spot_img
Tuesday, July 7, 2026
Home Blog Page 257

പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റ്; ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

0

തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി നല്‍കിയത്. ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹണി റോസ് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവണിക്കുകയാണ് പതിവെന്നും നടി തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇനി നിയമപരമായി മുന്നോട്ട് പോകുമെന്നും ഹണി റോസ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ പോസ്റ്റിനു താഴെ വീണ്ടും മോശം കമന്റുകളിട്ടവര്‍ക്കെതിരെയാണ് പരാതിയുമായി ഹണി റോസ് പോലീസിനെ സമീപിച്ചത്. ഹണി റോസിന്റെ പോസ്റ്റ് വായിക്കാം:

നമസ്കാരം….

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

   സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഡിസംബർ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

Clobazam Tablets IP 10mg,    Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Dist-Haridwar, Uttarakhand   CB2TE008, 08/2027,

Amoxycillin & Potassium Clavulanate Injection IP 1200mg,  Hindustan Antibiotics Ltd, (A Govt. of India Enterprise) at Mauza Ogli, Suketi Road, Kala-Amb, Dist. Sirmour- 173030. D0092333B, 06/2025,

Amoxycillin and Potassium Clavulanate Tablets IP,  Umox-CV Tablets,     VADSP Pharmaceuticals,  Plot No. 124, EPIP, Ind. Area, Phase-I, Jharmajri, Baddi(H.P)-174103. VT240732, 11/2025,

Folic Acid Tablets IP 5mg     Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Dist-Haridwar, Uttarakhand FO1TC007,       08/2025,

Balarishtam    “Alappat Pharmacy,  Kollam-691 503” 107     10 Yrs. From packing Kumizhu (Root)        Poonthottam Ayurvedasramam, Door.No. 9/273, Kulakkad.P.O, Palakkad-679 503.   RM-4397, Nil

Perumkurumba (പെരുംകുരുംബ)    Poonthottam Ayurvedasramam, Door.No. 9/273, Kulakkad.P.O, Palakkad-679 503. RM-4561, Nil  

Omeprazole Gastro-Resistant Capsules IP 20mg      MARC Laboratories Ltd, Unit-III, Plot No. 107 & 112, HPSIDC, Baddi, Distt. Solan (H.P)     K02-123, 09/2025

Amoxycillin and Potassium Clavulanate Injection IP 1.2g    Bengal Chemicals & Pharmaceuticals Ltd (A Govt. of India Enterprises) at 11 W.E.A,  Faridabad-121 001 (Haryana), R.O:6, Ganesh Chunder Avenue, Kolkata-700013.        P292301,       06/2025

Losartan Potassium Tablets IP 50mg  Hindustan Antibiotics Ltd,At 11, W.E.A Faridabad-121 001, Haryana        HLOA09,       10/2025

Zinc Sulphate Dispersible Tablets IP 20mg   Cotec Healthcare Pvt.Ltd., NH.No.74, Roorkee-Dehradun Highway, Kishanpur, Roorkee-247667 (UK).   CHT-40785,     05/2026

Telmisartan Tablets IP 40mg,  Telmasil-40   RTN Pharma, SY.No. 675/2, Plot No. 15,17,18 & 19, Bharathiyar Nagar, Avalapalli Road, Hosur-635109, Tamil Nadu.  TBS037,        05/2026

Ibuprofen & Paracetamol Oral Suspension 60ml  (IBUZONE PLUS)  M/s. Zee Laboratories Ltd, Behind 47, Industrial Area, Paonta Sahib- 173025, Zee Drugs, A Division of Zee Laboratories Ltd, 913, Dmall, Netaji Subash Place, Pitampura, Delhi-34 624-375,  03/2026

Calcium & Vitamin D3 Tablets IP     Healthy Life Pharma Pvt.Ltd, Factory:N 31/1, MIDC Tarapur, Boisar-401506, Dist. Palghar.  09495,  12/2025

Omeprazole and Domperidone Capsules IP (20mg/10mg)     Prochem Pharmaceuticals (P) Ltd, 140-141, Makkanpur, Bhagwanpur, Roorkee, Dist. Haridwar (UK) 247661.     CJA-23513,     09/2025

Amoxymoon CV-625 (Amoxycillin and Potassium Clavulanate Tablets IP)   VADSP Pharmaceuticals, Plot No. 124, EPIP, Ind. Area, Phase-I, Jharmajri, Baddi(H.P)-174103. VT 241704, 03/2026

Methylprednisolone Tablets IP , SEPRED-8 Amster Lab Units-II, Hill Top, Ind. Estate, Vill. Bhatauli, Kalan, Baddi, Distt. Solan (H.P)       TET075A, 04/2026

Calamax Skin Balance Daily Moisturizing Lotion (100ml)     AVN FOOTSTEPS, 107-108, DIC, Baddi, Solan (HP)- 173 205. AVN-5890,     Best before 24 months from the date of Mfg.

