spot_img
Friday, July 3, 2026
Home Blog Page 210

വിവാഹ വാഗ്ദാനം നൽകി പീഡനം; ‘തൃക്കണ്ണൻ’ പിടിയിൽ

0

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. മൂന്നരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ റീൽസിനും വലിയ റീച്ചാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടാറുള്ളതും.

ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്. തന്റെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും എന്നാൽ കുറച്ച്‌ കഴിഞ്ഞപ്പോഴാണ് ഇയാൾ തന്നെ പറ്റിക്കുകയാണെന്ന് നിയമവിദ്യാർഥിനിയായ പരാതിക്കാരി തിരിച്ചറിയുന്നതും.

ഇതിന് മുൻപും രണ്ട് പീഡന പരാതികൾ തൃക്കണ്ണനെതിരെ ആലപ്പുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പരാതി നൽകിയ പെൺകുട്ടികൾ കേസിൽ നിന്ന് പിന്മാറിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഹാഫിസിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടുകൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

20,000 രൂപയിൽ താഴെ വിലയുള്ള 5 കിടിലൻ സ്‍മാർട്ട്‌‌ഫോണുകൾ

0

ഒരു ബജറ്റ് സ്‍മാർട്ട്‌ഫോൺ വാങ്ങാൻ ശ്രമിക്കുകയാണോ നിങ്ങൾ? ഡസൻ കണക്കിന് സ്മാർട്ട്‌ഫോൺ ഡിസൈനുകളുടെ ഇടയിൽ നിന്നും ഏത് തിരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം നിങ്ങൾക്ക് ഉണ്ടാകും. എന്നാൽ വ്യത്യസ്‍മായ രൂപവും ഭാവവും ഉള്ള ചില ഫോണുകൾ ഉണ്ട്. ആ മോഡലുകൾ നിങ്ങളുടെ ആശയക്കുഴപ്പത്തെ അകറ്റും. വെറും ഡിസൈൻ ഭംഗിക്ക് അപ്പുറം ഈ ഡിവൈസുകൾ അധിക പ്രവർത്തനക്ഷമതയും നൽകുന്നു. അത് നിങ്ങൾ മുടക്കുന്ന പണത്തിന്‍റെ മൊത്തത്തിലുള്ള മൂല്യം മെച്ചപ്പെടുത്തുന്നു. പ്രശസ്‍ത ബ്രാൻഡുകളിൽ നിന്നുള്ള അത്തരം അഞ്ച് സ്‍മാർട്ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

നതിംഗ് സിഎംഎഫ് ഫോൺ 1 (Nothing CMF Phone 1)

സെപ്‌റ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ 13,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് നതിംഗ് സിഎംഎഫ് ഫോൺ 1 സ്വന്തമാക്കാം. ഇത് ഒരു സ്റ്റൈലിഷ് ചോയ്‌സ് മാത്രമല്ല, ഈ വിലയ്ക്ക് ഏറ്റവും മികച്ച ബജറ്റ് 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നുകൂടിയാണ്. എളുപ്പത്തിൽ മാറ്റാവുന്ന വർണ്ണാഭമായ ബാക്ക് പാനലുകൾ ഈ ഫോണിൽ ഉൾപ്പെടുന്നു. ഈ ഫോൺ എക്സ്റ്റേണൽ വാലറ്റ്, കിക്ക്‌സ്റ്റാൻഡ്, ലാനിയാർഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി ആക്‌സസറികൾ വാഗ്‍ദാനം ചെയ്യുന്നു.  

റിയൽമി നാർസോ 70 ടർബോ (Realme Narzo 70 Turbo)

വേറിട്ട രൂപകൽപ്പനയുള്ള റിയൽമി നാർസോ 70 ടർബോ ഗെയിമിംഗ് കേന്ദ്രീകൃത ഫോൺ കൂടിയാണ്. റേസ് കാർ-പ്രചോദിതമായ ഡ്യുവൽ-ടോൺ ബാക്ക് പാനൽ, പ്രത്യേകിച്ച് ടർബോ യെല്ലോ വേരിയന്‍റിൽ, ഇതിന് പ്രീമിയവും സ്‌പോർട്ടി ആകർഷണവും നൽകുന്നു. മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന, ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് വൃത്തിയുള്ളതും ആധുനികവുമായ ഡിസൈനിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു. റിയൽമി 70 ടർബോയിൽ ഡൈമെൻസിറ്റി 7300 എനർജി ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 17,000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച സ്‍മാർട്ട്‌ഫോണുകളിൽ ഒന്നാക്കി മാറ്റുന്നു. സ്റ്റൈലും പ്രകടനവും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന ഒരു സ്‍മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

