കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10-ന് ആരംഭിക്കും. കോഴിക്കോട് ജില്ലയില്‍ 10 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 1,182 പേരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 510 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയും 672 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയുമാണ് എഴുതുന്നത്.പരീക്ഷാര്‍ത്ഥികളില്‍ 972 സ്ത്രീകളും 210 പുരുഷന്മാരുമുണ്ട്.
കൂടാതെ എസ്.സി വിഭാഗത്തില്‍ നിന്ന് 99 പേരും, എസ്.ടി വിഭാഗത്തില്‍ നിന്ന് അഞ്ച് പേരും, ഭിന്നശേഷിക്കാരായ എട്ട് പേരും പരീക്ഷയ്ക്ക് ഹാജരാകുന്നുണ്ട്. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളിലായി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.15 വരെയാണ് പരീക്ഷ നടക്കുക.പ്രായം തളര്‍ത്താത്ത പഠനമികവ്; 74-കാരനും 18-കാരനും ഒരേ പരീക്ഷയ്ക്ക്പ്രായ വ്യത്യാസമില്ലാതെ അറിവ് നേടാനുള്ള ആഗ്രഹവുമായി നിരവധി പേരാണ് ഇത്തവണയും തുല്യതാ പരീക്ഷയ്ക്ക് എത്തുന്നത്. ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 74 വയസുകാരായ സോമനാഥന്‍, സുന്ദര്‍രാജ്, നാദാപുരം ടി.ഐ.എം.ജി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 73 വയസുകാരി ലീല എന്നിവരാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാക്കള്‍.
ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 18കാരനായ ഇബ്രാഹിം ബിന്‍ അബ്ദുറഹ്‌മാനാണ് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പരീക്ഷാര്‍ത്ഥി.പരീക്ഷാ കേന്ദ്രങ്ങള്‍:ജി.എച്ച്.എസ്.എസ് പയ്യോളി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി, jി.എച്ച്.എസ്.എസ് മടപ്പള്ളി, ജി.എച്ച്.എസ്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, ആര്‍.ഇ.സി ജി.എച്ച്.എസ്.എസ് ചാത്തമംഗലം, ജി.എച്ച്.എസ്.എസ് ചെറുവണ്ണൂര്‍, ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം, ഗണപത് ജി.എച്ച്.എസ്.എസ് ഫറോക്ക്.
പരീക്ഷാ ടൈം ടേബിൾ :.
ഒന്നാംവര്‍ഷം (Plus One Equivalency)
ജൂലൈ 11: ചരിത്രം / അക്കൗണ്ടന്‍സി
ജൂലൈ 18: ബിസിനസ് സ്റ്റഡീസ് / സോഷ്യോളജി / ഗാന്ധിയന്‍ സ്റ്റഡീസ്
ജൂലൈ 24: പൊളിറ്റിക്കല്‍ സയന്‍സ്ജൂലൈ 26: ഇംഗ്ലീഷ്
ജൂലൈ 27: ഇകണോമിക്‌സ്ജൂലൈ 28: മലയാളം / ഹിന്ദി / കന്നഡ .
രണ്ടാം വര്‍ഷം (Plus Two Equivalency)ജൂലൈ 10: ഇംഗ്ലീഷ്ജൂലൈ 12: ബിസിനസ് സ്റ്റഡീസ് / സോഷ്യോളജി / ഗാന്ധിയന്‍ സ്റ്റഡീസ്ജൂലൈ 17: ചരിത്രം / അക്കൗണ്ടന്‍സിജൂലൈ 19: ഇകണോമിക്‌സ്ജൂലൈ 25: പൊളിറ്റിക്കല്‍ സയന്‍സ്ഓഗസ്റ്റ് 01: മലയാളം / ഹിന്ദി / കന്നഡ






