spot_img
Tuesday, July 7, 2026
Home Blog Page 272

എലത്തൂര്‍ ഇന്ധനചോര്‍ച്ച: ജലാശയങ്ങള്‍ അതിവേഗം ശുചീകരിക്കും- ജില്ലാ കളക്ടര്‍

0

– സ്ഥാപനത്തിനെതിരേ കേസെടുത്തു
– മെഡിക്കല്‍, ഫയര്‍ഫോഴ്സ് സംഘത്തെ നിയോഗിച്ചു

എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയില്‍ നിന്ന് ഇന്ധനച്ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ജലാശയങ്ങള്‍ ശുചീകരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്പെഷ്യല്‍ ഓയില്‍ ഡിസ്പെര്‍സന്റ് ലിക്വിഡ് ഉപയോഗിച്ച് ജലത്തില്‍ കലര്‍ന്ന ഇന്ധനം നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഡിസ്പെര്‍സെന്റ് മുംബൈയില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെ ജലസ്രോതസ്സുകള്‍ ശുചിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇതിനുള്ള നിര്‍ദേശം എച്ച്പിസിഎല്‍ അധികൃതര്‍ക്ക് നല്‍കിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച വകുപ്പ് ഉദ്യോഗസ്ഥരുമായും എച്ച്.പി.സി.എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചോര്‍ച്ച ആക്സമികമായി സംഭവിച്ചതാണ്. എച്ച്പിസിഎല്ലിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. മെക്കാനിക്കല്‍/ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടായ പരാജയമാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ധനം നിറയുന്നത് അറിയിക്കുന്ന സെന്‍സര്‍ ഗേജിലുണ്ടായ പിഴവാണ് ചോര്‍ച്ചയിലേക്ക് നയിച്ചത്. 1500 ലിറ്റര്‍ ഇന്ധനം ചോര്‍ന്നതായാണ് എച്ച്.പി.സി.എല്‍ അധികൃതര്‍ അറിയിച്ചത്. ഇത് അടുത്തുള്ള തോടിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇന്ധനം ഏതാണ്ട് ഒരു കിലോമീറ്ററോളം പടര്‍ന്നതായാണ് കണ്ടെത്തിയത്. ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ നിയമം, എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കും.

ദുരന്തനിവാരണം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, കോര്‍പറേഷന്‍, റെവന്യൂ തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥ സംഘം ഇന്നലെയും ഇന്നുമായി (ബുധന്‍, വ്യാഴം) സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

ഇന്ധനം മണ്ണില്‍ കലര്‍ന്ന ഇടങ്ങളില്‍ മണ്ണ് മാറ്റി വൃത്തിയാക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള നടപടികള്‍ ഏറ്റെടുക്കാനും എച്ച്പിസിഎല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം എന്നിവര്‍ സ്ഥലത്തുണ്ട്. പ്രദേശവാസികളില്‍ ഇതേത്തുടര്‍ന്ന് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ അവ പരിഹരിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായി ജില്ല കളക്ടര്‍ പറഞ്ഞു

എലത്തൂര്‍ ഇന്ധചോര്‍ച്ച: ചട്ടലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി
-ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു

എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ ഇന്ധനചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, ആരോഗ്യം, കോര്‍പറേഷന്‍, റെവന്യു തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ചട്ടലംഘനമുണ്ടായതായി കണ്ടെത്തിയാല്‍ നടപടി കൈക്കൊള്ളുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

ആലപ്പുഴ അപകടം; പ്രാർത്ഥനകൾ വിഫലം, കാത്തിരുന്ന ഉറ്റവരെ കണ്ണീരിലാഴ്ത്തി ഒരു വിദ്യാർത്ഥി കൂടി മരിച്ചു

0

ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. 

അതേസമയം, ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കും. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കർ വാഹന ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയതായി വ്യക്തമായിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാർ നൽകിയതെന്നായിരുന്നു ഷാമിൽ ഖാന്റെ ആദ്യമൊഴി.

വാഹന ഉടമ ഷാമിൽ ഖാന് റെൻ്റ് ക്യാബ് ലൈസൻസ് ഇല്ലെന്നും വാഹനത്തിൻ്റെ ആർസി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും ആലപ്പുഴ ആർടിഒ അറിയിച്ചു. ഷാമിൽഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു. അതിനിടെ വിദ്യാർത്ഥികൾ വണ്ടാനത്തെ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു നിറച്ച ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാൻ ഇവർ പോകുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഷാമിൽ ഖാൻ.