ടെക്നോ പോവ 6 പ്രോ (Tecno Pova 6 Pro)

സൈബർ-മെക്കാ-പ്രചോദിത രൂപകൽപ്പനയും പിന്നിൽ മിനി-എൽഇഡി-പവർഡ് ഡൈനാമിക് ലൈറ്റിംഗ് സിസ്റ്റവും ഉൾക്കൊള്ളുന്ന, ഫ്യൂച്ചറസ്റ്റിക്ക് സ്‍മാർട്ട് ഫോൺ ആണിത്. ശ്രദ്ധേയമായ ഡിസൈനിനൊപ്പം 6,000mAh ബാറ്ററിയും 70W ഫാസ്റ്റ് വയർഡ് ചാർജിംഗിനുള്ള പിന്തുണയും ഉൾപ്പെടെയുള്ള ആകർഷകമായ ഹാർഡ്‌വെയറും ഈ ഫോണിൽ ഉൾപ്പെടുന്നു. ഏറ്റവും ശക്തമായ ഗെയിമിംഗ് ഫോൺ അല്ലെങ്കിലും, ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ് മിക്ക ഗെയിമുകൾക്കും സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. കൂടാതെ, ഈ ഉപകരണത്തിന് 108MP പ്രധാന ക്യാമറയുണ്ട്. ഇത് അതിന്‍റെ മൊത്തത്തിലുള്ള ആകർഷണീയത വർധിപ്പിക്കുന്നു. 19,999 രൂപ വിലയിൽ ഈ സ്‍മാർട്ട് ഫോൺ സ്വന്തമാക്കാം.

ലാവ ബ്ലേസ് ഡ്യുവോ (Lava Blaze Duo)

16,999 രൂപ വിലയുള്ള ഈ ബജറ്റ് സ്‍മാർട്ട്‌ ഫോണിന്‍റെ സെക്കൻഡറി ഡിസ്‌പ്ലേ വേറിട്ടുനിൽക്കുന്നു. ഈ സവിശേഷത വാഗ്‍ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സ്‍മാർട്ട് ഫോണാണിത്. മുന്നിൽ നിന്ന് നോക്കുമ്പോൾ, ലാവ ബ്ലേസ് ഡ്യുവോ ഏതൊരു ഹൈ-എൻഡ് ഡിവൈസിനെയും പോലെ പ്രീമിയമായി കാണപ്പെടുന്നു. അതിന്‍റെ ചതുരാകൃതിയിലുള്ള സെക്കൻഡറി സ്‌ക്രീൻ അറിയിപ്പുകൾക്കുള്ള ഒരു സൗകര്യപ്രദമായ വിൻഡോയായും ഒരു വ്യൂഫൈൻഡറായും പ്രവർത്തിക്കുന്നു.

ഇൻഫിനിക്സ് ജിടി 20 പ്രോ (Infinix GT 20)

20,000 രൂപയിൽ അൽപ്പം കൂടുതൽ വിലയുള്ള ജിടി 20 പ്രോ പുതിയ സൈബർ-മെക്കാ ഡിസൈനുള്ള മറ്റൊരു ഗെയിമിംഗ് കേന്ദ്രീകൃത സ്‍മാർട്ട്‌ ഫോണാണ്. ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്പ്, 8GB/12GB റാമും 256GB സ്റ്റോറേജും ഉള്ള ഈ ഫോണിൽ ഏത് ഗെയിമും അനായാസം നടത്താം. ഇതിന്റെ ഫ്ലാറ്റ് ഡിസ്‌പ്ലേ ഗെയിമർമാർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ആക്ടീവ് കൂളിംഗ് ഫാൻ ഉൾപ്പെടെയുള്ള വിവിധ ആക്‌സസറികളെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. കൂടാതെ, ബൈപാസ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ബ്ലോട്ട്‌വെയർ രഹിത ഉപയോക്തൃ അനുഭവവും ഈ ഫോൺ നൽകുന്നു.

നോർക്ക എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 22 ന് നാദാപുരത്ത്

0

കോഴിക്കോട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി മാര്‍ച്ച് 22 ന് നാദാപുരത്ത്   സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

നാദാപുരം ടൗണിൽ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്സെന്ററിലാണ് ക്യാമ്പ്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ്  ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം.

താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം.

പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്.   പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍ഡിപിആര്‍ഇഎം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

സംസാഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

0

സംസാഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,160 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞത് സ്വർണാഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6600 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.  

