spot_img
Thursday, July 2, 2026
Home Blog Page 204

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ് പിടിയിൽ

0

കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. 

മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

0

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ്. നാദാപുരം ചെക്യാട് സ്വദേശി നംഷിദി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കരുതല്‍ തടങ്കല്‍ നിയമപ്രകാരം നംഷിദിന് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജ്യണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ശിക്ഷാ നടപടി. 

വളയം, നാദാപുരം പൊലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ തുടര്‍ച്ചയായി ലഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെയാണ് കേന്ദ്ര നിയമപ്രകാരമുള്ള കരുതല്‍ തടവിന് നടപടി സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഈ വകുപ്പ് പ്രകാരം നടപടിക്ക് വിധേയനായ ആദ്യ പ്രതിയാണ് നംഷിദ് എന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിലെ 8 ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, കൊടും ചൂടിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ജില്ലയിൽ 38ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36ഡിഗ്രി സെല്‍ഷ്യസ് വരെയും; (സാധാരണയെക്കാൾ 2 – 3ഡിഗ്രി സെല്‍ഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലത്ത് റെഡ് ലെവലിലാണ് യുവി ഇൻഡകസ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ ലെവലിലാണ് യുവി ഇൻഡകസ് പ്രഖ്യാപിച്ചിരിക്കുന്നത്. പകൽസമയം സൂര്യപ്രകാശം ശരീരത്തിൽ ഏറെ നേരും നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം. സൂര്യഘാത, സൂര്യതാപ സാധ്യത സാധ്യത കണക്കിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.

ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

0

ദില്ലി: സംവിധായകനും നടനുമായ ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ മറ്റൊരു കേസും പൊലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.

സംസ്ഥാനത്ത് സ്വർണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

0

സംസ്ഥാനത്ത് ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. കഴിഞ്ഞ മുന്ന് ദിവസമായി സ്വർണവില സർവ്വകാല റെക്കോർഡിലാണ്. ഇന്ന് 160 രൂപ വർദ്ധിച്ചു. വിപണിയിൽ ഒരു പവൻ സ്വർണത്തിന് ഇന്ന് 66480 രൂപയാണ്. സ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും.

വെടിനിർത്തൽ കരാർ ലംഘിച്ച്  ഇസ്രായേൽ ഗാസ ആക്രമിച്ചതാണ് സ്വർണ്ണവില ഉയരാനുള്ള കാരണം. പുതിയ സംഭവവികാസങ്ങളോട് സ്വർണ്ണവില കുറയാനുള്ള കാരണങ്ങൾ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകൾ ഏറെയാണെന്നുമുള്ള സൂചനകൾ ആണ് വരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6800 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില  64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില  65,840 രൂപ
മാർച്ച് 15- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,760 രൂപ
മാർച്ച് 16- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില  65,760 രൂപ
മാർച്ച് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില  65,680 രൂപ
മാർച്ച് 18- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  66,000 രൂപ
മാർച്ച് 19- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില  66,320 രൂപ
മാർച്ച് 20- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില  66,480 രൂപ

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; മൂന്ന് പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ടു

0

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസിൽ ശിക്ഷ ഈ മാസം 22 ന് വിധിക്കും.

മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്.

മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. പിന്നീട് ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.

സുനിതയും വില്‍മോറും സുരക്ഷിതരായി തിരിച്ചെത്തി

0

സുനിതയും വില്‍മോറും തിരിച്ചെത്തിയതോടെ സുരക്ഷ സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമായെങ്കിലും, അമേരിക്കയില്‍ മറ്റൊരു വിവാദം ശക്തിപ്പെടുകയാണ്. അത് ബോയിങ് കമ്പനിയുടെ സ്റ്റാര്‍ലൈനര്‍ പേടകവും, ആ പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നാസയുടെ തീരുമാനവും ആയി ബന്ധപ്പെട്ടതാണ്.സുനിതയും വില്‍മോറും 287 ദിവസം ബഹിരാകാശ നിലയത്തില്‍ പെടാനിടയായ സംഭവത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍, സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത നാസയുടെ ചരിത്രത്തിലേക്കാണ് നമ്മള്‍ എത്തുക.1973 ആയിരുന്നു അമേരിക്കയുടെ അപ്പോളോ ദൗത്യം അവസാനിച്ചത്. അതോടെ നാസ സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി. 1981 ല്‍ സ്പേസ്ഷട്ടില്‍ പ്രോഗ്രാം തുടങ്ങും വരെ അതായിരുന്നു സ്ഥിതി. അതേസമയം, 1967 ല്‍ രംഗത്തെത്തിയ, സോവിയറ്റ് യൂണിയന്റെ വിശ്വസ്തമായ സോയുസ് വാഹനം പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു.

