spot_img
Sunday, July 5, 2026
Home Blog Page 233

യാത്രക്കിടെ കാർ കത്തിനശിച്ചു

0

കൊ​ട്ടി​യം: വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വെ മാ​രു​തി കാ​ർ ക​ത്തി ന​ശി​ച്ചു. മു​ഖ​ത്ത​ല മു​രാ​രി ജ​ങ്ഷ​ന​ടു​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ രാ​ജേ​ഷ് സ​ഞ്ച​രി​ച്ച കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചു വ​ര​വെ ബാ​റ്റ​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​താ​യി ക​ണ്ട​തോ​ടെ രാ​ജേ​ഷ് വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി.
പെ​ട്ടെ​ന്ന് തീ ​ആ​ളി​പ്പ​ട​ർ​ന്ന് കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കൊ​ല്ല​ത്തു നി​ന്ന് ഒ​രു യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷ സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു.

0

മാനന്തവാടി: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും മാനന്തവാടി ഗവൺമെൻറ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിന് തുടക്കം കുറിച്ചു. പ്രസിദ്ധ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബിയുടെ എഴുത്തും ജീവിതവും അടിസ്ഥാനമാക്കിയുള്ള സെമിനാർ ജനുവരി 20, 21 തീയതികളിലായാണ് നടക്കുന്നത്.

പ്രസിദ്ധ സാഹിത്യകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. പാർശ്വവത്കൃത സമൂഹത്തിന്റെ ജീവിത ദുരിതക്കാഴ്ചകളെ കാല്പനികവത്കരിക്കാതെ പരുഷമായി കോറിയിട്ട കെ.ജെ ബേബിയുടെ കൃതികൾ പുനർവായനക്ക് വിധേയമാക്കണമെന്നും ആ കൃതികളെയും ബദൽ വിദ്യാഭ്യാസ സമ്പ്രദായമായ കനവിനെയും മുൻ നിർത്തിയ പഠനങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

നിർത്താതെ ഹോണടിച്ചു; അതേ ഹോണടി ഡ്രൈവർമാരെ ഇരുത്തി കേൾപ്പിച്ച് പൊലീസ്

0

ബംഗളൂരു: ശബ്ദത്തിൽ ഹോൺ മുഴക്കി അലോസരം സൃഷ്ടിച്ച ഡ്രൈവർമാരെ അതെ ഹോൺ മുഴക്കി കേൾപ്പിച്ച് പൊലീസ്. കർണാടകയിലാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദൃശ്യങ്ങളിൽ ഒരു കോളേജ് ബസ് കാണാം. ബസിൻ്റെ ഡ്രൈവറെ അതിൽ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പൊലീസ്.

പിന്നീട് ഹോൺ ശബ്ദം കേൾക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. പിന്നാലെ പൊലീസ് ഹോൺ മുഴക്കുന്നു.മുന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അൽപ്പം താമസിച്ചാലും, ചില സന്ദർഭങ്ങളിൽ അനാവശ്യമായും ഹോൺ മുഴക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

വളരെ വേഗത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസിന് അഭിനന്ദവുമായെത്തിയത്.

വ്യാജ ഓൺലൈൻ ട്രേഡിങ്ങ്; ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്

0

വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ സി. ആർ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉപ്പള സ്വദേശിയായ മുഹമ്മദ് ഇൻഷാദ് എന്നയാളാണ് അറസ്റ്റിലായത്. പരാതിക്കാരനെ www.fortifiedtrade.co എന്ന വെബ്ബ്സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് നടത്തി ഒരു കോടിയോളം രൂപ തട്ടിയതിൽ മുഖ്യ പ്രതികളിൽ ഒരാളാണ് മുഹമ്മദ് ഇൻഷാദ്. പ്രതിയുടെ ഇമെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിദേശത്ത് ഒളിവിൽ കടന്നുകളഞ്ഞ പ്രതിയെ LOC നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ തടഞ്ഞു വെക്കുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കൊയിലാണ്ടി മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ. അബ്ദുൾ ജലീൽ കെ , എസ്.സി.പി.ഒ വിജു കെ.എം, സി.പി.ഒ. മാരായ അബ്ദുൾ സമദ്, ശരത്ത് ചന്ദ്രൻ, ശ്രീനേഷ് എം എന്നിവരും ഉണ്ടായിരുന്നു.

