spot_img
Sunday, July 5, 2026
Home Blog Page 237

ശ്വാസതടസ്സത്തിന് രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി!

0

വിതുര: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന്​ രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി. കഴിഞ്ഞ ദിവസം ശ്വാസംമുട്ടിന് ചികിത്സ തേടിയെത്തിയ മേമല ഉരുളുകുന്നു സ്വദേശി വസന്തക്ക് ആശുപത്രി ഫാർമസിയിൽ നിന്ന്​ നൽകിയ ക്യാപ്സൂളിനുള്ളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.

ഒരു സ്ട്രിപ്പിലുള്ള രണ്ട് ക്യാപ്സൂളുകൾ വസന്ത കഴിച്ചു. പിറ്റേന്ന് രാവിലെ ഒരു ക്യാപ്സൂൾ പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മൊട്ടുസൂചി കണ്ടു. തുടർന്ന്, രണ്ട് ക്യാപ്സൂളുകൾ കൂടി പൊട്ടിച്ചുനോക്കിയപ്പോൾ അതിനുള്ളിലും മൊട്ടുസൂചി കണ്ടെത്തുകയായിരുന്നു.
വസന്തയെ പിന്നീട് വൈദ്യ പരിശോധനക്ക് വിധേയയാക്കി. എക്സ്റേ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

വിതുര താലൂക്ക് ആശുപത്രി സൂപ്രണ്ടിനും വിതുര പൊലീസ് സ്റ്റേഷനിലും പരാതി നൽകി. മരുന്ന് കമ്പനിയിൽ നിന്ന്​ വിശദീകരണം തേടുമെന്ന് പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സ്നേഹത്തണലിൽ ‘പ്രാ​വേ​​ശ​നോ​ത്സ​വം’

വ​ര​വൂ​ർ (തൃ​ശൂ​ർ): വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തി​രു​ന്ന ആ ​പാ​ഠം ഒ​ടു​വി​ൽ പൂ​ർ​ത്തി​യാ​യി. ക്ലാ​സ് മു​റി​യി​ലെ മേ​ശ​ക്കു മു​ക​ളി​ൽ മു​ട്ട​യി​ട്ട് ര​ണ്ടാ​ഴ്ച​യി​ല​ധി​കം അ​ട​യി​രു​ന്ന് അ​മ്മ​പ്രാ​വ് പ​ഠി​പ്പി​ച്ച പി​റ​വി​യു​ടെ പാ​ഠം. വ​ര​വൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ മൂ​ന്ന് ‘സി’ ​ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ജീ​വ​സ്ഫു​ര​ണ​ത്തി​ന്റെ ഈ ​പാ​ഠം നേ​ർ​ക്കാ​ഴ്ച​യി​ലൂ​ടെ പ​ഠി​ക്കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​ത്.ക്ലാ​സി​ലെ മേ​ശ​യി​ൽ കൂ​ടു​കെ​ട്ടി​യ​ത് മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്നേ​ഹ​ത്ത​ണ​ലി​ലാ​യി​രു​ന്നു ഈ ​പ്രാ​വ്. കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന ബെ​ഞ്ചി​നോ​ട് ചേ​ർ​ന്ന മേ​ശ​യി​ൽ കൂ​ടു​കെ​ട്ടി അ​ട​യി​രു​ന്ന ​പ്രാ​വ് ര​ണ്ടു കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് ജ​ന്മം ന​ൽ​കി​യ​ത്. പ്രാ​വി​ന്റെ മാ​തൃ​സ്നേ​ഹ​വും അ​നു​ക​മ്പ​യും ക​ണ്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ൾ ക്ലാ​സി​ലി​രി​ക്കു​ന്ന​ത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; 77 കോടി അനുവദിച്ച്​ സർക്കാർ

0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലെ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ വീ​ണ്ടും ഹൈ​കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ 77.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. നാ​ല്​ മാ​സ​ത്തെ കു​ടി​ശ്ശി​ക തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​പി.​എ​സ്.​ടി.​എ സ​മ​ർ​പ്പി​ച്ച ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​തോ​ടെ​യാ​ണ്​ തു​ക 77.5 കോ​ടി രൂ​പ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള നോ​ഡ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക്​ റി​ലീ​സ്​ ചെ​യ്ത്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ക​ട​ക്കെ​ണി​യി​ലാ​ണെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യാ​ണ്​ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​ത്.

ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു

0

തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ ഗോപൻ്റെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

അതിനിടെ, സമാധി വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ്റെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. 

ഇന്നലെ അതിരാവിലെയാണ് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. രാവിലെ 9 മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അതേസയമയം, പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ രം​ഗത്തെത്തി. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും ‌സനന്ദൻ പറഞ്ഞു.

ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു. 

അതേസമയം, ദുരൂഹത നിങ്ങാൻ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി കിട്ടേണ്ടതുണ്ടെന്നും പൊലീസ് നടപടി നിയമാനുസൃതമായിരുന്നുവെന്നും നെയ്യാറ്റിൻകര സിഐ പറഞ്ഞു. മകന്‍റേതടക്കം ഇനിയും മൊഴികൾ രേഖപ്പെടുത്തും. മൂന്ന് റിപ്പോർട്ടുകൾ ഇനി കിട്ടേണ്ടതുണ്ട്. ഫോറന്‍സിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്‍ട്ടുകള്‍ ആണ് കിട്ടാനുള്ളത്. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു. നിലവിൽ പൊലീസിന് മുന്നിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്  അല്ലെങ്കിൽ പ്രാഥമിക പരിശോധന റിപ്പോർട്ട് ഇല്ല. ഗോപൻ സ്വാമിയുടെ മകന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് സമാധി തുറന്നു പരിശോധിച്ചാൽ തീരുമാനിച്ചത്. പൊലീസ് നടപടിയെല്ലാം നിയമാനുസൃതമായിരുന്നുവെന്നും കുടുംബത്തെ പൊലീസ് വേട്ടയാടിയിട്ടില്ലെന്നും സിഐ പറഞ്ഞു.

മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

0

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ  സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയോജനങ്ങളുടെ  പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവർ തനിച്ചായിപോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

ആയിരത്തിയറുന്നൂറ് രൂപാ നിരക്കിൽ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കിവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ പെൻഷനർഹതയുള്ള എല്ലാവർക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു. ഇതാണ് മുതിർന്ന പൗരരോടുള്ള കേരള സർക്കാരിന്റെ കരുതൽ.

മുതിർന്ന പൗരരുടെ വിവിധ തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന  മാനസിക സമ്മർദം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും നൽകുന്ന വയോഅമൃതം പദ്ധതി അതിൽ ഒന്നാണ്. അതുപോലെ മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈൻ. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ഈ ഹെൽപ്പ്‌ലൈൻ മുഖേന ബന്ധപ്പെടാനാകും. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം എന്ന പേരിൽ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ  വകുപ്പിന് കീഴിലുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി സ്വയംപ്രഭാ ഹോം പദ്ധതി ആരംഭിച്ചു.

        മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തുന്നവർക്കും സംരക്ഷിക്കാൻ ബന്ധുക്കളില്ലാത്ത നിർധനരായ വയോജനങ്ങക്കും പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, പുനരധിവാസം തുടങ്ങിയവയ്ക്കായി പണം ചിലവഴിക്കുന്നതിനു ജില്ലാ സാമൂഹ്യനീതി ഓഫിസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. മറവി രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണ് ഓർമ്മത്തോണി.

മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ പരമാവധി ഐടി അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച സേവനം മുതിർന്ന പൗരന്മാർക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. വാതിൽപ്പടി സേവനങ്ങൾ പ്രധാനമായും മുതിർന്ന പൗരന്മാരെ ഉദ്ദേശിച്ചാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫിസുകളിൽ ചെല്ലേണ്ടതില്ലാത്ത വിധം വീട്ടുപടിക്കൽ തന്നെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ്.

മുതിർന്ന പൗരരുടെ ക്ഷേമത്തിനായി മാർഗ്ഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും മുതിർന്ന പൗരരുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും ഉത്തരവുകളും കാര്യക്ഷമമായി നടപ്പില്ലാക്കുന്നത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുമായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കും. ഇതിനായുള്ള വയോജന കമ്മീഷൻ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന വയോജന നയം 2013 പരിഷ്‌ക്കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതിനും നടപടി ആരംഭിക്കും. അതോടൊപ്പം സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഫോർ ദി എൽഡേർലി തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഒപ്പം തന്നെ മുതിർന്ന പൗരന്മാരുടെ മേഖലയിൽ സമഗ്ര നിയമനിർമ്മാണം നടത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

        വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുതിർന്ന പൗരന്മാർക്കുള്ള  നഗരരത്‌ന പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, പരിസ്ഥിതി പ്രവർത്തകൻ ആർ വി ജി മേനോൻ, മുതിർന്ന മാധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ന്യൂറോളജിസ്റ്റ് ഡോ. കെ രാജാശേഖരൻ നായർ, നടൻ മധു, സംഗീതജ്ഞൻ പി ആർ കുമാര കേരള വർമ്മ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പത്മിനി തോമസ് എന്നിവരാണ് നഗരരത്‌ന പുരസ്‌കാരത്തിന് അർഹരായവർ.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, എ എ റഹീം എം.പി., വി കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരണപ്പെട്ടു.

0

വണ്ടൂർ: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തൽക്ഷണം മരിച്ചു. തൂവൂർ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീൻ ആണ് മരിച്ചത്. ഐലാശ്ശേരിയിൽ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം.

കർണാടകയിൽ നിന്ന് മരവുമായി ഐല്ലാശ്ശേരി മരമില്ലിലെത്തിയ ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെയാണ് അപകടം. ലോറിയുടെ മുകളിൽ കയറി മരം താഴെയിറക്കുന്നതിനിടെ കാൽ തെറ്റി താഴെ വീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ ഷംസുദ്ദീനെ എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരു മരത്തടി ഉരുണ്ട് ഇയാളുടെ ദേഹത്ത് വീഴുകയായിരുന്നു. കർണാടകയിൽ നിന്നും ഫർണിച്ചറുകൾക്കുള്ള അക്വേഷ്യ മരത്തടിയുമായി എത്തിയതായിരുന്നു ലോറി.

ഉമ തോമസിനെ മുഖ്യമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു

0

കൊച്ചി: ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് ഉമതോമസിന് ഗുരുതരമായി പരിക്കേറ്റത്. 15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമ തോമസ് എം.എല്‍എക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.

ഗോപന് ‘ഋഷിപീഠം; ചടങ്ങുകൾക്കു സന്യാസിമാർ, നാമജപ ഘോഷയാത്ര:

0

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ സമാധി വിവാദത്തിൽ, ഗോപനുവേണ്ടി പുതിയ സമാധിമണ്ഡപം ഒരുങ്ങി. വീട്ടുവളപ്പിൽ, കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തും. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.

ചാലക്കുടി മലക്കപ്പാറ പാതയിൽ നടുറോഡിൽ നിലയുറപ്പിച്ച് മുറിവാലൻ, ഗതാഗത തടസം.

0

ചാലക്കുടി: മലക്കപ്പാറ പാതയിൽ കാട്ടാനകൾ ഗാതഗതം തടസം സൃഷ്ടിക്കുന്നത് സാധാരണമാണ്. ഇത്തരമൊരു സംഭവത്തിൽ നടുറോഡിൽ നിലയുറപ്പിച്ച് മുറിവാലൻ. ചാലക്കുടി മലക്കപ്പാറ റൂട്ടിൽ പെരുമ്പാറക്കു സമീപമാണ് മുറിവാലൻ എന്ന് വിളിക്കുന്ന പിടിയാന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. ആന അവശനിലയിൽ ആണെന്ന് യാത്രക്കാർ പ്രതികരിക്കുന്നത്. വനം വകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഭാരത പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം; പോസ്റ്റുമോർട്ടം ഇന്ന്.

0

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റുമോർട്ടം ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടക്കും. ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ഇറങ്ങിയ ദമ്പതികളടക്കം നാലു പേരാണ് കഴിഞ്ഞദിവസം മരിച്ചത്.

ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ, ഭാര്യ ഷാഹിന, മകൾ പത്തു വയസ്സുള്ള സറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസ്സുള്ള ഫുവാദ് എന്നിവരാണ് പാത്താൾ പഞ്ചായത്തിലെ പൈങ്കുളം ശ്മശാനം കടവിന് സമീപത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.

ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ദമ്പതികളും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷാഹിനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രദേശത്ത് ആഴമുണ്ടായിരുന്നു. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ എം.എസ്.സുവി പറ‍ഞ്ഞു.
എംഎല്‍എ യു ആര്‍ പ്രദീപിന്‍റെ നിര്‍ദേശാനുസരണം രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും