spot_img
Sunday, July 5, 2026
Home Blog Page 236

നെയ്യാറ്റിൻകര ഗോപൻ്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,’

0

തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ​ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും ‌സനന്ദൻ പറഞ്ഞു.

ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ;

0

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി​ ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന് റെനൈ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. അവിടെ നിന്ന് ഒരു ടീം വർക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയത്. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും എന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.ആശുപത്രിയിൽ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. എല്ലാ അർത്ഥത്തിലും തിരിച്ചു വരുന്നുണ്ട്. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെന്റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അയാം ഓകെ എന്ന് ഉമ തോമസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യം എംഎൽഎയെ കാണിച്ചിരുന്നു എന്നും അത് കണ്ടതിൽ പിന്നെ വീട്ടിൽ പോകണം എന്ന് പറഞ്ഞിട്ടില്ലെന്നും ‍ഡോക്ടർ കൃഷ്ണനുണ്ണി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വിശദമാക്കി.

മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

0

കൊണ്ടോട്ടി:മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽ എത്തിയത്.വെള്ളുവമ്പ്രം കോടാലി ഹസൻ – പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ.ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് -1(988 -1991,1995 -2004), മലപ്പുറം സ്‌പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീ പദവികളും വഹിച്ചു. മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.

പാല്‍ ഉല്‍പാദനം കുറയുന്നു; ഒരു വർഷത്തിനിടെ 3.26 ലക്ഷം ലിറ്ററിന്‍റെ കുറവ്

0

പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ശ​രാ​ശ​രി​ക്ക് അ​നു​സ​രി​ച്ച് ജി​ല്ല​യി​ലും പാ​ല്‍ ഉ​ല്‍പാ​ദ​നം കു​റ​യു​ന്ന​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 2023 ഏ​പ്രി​ലി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ക്ഷീ​ര സം​ഘ​ങ്ങ​ള്‍ വ​ഴി 15.39 ല​ക്ഷം ലി​റ്റ​ര്‍ പാ​ല്‍ അ​ള​ന്നി​രു​ന്നു. 2024 മാ​ര്‍ച്ച് 31ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ത് 12.12 ല​ക്ഷം ലി​റ്റ​റാ​യി കു​റ​ഞ്ഞു. 3.26 ല​ക്ഷം ലി​റ്റ​ര്‍ പാ​ലി​ന്റെ കു​റ​വാ​ണ് ഒ​രു വ​ര്‍ഷം ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ അ​ള​ന്ന പാ​ലി​ല്‍ ഉ​ണ്ടാ​യ​ത്. ജി​ല്ല​യി​ല്‍ ആ​വ​ശ്യ​മാ​യ പാ​ല്‍ -അ​നു​ബ​ന്ധ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ നാ​ലി​ല്‍ ഒ​രു ഭാ​ഗ​മാ​ണ് ക്ഷീ​രോ​ല്‍പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അ​ള​ക്കു​ന്ന​ത്. 40,000 ലി​റ്റ​ര്‍ പാ​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അ​ള​ക്കു​ക​യാ​ണെ​ങ്കി​ല്‍ 29,000 ലി​റ്റ​ര്‍ മി​ല്‍മ​യി​ലേ​ക്കും ബാ​ക്കി പ്രാ​ദേ​ശി​ക​മാ​യും വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഒ .​ബി മ​ഞ്ജു പ​റ​ഞ്ഞു.

ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിൽ നെറ്റിപ്പട്ടം കെട്ടി ഇറക്കുന്നതിനിടെ ആനയിടഞ്ഞു

0

പൊന്നാനി: മലപ്പുറത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. പൊന്നാനി ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് എത്തിയ ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചീരോത്ത് എന്ന ആനയാണ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പുറത്തേക്ക് വന്നു പരിഭ്രാന്തി പടർത്തിയത്.നെറ്റിപട്ടം കെട്ടുന്നതിന് വേണ്ടി അമ്പലത്തിലേക്ക് കൊണ്ടുവന്ന ആനയെ തിരിച്ചു അമ്പലത്തിൽ നിന്നും ഇറക്കുന്ന സമയത്തായിരുന്നു സംഭവം. ഏറെനേരം ഇടഞ്ഞ് നിന്ന ആനയെ പാപ്പാന്മാരിൽ ഒരാൾ ആനയുടെ പുറത്തിരുന്ന് ആനയെ നിയന്ത്രണ വിധേയമാക്കിയതോടെ കൂടുതൽ നഷ്ടം സംഭവിച്ചില്ല. അമ്പലത്തിന്റെ ഗോപുര തൂണിലാണ് ഒടുവിൽ ആനയെ തളച്ചത്.

പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ഇടഞ്ഞ ആന ആക്രമിച്ച ആൾ മരിച്ചു

ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആൾ മരിച്ചിരുന്നു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. പുലർച്ചെ പള്ളിയിൽ ചടങ്ങുകൾ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ പ്രകോപിതനായത്.

ബൈപ്പാസിന്റെ പേരില്‍ മണ്ണെടുക്കാൻ ശ്രമം; നാട്ടുകാര്‍ തടഞ്ഞു.

