spot_img
Tuesday, July 7, 2026
Home Blog Page 255

അവശത, കൈവിറയ്ക്കുന്നു, സംസാരിക്കാനും വയ്യ; വിശാലിന്റെ വീഡിയോ വൈറൽ, ആശങ്കയിൽ ആരാധകർ, കാരണം

0

സിനിമാ താരങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ ഞൊടിയിട കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ പ്രമോഷന് വന്നതോ, പൊതുപരിപാടികളിൽ അവർ പങ്കെടുക്കാൻ എത്തിയതിന്റെയോക്കെ വീഡിയോകളും ഫോട്ടോകളുമാകാം അത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ തമിഴ് സിനിമാസ്വാദകരെ ഒന്നടങ്കം നിരാശയിൽ ആഴ്ത്തിയിരിക്കുന്നത്.

നടൻ വിശാലിന്റേതാണ് വീഡിയോ. വൈറ്റ് മുണ്ടും ഷർട്ടും ധരിച്ച് സിനിമാ പ്രമോഷന് എത്തിയതായിരുന്നു വിശാൽ. എന്നാൽ കൈകൾ വിറയ്ക്കുന്ന, സംസാരിക്കാൻ വയ്യാത്ത വിശാലിനെയാണ് വേദിയിൽ കാണാൻ സാധിച്ചത്. ഇടയ്ക്ക് ഇടയ്ക്ക് താരത്തിന്റെ കണ്ണുകൾ നിറയുന്നുമുണ്ട്. വളരെ അവശനായ താരത്തിന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നതും വീഡിയോകളിൽ കാണാം.

കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത പനിയുടെ പിടിയിലായിരുന്നു വിശാൽ. ഇതിൽ നിന്നും മുക്തനായി വരുന്നതെ ഉള്ളൂ. അതിനാലാണ് ഈ ആരോ​ഗ്യപ്രശ്നം താരത്തിന് ഉണ്ടായതെന്ന് പ്രമോഷൻ വേളയിൽ അവതാരക പറയുന്നുണ്ട്. വയ്യാതിരുന്നിട്ടും സിനിമാ പ്രമോഷന് താരം എത്തിയതായിരുന്നു. മദ​ ഗജ രാജ എന്ന സിനിമയുടെ പ്രമോഷനായിരുന്നു. വിശാലിന്റെ വീ‍ഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ആ​രോ​ഗ്യത്തിൽ ആരാധകർ ആശങ്ക പങ്കിടുന്നുണ്ട്. എത്രയും വേ​ഗം താരം സുഖം പ്രാപിക്കട്ടെ എന്നാണ് ഇവർ പറയുന്നത്.

‘പ്രൊഫസർ അമ്പിളി’യായി ജഗതി ശ്രീകുമാർ; വൈറലായി ‘വല’ ക്യാരക്ടർ പോസ്റ്റർ

0

കൊച്ചി > അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയിൽ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികൾ അത്രയധികം ഹൃദയത്തോട് ചേർത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിൻറേത്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ 73-ാം പിറന്നാൾ ദിനത്തിൽ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ‘വല’ അണിയറപ്രവർത്തകർ.

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് പോസ്റ്റർ സമർത്ഥിക്കുന്നു. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിൻറെ കഥാപാത്രത്തിൻറെ പേര്. ശരിക്കും ലോകത്തെ തൻറെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞൻറെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്തമായ അവതരണമാണ് പോസ്റ്ററിലേത്. നിമിഷ നേരം കൊണ്ട് കിടിലൻ പോസ്റ്റർ വൈറലായിരിക്കുകയാണ്.

‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുൺ ചന്തുവിൻറെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയൻസ് ഫിക്ഷൻ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ഭൂമിയിൽ നിന്നും പുറത്തേക്ക് വളർന്ന നിലയിലുള്ള ചുവപ്പൻ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗൺസ്മെൻറ് വീഡിയോയും രസകരമായിരുന്നു.

