spot_img
Sunday, July 5, 2026
Home Blog Page 238

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

0

ചേന്ദമംഗലം കൂട്ടക്കൊല പ്രതി റിതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്.

ചേന്ദമംഗലം സ്വദേശി വേണു,ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ആക്രമിച്ചത് വിനീഷയെ, ഇതിനു പിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിൻ്റെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു.
ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച 3 പേരുടെ ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടം കളമശ്ശേരി മെഡിക്കൽ കോളജിൽ. ബന്ധു വീട്ടിലെ പൊതുദർശനത്തിനു ശേഷം, 5 മണിക്ക് സംസ്ക്കാരം മുരിക്കും പാടം ശ്മശാനത്തിൽ നടക്കും.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ഉണ്ടായത്.അയൽവാസിയായ റിതു , വേണുവിന്റെ വീട്ടിൽ ചെല്ലുകയും കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നാലുപേരുടെയും തലയ്ക്കടിക്കുകയുമായിരുന്നു.

കൃത്യം നിർവഹിച്ച ശേഷം ബൈക്കിൽ പോവുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. അയൽവാസികളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണെന്നും ആലുവ റൂറൽ എസ് പി വൈഭവവ് സക്സേന പറഞ്ഞു. റിതു നിരന്തര ശല്യക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.

ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

0

മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ചാണ് ഉടനടി ലൈസൻസ് ലഭ്യമാകുക.

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 20 വാഹനങ്ങൾ വാങ്ങിയത്. അൻപത് വാഹനങ്ങൾ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളിൽ ബ്രത്ത് അനലൈസർ, മുന്നിലും പിന്നിലും ക്യാമറ, റഡാർ, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ കൂട്ടിച്ചേർക്കും. ഡിസ്‌പ്ലേയിൽ ആറു ഭാഷകളിൽ നിയമലംഘനവും പിഴയും പ്രദർശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥർക്ക് വാഹനത്തിൽ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ടതുമില്ല.

    അഞ്ചുദിവസത്തിനകം ഒരു ഫയലിൽ തീരുമാനമെടുക്കാതെ കയ്യിൽവച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഇന്റേണൽ വിജിലൻസ് സ്‌ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കൽ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താൻ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തും. കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളിൽ പതിനൊന്നര ലക്ഷം രൂപ ലാഭം നേടിയതായി മന്ത്രി അറിയിച്ചു.

വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറും കെഎസ്ആർടിസി സിഎംഡിയുമായ പ്രമോജ് ശങ്കർ പി എസ്, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാർ, എംവിഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ഷാരോൺ കേസിൽ നിർണ്ണായക വിധി.

0

നെ​യ്യാ​റ്റി​ന്‍ക​ര: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാ​മു​കി​യാ​യ ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്.

രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ദുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുവിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായർ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തുവെന്നായിരുന്നു സിന്ദുവിനെതിരെയുള്ള കേസ്. ഒന്ന്, മൂന്ന് പ്രതികൾക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിച്ചു

പ്രവാസി ക്ഷേമനിധി അംഗങ്ങൾ മൊബൈൽ നമ്പർ ജനുവരി 31നകം അപ്‌ഡേറ്റ് ചെയ്യണം

പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ബോർഡിൽ നിന്ന് വിളിക്കുമ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈൽ ഫോൺ അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകുന്നത്.

ആദ്യകാലങ്ങളിൽ മൊബൈൽ നമ്പർ നൽകാതെ അംഗത്വം എടുത്തിട്ടുള്ളവർക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റിൽ കയറി ‘ നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷൻ’ എന്ന ലിങ്കിലൂടെ പുതിയ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗത്വ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ മാറിയിട്ടുള്ളവർ വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലിൽ കയറി ‘ മൊബൈൽ നമ്പർ അപ്‌ഡേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവർ info@keralapravasi.org എന്ന മെയിലിൽ അപേക്ഷ നൽകേണ്ടതാണെന്നും സി ഇ ഒ എന്നിവർ അറിയിച്ചു.

പ്രവാസി ക്ഷേമനിധി അംഗങ്ങൾ മൊബൈൽ നമ്പർ ജനുവരി 31നകം അപ്‌ഡേറ്റ് ചെയ്യണം

പ്രവാസി ക്ഷേമനിധി അംഗങ്ങൾ മൊബൈൽ നമ്പർ ജനുവരി 31നകം അപ്‌ഡേറ്റ് ചെയ്യണം
പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ബോർഡിൽ നിന്ന് വിളിക്കുമ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈൽ ഫോൺ അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകുന്നത്.

ആദ്യകാലങ്ങളിൽ മൊബൈൽ നമ്പർ നൽകാതെ അംഗത്വം എടുത്തിട്ടുള്ളവർക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റിൽ കയറി ‘ നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷൻ’ എന്ന ലിങ്കിലൂടെ പുതിയ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗത്വ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ മാറിയിട്ടുള്ളവർ വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലിൽ കയറി ‘ മൊബൈൽ നമ്പർ അപ്‌ഡേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവർ info@keralapravasi.org എന്ന മെയിലിൽ അപേക്ഷ നൽകേണ്ടതാണെന്നും സി ഇ ഒ എന്നിവർ അറിയിച്ചു.

നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ്സ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു.

0

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 ലേറെ പേർക്ക് പരുക്ക്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാട്ടും വച്ച് അമിതവേഗതയില്‍ വളവ് തിരിയവേ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 6.30 നാണ് സംഭവം.

കൊല്ലംപള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബി.എഡ്. കോളജില്‍ നിന്നുളള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 44 സ്ത്രീകളും അഞ്ച് പുരുഷന്മാരും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു. കല്ലുകുഴി ജങ്ഷനിലെ വളവ് വേഗത്തില്‍ വീശിയെടുത്തപ്പോള്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വണ്ടിയുടെ ടയര്‍ തേഞ്ഞു തീര്‍ന്നതായിരുന്നു. കോളജില്‍ നിന്ന് വാഗമണിലേക്ക് രണ്ടു ബസുകളിലായി 52 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നില്‍ വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ

0

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.

ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

0


എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മൂന്ന് കേസുകളിൽ പ്രതിയായ ഋതു 2022 മുതൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. നോർത്ത് പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വടക്കേക്കര സ്റ്റേഷനിലെ എസ് ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

നാല് പേരെയും ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും ദേഹത്തും പല വട്ടം അടിച്ചു. ഋതു കെെയ്യിൽ കത്തി കരുതിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പോയത് ജിതിന്റെ ബൈക്കുമായിട്ടായിരുന്നു. ഇതിനിടെയാണ് വടക്കേക്കര എസ്ഐ പ്രതിയെ പിടികൂടുന്നത്. പിന്നീട് ആക്രമണ വിവരം ഇയാൾ എസ്ഐയോട് വിശദീകരിക്കുകയുമായിരുന്നു.

ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി ലഹരിക്കടിമയാണ്. ഇയാൾ ലഹരി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് അയൽവാസികൾ നേരെത്തെ തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ നിന്നുമുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

0

ജിദ്ദ: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ഗൂഗ്ൾ പേ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗ്ളും ഒപ്പുവെച്ചു.

ദേശീയ പേയ്‌മെന്റ് സംവിധാനമായ mada വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിലെത്തുന്നത്.

ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗ്ൾ പേ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് നൽകാനാവും. ഗൂഗ്ൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന നൂതന ഡിജിറ്റൽ പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിൻറെ പരിവർത്തനം സാധ്യമാക്കുന്ന സൗദി സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇതു വഴി അടിവരയിടുന്നത്.

കോഴിക്കോട് ബീച്ചിലെ ഭക്ഷണത്തെരുവ് അടുത്ത മാസം സജ്ജമാകും

0

കോഴിക്കോട്: സ്വാദേറിയ കോഴിക്കോടൻ വിഭവങ്ങൾ വൃത്തിയും ആരോഗ്യകരവുമായ സാഹചര്യത്തിൽ വിളമ്പാനും കഴിക്കാനും ലക്ഷ്യമിട്ട് ബീച്ചിൽ തുടങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിൽ യാഥാർഥ്യമാകും. കോർപറേഷൻ ഓഫിസിന് മുൻവശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുക്കുന്നത്. തെരുവോരത്തെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ച് കഴിക്കാം എന്ന ആശയത്തിലാണ് ബീച്ചിൽ ആധുനിക ഭക്ഷണത്തെരുവ് ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ ചെലവാകുന്ന തുക 4.06 കോടിയാണ്. ഇതിൽ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷനും ഒരുകോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പും വഹിക്കും.

നിർമാണജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഡി എർത്ത് ആർകിടെക്റ്റ് രൂപകൽപന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമിച്ച 90 തട്ടുകടകളാണ് ഇവിടെ സ്ഥാപിക്കുക. ജോലികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി ഫെബ്രുവരിയോടെ ഉദ്ഘാടനത്തിന് തയാറാകുമെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ദിവാകരൻ പറഞ്ഞു.

ആധുനികരീതിയിലുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങളുടെ മാതൃകയിൽ തെരുവ് ഭക്ഷണകേന്ദ്രത്തെയും ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആരോഗ്യകരമായ ചുറ്റുപാടിൽ വൃത്തിയുള്ള ഭക്ഷണം വിളമ്പുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ദേശീയ നഗര ഉപജീവന മിഷനും ഉറപ്പാക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് കോർപറേഷൻ ബീച്ചിൽ ഒരുക്കുക. ശുദ്ധജലം, മലിനജല സംസ്കരണം എന്നിവയും ഉറപ്പാക്കും. മിഠായിത്തെരുവ്, കുറ്റിച്ചിറ, കോഴിക്കോട് ബീച്ച്, ബേപ്പൂർ ബീച്ച്, ഭട്ട്റോ‍ഡ് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നിവിടങ്ങളിലാണ് സംഗീതവേദികൾ സജ്ജമാക്കുക. നഗരത്തിലെ സംഗീതരംഗത്തെ സംഘടനകളുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.