spot_img
Wednesday, July 8, 2026
Home Blog Page 294

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ:ദേശീയ ഹരിത ട്രിബ്യൂണൽ

0

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണു നിർദേശം. ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.

24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

0

പാലക്കാട്: വടക്കാഞ്ചേരിയിൽ 24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. 24 ന്യൂസിൻ്റെ കാർ മുമ്പും അപകടത്തിൽ പെട്ടിട്ടുണ്ട് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി മരണപ്പെട്ടിരുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. കാറിന്‍റെ മുൻഭാഗം പാടെ തകർന്നു.

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും കഴിക്കേണ്ട പഴങ്ങള്‍

0

വയറ്റില്‍ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് വളരെ അനാരോഗ്യകരമാണ്. ഇതിനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം

1. ആപ്പിൾ ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നത് വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി വണ്ണം നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും.

2. ഓറഞ്ച് ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിന്‍റെ കലോറിയും കുറവാണ്.

3. കിവി വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ കിവി ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

4. പേരയ്ക്ക ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്.

5. മാതളം കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

6. തണ്ണിമത്തന്‍ തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

പെട്രോൾ പമ്പ് തുടങ്ങാൻ പ്ലാനുണ്ടോ? ഈ കടമ്പകൾ കടക്കണം

0

ഇന്ധന ചില്ലറ വിൽപ്പന മേഖലയിലെ ഒരു മികച്ച സംരംഭമാണ് പെട്രോൾ പമ്പുകൾ ഇക്കാലത്ത്. ലാഭകരമായ അവസരങ്ങൾ തേടുന്നവർക്ക് ഇത് അനുയോജ്യമായ ഒന്നാണ്. ഇന്ത്യയിൽ ഒരു പെട്രോൾ പമ്പ് ആരംഭിക്കുന്നത് നിരവധി ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു.  കൂടാതെ വിവിധ അംഗീകാരങ്ങൾ ആവശ്യമാണ്. ഈ പ്രക്രിയയുടെ ഒരു പൊതു രൂപരേഖ ഇതാ:

ഗവേഷണവും ആസൂത്രണവും
ആദ്യം മാർക്കറ്റ് ഗവേഷണം ചെയ്യുക. പമ്പ് തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് ഇന്ധനത്തിൻ്റെ ആവശ്യകത വിശകലനം ചെയ്യുക. സ്ഥലം, നിക്ഷേപം, പ്രവർത്തനങ്ങൾ, വിപണനം എന്നിവ ഉൾക്കൊള്ളുന്ന ഒരു വിശദമായ ബിസിനസ് പ്ലാൻ വികസിപ്പിക്കുക.

സുരക്ഷിതമായ ഭൂമി കണ്ടെത്തുക
പ്രാദേശിക ഗവൺമെൻ്റിൻ്റെയും ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെയും (OMC) നിയന്ത്രണങ്ങൾ പാലിക്കുന്ന അനുയോജ്യമായ ഒരു ഭൂമി കണ്ടെത്തുക. ഭൂമി ഏകദേശം 800-1,200 ചതുരശ്ര മീറ്റർ ആയിരിക്കണം. ട്രാഫിക്, പ്രവേശനക്ഷമത, സോണിംഗ് നിയന്ത്രണങ്ങൾ എന്നിവ അടിസ്ഥാനമാക്കി അനുയോജ്യമായ ഒരു സ്ഥലമാകും ഉചിതം. ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യാം. അത് എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ലൈസൻസുകളും അനുമതികളും നേടുക
പ്രാദേശിക സർക്കാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്നിവയിൽ നിന്ന് ആവശ്യമായ ലൈസൻസുകളും അനുമതികളും നേടുക. നിങ്ങൾക്ക് മുനിസിപ്പൽ അല്ലെങ്കിൽ പ്ലാനിംഗ് അതോറിറ്റിയിൽ നിന്നുള്ള നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) ആവശ്യമായി വന്നേക്കാം

ആവശ്യമായ അനുമതികൾ
ഇന്ധന ചില്ലറ വിൽപ്പന ലൈസൻസ് : പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൽ നിന്ന് ഇന്ധന റീട്ടെയിൽ ലൈസൻസിന് അപേക്ഷിക്കുക.
എൻഒസി : അഗ്നിശമന, സുരക്ഷാ വകുപ്പുകൾ ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടുക.
പരിസ്ഥിതി ക്ലിയറൻസ് : ആവശ്യമെങ്കിൽ സുരക്ഷിതമായ പാരിസ്ഥിതിക അനുമതികളും വേണ്ടിവന്നേക്കാം.

