spot_img
Wednesday, July 8, 2026
Home Blog Page 273

വൈത്തിരിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്

0

കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്ക്. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെ പരുക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികൾക്കും ഡ്രൈവർക്കും ജീവനക്കാരില്‍ ഒരാള്‍ക്കും ആണ് പരിക്ക് ഏറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

ടവേര ഓടിച്ചയാൾക്ക് ലൈസൻസ് കിട്ടി 5മാസം മാത്രം, കാർ തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാനായില്ല; എംവിഡി റിപ്പോർട്ട്

0

ആലപ്പുഴ: ആലപ്പുഴ കളർകോടിലുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിൻ്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ യാത്ര ചെയ്തത് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. 

ടവേര വാഹനം ഓടിച്ചയാൾക്ക് ലൈലൻസ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല. വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

അതേസമയം, സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസിന്‍റെ വിശദീകരണം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. 

വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവർ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, വാഹനം നൽകിയത് വാടകയ്ക്കല്ലെന്ന് വാഹന ഉടമ ഷാമിൽ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത

0

ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഈ വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരുക്കുണ്ടെന്ന് മനസിലാക്കിയത്. ഉടനടി ജനറല്‍ സെക്രട്ടറി വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസിലും വിവരമറിയിക്കുകയായിരുന്നു.

അറസ്റ്റിലായ മൂന്ന് ആയമാരും താത്ക്കാലിക ജോലിക്കാരാണെന്നാണ് വിവരം. എങ്കിലും മൂന്നുപേരും ഏറെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്നവരാണ്. ആശ്രയമില്ലാത്ത നൂറിലധികം കുട്ടികള്‍ താമസിക്കുന്ന ശിശുക്ഷേമ സമിതിയില്‍ വച്ചുതന്നെ ഒരു കുഞ്ഞിന് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത് നാടിനെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദീകരണം തേടിയെന്ന് ബാലാവകാശ കമ്മിഷന്‍ മനോജ് കുമാര്‍ കെ വി പറഞ്ഞു. കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്’; സൈബർതട്ടിപ്പിന് ശ്രമം, വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് മന്ത്രി

0

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.  എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.  

പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്ട്സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം.

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്‍റേയും ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

‘അത്യന്തം വേദനാജനകം, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’; ആലപ്പുഴ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം:  ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച്  മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം,  മലപ്പുറം സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.  

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

0

കണ്ണൂർ: കേരളത്തിൽ ഇന്ന് വ്യാപകമായ അതിശക്ത മഴക്ക് ശമനമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇതനുസരിച്ച് കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും അറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്.

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

0

ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് എന്നാണ് സൂചന

കണ്ണൂരില്‍ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

0

കണ്ണൂർ: കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കല്ലേരിമല ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത് വെച്ചാണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചത്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും വയനാടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബസ് ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിൽ നാട്; തെങ്ങ് വീണപ്പോൾ പെട്ടെന്ന് ഓടിമാറാനായില്ല

0

കണ്ണൂര്‍: കണ്ണൂർ കക്കാടപ്പുറം മുട്ടത്ത് 10 വയസ്സുകാരൻ തെങ്ങ് വീണു മരിച്ചതിന്‍റെ ഞെട്ടിലിലാണ് നാട്. സമീറ- മൻസൂർ ദമ്പതികളുടെ മൂന്നാമത്തെ മകൻ നിസാൽ ആണ് ഇന്നലെ മരിച്ചത്. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗബാധിതനായ നിസാലിന് പെട്ടെന്ന് ഓടി മാറാൻ കഴിയാഞ്ഞതാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയത്. കുട്ടികള്‍ പറമ്പിനോട് ചേര്‍ന്നുള്ള വഴിയിലാണ് നിന്നിരുന്നത്. ഇതിന് എതിര്‍വശത്തേക്കാണ് തെങ്ങ് മറിച്ചിട്ടിരുന്നതെന്നും എന്നാൽ ഒരു തെങ്ങ് മാത്രം കുട്ടികള്‍ നിന്ന ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.