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളാണ് സ്വർണവില ഉയർത്താനുള്ള പ്രധാന കാരണം. ആ​ഗോള വ്യപാര യുദ്ധം ആരംഭിച്ചതോടുകൂടി സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണക്കാക്കുന്നവർ സ്വർണത്തിലെ നിക്ഷേപം കൂട്ടി. ഇത് ആ​ഗോള സ്വർണവില ഉയർത്തി. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ

പാർട് ടൈം ജോലി വാഗ്ദാനം, ഡോക്ടറില്‍ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ

0

കാസര്‍കോട് ഡോക്ടറില്‍ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജെന്‍വര്‍ (24) ആണ് പിടിയിലായത്. ഓണ്‍ലൈന്‍ പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കാസര്‍കോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൽ കാസര്‍കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എഎസ് ഐ പ്രശാന്ത് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരാണ് പ്രതിയെ തേടി രാജസ്ഥനിൽ എത്തി ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിൽ എത്തിച്ചത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ കുറ്റ കൃത്യത്തിന് ശേഷം താമസം മാറിയെന്ന് മനസിലായത്. വാടക വീട് അന്വേഷിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 

ജില്ലാ പൊലീസ് മേധാവി ശില്പ ഡി ഐപിഎസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാർ (ഇൻചാർജ്) ന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീദാസ് എം വി, എ എസ് ഐ പ്രശാന്ത് കെ, SCPO നാരായണൻ എം, ദിലീഷ് എം  എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട ആറ് നിയന്ത്രണങ്ങൾ, ഉംറ തീർത്ഥാടകർക്ക് പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

0

മക്ക: ഉംറ തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. മക്കയിലെ ഗ്രാൻഡ് മോസ്കിനും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ചതാണ് പുതിയ മാർ​ഗനിർദേശങ്ങൾ. തീർത്ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കണക്കിലെടുത്തും അവർക്ക് തടസ്സമില്ലാത്ത പ്രാർഥന ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു. 

​ഗ്രാൻഡ് മോസ്കിന് ഉള്ളിലും പരിസര പ്രദേശങ്ങളിലും മൂർച്ചയേറിയ ഉപകരണങ്ങളോ ആയുധങ്ങളോ കൊണ്ടുവരാൻ പാടുള്ളതല്ല. കൂടാതെ ഈ പ്രദേശങ്ങളിൽ ഒരു വിധത്തിലുമുള്ള പണപ്പിരിവുകളും അനുവദിക്കുന്നതല്ല. പള്ളിയുടെ മുറ്റത്തേക്കോ ഹറം ഏരിയയിലേക്കുള്ള റോഡുകളിലോ മോട്ടോർ സൈക്കിളുകൾക്കും ബൈസൈക്കിളുകൾക്കും പ്രവേശനമുണ്ടായിരിക്കില്ലെന്നും മാർ​ഗ നിർദേശങ്ങളിൽ പറയുന്നുണ്ട്. ഭിക്ഷാടനം, പുകവലി, സാധനങ്ങളുടെ വിൽപ്പന എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ​പള്ളിക്ക് അകത്തും പുറത്തുമായി ല​ഗേജുകൾ, ബാ​ഗുകൾ എന്നിവ കൊണ്ടുവരുന്നതും ജനലുകളിലും മറ്റുമായി അവ തൂക്കിയിടുന്നതും തുടങ്ങി പ്രാർത്ഥനക്കെത്തുന്ന വിശ്വാസികളുടെയും തീർത്ഥാടകരുടെ സമാധനാന്തരീക്ഷം തകർക്കുന്ന എല്ലാ പ്രവൃത്തികളും വിലക്കിയിട്ടുണ്ട്. 

​ഗ്രാൻഡ് മോസ്കിൽ എത്തിച്ചേരുന്നതിനായുള്ള ബസുകൾ, ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മക്കയ്ക്കകത്തും പുറത്തുമുള്ള പാർക്കിംഗ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാർ​ഗ നിർദേശങ്ങളിലുണ്ട്. 

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പൊതികള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍

0

കോഴിക്കോട്: ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പൊതികള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍. പേരാമ്പ്ര എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കെ.കെ. ഷമീം(39) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്തു വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എരവട്ടൂരിലെ ഷമീം നടത്തിയിരുന്ന സ്ഥാപനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പാക്കിംഗ് കണ്ടെത്തിയത്. ഇയാള്‍ എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഷമീമിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ലഹരി വില്‍പനക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈ എസ്പി അറിയിച്ചു. എസ്ഐ ഷമീര്‍, സനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നവീകരിച്ച തൊട്ടിക്കാട്ടിൽ കുളം എം.എൽ.എ ഉദ്ഘാടനം ചെയ്തു