0

പെ​രു​മ്പാ​വൂ​ര്‍: പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം സ്‌​കൂ​ളി​ന്റെ പി​റ​കു​വ​ശ​ത്ത് സ്വ​കാ​ര്യ വ​ഴി കൈ​യ്യേ​റി ര​ണ്ട​ര ഏ​ക്ക​ര്‍ വ​രു​ന്ന മ​ല​യി​ടി​ച്ച്​​ മ​ണ്ണെ​ടു​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ര്‍ത്ത​ക​രും വ​ഴി​യു​ടെ ഉ​ട​മ​സ്ഥ​നും ചേ​ര്‍ന്ന് ത​ട​ഞ്ഞു. ബൈ​പാ​സി​നെ​ന്ന പേ​രി​ലാ​ണ്​ മ​ണ്ണെ​ടു​പ്പ്​ ആ​രം​ഭി​ച്ച​ത്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്‌​നം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ജ​യ​കേ​ര​ളം സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റും മ​ണ്ണെ​ടു​പ്പി​നെ​തി​രെ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

മ​​ണ്ണടു​പ്പ് തു​ട​ങ്ങി​യ അ​ന്നു​ത​ന്നെ പെ​ര്‍മി​റ്റ് വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടു. സ​മീ​പ പു​ര​യി​ട​ത്തി​ല്‍ നി​ന്ന്​ 25 മീ​റ്റ​ര്‍ പാ​ലി​ക്കേ​ണ്ട സ്ഥാ​ന​ത്ത് ഒ​രു മീ​റ്റ​ര്‍ അ​ക​ലം പോ​ലു​മി​ല്ലാ​തെ​യാ​ണ് ആ​ദ്യ ലോ​ഡ് മ​ണ്ണെ​ടു​ത്ത​ത്.ഇ​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി രാ​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല​ക്ട​ര്‍ക്കും മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി​ക്കും ന​ല്‍കി​യി​ട്ടു​ണ്ട്. മ​ണ്ണെ​ടു​ക്കു​ന്ന പ്ര​ദേ​ശം മാ​ര്‍ക്ക് ചെ​യ്താ​ണ് മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി സാ​ധാ​ര​ണ അ​നു​മ​തി ന​ല്‍കാ​റ്. ഇ​വി​ടെ അ​തും ചെ​യ്തി​ട്ടി​ല്ല. മ​ണ്ണെ​ടു​ക്കാ​ന്‍ ന​ല്‍കി​യ പെ​ര്‍മി​റ്റി​ല്‍ അ​വ്യ​ക്ത​ത​യു​മു​ണ്ട്.

ഷാരോൺ വധക്കേസ്: ശിക്ഷ തിങ്കളാഴ്‌ച വിധി

0

ഷാരോൺ രാജ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിൻ്റെയും വാദം പൂർത്തിയായി. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്‌മയ്ക്ക് ഒരു ഘട്ടത്തിൽ പോലും കുറ്റബോധം ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം വഴി നേടിയ ശാസ്ത്രീയമായ അറിവുകൾ ഗ്രീഷ്‌മ ദുരുപയോഗം ചെയ്‌തു. ഗ്രീഷ്‌മയ്ക്ക് ‘ചെകുത്താന്റെ സ്വഭാവ’മെന്നും ഒരു ചെറുപ്പക്കാരൻ്റെ സ്നേഹത്തെ കൊന്നു എന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. അമ്മാവൻ നിർമലകുമാരൻ കുറ്റക്കാരൻ എന്നും കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജാണ് വിധി പറഞ്ഞത്.

2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്‌മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മം തീരുമാനിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.

നിറത്തിൻ്റെ പേരിലുള്ള അവഹേളനം; നവവധു മരിച്ച കേസിൽ ഭർത്താവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

0

കൊണ്ടോട്ടിയിൽ നിറത്തിൻ്റെ പേരിലുള്ള അവഹേളനത്തെ തുടർന്ന് നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭര്‍ത്താവിന്‍റേയും കുടുംബത്തിന‍്റേയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു. മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താൻ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാരും ആരോപിച്ചു.

2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുൽ വാഹിദിൽ നിന്നുണ്ടായത്. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

ഗ്രീഷ്മയുടെ ‘പക’യ്ക്കു പിന്നിൽ എന്താണ്? ‘പ്രണയബന്ധത്തിൽ താൽപര്യമില്ലെങ്കിൽ കൊല്ലുകയല്ല വേണ്ടത്;

0

പ്രണയത്തിൽനിന്നു പിന്മാറാൻ തയാറായില്ലെന്ന ഒറ്റക്കാരണത്താൽ, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരനെ സമാനതകളില്ലാത്ത ക്രൂരതയിലൂടെ മരണത്തിനേൽപിച്ചു കൊടുക്കുകയായിരുന്നു കാമുകി ഗ്രീഷ്മ. എങ്ങനെയാണ് ഇത്തരമൊരു ക്രൂരമായ മനോനിലയിലേക്ക് ചിലർക്ക് എത്താൻ സാധിക്കുന്നത്?

അതുവരെ മനസ്സിനെ മദിക്കുന്ന വികാരമായിരുന്ന പ്രണയം എപ്പോഴാണ് പ്രതികാരമായി മാറുന്നത്? അതിന്റെ പിന്നിലെ മാനസികവശങ്ങൾ എന്താണ്? എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റായ ഡോ. സി.ജെ.ജോൺ വിശദമാക്കുന്നു.

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു:ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

0

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120  രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണവില കുത്തനെ ഉയർന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,435 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 6130 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 08 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ
ജനുവരി 09 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 58,080 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 58,280 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 58,520 രൂപ
ജനുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ
ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ
ജനുവരി 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 59,120 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