spot_img
Wednesday, July 8, 2026
Home Blog Page 276

പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്നു; നവീകരിച്ച ഫറോക്ക് പുതിയ പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

0

കോഴിക്കോട്ടെ നവീകരിച്ച ഫറൂഖ് പുതിയ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പാലത്തില്‍ സജ്ജീകരിച്ച ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചാണ് മന്ത്രി പാലം നാടിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രിയും നൂറുകണക്കിന് പ്രദേശവാസികളും പാലത്തിലൂടെ നടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംസ്ഥാനത്തെ പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിലൂടെ അവയും വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം പാലങ്ങളുടെ ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

1977ല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഫറോക്ക് പാലത്തിന്റെ അറ്റകുറ്റപണികളൊന്നും നടന്നിരുന്നില്ല. പാലത്തിന്റെ കൈവരികളും ഫുട്പാത്ത് സ്ലാബുകളും തകര്‍ന്ന് നിലയിലായിരുന്ന പാലം, 1.49 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി കൈവരികള്‍ പൊളിച്ച് പുതിയത് ഉയര്‍ത്തി സ്ഥാപിക്കുകയും നടപ്പാത നവീകരിക്കുകയും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, വര്‍ണാഭമായ പെയിന്റിംഗ്, ലാന്റ് സ്‌കെയ്പിംഗ് എന്നീ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ജിപിഎസ് സാങ്കേതിക പ്രശ്നം കൊണ്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം; അന്വേഷണത്തിൽ ഗൂഗിൾ മാപ്പും

0

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് പുഴയിൽവീണ് 3 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഗൂഗിൾ മാപ്പിനെതിരെയും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ​ഗൂ​ഗിൾ മാപ്പ് അധികൃതർ അറിയിച്ചു. ‘അപകടത്തിൽ മരണപ്പെട്ടവരുടെ കുടുബത്തെ ഖേഃദം അറിയിക്കുന്നു. കേസിനെ സഹായിക്കാനായി അധികൃതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍’- ഗൂഗിൾ അധികൃതർ വ്യക്തമാക്കി.

ഈ വര്‍ഷം ആരംഭത്തിലുണ്ടായ പ്രളയത്തിലാണ് പാലം പകുതി തകർന്നത്. എന്നാല്‍ ഈ വിവരം ജിപിഎസ് സംവിധാനത്തില്‍ അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതറിയാതെ ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചു വന്നവർ അപകടത്തിൽപ്പെട്ടു. അതേസമയം, അപായസൂചനകളൊന്നും അധികൃതർ സമീപപ്രദേശത്ത് വെച്ചിരുന്നില്ല. അപകടത്തില്‍ അധികൃതരും കുറ്റക്കാരാണെന്ന് മരിച്ചവരുടെ കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചെത്തിയ മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചത്. മരിച്ച മൂന്നുപേരും സഹോദരങ്ങളായിരുന്നു. പുഴയിലേക്ക് വീണ വാഹനം വെള്ളത്തിലേക്ക് മുങ്ങി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവമുണ്ടായത്.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഗുരുഗ്രാമില്‍നിന്ന് ബറേലിയിലേക്ക് വരികയായിരുന്നു ഇവര്‍. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു ഇവർ യാത്ര ചെയ്തത്. അങ്ങനെയാണ് പണി തീരാത്ത ഫ്ളൈ ഓവറിലേക്ക് വാഹനമോടിച്ചെത്തുന്നതും. പാലത്തിന്റെ അറ്റത്തുനിന്ന് 50 അടി താഴ്ച്ചയിലുള്ള രാംഗംഗ നദിയിലേക്ക് കാര്‍ വീഴുകയായിരുന്നു.

ബീമാപള്ളി ഉറൂസ്​ ഡിസംബർ മൂന്ന്‌ മുതൽ ‌13 വരെ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

0

തിരുവനന്തപുരം:ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന്  ജമാഅത്ത്​ ​ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ മൂന്നിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

ഡിസംബർ മൂന്നിന് രാവിലെ എട്ടിന്​ പ്രാർഥനയും തുടർന്ന്​ നഗരപ്രദക്ഷിണവും നടക്കും.10.30ന്​ സമൂഹപ്രാർഥനക്ക്​ ചീഫ്​ ഇമാം നുജ്​മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന്​ ജമാഅത്ത്​ പ്രസിഡന്റ് എം പി അബ്​ദുൽ അസീസ്​, വൈസ്​ ​പ്രസിഡന്റ്‌​ എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും​ രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും.

എട്ടാം തീയതി വൈകിട്ട്‌ ​ 6.30ന്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്​കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പ​ങ്കെടുക്കും. ഒമ്പതിന്​ വൈകിട്ട്​ 6.30ന്​ പ്രതിഭാ സംഗമം, പത്തിന്​ രാത്രി 11.30ന്​ ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന്​ രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്​ഹ്​ ഖവാലി എന്നിവ ഉണ്ടാകും. ‌സമാപന ദിവസമായ 13ന്​ പുലർച്ചെ ഒന്നിന്​ ​പ്രാർഥനക്ക്​ ബീമാ പള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.1.30ന്​ നഗര ​പ്രദക്ഷിണം. നാലിന്​ കൂട്ട പ്രാർഥനക്ക്​ അബ്​ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ജമാഅ​ത്ത്​ പ്രസിഡന്റ്‌​ എം പി അബ്​ദുൽ അസീസ്​, ജനറൽ സെക്രട്ടറി ബാദുഷ സൈനി, ട്രഷറർ സബൂർഖാൻ, വൈസ്​ പ്രസിഡന്റ്‌ എം​ കെ ബാദുഷ, മുഹമ്മദ്​ ഇബ്രാഹിം, അസീം, ഹിദായത്ത്​ സാദത്ത്​ എന്നിവർ പ​​ങ്കെടുത്തു.

ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. തീർഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ആൽഫ്രഡ് ഒ വിയെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറൂസ്​ ദിനങ്ങളിൽ കെഎസ്​ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക്​ പ്രത്യേക സർവീസ്​  ഏർ​പ്പെടുത്തും​.

തീർഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. പൊലീസ് കൺട്രോൾ റൂം തുറക്കും. വിവിധയിടങ്ങളിൽ സിസി ടിവി ക്യാമറകളും സ്ഥാപിക്കും. ഉത്സവസമയത്ത് പൂർണ സജ്ജീകരണങ്ങളോടുകൂടിയ ഫയർ ആൻഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവിൽ ഡിഫെൻസ് വോളന്റിയർമാരുടെ സേവനവും ഉണ്ടായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം ബീമാപള്ളിയിൽ ക്യാമ്പ് ചെയ്യും. അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ഉറപ്പാക്കും.

മദ്യലഹരിയിൽ ഡ്രൈവിംഗ് വേണ്ട:മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

0

ആറു മാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. അവർത്തിച്ചാൽ രണ്ടു വർഷം തടവോ പതിനയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും

ഡ്രൈവിംഗിൽ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്കാൻ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാർദ്ധത്തിനകം വാഹനത്തിൻറെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യൻറെ റിഫ്ലക്സ് ആക്ഷൻ മൂലമാണ് സംഭവിക്കുന്നത്. എന്നാൽ മദ്യപാനത്തിൽ ഈ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയും റിഫ്ലക്സ് ആക്ഷൻ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യത. മാത്രവുമല്ല റിസ്ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേൾവിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്.

അക്രമാസക്തനായ ഒരാൾ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ ഉണ്ടാകുന്ന അപകട സാധ്യതയേക്കാൾ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡിൽ കൂടി സഞ്ചരിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെയാണ് തടവ്,പിഴ എന്നിവ കൂടാതെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യമാക്കുന്നതടക്കം കർശനമായ ശിക്ഷാവിധികൾ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളതും.

നിരപരാധികളായ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതുകൊണ്ടുതന്നെ ഓരോ പൗരന്റെയും കടമയാണ് ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ റോഡിൽ അനുവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത്.

#mvdkerala#drunkendrive#drunkendriver

‘പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം

0

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

ഗുരുതരമായ ആരോപണമാണ് കുടുംബം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി – തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു.

സിബിഐയെ സമീപിക്കുക മാത്രമേ കുടുംബത്തിന് മാര്‍ഗമുള്ളൂവെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രമേഷ് ചെന്നിത്തല പറഞ്ഞു. കേസില്‍ ഒരുപാട് ദുരൂഹമായ സാഹചര്യമുണ്ടെന്നും അതെല്ലാം പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം. കേരള പൊലീസ് അന്വേഷിച്ചാല്‍ ഒരു കാരണവശാലും സത്യം പുറത്ത് വരില്ല – ചെന്നിത്തല വ്യക്തമാക്കി.

കേരള പൊലീസ് അന്വേഷിച്ചു കഴിഞ്ഞാല്‍ കേസ് എവിടെയുമെത്തില്ലെന്നും അട്ടിമറിക്കപ്പെടുമെന്നും തങ്ങള്‍ നേരത്തെ തന്നെ പറയുന്നതാണെന്ന് കെ കെ രമ എംഎല്‍എ ചൂണ്ടിക്കാട്ടി. എസ്‌ഐടിയെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പോലും കേസ് ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. അതുകൊണ്ട് ഏറ്റവും ഉചിതം സിബിഐ തന്നെയാണ് – കെ കെ രമ വ്യക്തമാക്കി.

അതേസമയം, നവീന്‍ ബാബുവിന്റെ കേസില്‍തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍
അടുത്തമാസം മൂന്നിന് കോടതി വിധി പറയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പി പി ദിവ്യയുടെയും, സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിലെ ആവശ്യം.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തൃപ്തികമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക പ്രതികരിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടുന്നത് ആലോചിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കി.

കോഴിക്കോട് സ്വകാര്യ ലോഡ്‌ജിൽ താമസിക്കാൻ മുറിയെടുത്ത യുവതി മരിച്ച നിലയിൽ

0

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല. 

ഇന്നാണ് മുറിയിൽ ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ സ്ഥലത്തെത്തും.

നിക്ഷേപകരെപറ്റിച്ചു: കാരാട്ട് കുറീസ് മുക്കം ഓഫീസിൽ റെയ്ഡ്

0

മുക്കം:ചിട്ടി, നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. രജിസ്റ്റർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. 
 
രാവിലെ പതിനൊന്നു മണിയോടെയാണ് മുക്കത്തെ ഓഫീസിൽ പൊലീസ് എത്തിയത്. അടച്ചിട്ട നിലയിലായിരുന്നു ഓഫീസ്. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ബ്രാഞ്ച് തുറപ്പിച്ചത്. നിക്ഷേപ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചു. പലതും കസ്റ്റഡിയിലുമെടുത്തു.

ആറ് വർഷത്തോളമായി കാരാട്ട് കുറീസിന്റെ ബ്രാഞ്ച് മുക്കത്ത് പ്രവർത്തിക്കുന്നുണ്ട്. പലർക്കും അടച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടിയില്ല. ചില നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു. ഇതോടെയാണ് ഇരുപതോളം നിക്ഷേപകർ മുക്കം പൊലീസിൽ പരാതിപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം പൂട്ടി പ്രതികൾ മുങ്ങി.  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,
വയനാട് ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. പാലമോട് ഉണ്ണിച്ചന്തം സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷിർ എന്നിവരാണ് കാരാട്ട് കുറീസിൻ്റെ ഉടമകൾ. സംസ്ഥാനത്തിൻ്റെ പലയിടത്തും പരാതികൾ ഉയർന്നതോടെ, പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് തുടങ്ങിയിട്ടുണ്ട്.