സുനിതയും വില്‍മോറും തിരിച്ചെത്തിയതോടെ സുരക്ഷ സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമായെങ്കിലും, അമേരിക്കയില്‍ മറ്റൊരു വിവാദം ശക്തിപ്പെടുകയാണ്. അത് ബോയിങ് കമ്പനിയുടെ സ്റ്റാര്‍ലൈനര്‍ പേടകവും, ആ പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നാസയുടെ തീരുമാനവും ആയി ബന്ധപ്പെട്ടതാണ്.സുനിതയും വില്‍മോറും 287 ദിവസം ബഹിരാകാശ നിലയത്തില്‍ പെടാനിടയായ സംഭവത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍, സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത നാസയുടെ ചരിത്രത്തിലേക്കാണ് നമ്മള്‍ എത്തുക.1973 ആയിരുന്നു അമേരിക്കയുടെ അപ്പോളോ ദൗത്യം അവസാനിച്ചത്. അതോടെ നാസ സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി. 1981 ല്‍ സ്പേസ്ഷട്ടില്‍ പ്രോഗ്രാം തുടങ്ങും വരെ അതായിരുന്നു സ്ഥിതി. അതേസമയം, 1967 ല്‍ രംഗത്തെത്തിയ, സോവിയറ്റ് യൂണിയന്റെ വിശ്വസ്തമായ സോയുസ് വാഹനം പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു.

2011 വരെ ബഹിരാകാശത്ത് ആളെ അയക്കാനും സാധനങ്ങള്‍ എത്തിക്കാനും നാസക്ക് സ്പേസ്ഷട്ടിലുകള്‍ ഉണ്ടായിരുന്നു. സ്പേസ്ഷട്ടിലുകളുടെ പ്രവര്‍ത്തനം 2011 ല്‍ നിര്‍ത്തിയതോടെ നാസ വീണ്ടും ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി.അതിനിടെ, 1998 ല്‍ നിര്‍മ്മാണം ആരംഭിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം 2011 ആയപ്പോഴേക്കും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമായി. ദൗര്‍ഭാഗ്യവശാല്‍ ആ സമയത്താണ് നാസ വാഹനം ഇല്ലാത്ത ഏജന്‍സിയായി വീണ്ടും മാറുന്നത്. ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന നാസയ്ക്ക് സ്വന്തം യാത്രികരെ നിലയത്തില്‍ എത്തിക്കാന്‍ റഷ്യയുടെ വാഹനത്തിന് വാടക നല്‍കേണ്ട അവസ്ഥ!ആ പ്രതിസന്ധി തരണം ചെയ്യാന്‍ നാസ കണ്ടെത്തിയ മാര്‍ഗം രണ്ട് പ്രൈവറ്റ് കമ്പനികള്‍ക്ക് ബഹിരാകാശ വാഹനം നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കുക എന്നതായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, ബോയിങ് എന്നീ കമ്പനികള്‍ക്കാണ് നാസ 2014 ല്‍ കരാര്‍ നല്‍കിയത്. ബഹിരാകാശ വാഹനം വികസിപ്പിക്കാന്‍ സ്പേസ് എക്സിന് 260 കോടി ഡോളര്‍ കോണ്‍ട്രാക്ട് നല്‍കിയപ്പോള്‍, പരിചയസമ്പന്നത കൂടുതലുള്ള കമ്പനി എന്ന നിലയില്‍ ബോയിങ്ങിന് 420 കോടി ഡോളര്‍ നല്‍കി.സ്പേസ് എക്സ് കമ്പനി ആറ് വര്‍ഷം കൊണ്ട് അവരുടെ ഡ്രാഗണ്‍ വാഹനം വികസിപ്പിച്ചു. 2020 മുതല്‍ നാസ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത് ഡ്രാഗണ്‍ പേടകത്തിലാണ്.

