കാർ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. യുവതി നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ് അനില. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചത്

ലഹരിക്ക് അടിമ: മകനെ പൊലീസിൽ ഏൽപിച്ച് അമ്മ

0

കോഴിക്കോട് : ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപിച്ച് അമ്മ. എലത്തൂർ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പൊലീസിൽ ഏൽപിച്ചത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്നു രാവിലെ മിനി പൊലീസിെന വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്കൂൾ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ മിനി പറഞ്ഞു. വീട്ടുകാരെ ഉൾപ്പെടെ ഉപദ്രവിക്കാൻ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നൽകണമെന്നാവശ്യപ്പെട്ടു വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും മിനി പറഞ്ഞു. മുൻപും രാഹുലിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്.ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എലത്തൂർ പ്രിൻസിപ്പൽ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിക്ക് കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒന്നും രണ്ടുമല്ല, പത്ത് ജില്ലകളിൽ വാഹനമോഷണവും കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ

0

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ പ​ത്തു ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ​വും പെ​ട്രോ​ൾ പ​മ്പി​ലും വ​ഴി​യോ​ര ക​ട​ക​ളി​ലും ക​വ​ർ​ച്ച​യും ന​ട​ത്തി​വ​ന്ന പ്ര​തി​ക​ളെ പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി പൊ​ക്ലി​യ​ന്റെ പു​ര​ക്ക​ൽ വീ​ട്ടി​ൽ റ​സ​ൽ ജാ​സി (24), ചെ​ട്ടി​പ്പ​ടി കു​റ്റ്യാ​ടി വീ​ട്ടി​ൽ അ​ഖി​ബ് ആ​ഷി​ഖ് (26) എ​ന്നി​വ​രെ​യാ​ണ് മോ​ഷ​ണ ബൈ​ക്കു​ക​ളു​മാ​യി ബു​ധ​നാ​ഴ്ച പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ക​ൾ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഫെ​ബ്രു​വ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബൈ​ക്ക് മോ​ഷ​ണ കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ മോ​ഷ​ണം ന​ട​ത്തി മോ​ഷ​ണ ബൈ​ക്കും മു​ത​ലു​ക​ളു​മാ​യി വ​രു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് 10 ജി​ല്ല​ക​ളി​ലാ​യി 20ഓ​ളം കേ​സ് നി​ല​വി​ലു​ള്ള​താ​യും പ്ര​തി​ക​ൾ സ്ഥി​ര​മാ​യി സ്കൂ​ൾ-​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ക​യും അ​തി​നു പ​ക​ര​മാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റും മോ​ഷ​ണം ന​ട​ത്താ​ൻ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. മോ​ഷ്ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​ള്ള മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തു. പ​ന്നി​യ​ങ്ക​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​തീ​ഷ് കു​മാ​ർ, എ​സ്.​ഐ കി​ര​ൺ ശ​ശി​ധ​ര​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ വി​ജേ​ഷ്, ദി​ലീ​പ്, ബി​നോ​യ് വി​ശ്വം എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു