spot_img
Sunday, July 5, 2026
Home Blog Page 239

സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

0

ജിദ്ദ: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ഗൂഗ്ൾ പേ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗ്ളും ഒപ്പുവെച്ചു.

ദേശീയ പേയ്‌മെന്റ് സംവിധാനമായ mada വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിലെത്തുന്നത്.

ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗ്ൾ പേ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് നൽകാനാവും. ഗൂഗ്ൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന നൂതന ഡിജിറ്റൽ പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിൻറെ പരിവർത്തനം സാധ്യമാക്കുന്ന സൗദി സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇതു വഴി അടിവരയിടുന്നത്.

കോഴിക്കോട് ബീച്ചിലെ ഭക്ഷണത്തെരുവ് അടുത്ത മാസം സജ്ജമാകും

0

കോഴിക്കോട്: സ്വാദേറിയ കോഴിക്കോടൻ വിഭവങ്ങൾ വൃത്തിയും ആരോഗ്യകരവുമായ സാഹചര്യത്തിൽ വിളമ്പാനും കഴിക്കാനും ലക്ഷ്യമിട്ട് ബീച്ചിൽ തുടങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിൽ യാഥാർഥ്യമാകും. കോർപറേഷൻ ഓഫിസിന് മുൻവശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുക്കുന്നത്. തെരുവോരത്തെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ആസ്വദിച്ച് കഴിക്കാം എന്ന ആശയത്തിലാണ് ബീച്ചിൽ ആധുനിക ഭക്ഷണത്തെരുവ് ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ ചെലവാകുന്ന തുക 4.06 കോടിയാണ്. ഇതിൽ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷനും ഒരുകോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പും വഹിക്കും.

നിർമാണജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഡി എർത്ത് ആർകിടെക്റ്റ് രൂപകൽപന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമിച്ച 90 തട്ടുകടകളാണ് ഇവിടെ സ്ഥാപിക്കുക. ജോലികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി ഫെബ്രുവരിയോടെ ഉദ്ഘാടനത്തിന് തയാറാകുമെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ദിവാകരൻ പറഞ്ഞു.

ആധുനികരീതിയിലുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങളുടെ മാതൃകയിൽ തെരുവ് ഭക്ഷണകേന്ദ്രത്തെയും ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആരോഗ്യകരമായ ചുറ്റുപാടിൽ വൃത്തിയുള്ള ഭക്ഷണം വിളമ്പുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ദേശീയ നഗര ഉപജീവന മിഷനും ഉറപ്പാക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് കോർപറേഷൻ ബീച്ചിൽ ഒരുക്കുക. ശുദ്ധജലം, മലിനജല സംസ്കരണം എന്നിവയും ഉറപ്പാക്കും. മിഠായിത്തെരുവ്, കുറ്റിച്ചിറ, കോഴിക്കോട് ബീച്ച്, ബേപ്പൂർ ബീച്ച്, ഭട്ട്റോ‍ഡ് ബീച്ച്, മാനാഞ്ചിറ സ്ക്വയർ എന്നിവിടങ്ങളിലാണ് സംഗീതവേദികൾ സജ്ജമാക്കുക. നഗരത്തിലെ സംഗീതരംഗത്തെ സംഘടനകളുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍; കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യം അധ്യാപകൻ.

0

തൃശ്ശൂര്‍: കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്,” ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.

ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് എംഎ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

അബ്ദുൽ റഹീമിന്‍റെ മോചനം: ഫെബ്രുവരി 2 ന് സിറ്റിങ്

0

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് തീയതി അറിയിച്ചു. ഫെബ്രുവരി 2 നാണ് ഇനി കേസ് പരിഗണിക്കുക.

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഡിവിഷൻ ബഞ്ച് ആണ് കേസ് പരിഗണിക്കുക. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന് റഹീമും ഹാജരായിരുന്നു.

കൂടാതെ റഹീമിന്‍റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി. പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തിന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്.

സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുകയാണ് റഹീം. സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.