ഗോകുൽ സുരേഷും അജു വർഗീസും ഭാഗമായ ഈ അനൗൺസ്‌മെൻറ് വീഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. കോമഡി കൂടി കലർന്നായിരിക്കും മലയാളത്തിൻറെ സോംബികൾ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നൽകിയിരുന്നത്. ഇപ്പോഴിതാ പുതിയ ക്യാരക്ടർ പോസ്റ്ററും ഏവരും നെഞ്ചോടുചേ‍ർത്തിരിക്കുകയാണ്.

‘ഗഗനചാരി’യുടെ തുടർച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനിൽ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ വിരളമായേ സോംബികൾ സ്‌ക്രീനിൽ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോൾ വല വരാൻ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.

ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരിക്കാർ, കെ. ബി. ഗണേശ്കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും വലയിൽ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.

അണ്ടർഡോഗ്സ് എൻറർടെയ്ൻമെൻറ്സ് നിർമിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എൻറർടെയ്ൻമെൻറ്സാണ്. ടെയ്‌ലർ ഡർഡനും അരുൺ ചിന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം സുർജിത് എസ് പൈ, സംഗീതം ശങ്കർ ശർമ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആർജി വയനാടൻ, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ് സിദ്ധാർത്ഥൻ എന്നിവർ നിർവ്വഹിക്കുന്നു. ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, ക്രിയേറ്റീവ് ഡയറക്ടർ വിനീഷ് നകുലൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആർഒ ആതിര ദിൽജിത്ത്

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്; യാത്രാ പശ്ചാത്തലമില്ല; ബെംഗളുരുവിൽ ചികിത്സയിൽ

0

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി ക‍ർണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുട‍ർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർ‍ദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്. കുഞ്ഞ് ചികിത്സയിൽ കഴിയുന്നത് ബെംഗളുരുവിൽ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നാണ്. ഇവിടെ തന്നെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം നടപടികൾ സ്വീകരിച്ചതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു.

കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം, വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

0

തിരുവനന്തപുരം:പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഈ കത്ത്.

പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്. അത് എന്തുതന്നെ ആയാലും പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് ഉചിതമായില്ല.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ല.

പ്രതിഷേധിച്ചതിന്റെ പേരില്‍ സ്‌കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിര്‍ത്തണോ എന്ന ആശയ കുഴപ്പം കുട്ടികളിലും സ്‌കൂള്‍ മാനേജ്മന്റുകള്‍ക്കും ഉണ്ടാകും. കുട്ടികളുടെ ഭാവി കരുതി ഈ തീരുമാനം പിന്‍വലിക്കുന്നതിന് അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

state school sports meet
vdsatheesan
FOLLOW US:

RELATED STORIES
ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും, ആരോ​ഗ്യനില തൃപ്തികരം

‘ചിലങ്കയുടെ ശബ്ദം, കര്‍ട്ടൻ, ചെസ്റ്റ്നമ്പർ വിളിക്കൽ’; കലോത്സവകാലം ഓര്‍ത്തുപോകുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്

അഞ്ചലിൽ യുവതിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്: 19 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി സിബ

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന്

0

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ  റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി.

14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.  നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു.

ഇനി വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം; പ്രവര്‍ത്തനം ഇങ്ങനെ

0

ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത. വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാം. നേരത്തെ മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ  പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് എളുപ്പമാകും.

വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യാനായി ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെന്‍റിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെന്‍റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെന്‍റാണോ പകർത്തേണ്ടത് അത് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്‍റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്‍റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കുക. 

ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഡോക്യുമെന്‍റ് സ്‌കാന്‍ ഫീച്ചര്‍ വൈകാതെ ആന്‍ഡ്രോയ്‌ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഏകദേശം 200 കോടിയിലേറെ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.