0

മുക്കം നഗരസഭ കുറ്റേരിമ്മൽ ഡിവിഷനിൽ കേരള സർക്കാർ മൈനർ ഇറിഗേഷൻ വകുപ്പ് മുഖേന 40 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച തൊട്ടിക്കാട്ടിൽ കുളം എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ബിജന മോഹനൻ സ്വാഗതം പറഞ്ഞു. അസി: എ ക്സിക്യുട്ടീവ് എഞ്ചിനിയർ എം.കെ രാജഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു.എൻ ചന്ദ്രൻ മാസ്റ്റർ,എം മധുമാസ്റ്റർ ,ടി.കെ സാമി, വിനീഷ് എം, അശോകൻ കുറ്റിയേരിമ്മൽ, ഡോ: ടി സി സൈമൺ, പ്രജി അമ്പാടി എന്നിവർ സംസാരിച്ചു. കുളത്തിന് വേണ്ടി സ്ഥലം വിട്ടു തന്ന വി ഉമ്മർഹാജിയുടെയും, തച്ചോട്ടിൽ കുഞ്ഞൻ മാസ്റ്ററുടെ കുടുംബത്തെയും ചടങ്ങിൽ വെച്ച് ആദരിച്ചു

സംസാഥാനത്ത് ഇന്നും സ്വർണവില ഉയർന്നു:മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസാഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്.  ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയരുകയായിരുന്നു. 400 രൂപയാണ് അതിനുശേഷം സ്വർണവിലയിലുണഅടായ വർദ്ധനവ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8050 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.  

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളാണ് സ്വർണവില ഉയർത്താനുള്ള പ്രധാന കാരണം. ആ​ഗോള വ്യപാര യുദ്ധം ആരംഭിച്ചതോടുകൂടി സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണക്കാക്കുന്നവർ സ്വർണത്തിലെ നിക്ഷേപം കൂട്ടി. ഇത് ആ​ഗോള സ്വർണവില ഉയർത്തി. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

0

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. അപരാജിതരായി ഇന്ത്യ കിരീടത്തിലേത്ത്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടനേട്ടമാണിത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

76 റണ്‍സ് എടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ ഉടനീളം ഫോമില്ലെന്ന പേരില്‍ പഴികേട്ട രോഹിത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയത്തിലേക്കെത്തിയത്. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. 33 പന്തില്‍ പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ഇന്നിംഗ്‌സ് ആണ് നിര്‍ണായകമായത്.

19ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് നേടി. പിന്നീടെത്തിയ വിരാട് കോഹ്ലി നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ (48), അക്സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 251 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാറിലൂടെ കഥ മാറുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും, ജഡേജ ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കിവീസിനായി ഡാരല്‍ മിച്ചല്‍ 63(101), മൈക്കില്‍ ബ്രസ്വെല്‍ 53(40) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വില്‍ യങ് (15) വിക്കറ്റിനുമുന്നില്‍ കുരുങ്ങി ആദ്യം മടങ്ങി. 11-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ രചിന്‍ രവീന്ദ്ര ബൗള്‍ഡായി. കുല്‍ദീപിന്റെ തൊട്ടടുത്ത ഓവറില്‍ കെയിന്‍ വില്യംസണും (14 പന്തില്‍ 11) പുറത്തായി. പിന്നാലെ ടോം ലതാമിനെ ജഡേജ പുറത്താക്കി (20 പന്തില്‍ 14). 34 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 63 റണ്‍സ് നേടിയ ഡാരല്‍ മിച്ചലിനെ ഷമി പുറത്താക്കി. 8 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറെ കോലി റണ്‍ ഔട്ട് ആക്കി. ഓപ്പണര്‍ രചിന്‍ രവീന്ദ്രയ്ക്ക് എട്ടു പന്തുകളുടെ ഇടവേളയ്ക്കിടെ ലഭിച്ചത് 3 ലൈഫാണ്. രണ്ടു തവണ ഇന്ത്യന്‍ താരങ്ങള്‍ രചിന്‍ രവീന്ദ്ര നല്‍കിയ ക്യാച്ച് അവസരം കൈവിട്ടപ്പോള്‍, ഒരു തവണ അംപയര്‍ അനുവദിച്ച എല്‍ബിയില്‍നിന്ന് രചിന്‍ ഡിആര്‍എസിലൂടെ രക്ഷപ്പെട്ടു. വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കുമ്പോള്‍ ഒരു തവണയും 29ല്‍ നില്‍ക്കുമ്പോള്‍ രണ്ടു തവണയുമാണ് രചിന് ‘ലൈഫ്’ ലഭിച്ചത്.

ഒന്നാംവിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും 18 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപും പന്തെറിയാനെത്തിയതോടെയാണ് വിക്കറ്റുകള്‍ വീണത്