അതേസമയം, ബോയിങ് കമ്പനിക്ക് പത്ത് വര്‍ഷമായിട്ടും ഒരു ഫുള്‍പ്രൂഫ് വാഹനം വികസിപ്പിക്കാനായില്ല. അവര്‍ രൂപം നല്‍കിയ ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ലൈനര്‍. 2022 വരെ ആളില്ലാതെ സ്റ്റാര്‍ലൈനറില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മൂന്നില്‍രണ്ട് ഭാഗവും പരാജയമായിരുന്നു.അക്കാര്യം അവഗണിച്ച് 2024 ജൂണ്‍ അഞ്ചിന് സുനിതയെയും വില്‍മോറിനെയും ആ പേടകത്തില്‍ നാസ അയച്ചു. തികച്ചും തന്ത്രപരമായ പിഴവായിരുന്നു അത്. അതിന്റെ ഫലമായിട്ടാണ് സുനിതയ്ക്കും വില്‍മോറിനും 9 മാസത്തിലേറെ ബഹിരാകാശ നിലയത്തില്‍ താമസിക്കേണ്ടി വന്നത്. കൂടുതല്‍ തുക നല്‍കിയിട്ടും ബോയിങ് കമ്പനി ബഹിരാകാശ വാഹനം പൂര്‍ത്തിയാക്കുന്നില്ല എന്ന ആരോപണം മറികടക്കാനുള്ള വ്യഗ്രത ആയിരിക്കണം അപക്വമായ ആ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.സ്റ്റാര്‍ലൈനറും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദം വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. സ്പേസ് എക്സിന്റെ മേധാവിക്ക് യുഎസിലെ ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം കണക്കാക്കുമ്പോള്‍ നമുക്കത് ഊഹിക്കാം!

ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം ‘ഇച്ചാക്ക’യ്ക്ക് വഴിപാട് അർപ്പിച്ച്

0

പത്തനംതിട്ട: ശബരിമല ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. ദർശനം നടത്തിയും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയുമാണ് മോഹൻലാലിന്റെ മലയിറക്കം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരിൽ ഉഷപൂജ നടത്തി.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാത്രി തന്നെ മോഹൻലാൽ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ മോഹന്‍ലാലിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കായി അദ്ദേഹം വഴിപാട് അര്‍പ്പിച്ചത് ആരാധകര്‍ക്കിടയിലും മലയാളികള്‍ക്കും വലിയൊരു ആഹ്ളാദത്തിനും സംതൃപ്തിക്കും വഴിയൊരുക്കിയിരുന്നു. ഇരുവരുടെയും സൌഹൃദത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.

വേനല്‍ മഴയ്‌ക്കൊപ്പം വില്ലനായി ഇടിമിന്നല്‍; മുന്‍കരുതലുകള്‍ അറിയാം!

0

ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നമ്മള്‍ കേട്ടത്. മഴയ്‌ക്കൊപ്പം ഉച്ച കഴിഞ്ഞുണ്ടാക്കുന്ന ഇടിമിന്നലിനെ നമ്മള്‍ കരുതിയിരിക്കണം.

മേഘങ്ങളില്‍ നടക്കുന്ന വൈദ്യുതി ചാര്‍ജുകളുടെ പ്രവാഹമാണു മിന്നല്‍ എന്നു ശാസ്ത്രീയമായി പറയാം. അല്ലെങ്കില്‍ മേഘങ്ങളുടെ ഘര്‍ഷണത്തില്‍ നിന്നുണ്ടാകുന്നതാണു മിന്നല്‍. ഈ വൈദ്യുതിപ്രവാഹത്തിന്റെ ഫലമായി ഇടിയുമുണ്ടാകുന്നു. മിന്നലിനെ ശാസ്ത്രീയമായി രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. മേഘങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതും മേഘത്തിനും ഭൂമിക്കുമിടയില്‍ സംഭവിക്കുന്നതും. വൈദ്യുതിപ്രവാഹം മേഘങ്ങള്‍ക്കിടയില്‍ പ്രവഹിക്കുന്നതു നമുക്കു ദോഷം ചെയ്യില്ല. എന്നാല്‍ മേഘങ്ങളില്‍ നിന്ന് ഈ പ്രവാഹം ഭൂമിയിലേക്കാണു സഞ്ചരിക്കുന്നതെങ്കില്‍ അപകടഭീഷണിയുണ്ടാകുന്നു.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ എന്താക്കെ ശ്രദ്ധിക്കേണ്ടത്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു

0

കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്.  കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.