10 ലക്ഷത്തോളം സൈബർ തട്ടിപ്പ് നടത്തിയ ജാർഖണ്ഡ് സ്വദേശിയെ കഠിനപ്രയത്നത്തിലൂടെ പോലീസ് പിടികൂടി

കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയാണ് (27) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. 13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതാണ് മാരാരിതോട്ടം സ്വദേശിക്ക് വിനയായത്. പ്രതി ഉള്‍പ്പെട്ട തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് വിളി എത്തിയത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കി ചതിക്കുകയായിരുന്നു. ടെലി മാര്‍ക്കറ്റിംഗ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അക്തര്‍ അന്‍സാരി. ബംഗാള്‍, ജാര്‍ഖണ്ഡ് ഒഡീഷ, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ നിന്നും ഗ്രാമീണരുടെ പേരില്‍ സിമ്മുകള്‍ വാങ്ങി ആയത് തട്ടിപ്പുകാര്‍ക്ക് 600, 700 രൂപയ്ക്ക് വില്‍ക്കുന്നവര്‍, വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുന്നവര്‍, കോള്‍ സെന്‍റര്‍ നടത്തി ഇരകളെ വലയില്‍ ആക്കുന്നവര്‍, ഇങ്ങനെ ഇരയാകുന്നവരുടെ യൂസര്‍ നെയിം പാസ്സ്വേര്‍ഡ് കൈക്കല്‍ ആക്കുന്നവര്‍, ആയത് ഉപയോഗിച്ച് പണം മുമ്പ് വാങ്ങിയ അക്കൗണ്ട് വഴി പിന്‍വലിക്കാന്‍ സഹായിക്കുന്നവര്‍ എന്നിങ്ങനെ 15 പേരടങ്ങിയ സംഘമാണ് തട്ടിപ്പുകള്‍ നടത്തുന്നത്.
ജാമ്താരാ ജില്ലയിലെ കര്‍മ്മ താര്‍ മോഹന്‍ പൂര്‍ ഗ്രാമത്തിലെ ഇയാളുടെ സുഹൃത്തുക്കള്‍ എല്ലാം തന്നെ ഇത്തരം സൈബര്‍ തട്ടിപ്പ് നടത്തുന്നവരാണ് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.ഒരു
പ്രതിയിലേക്ക് എത്തിപ്പെടാനുള്ള നേരിട്ടുള്ള മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ച ഒരു സിം കാര്‍ഡിന്‍റെ സ്വിച്ച് ഓഫ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണത്തിലൂടെയാണ് പോലീസ് സംഘത്തിന് പ്രതിയിലേക്ക് എത്താന്‍ കഴിഞ്ഞത്.
പ്രതിയുടെ ഗ്രാമത്തിലേക്ക് സംശയാസ്പതമായി പുറത്ത് നിന്ന് ആരു വന്നാലും വിവരങ്ങള്‍ ഉടന്‍ സൈബര്‍ ഫ്രാഡുകള്‍ക്ക് എത്തിയിരുന്നു. ആയതിനാല്‍ തന്നെ ഗ്രാമത്തില്‍ കടന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു. ഇത് മനസിലാക്കിയ അന്വേഷണ സംഘം ദിവസങ്ങളോളം അവിടുത്തെ കാര്യങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ശേഷം പുലര്‍ച്ചെ അതി സാഹസികമായി നടത്തിയ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി തട്ടിപ്പ് സംഘത്തിന് വെബ്സൈറ്റ് നിമ്മിച്ചു നല്‍കിയ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവനും ബംഗാള്‍ സ്വദേശിയും ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ താമസക്കാരനുമായ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന ബംഗാള്‍ സ്വദേശിയായ ബബ്ലു എന്നിവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ജാര്‍ഖണ്ഡിന് പുറത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സല്‍മാനെയും ഇയാളുടെ സഹായികളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നല്‍ക്കുന്നതാണ് ഇവരുടെ രീതി. ഇത് കൂടാതെ ഇങ്ങനെ കിട്ടുന്ന പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ആയത് അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കും എന്നതിനാല്‍ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പുകാര്‍ പണം കൈമാറ്റം ചെയ്യുന്നത്.
തട്ടിപ്പ് രീതികള്‍
ഗൂഗിളില്‍ നാഷണലൈസ്ഡ് ബാങ്കുകളുടെയും കൊറിയര്‍ സര്‍വീസുകളുടെയും മറ്റും കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന പ്രതികള്‍ തങ്ങളുടെ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കുക വഴി കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരയുന്ന ഉപഭോക്താക്കള്‍ പ്രതികളുടെ നമ്പറുകളിലേക്ക് ബന്ധപ്പെടാന്‍ ഇടയാക്കുകയും തുടര്‍ന്ന് ബന്ധപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച വ്യാജ വെബ്സൈറ്റുകളുടെ വിലാസം നല്‍കി അത് ലോഗിന്‍ ചെയ്യിപ്പിച്ച് എപികെ ഫയലുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ച് ലോഗിന്‍ വിവരങ്ങളും മറ്റും ചോര്‍ത്തിയെടുത്ത് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കലാണ് ഇവരുടെ രീതി. മറ്റുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അക്കൗണ്ട് വഴി പരസ്യങ്ങള്‍ നല്‍കി ആള്‍ക്കാരെ വലയിലാക്കുകയാണ് ഇവരുടെ മറ്റൊരു രീതി.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ. ബിജു എസ് ഐമാരായ കണ്ണന്‍, ഷാജിമോന്‍ ,എസ് സി പിഓ ഹാഷിം, കൊല്ലം സിറ്റി സൈബര്‍ പിഎസ് എസ് ഐ നിയാസ്, സി.പി.ഓ മാരായ ഫിറോസ്, ഇജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞു, ഡോക്ടര്‍മാരുടെ എണ്ണം കുറവ്