വിളിച്ചാല്‍ കിട്ടുന്നില്ല, കോള്‍ കട്ടാകുന്നു; എല്ലാ പരാതിയും ഫെബ്രുവരിയില്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍

0

ദില്ലി: കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു എന്നിങ്ങനെ നിരവധി നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തി ഒരുവശത്ത് നടക്കുമ്പോഴും കോളുകളിലെ പ്രശ്‌നങ്ങള്‍ ബിഎസ്എന്‍എല്‍ വരിക്കാരെ നിരാശപ്പെടുത്തിയിരുന്നു. ഇത്തരം കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ക്ക് വരും മാസം പരിഹാരമാകുമെന്നാണ് മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസിനോട് വ്യക്തമാക്കിയത്. ‘തുടര്‍ച്ചയായ കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ കാരണം ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ വിടുന്നതായി ഞങ്ങള്‍ക്ക് അറിവുണ്ട്. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തിവരികയാണ്. ഫെബ്രുവരി മാസത്തോടെ കോള്‍ ഡ്രോപ് പ്രശ്നങ്ങള്‍ പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ’യെന്നും പേര് വെളിപ്പെടുത്താത്ത ബിഎസ്എന്‍എല്‍ ഉന്നതന്‍ വ്യക്തമാക്കി.

2024 ജൂലൈ മാസം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ലക്ഷക്കണക്കിന് ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് പുതിയ സിം എടുത്തും പോര്‍ട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയും ചേക്കേറിയിരുന്നു. എന്നാല്‍ ഈ പുതിയ യൂസര്‍മാരെ നിരാശപ്പെടുത്തുന്ന സേവനമാണ് ബിഎസ്എന്‍എല്ലിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ബിഎസ്എന്‍എല്ലിന്‍റെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളില്‍ ആകൃഷ്ടരായി കൂടെക്കൂടിയ യൂസര്‍മാര്‍ ബിഎസ്എന്‍എല്ലിന്‍റെ മോശം നെറ്റ്‌വര്‍ക്കില്‍ നിരാശരായി പഴയ ടെലികോം കമ്പനികളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യത്ത് കാണുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെറും 3.1 ലക്ഷം പേരാണ് ബിഎസ്എന്‍എല്‍ സിം ഉപേക്ഷിച്ചതെങ്കില്‍ ഒക്ടോബറില്‍ ഈ സംഖ്യ 5.1 ലക്ഷം ആയി ഉയര്‍ന്നു. 4.6 ലക്ഷം മാത്രം പുതിയ ഉപഭോക്താക്കളെ കഴിഞ്ഞ നവംബറില്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചപ്പോള്‍ 8.7 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായെന്നാണ് ട്രായ്‌യുടെ കണക്ക്.

വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചു; നവജാത ശിശു ആശുപത്രിയിൽ തീവ്രപരിചരണത്തിൽ

0

പാനൂർ (കണ്ണൂർ): പാനൂരിനടുത്ത് തൃപ്പ​ങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്ര​ശ്നം. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവാഹം നടന്നത്. രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ​കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഏറെനേരം കഴിഞ്ഞപ്പോൾ കുഞ്ഞ് ശരിയായി.

കോഴിക്കോട് സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന് തൊട്ടുപിന്നാലെ

0

കോഴിക്കോട്: കോഴിക്കോട് വളയത്ത് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനൽകുമാർ(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനൽകുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനൽകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ 17കാരനെ 15കാരന്‍ തലക്കടിച്ചുകൊന്നു

0

തൃശൂര്‍: തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകിനെ (17) മറ്റൊരു അന്തേവാസിയായ 15കാരന്‍ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. രാവിലെ 6.30ഓടെയാണ് സംഭവം. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയിൽ മൃതദ്ദേഹം; നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിൽ.

0

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. മൃതദേഹം ജീർണിച്ച നിലയിലല്ല. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്.

മൃതദേഹം പുറത്തെടുക്കുന്ന വേളയിൽ കുടുംബം സ്ഥലത്തേക്ക് വന്നിരുന്നില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം മകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു.കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ബസ്​ ജീവനക്കാർക്ക്​ പൊലീസ്​ ക്ലിയറൻസ്​; ഇളവുമായി മോട്ടോർ വാഹന വകുപ്പ്

0

ആ​ല​പ്പു​ഴ: ഈ​മാ​സം 15 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഇ​ള​വു​ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ഒ​രാ​ഴ്ച​കൂ​ടി​യാ​ണ് സ​മ​യം നീ​ട്ടി​യ​ത്. ജീ​വ​ന​ക്കാ​ർ പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​ർ.​ടി ഓ​ഫി​സി​ൽ എ​ത്തി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.