അങ്ങോട്ടേയ്ക്കാണ് ഉന്തിയതെങ്കിലും ജെസിബിയുടെ കൈ സ്ലിപ്പായി പിന്നിലേക്ക് തെങ്ങ് വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ച് തെങ്ങ് മറിച്ചിടുന്നത് കാണാൻ കുട്ടികള്‍ ആദ്യം വന്നു നിന്നപ്പോള്‍ എല്ലാവരെയും താൻ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വസ്ത്രം മാറാൻ വീട്ടിൽ പോയ സമയത്ത് കുട്ടികള്‍ വീണ്ടും അവിടെ എത്തുകയായിരുന്നു. അപ്പോള്‍ ജെസിബി ഓപ്പറേറ്റര്‍ അല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. തെങ്ങ് വീഴുന്നത് കണ്ട് മറ്റു കുട്ടികള്‍ ഓടിമാറിയെങ്കിലും നിസാലിന് പെട്ടെന്ന് മാറാനായില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴളും മുട്ടം നിവാസികള്‍. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ദാരുണ അപകടമുണ്ടായത്. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു. ഇത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നിരുന്നത്. വീട് നിര്‍മിക്കുന്നതിനായി പറമ്പിലെ തെങ്ങുകള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടയിൽ ഒരു തെങ്ങ് ദിശ തെറ്റി കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിസാൽ. മൻസൂര്‍-സമീറ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികളും എസ്എംഎ രോഗ ബാധിതരാണെന്നും നിസാൽ ഉള്‍പ്പെടെയുള്ള ഇവരുടെ ചികിത്സക്കായി ചികിത്സ കമ്മിറ്റി ഉള്‍പ്പെടെ രൂപീകരിച്ചിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. നിസാലിന്‍റെ മരണത്തിന്‍റെ ഒരു നാട് മുഴുവൻ കണ്ണീരണിയുകയാണ്

ഫസീല കൊലക്കേസ്: ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ

0

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി പിൻവലിക്കാത്തതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അബ്ദുള്‍ സനൂഫ് പൊലീസിന് മൊഴി നല്‍കി. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങാതായതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അബ്ദുള്‍ സനൂഫിനെ കൊലപാതം നടന്ന ലോ‍ഡ്ജിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട് പറഞ്ഞു. ഫസീല തനിക്കെതിരെ നേരത്തെ ബലാത്സംഗ കേസ് നൽകിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാനാണ് ഫസീലയെ ലോഡ്ജിലെത്തിച്ചത്. എന്നാൽ പരാതി പിൻവലിക്കാൻ യുവതി തയ്യാറായില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മിൽ വഴക്കും വാക്കേറ്റവുമുണ്ടായി. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി അബ്ദുള്‍ സനൂഫ് പൊലീസിന് മൊഴി നല്‍കി. മാസങ്ങള്‍ക്ക് മുമ്പാണ് ഫസീല പ്രതി അബ്ദുള്‍ സനൂഫിനെതിരെ ഒറ്റപ്പാലം പൊലീസില്‍ ബലാല്‍സംഗക്കേസ് നല്‍കികുന്നത്. ഈ കേസില്‍ അബ്ദുള്‍ സനൂഫ് 83 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. ഈ കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് ഫസീലയോട് അബ്ദുള്‍ സനൂഫ് ആവശ്യപ്പെട്ടു. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് ഫസീലയേയും കൂട്ടി അബ്ദുള്‍ സനൂഫ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങാതായതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതിക്കായി മൂന്ന് അന്വേഷണ സംഘമാണ് രൂപീകരിച്ചിരുന്നത്. രണ്ട് സംഘം ബംഗലുരു കേന്ദ്രമായി അന്വേഷണം നടത്തി. അബ്ദുള്‍ സനൂഫ് സ്ഥിരമായി ഉപയോഗിച്ചിരുന്ന നാല് സിംകാര്‍ഡുകളും ഒഴിവാക്കിയായിരുന്നു ഒളിവില്‍ കഴിഞ്ഞത്. എന്നാല്‍ പ്രതി ദക്ഷിണ കന്നഡയിലെ ഒരാളുടെ സിംകാര്‍ ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് ചെന്നൈയിലെ ആവഡിയിലെത്തി പ്രതിയെ കുടുക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.നേരത്തെ സ്വകാര്യ ബസ്സില്‍ ഡ്രൈവറായിരുന്നു അബ്ദുള്‍ സനൂഫ്. ഇങ്ങിനെയാണ് ഫസീലയുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അബ്ദുള്‍ സനൂഫ് ഫസീലയേയും കൂട്ടി എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇരുപത്താറിനാണ് ലോഡ്ഡ് മുറിയില്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് തലേന്നാള്‍ രാത്രി തന്ന അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് മുങ്ങിയിരുന്നു. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയാണ് അറസ്റ്റിലായ അബ്ദുള്‍ സനൂഫ്.