വാഹനം നൽകിയത് റെന്റിനല്ലെന്ന് ആവർത്തിക്കുകയായിരുന്നു ഷാമിൽ ഖാൻ.1000 രൂപ ക്യാഷ് ആയി നൽകിയത് ആണ് ഗൂഗിൾ പേ വഴി തിരിച്ചു വാങ്ങിയത്. അപകട ശേഷം ലൈസൻസ് അയച്ചു വാങ്ങിയത് തെളിവിനായാണെന്നും വാഹനം വാങ്ങുമ്പോൾ ലൈസൻസ് കാണിച്ചു തരികയായിരുന്നുവെന്നും ഷാമിൽ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ കയ്യിൽ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാർ ആണ്. പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ വിദ്യാർത്ഥികൾ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. ഈ പണം യുപിഐ വഴിയാണ് വിദ്യാർത്ഥികൾ തിരികെ നൽകിയത്. വാഹനം പണ്ട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ കൊടുക്കാറില്ല. ലൈസൻസ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസൻസ് അയച്ചു വാങ്ങിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു.  ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. 

അതേസമയം, ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കും. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കർ വാഹന ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയതായി വ്യക്തമായിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാർ നൽകിയതെന്നായിരുന്നു ഷാമിൽ ഖാന്റെ ആദ്യമൊഴി.

വാഹന ഉടമ ഷാമിൽ ഖാന് റെൻ്റ് ക്യാബ് ലൈസൻസ് ഇല്ലെന്നും വാഹനത്തിൻ്റെ ആർസി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും ആലപ്പുഴ ആർടിഒ അറിയിച്ചു. ഷാമിൽഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു. അതിനിടെ വിദ്യാർത്ഥികൾ വണ്ടാനത്തെ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു നിറച്ച ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാൻ ഇവർ പോകുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഷാമിൽ ഖാൻ.

വാഹനം നൽകിയത് റെന്റിനല്ലെന്ന് ആവർത്തിക്കുകയായിരുന്നു ഷാമിൽ ഖാൻ.1000 രൂപ ക്യാഷ് ആയി നൽകിയത് ആണ് ഗൂഗിൾ പേ വഴി തിരിച്ചു വാങ്ങിയത്. അപകട ശേഷം ലൈസൻസ് അയച്ചു വാങ്ങിയത് തെളിവിനായാണെന്നും വാഹനം വാങ്ങുമ്പോൾ ലൈസൻസ് കാണിച്ചു തരികയായിരുന്നുവെന്നും ഷാമിൽ ഖാൻ പറഞ്ഞു. തന്റെ കയ്യിൽ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാർ ആണ്. പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ വിദ്യാർത്ഥികൾ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. ഈ പണം യുപിഐ വഴിയാണ് വിദ്യാർത്ഥികൾ തിരികെ നൽകിയത്. വാഹനം പണ്ട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ കൊടുക്കാറില്ല. ലൈസൻസ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസൻസ് അയച്ചു വാങ്ങിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു. 

സിസിടിവിയിൽ കോഴിത്തലയും മറ്റും ആരോ വെക്കുന്നത് കണ്ടു, ഇത് നവാസ് ചെയ്തതെന്ന് വിശ്വസിച്ചു;ചുണ്ടേലിലേത് കൊലപാതകം

0

കൽപ്പറ്റ: വയനാട് ചുണ്ടേലിൽ ജീപ്പ് ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ നവാസ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയ വൈത്തിരി പൊലീസ് ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. സുമില്‍ഷാദിന്‍റ കുടുംബം നടത്തിയിരുന്ന ഹോട്ടലിന് മുന്നില്‍ കൂടോത്രം ചെയ്തത് നവാസ് ആണെന്ന് സംശയിച്ചാ‌ണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കടയുടെ മുന്നില്‍ കഴിഞ്ഞ ദിവസം ആരോ കൂടോത്രം നടത്തിയത് കണ്ടെത്തിയ സുമില്‍ഷാദും സഹോദരനും അത് നവാസ് ചെയ്തതാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിസിടിവി അടക്കം പരിശോധിച്ചതിൽ നിന്ന് കോഴിത്തലയും മറ്റും അ‍ർധരാത്രിയില്‍ ആരോ ഹോട്ടലിന് മുന്നിൽ വെക്കുന്നത് കാണാൻ കഴിഞ്ഞിരുന്നു. ഇത് പുറത്ത് വന്ന് പരിശോധിക്കുന്ന വീഡിയോയില്‍ ഇത് ചെയ്തവനെ കൊല്ലണമെന്ന് ആരോ പറയുന്നതും കേള്‍ക്കാം. ഇത് നവാസാണ് ചെയ്തതെന്ന് വിശ്വസിച്ചാണ് ഇരുവരും ഈ അരും കൊല ചെയ്തത്. നേരത്തെ തന്നെ മറ്റ് ചില പ്രശ്നങ്ങളും ഇവർ തമ്മില്‍ ഉണ്ടായിരുന്നു.

അജിൻഷാദുമായി ഫോണിലൂടെ ഗൂഢാലോചന നടത്തിയും നവാസിന്‍റെ നീക്കങ്ങള്‍ നീരക്ഷിച്ചുമായിരുന്നു കൊലപാതകം. അസ്വാഭാവികമായ അപകടത്തില്‍ സംശയം തോന്നി നവാസിന്‍റെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഇതില്‍ സുമില്‍ഷാദിന് മയക്കുമരുന്ന് ഉപയോഗമെന്ന ആരോപണവും നിലവില്‍ ഉണ്ട്. ഇത് അടക്കമുള്ള വിശദമായ ആന്വേഷണമാണ് ഇനി നടക്കുക. അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയത്. എന്നാൽ, അന്വേഷണത്തിൽ നടന്നത് അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഓട്ടോ ഓടിച്ചിരുന്ന നവാസും ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. 

തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി സുമിൽ ഷാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാര്‍ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

മഴയത്ത് റോഡിൽ നിന്ന് വാഹനം തെന്നിമാറും, നിയന്ത്രണം പൂർണമായും നഷ്ടമാകും; ‘ഹൈഡ്രോപ്ലെയിനിങ്’ വിശദീകരിച്ച് പൊലീസ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോപ്ലെയിനിങ് വിശദീകരിച്ച് പൊലീസ്. കനത്ത മഴയത്ത് റോഡിൽ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ് എന്ന് പൊലീസ് അറിയിച്ചു. വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈഡ്രോപ്ലെയിനിങ് എന്നാൽ എന്താണെന്നും ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കനത്ത മഴയത്ത് റോഡിൽ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു. സാധാരണഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (impeller action) ചാലുകളിൽ കൂടി (spill way) പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും. എന്നാൽ ടയറിന്റെ വേഗം (peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടുതന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും. അങ്ങനെ ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുന്നു. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി മറിയാൻ ഇടയാക്കും. വാഹനത്തിന്റെ വേഗം വർധിക്കുന്നതോടെ ഹൈഡ്രോപ്ലെയിനിങ് സാധ്യത കൂടുന്നു. മാത്രമല്ല, ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും ഹൈഡ്രോപ്ലെയിനിങ്ങിനു കാരണമാകും. ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്. ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ റോഡിൽ നനവും വെള്ളക്കെട്ടും ഉള്ള ഭാഗത്ത് വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ടയറുകളിൽ ശരിയായ മർദ്ദത്തിൽ കാറ്റ് നിറയ്ക്കുകയെന്നതും പ്രധാനമാണ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല:ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.  ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്.  

രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്വർണവില വീണ്ടും 57,000  കടന്നത്. നവംബർ അവസാന വാരം മുതൽ സ്വർണവില ചാഞ്ചാടുന്നുണ്ട്. 56,000 ത്തിലും 57,000 ത്തിലുമായി കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. ഒക്ടോബര് 31 നാണു സ്വർണവില റെക്കോർഡ് നിരക്കായ 59,640  ത്തിലേക്കെത്തിയത്. തുടർന്ന് അമേരിക്കൻ തെരഞ്ഞെടുപ്പ് ഉൾപ്പടെ സ്വർണവിലയിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാക്കി. നവംബർ 26 ന് പവന് 960 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്.  

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7130 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 – സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 – സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ

പുതിയ എംഎൽഎമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

0

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.

തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭ ഹാളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.

പൂജ ബമ്പർ നറുക്കെടുപ്പ് ഇന്ന്

0

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിനർഹനാകുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്.

JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് വിൽപനയ്ക്ക് എത്തിച്ചത്. 300 രൂപ വിലയുള്ള ടിക്കറ്റിലൂടെ 3,34,830 സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് പുറമേ, ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനംലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്) ഭാഗ്യശാലികളെ കാത്തിരിപ്പുണ്ട്. 5000, 1000, 500, 300 രൂപ എന്നിങ്ങനെ സമ്മാനങ്ങളും ലഭിക്കും. ഒക്ടോബർ 9-ന് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് പൂജ ബമ്പർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ കത്തിയമർന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

0

കോഴിക്കോട്:വടകരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്.അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ കാറിൽ നിന്ന് ഉടൻ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറിൽ തീ ആളി പടര്‍ന്നു. തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തിൽ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. 

കൊല്ലത്ത് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പത്മരാജനെതിരെ വധശ്രമകുറ്റവും ചുമത്തും; അറസ്റ്റ് ഇന്ന്

0

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയിൽ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ ഈസ്റ്റ് പൊലീസിന് നൽകിയ മൊഴി. ബേക്കറി നടത്തിപ്പിൽ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകൾ ഉൾപ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

വൈത്തിരിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്

0

കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്ക്. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെ പരുക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികൾക്കും ഡ്രൈവർക്കും ജീവനക്കാരില്‍ ഒരാള്‍ക്കും ആണ് പരിക്ക് ഏറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.