Nebivolol Tablets IP  Ravian Life Sciences Pvt.Ltd, Plot No. 34, Sector-8A, IIE, SIDCUL, Haridwar-249 403, Uttarakhand   KMNB24001,    06/2026

മറുനാട്ടിൽ നിന്നും മാതൃകയായി ഒരു അവയവദാനം

0

* എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാർത്ഥി യാത്രയായി

പുതുവർഷദിനം ബാംഗ്ലൂരിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങൾ കർണാടകയിലെ വിവിധ ആശുപത്രികൾക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കർണാടക സർക്കാരിന്റെ ‘ജീവസാർത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ട് പേർക്ക് പുതു ജീവൻ നൽകാൻ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

എറണാകുളം പുത്തൻവേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലൻ അനുരാജ് (19 വയസ്), ബാംഗ്ലൂർ സപ്തഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഫിസിയോതെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. 2025 ജനുവരി ഒന്നിന് ബാംഗ്ലൂരിൽ വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് യശ്വന്ത്പൂർ സ്പർശ് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

അമൽ, ആൽവിൻ എന്നിവർ സഹോദരങ്ങളാണ്. പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് ദേവാലയത്തിൽ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.

മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

0

കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മരിച്ച മണി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മരിച്ച മണി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വന്യ ജീവി ആക്രമണത്തിന്റെ തോത് കുറഞ്ഞു വരികയാണെന്നും മന്ത്രി പറഞ്ഞു. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും മന്ത്രി പറഞ്ഞു.വന നിയമ ഭേദഗതിയില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ക്ക് പ്രായോഗികമായ നിയമങ്ങള്‍ മാത്രമേ നടപ്പിലാക്കു എന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ജി പി എസ് ഉപയോഗിച്ച് ലഹരി കടത്ത്; പ്രതികൾ പിടിയിൽ

0

ജി പി എസ് ഉപയോഗിച്ച് ലഹരി കടത്ത് കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ സാലിഹ്, എം ഖാദർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സിൽ കാർഡ്ബോർഡ് പെട്ടിയിലായിരുന്നു 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും കടത്തിയത്. ഈ കാർഡ്ബോർഡ് പെട്ടി ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് പ്രതികൾ നിരീക്ഷിച്ചിരുന്നു.

അതേസമയം സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിലുള്ള തട്ടിപ്പ് പോലീസ് പരിശോധനയിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് നടത്തിയ റെയ്ഡിൽ രണ്ടുപേർ പിടിയിൽ. കടയുടമയും ജീവനക്കാരനുമാണ് അറസ്റ്റിലായത്. തിരുവല്ല കവിയൂർ തോട്ടഭാഗം ജംഗ്ഷനിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് പിന്നിൽ പുതിയതായി തുടങ്ങിയ ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമ പുറമറ്റം പടുതോട് പഴൂർ വീട്ടിൽ ബിനു ചെറിയാൻ (47), ജീവനക്കാരൻ കോട്ടയം കുഴിമറ്റം പുതുപ്പറമ്പിൽ വീട്ടിൽ അഭിഷേക് ( 24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തി അമിതലാഭം നേടിവരികയായിരുന്നു പ്രതികൾ. ബിനു വാടകയ്‌ക്കെടുത്ത കാടമുറിയിലാണ് കച്ചവടം നടന്നുവന്നത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവിടെ പോലീസ് പരിശോധന നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി പുതിയ രീതിയിൽ ഫലം നിർണ്ണയിക്കുകയും, പണം നൽകുകയും ചെയ്ത് അനധികൃതമായി ലാഭം കൊയ്തുവരികയായിരുന്നു.

‘ദ്വയാർത്ഥ പ്രയോഗത്തിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കുന്നു’; തുറന്നടിച്ച് ഹണി റോസ്

0

തന്നെ പല വേദികളിലും ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം  അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണിറോസ്. വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയില്‍ ഹണി ഇതിനെതിരെ പ്രതികരിക്കുന്നത്. ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നാണ് ഹണി പറയുന്നത്. 

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു.  

പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.  

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ,  അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ  നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.  

ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്,  അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.- സോഷ്യല്‍ മീഡിയോ പോസ്റ്റില്‍ ഹണി റോസ് പറയുന്നു. 

5 വർഷമായി ടിക്കറ്റ് വാങ്ങുന്നു, കോൾ വന്നത് ഡ്യൂട്ടിക്കിടെ, കണ്ണു നിറഞ്ഞു; പ്രയാസങ്ങൾക്കിടെ ആശ്വാസമായി 70 കോടി

0

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് മലയാളികളുടെ ഭാഗ്യ നറുക്കെടുപ്പാണ്. യുഎഇയിലെ ഈ ജനപ്രിയ നറുക്കെടുപ്പിലൂടെ നിരവധി മലയാളികളുടെ ജീവിതമാണ് ഒരു രാത്രിയില്‍ മാറി മറിഞ്ഞത്. അക്കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ് മനു മോഹനന്‍റെ പേരും. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ വമ്പന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് മനു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മനുവിനെ തേടിയെത്തിയത് അപ്രതീക്ഷിത ഭാഗ്യമാണ്. 270-ാം സീരിസ് നറുക്കെടുപ്പിലാണ് മനു കോടികള്‍ നേടിയത്. ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്യുകയാണ് മനു. കഴിഞ്ഞ വ‍ർഷം ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ തേടി ഗ്രാന്‍ഡ് പ്രൈസെത്തിയത്. 16 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് മനു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 


ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ് സമ്മാനവിവരം അറിയിക്കാന്‍ മനുവിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചിരുന്നു. കോള്‍ വന്നപ്പോള്‍ അത് സത്യമാണെന്ന് തനിക്ക് അറിയാമായിരുന്നെന്നനും നിരവധി തവണ ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് കണ്ടിട്ടുണ്ടെന്നും മനു ഖലീജ് ടൈംസിനോട് പറഞ്ഞു. ഒരു മരവിപ്പാണ് ആദ്യം തോന്നിയതെന്നും സത്യമാണെന്ന് മനസ്സിലാക്കാനാകുന്നില്ലെന്നുംമനു പറ‌ഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ ജീവിതത്തിലൂടെ പോകുന്നത് കൊണ്ട് ഈ സമ്മാനം വളരെ അപ്രതീക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍ കോള്‍ വരുമ്പോള്‍ മനു ഡ്യൂട്ടിയിലായിരുന്നു. ഉടന്‍ തന്നെ ടിക്കറ്റ് വാങ്ങിയ മറ്റ് 16 പേരെയും വീഡിയോ കോള്‍ ചെയ്ത് സന്തോഷം പങ്കുവെച്ചു. ചിലര്‍ക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. തങ്ങളുടെ കടബാധ്യതകള്‍ തീര്‍ക്കാനും വീട് വെക്കാനും കഴിയുമെന്ന സന്തോഷത്തിലാണ് പലരും. ഈ സുഹൃത്തുക്കളെല്ലാം തനിക്ക് സഹോദരങ്ങളെ പോലെയാണെന്ന് മനു പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ തന്നെ പരസ്പരം എല്ലാവരുടെയും പ്രശ്നങ്ങള്‍ അടുത്തറിയാം. തങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് മാറിയിട്ടും ഇപ്പോഴും ബിഗ് ടിക്കറ്റ് വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. പിന്നീട് മനു ഭാര്യയെയും അമ്മയെയും വിളിച്ച് സന്തോഷം പങ്കുവെച്ചു. 

ഭാര്യ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ നാല് മാസം മുമ്പാണ് മനുവിന്‍റെ അമ്മ ബഹ്റൈനിലെത്തിയത്. മനുവിന്‍റെ ഭാര്യയും ബഹ്റൈനില്‍ നഴ്സാണ്. കുഞ്ഞ് കൂടി ജനിച്ചതോടെ സാമ്പത്തിക പ്രായസങ്ങള്‍ക്കിടെ നാല് പേര്‍ക്കുമുള്ള വിമാന ടിക്കറ്റ് എങ്ങനെ എടുക്കുമെന്നും നാട്ടിലെ ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നും പോലും ചിന്തിച്ചിരുന്നു. അഞ്ച് വര്‍ഷമായി മനുവും സുഹൃത്തുക്കളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷം ചില ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിക്കറ്റ് വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഒരു സുഹൃത്ത് പറഞ്ഞത് കൊണ്ട് 5 മാസം മുമ്പ് വീണ്ടും ടിക്കറ്റ് വാങ്ങി തുടങ്ങുകയായിരുന്നു മനു. തന്‍റെ അമ്മ സിംഗില്‍ മദര്‍ ആണെന്നും വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെ വളര്‍ത്തിയതെന്നും മനു പറഞ്ഞു. അത് കൊണ്ട് തന്നെ സമ്മാനത്തുക കൊണ്ട് ആദ്യം അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണമെന്നാണ് മനു ആഗ്രഹിക്കുന്നത്. 

‘കലസ്ഥാന’മായി തലസ്ഥാനം! ആദ്യ ദിനം കണ്ണൂർ മുന്നിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശം ഏറ്റുവാങ്ങി ‘കലസ്ഥാനം’ ആയി തലസ്ഥാന നഗരം മാറി. ആദ്യദിനത്തിൽ ഏവരുടെയും മിഴിവേകിയത് നൃത്തയിനങ്ങളാണ്. 36 മത്സരങ്ങളുടെ ഫലങ്ങൾ ഇതുവരെ പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയിട്ടുള്ളത്. ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഇന്ന് വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ ‘കലസ്ഥാനത്ത്’ ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം പോയിന്റ് നില


ജില്ല പോയിന്റ്   

1 കണ്ണൂർ 215

2   തൃശ്ശൂർ  214

3  കോഴിക്കോട്  213

4 ആലപ്പുഴ  207

5 പാലക്കാട് 207

6 എറണാകുളം 206

7 തിരുവനന്തപുരം  199

8   മലപ്പുറം 194

9 കോട്ടയം    197

10 കൊല്ലം 194

11 കാസർകോട്   189

12 വയനാട്  182

13 പത്തനംതിട്ട 179

14  ഇടുക്കി 167

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും, ആരോ​ഗ്യനില തൃപ്തികരം

0

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎയ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോ​ഗ്യ‌നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.

കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം, വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

0

തിരുവനന്തപുരം:പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.