spot_img
Sunday, July 5, 2026
Home Blog Page 232

താനൂർ ബോട്ടപകടം; 103 സാക്ഷികൾക്കും നോട്ടീസ്,

0

മലപ്പുറം: മലപ്പുറം താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു മുന്നിൽ ഹാജരാകാൻ 103 സാക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഇന്നലെ ആരംഭിച്ച തെളിവെടുപ്പ് ജനുവരി 30 ന് പൂർത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷണമാണ് കമ്മീഷൻ്റെ ലക്ഷ്യം.

അപകടം നടന്ന് രണ്ട് വർഷമാകുമ്പോഴും കമ്മീഷൻ കാര്യമായ ഇടപെടലുകൾ നടത്തിയില്ല എന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. അപകടത്തിൽ ഇരയായവരിൽ പലരും തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇവർ പലരും കമ്മീഷനെയും സമീപിച്ചിരുന്നു.
എന്നാൽ ഇത് തങ്ങളുടെ അധികാര പരിധിയിൽ വരില്ലെന്നതാണ് അന്വേഷണ കമ്മീഷൻ്റെ നിലപാട്. 2023 മേയ് ഏഴിന് താനൂർ തൂവൽത്തീരം ബീച്ചിലാണ് ബോട്ടപകടത്തിൽ പെട്ടത്. 15 കുട്ടികളടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത്.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ

0

കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്റെ എ​ട്ടാം പ​തി​പ്പ് ജ​നു​വ​രി 23 മു​ത​ൽ 26വ​രെ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത്​ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 23ന് ​വൈ​കു​ന്നേ​രം ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നൊ​ബേ​ൽ സാ​ഹി​ത്യ ജേ​താ​ക്ക​ളാ​യ ഡോ. ​വെ​ങ്കി രാ​മ​കൃ​ഷ്ണ​നും എ​സ്ത​ർ ഡു​ഫ്ലോ​യും ജെ​ന്നി ഏ​ർ​പെ​ൻ​ബെ​ക്ക്, പോ​ൾ ലി​ഞ്ച്, മൈ​ക്ക​ൽ ഹോ​ഫ്മാ​ൻ, ഗൌ​സ്, സോ​ഫി മ​ക്കി​ന്റോ​ഷ്, ജോ​ർ​ജി ഗൊ​സ്പോ​ഡി​നോ​വ് എ​ന്നീ ബു​ക്ക​ർ സ​മ്മാ​ന ജേ​താ​ക്ക​ളും അ​ട​ക്കം 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500ഓ​ളം പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ക്കും.കെ.​എ​ൽ.​എ​ഫി​ലെ അ​തി​ഥി രാ​ജ്യ​മാ​യ ഫ്രാ​ൻ​സി​ൽ​നി​ന്ന് ഫി​ലി​പ്പ് ക്ലോ​ഡ​ൽ, പി​യ​റി സി​ങ്കാ​ര​വെ​ലു, ജോ​ഹ​ന്ന ഗു​സ്താ​വ്സ​ൺ, സെ​യ്‌​ന അ​ബി​റാ​ച്ചെ​ഡ് തു​ട​ങ്ങി​യ​വ​രാ​ണ് എ​ത്തു​ന്ന​ത്. ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ, ന​ട​ൻ ന​സ​റു​ദ്ദീ​ൻ ഷാ, ​ന​ടി ഹു​മ ഖു​റേ​ഷി, വ​യ​ലി​ൻ മാ​ന്ത്രി​ക​ൻ എ​ൽ. സു​ബ്ര​ഹ്മ​ണ്യം, പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​ൻ ഹ​രി​പ്ര​സാ​ദ് ചൗ​ര​സ്യ, ഇ​റാ മു​ഖോ​ട്ടി, മ​നു എ​സ്. പി​ള്ള, അ​മി​ത് ചൗ​ധ​രി, എ​ബ്ര​ഹാം വ​ർ​ഗീ​സ് തു​ട​ങ്ങി​യ പ്ര​ശ​സ്ത ഇ​ന്ത്യ​ക്കാ​രും പ​ങ്കെ​ടു​ക്കും.

മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം: പ്രതിഷേധം തുടരുന്നു;

0

കോഴിക്കോട്∙ മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ വൈസ് പ്രിൻസിപ്പൽ എ.അരുൺകുമാറുമായി നേതാക്കൾ ചർച്ച നടത്തി. പ്രിൻസിപ്പലുമായി ഫോണിലും ചർച്ച നടത്തി. എന്നാൽ മരുന്നുക്ഷാമം എന്നു പരിഹരിക്കുമെന്നതു സംബന്ധിച്ച് ഉറപ്പു ലഭിച്ചില്ല. തുടർന്നു പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ മെഡിക്കൽ കോളജ് പൊലീസ് എത്തി അറസ്റ്റു ചെയ്തു നീക്കി.

4 പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് പുറത്തെത്തിച്ചു. ഇവരെ മെഡിക്കൽ കോളജ് പൊലീസിന്റെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനു പിറകെ അറസ്റ്റ് ചെയ്ത് പുറത്തെത്തിച്ച പ്രവർത്തകരെ കൊണ്ടുപോകാൻ വാഹനം ലഭിച്ചില്ല. ഇതോടെ പ്രവർത്തകർ മെഡിക്കൽ കോളജിന്റെ കാർപോർച്ചിൽ ഇരുന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് അവരെ നടത്തിക്കൊണ്ടുപോയി. ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.അരുൺദേവ് ഉദ്ഘാടനം ചെയ്തു.

അത്യാവശ്യ മരുന്നുകൾ സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയോ എച്ച്‌ഡിഎസിന്റെ ന്യായ വില മെഡിക്കൽ ഷോപ്പിലൂടെയോ ലഭ്യമാക്കാതെയാണ് മരുന്നുകൾ എത്തിച്ചെന്ന വ്യാജ പ്രചാരണം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ആർ.ഷഹീൻ അധ്യക്ഷനായിരുന്നുബബിത്ത് മാലോൽ, വൈശാഖ് കണ്ണോറ, സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. എം.ഷിബു, പി.പി.റമീസ്, അഭിജിത്ത് ഉണ്ണികുളം, ഫസൽ പാലങ്ങട്, അസീസ് മാവൂർ, ആഷിഖ് പിലാക്കൽ, പി.ആഷിഖ്, റിനേഷ് ബാൽ, ജ്യോതി ജി.നായർ, വി.ആർ.കാവ്യ, ജിനീഷ് ലാൽ മുല്ലാശ്ശേരി, ആഷിക് കുറ്റിച്ചിറ, എംസിറാജുദ്ദീൻ, ജെറിൽ ബോസ് തുടങ്ങിയവർ ഉപരോധത്തിനു നേതൃത്വം നൽകി.

മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നയാൾ മണിക്കൂറുകൾക്കകം പിടിയിൽ

0

ആലുവ: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. അങ്കമാലി ജോസ്പുരം ഭാഗത്ത്‌ കറുതോൻ വീട്ടിൽ ജീസ്മോൻ സാബു (22)വിനെയാണ് ആലുവ പൊലീസ് പിടികൂടിയത്.

20ന് രാവിലെ 10ന് പുളിഞ്ചോട് ഭാഗത്ത് വച്ച്, ഫോൺ ചെയ്ത് നടന്നുവരികയായിരുന്ന ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോണാണ് ഇരുചക്രവാഹനത്തിൽ വന്ന പ്രതി തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. യുവതി ഉടനെ പൊലീസിൽ പരാതി നൽകി. ഇവർ പറഞ്ഞ അടയാളം വച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കോവിൽ മല രാമൻ രാജമന്നാൻ ഡെൽഹിക്ക്

0

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡൽഹിക്ക് പോകുന്നത്. മന്ത്രി ഒ.ആർ. കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ. രാജ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.

ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി 300 ലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളിൽ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. രണ്ട് മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്.നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നൽകി സ്വീകരിച്ച മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാർഗം ഡൽഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും. ബിനു. എസ് എന്നതാണ് രാജമന്നാൻറെ പേര്. ഭാര്യ: ബിനുമോൾ

സ്കൂൾ ബസിൽ 65 വിദ്യാർഥികൾ; വാഹനം തടഞ്ഞ് നാട്ടുകാർ

0

ക​​ഠി​​നം​​കു​​ളം: പെ​​രു​​മാ​​തു​​റ​​യി​​ൽ കു​​ട്ടി​​ക​​ളെ കു​​ത്തി​​നി​​റ​​ച്ചു​​പോ​​യ സ്കൂ​​ൾ ബ​​സ് നാ​​ട്ടു​​കാ​​ർ ത​​ട​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 9.15ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ചി​​റ​​യി​​ൻ​​കീ​​ഴ് നോ​​ബി​​ൾ ഗ്രൂ​​പ് ഓ​​ഫ് സ്കൂ​​ളി​​ലെ ബ​​സാ​​ണ് നാ​​ട്ടു​​കാ​​ർ ഒ​​ന്നേ​​കാ​​ൽ മ​​ണി​​ക്കൂ​​റോ​​ളം ത​​ട​​ഞ്ഞി​​ട്ട​​ത്. ബ​​സി​​ൽ എ​​ൽ.​​കെ.​​ജി മു​​ത​​ൽ പ​​ത്താം ക്ലാ​​സ് വ​​രെ​​യു​​ള്ള 65ഓ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.നി​​ര​​വ​​ധി​​ത​​വ​​ണ സ്കൂ​​ൾ അ​​ധി​​കാ​​രി​​ക​​ളോ​​ട് വി​​ഷ​​യം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​​യു​​ണ്ടാ​​കാ​​ത്ത​​തി​​ലാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം. ക​​ഠി​​നം​​കു​​ളം പൊ​​ലീ​​സെ​​ത്തി പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​മാ​​യി സം​​സാ​​രി​​ച്ചു. കൂ​​ടു​​ത​​ൽ വാ​​ഹ​​ന​​ങ്ങ​​ളെ​​ത്തി​​ച്ച് കു​​ട്ടി​​ക​​ളെ സ്കൂ​​ളി​​ൽ എ​​ത്തി​​ക്കാ​​മെ​​ന്ന് തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ നാ​​ട്ടു​​കാ​​ർ പ്ര​​തി​​ഷേ​​ധം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ന്ന് 10.30ഓ​​ടെ ര​​ണ്ട് ബ​​സു​​ക​​ൾ കൂ​​ടി എ​​ത്തി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളെ സ്കൂ​​ളി​​ലെ​​ത്തി​​ച്ചു.

സ്കൂ​​ൾ വി​​ടു​​ന്ന സ​​മ​​യ​​ത്തും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​ണെ​​ങ്കി​​ൽ ബ​​സി​​ൽ ക​​യ​​റ​​ണ്ട എ​​ന്ന് ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി

യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചു; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിക്ക് വേണ്ടി തിരച്ചിൽ .

0

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുൻപിൽ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടറും കാണാതായിട്ടുണ്ട്. യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു.ഇന്ന് രാവിലെ എട്ടരയ്ക്ക് മകനെ യുവതി സ്കൂളിലേക്ക് വിട്ടിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് രണ്ട് ദിവസം മുൻപും ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

പട്ടാപ്പകൽ ജനവാസ മേഖലയിൽ കാട്ടാന

0

ചാ​ല​ക്കു​ടി: കോ​ട​​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യാ​യ വെ​ട്ടി​ക്കു​ഴി പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​ക​ൽ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. പ​റ​മ്പു​ക​ളി​ലൂ​ടെ​യും വ​ഴി​ക​ളി​ലൂ​ടെ​യും കാ​ട്ടാ​ന ക​യ​റി​യി​റ​ങ്ങി. ഇ​തോ​ടെ ജ​നം പി​ന്നാ​ലെ കൂ​ടി. കാ​ട്ടാ​ന​യെ ശ​ബ്ദ​മു​ണ്ടാ​ക്കി​യും ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞും ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് വാ​ക​പ​റ​മ്പ​ൻ ജേ​ക്ക​ബി​ന്റെ വീ​ട്ടു​പ​റ​മ്പി​ലൂ​ടെ വ​ന്ന കാ​ട്ടാ​ന റോ​ഡി​ലൂ​ടെ കു​റ​ച്ച് ദൂ​രം സ​ഞ്ച​രി​ച്ച് തൊ​ട്ട​ടു​ത്തു​ള്ള ത​ട്ടി​ൽ റോ​സ​യു​ടെ മ​തി​ൽ ഗേ​റ്റ് ത​ക​ർ​ത്ത് പ​റ​മ്പി​ൽ ക​യ​റി. പു​ല്ല് പ​റി​ച്ചെ​ടു​ത്ത ശേ​ഷം തി​രി​ച്ചി​റ​ങ്ങി ചൂ​ള​ക്ക​ട​വ് റോ​ഡി​ലേ​ക്ക് ക​യ​റി. ഈ ​സ​മ​യം നാ​ട്ടു​കാ​രോ വാ​ഹ​ന​ങ്ങ​ളോ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ ഒ​റ്റ​പ്പെ​ട്ട വ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല​യെ​ന്ന​ത് ഭാ​ഗ്യ​മാ​യി. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു​മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് ഇ​വി​ടെ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും വ​ന​ത്തി​ൽ ല​ഭി​ക്കാ​തെ വ​രു​ന്ന​തു​കൊ​ണ്ടാ​ണ് കാ​ട്ടാ​ന നാ​ട്ടി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ളെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി വ​രാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്റെ വ​ന​വി​സ്തൃ​തി​ക്ക​നു​സ​രി​ച്ച് 600 ആ​ന​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നും ഭ​ക്ഷ​ണ​ത്തി​നും സൗ​ക​ര്യ​മു​ള്ളി​ട​ത്ത് അ​തി​ന്റെ പ​ത്തി​ര​ട്ടി ആ​ന​ക​ളാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു

യാത്രക്കിടെ കാർ കത്തിനശിച്ചു

0

കൊ​ട്ടി​യം: വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വെ മാ​രു​തി കാ​ർ ക​ത്തി ന​ശി​ച്ചു. മു​ഖ​ത്ത​ല മു​രാ​രി ജ​ങ്ഷ​ന​ടു​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ രാ​ജേ​ഷ് സ​ഞ്ച​രി​ച്ച കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചു വ​ര​വെ ബാ​റ്റ​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​താ​യി ക​ണ്ട​തോ​ടെ രാ​ജേ​ഷ് വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി.
പെ​ട്ടെ​ന്ന് തീ ​ആ​ളി​പ്പ​ട​ർ​ന്ന് കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കൊ​ല്ല​ത്തു നി​ന്ന് ഒ​രു യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷ സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു.

0

മാനന്തവാടി: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും മാനന്തവാടി ഗവൺമെൻറ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിന് തുടക്കം കുറിച്ചു. പ്രസിദ്ധ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബിയുടെ എഴുത്തും ജീവിതവും അടിസ്ഥാനമാക്കിയുള്ള സെമിനാർ ജനുവരി 20, 21 തീയതികളിലായാണ് നടക്കുന്നത്.

പ്രസിദ്ധ സാഹിത്യകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. പാർശ്വവത്കൃത സമൂഹത്തിന്റെ ജീവിത ദുരിതക്കാഴ്ചകളെ കാല്പനികവത്കരിക്കാതെ പരുഷമായി കോറിയിട്ട കെ.ജെ ബേബിയുടെ കൃതികൾ പുനർവായനക്ക് വിധേയമാക്കണമെന്നും ആ കൃതികളെയും ബദൽ വിദ്യാഭ്യാസ സമ്പ്രദായമായ കനവിനെയും മുൻ നിർത്തിയ പഠനങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.