തൃശൂർ അപകടം; ഡ്രൈവറും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

0

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. മന:പൂർവമായ നരഹത്യയ്ക്കാണ് ആണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും ആര്‍ ഇളങ്കോ പറഞ്ഞു.

ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.പൊതുവിടങ്ങളിൽ അന്തിയുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തിൽപ്പെട്ട സംഘത്തോട് മാറി താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നാണ് പ്രാഥമിക നിഗമനമെന്നും ആര്‍ ഇളങ്കോ പറഞ്ഞു. ലോറി കിടന്ന സ്ഥലത്തേക്ക് സിറ്റി പോലീസ് കമ്മീഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ലോറി പുറപ്പെട്ടപ്പോൾ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ലോറിയോടിച്ച ക്ലീനർ കണ്ണൂർ സ്വദേശി അലക്സിന് ലൈസൻസില്ല. ഡ്രൈവർ ജോസ് ക്ലീനർ അലക്സിന് വണ്ടി കൈമാറിയത് പൊന്നാനിയിൽ വെച്ചാണ്. അതിനുശേഷമാണ് ഡിവൈഡറും ബാരിക്കേഡും കാണാതെ വാഹനം മുന്നോട്ട് എടുക്കുന്നത്. 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കിടയിലേക്ക് വണ്ടി പാഞ്ഞുകയറിയത്. അടച്ചിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു പറഞ്ഞു.ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ, മുൻ മന്ത്രി വിഎസ് സുനിൽ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. നിർഭാഗ്യകരമായ സംഭവമാണെന്നും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലുള്ള 6 പേരിൽ 2 പേർക്ക് ഗുരുതരമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കമ്മിഷണറും കളക്ടറും റിപ്പോർട്ട്‌ സർക്കാരിന് നൽകി. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു സർക്കാർ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടർ ഇതിന് നേതൃത്വം നൽകും. സംസ്കാരത്തിന് ഉൾപ്പെടെ സഹായങ്ങൾ നൽകും. മരണപ്പെട്ടവർക്ക് ധനസഹായം ഉണ്ടാകും. കൂടുതൽ സഹായങ്ങളും പരിഗണിക്കുമെന്നും കെ രാജൻ പറഞ്ഞു.ഇതിനിടെ, അപകടത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും അടിയന്തര നടപടി സ്വീകരിക്കുവാനും ഗതാഗത കമ്മീഷണര്‍ നാഗരാജുവിന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് 5 പേർ മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്.

സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില കുറഞ്ഞു:നവംബറിലെ വില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണു സ്വർണവില കുറയുന്നത്. പവന് 800  രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57600 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5940 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 
നവംബർ 10 – . വിപണി വില 58,200 രൂപ 
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 
നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 
നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 
നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ 
നവംബർ 16 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 
നവംബർ 18 – . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ
നവംബർ 19 – ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ
നവംബർ 20 – ഒരു പവൻ സ്വർണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ
നവംബർ 21 – ഒരു പവൻ സ്വർണത്തിന് 240  രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ
നവംബർ 22 – ഒരു പവൻ സ്വർണത്തിന് 640  രൂപ വര്‍ധിച്ചു വിപണി വില 57,800 രൂപ
നവംബർ 23 – ഒരു പവൻ സ്വർണത്തിന് 600  രൂപ വര്‍ധിച്ചു വിപണി വില 58,400 രൂപ
നവംബർ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല വിപണി വില 58,400 രൂപ
നവംബർ 25 – സ്വർണത്തിന്റെ വില 800 രൂപ കുറഞ്ഞു വിപണി വില 57,600 രൂപ

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

0

കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കാതെ കാഴ്ചക്കാരായെന്നും സഹകരണവകുപ്പ് ജീവനക്കാര്‍ അട്ടിമറിക്ക് കൂട്ടുനിന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.