‘പുഷ്പ 2’ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ

0

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടൻ അല്ലു അർജുൻ. ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാൽ പേട്ട് പൊലീസിൽ അപേക്ഷ നൽകി. ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന തരത്തിൽ സന്ദർശനം പാടില്ലെന്നും തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദർശനമെങ്കിൽ അത് മാറ്റി വെയ്ക്കുന്നതാകും നല്ലതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അടുത്തിടെ അറിയിച്ചിരുന്നു. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോൾ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന ആശ്വാസ വാർത്തയും പുറത്തുവന്നിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ കുട്ടി ശ്വസിക്കാൻ തുടങ്ങിയത് വലിയ ആശ്വാസമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

തലച്ചോറിനേറ്റ മാരകമായ ക്ഷതം മൂലം കുട്ടി കണ്ണ് തുറക്കുകയോ ശബ്ദങ്ങളോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നൽകുന്നതെന്നാണ് വിവരം. തലച്ചോറിന്‍റെ മാരകപരിക്കുകൾ മെച്ചപ്പെടാൻ മാസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്

ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്

0

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചി പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഐടി വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഹണി റോസ് കൊച്ചി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ 30 പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇവരുടെ കമന്റുകൾ സഹിതമായിരുന്നു നടി പരാതി നൽകിയത്. പിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തുകയും ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഷാജിയെ വൈകാതെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് തുടർ നടപടികൾ ഉദ്യോ​ഗസ്ഥർ സ്വീകരിക്കും.

കഴിഞ്ഞ ദിവസമാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ ആദ്യമായി ഹണി റോസ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രതികരണം. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നായിരുന്നു ഹണി റോസ് കുറിച്ചത്. ഈ വ്യക്തി ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്‍റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നും ഹണി പറഞ്ഞു.

ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ പറ്റിയ അബദ്ധം; വരാന്തയിലെ കൈവരിയിൽ നിന്ന് താഴേക്ക് വീണു

0

എറണാകുളം: പറവൂർ ചാലാക്ക എസ്എൻഐഎംഎസ് കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി ഫാത്തിമത്ത് ഷഹാനയുടെ അപകടം സുഹൃത്തുക്കളുമൊത്തു കളിക്കുന്നതിനിടെയെന്ന് പൊലീസ്. ഹോസ്റ്റലിനുള്ളിലെ വരാന്തയിലെ കൈവരിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. തീപിടുത്തം പ്രതിരോധിക്കാൻ സ്ഥാപിച്ച ജിപ്സം ബോർഡ് തകർത്താണ് കുട്ടി താഴേക്ക് വീണത്. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിക്കുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയിൽ താമസിക്കുന്ന ഫാത്തിമത്ത് ഷഹാന കൂട്ടുകാരിയുമായി ഏഴാം നിലയിലെത്തിയത്. കോറിഡോറിലെ കൈവരിക്ക് മുകളിൽ ഇരുന്ന് സുഹൃത്തിനൊപ്പം ഫോണിൽ കളിച്ചും സംസാരിച്ചും നിന്ന വിദ്യാർത്ഥി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തീപ്പിടുത്തം പ്രതിരോധിക്കാനുള്ള ഫയർ എക്സിറ്റ്ഗ്യുഷർ മറച്ചിരുന്ന ജിപ്സം ബോർഡ് തകർന്ന് ഫാത്തിമത്ത് താഴേയ്ക്ക് വീഴുന്നതാണ് കണ്ടത്. എന്നാൽ എന്തിനു വേണ്ടിയാണ് നെഞ്ചൊപ്പം ഉയരമുള്ള കൈവരിയിൽ വിദ്യാർത്ഥി കയറി ഇരുന്നത്, ഫോണോ മറ്റെന്തെങ്കിലും വസ്തുക്കളോ ഈ വിടവിലൂടെ വീണപ്പോൾ എടുക്കാനായി ചാടി ഇറങ്ങിയതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കൈവരിക്ക് മുകളിൽ ഇരുന്നു ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴെ വീഴുക ആയിരുന്നു എന്ന് കോളേജ് മാനേജ്‍മെന്റ് വാർത്താ കുറിപ്പിലൂടെ വിശദീകരിക്കുന്പോൾ കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ അബദ്ധത്തിൽ വിദ്യാർഥി താഴേക്കു വീണെന്നാണ് പൊലീസ് എഫ് ഐ ആർ. കണ്ണൂർ ഇരിക്കൂർ സ്വദേശിയാണ് മരിച്ച ഫാത്തിമത്ത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.