0

തിരുവനന്തപുരം: 2024-ലെ സിഎജി റിപ്പോര്‍ട്ട് നിയസഭസഭയില്‍ അവതരിപ്പിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞു. ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് സിഐജി റിപ്പോര്‍ട്ട്.ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിക്കുന്ന ഏറ്റവുംകുറഞ്ഞ അവശ്യസേവനങ്ങള്‍ പോലും സംസ്ഥാനത്തെ പല ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമല്ല. അനുവദിച്ചതിലും കുറവാണ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ എണ്ണം. ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം കുറവാണ്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വലുതായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ജോലിഭാരം, ശരിയായ ചികിത്സയും നടക്കുന്നില്ലെന്നും സിഐജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച ഉണ്ടായി. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികള്‍ വ്യാപകമാണ്. ഈടാക്കേണ്ട പിഴ 1.64 കോടി രൂപയാണെന്നും ഇവ മരുന്നു കമ്പനികളില്‍ നിന്ന് ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

താമരശ്ശേരി ഈർപ്പോണയിൽ കാട്ടുപന്നി ശല്യം രൂക്ഷം; സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം വിട്ടുമുറ്റത്തേക്ക് ഓടിക്കയറി.

0

താമരശ്ശേരി∙ കാട്ടുപന്നിക്കൂട്ടം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരുക്ക്. തച്ചംപൊയിൽ ഈർപ്പോണ റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടർ യാത്രികനെയാണ് കാട്ടുപന്നിക്കൂട്ടം ഇടിച്ചത്. യാത്രക്കാരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനുശേഷം കാട്ടുപന്നികൾ ഈർപ്പോണ താന്നിക്കൽ സുലൈമാന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ബൈക്ക് യാത്രക്കാരനെ ഇടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് കാട്ടുപന്നിക്കൂട്ടം മേഖലയിൽ ഇറങ്ങിയത്.

എടപ്പാളില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ അപകടം; 30 ലധികം യാത്രക്കാര്‍ക്ക് പരിക്ക്

0

മലപ്പുറം:മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്‌ ആണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡ‍ിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു.

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

0

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്