ഒരു ഓയിൽ കമ്പനിയുമായുള്ള പങ്കാളിത്തം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പോലുള്ള ഒരു എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുക. ഈ കമ്പനികളുടെ ബ്രാൻഡ് പ്രശസ്‍തി, നെറ്റ്‌വർക്ക്, പിന്തുണ, കമ്മീഷൻ ഘടന എന്നിവ പരിഗണിക്കുക

സാമ്പത്തിക നിക്ഷേപം
ആവശ്യമായ മൂലധനം ക്രമീകരിക്കുക, അത് വ്യക്തിഗത സമ്പാദ്യങ്ങൾ, വായ്പകൾ, അല്ലെങ്കിൽ നിക്ഷേപകർ എന്നിവയിലൂടെ ആകാം. ലൈസൻസിംഗ് പ്രക്രിയയുടെ ഭാഗമായി ചില എണ്ണ കമ്പനികൾക്ക് ബാങ്ക് ഗ്യാരണ്ടി ആവശ്യമായി വന്നേക്കാം.{forwardnews.in} പങ്കാളിത്തത്തിൻ്റെ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ഒരു ഫ്രാഞ്ചൈസി കരാറിൽ ഏർപ്പെടുക.

അപേക്ഷ
അപേക്ഷാ നടപടിക്രമങ്ങൾക്ക് അനുസൃതമായി എണ്ണക്കമ്പനികളിൽ പെട്രോൾ പമ്പിനായി അപേക്ഷിക്കുക. നിങ്ങൾ ഒരു അപേക്ഷാ ഫോം, യോഗ്യതയുടെ തെളിവ്, ഭൂമിയുടെ ഉടമസ്ഥാവകാശം/പാട്ടം രേഖകൾ, സാമ്പത്തിക പ്രസ്‍താവനകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾ അപേക്ഷാ ഫീസും നൽകേണ്ടി വന്നേക്കാം. 

അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക
ഇന്ധന സംഭരണ ​​ടാങ്കുകൾ, ഡിസ്പെൻസറുകൾ, സുരക്ഷാ നടപടികൾ, സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക. 

ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുക
പമ്പുകൾ, മീറ്ററുകൾ, ഡിസ്പ്ലേ ബാനറുകൾ എന്നിവ പോലെയുള്ള സാക്ഷ്യപ്പെടുത്തിയ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുക. 

പരിശോധനയ്ക്ക് വിധേയമാക്കുക
എണ്ണക്കമ്പനികളുടെയും മറ്റ് അധികാരികളുടെയും അന്തിമ പരിശോധനയ്ക്ക് മേൽപ്പറഞ്ഞവ വിധേയമാക്കുക. അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാം. 

പരിപാലിക്കുക
സുരക്ഷിതവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിലും ഉപകരണങ്ങളിലും പതിവ് അറ്റകുറ്റപ്പണികൾ നടത്തുക

പെട്രോൾ പമ്പ് ലൈസൻസിനുള്ള യോഗ്യതാ മാനദണ്ഡം
പെട്രോൾ പമ്പ് ബിസിനസ് പ്ലാനിനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ ഇതാ:

കുറഞ്ഞത് 21 വർഷവും പരമാവധി 55 വർഷവും
ഇന്ത്യൻ പൗരന്മാർ: എൻആർഐകൾ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങണം.
ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പത്താം ക്ലാസ് മാർക്ക് ഷീറ്റ്.
പൊതുവിഭാഗം: 12-ാം ക്ലാസ്; SC/ST/OBC – കുറഞ്ഞത് 10-ാം ക്ലാസ് പാസ്സ്. അർബൻ ഏരിയ ഡീലർഷിപ്പുകൾക്ക് ബിരുദം ആവശ്യമാണ്.
CC2 വിഭാഗത്തിന് കീഴിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് മിനിമം വിദ്യാഭ്യാസ മാനദണ്ഡമില്ല.{forwardnews.in}
കുറഞ്ഞ നിക്ഷേപം: ഗ്രാമപ്രദേശങ്ങൾക്ക് (സ്വയം ഉടമസ്ഥതയിലുള്ള ഭൂമി) 12–15 ലക്ഷം രൂപ.
പരമാവധി നിക്ഷേപം: നഗരപ്രദേശങ്ങൾക്ക് (സ്വയം ഉടമസ്ഥതയിലുള്ള ഭൂമി) 20–25 ലക്ഷം രൂപ.
ബിസിനസ് ഏരിയകൾ/ലൊക്കേഷനുകൾ കരിമ്പട്ടികയിലോ ഒഴിവാക്കിയ സോണുകളിലോ ആയിരിക്കരുത്.

നടപടി ക്രമങ്ങൾ ചുരുക്കത്തിൽ
പമ്പ് തുടങ്ങാന്‍ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കുന്നത്. അതില്‍ സര്‍വേ നമ്പര്‍, വില്ലേജ്, പ്ലാന്‍ അടക്കം ഉണ്ടാകും. ആരാണ് ഡീലര്‍ എന്നത് ലെറ്റര്‍ ഓഫ് ഇന്‍ഡന്‍ഡില്‍ രേഖപ്പെടുത്തണം. കളക്ടറുടെ നിര്‍ദേശപ്രകാരം എഡിഎം. ആണ് ഫയല്‍ കൈകാര്യം ചെയ്യുക. എതിര്‍പ്പില്ലാരേഖ തയ്യാറാക്കുന്നതിന് ആറ് വകുപ്പുകളില്‍നിന്ന് എഡിഎം റിപ്പോര്‍ട്ട് തേടും. ജില്ലാ പോലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍.ഡി.ഒ./സബ് കളക്ടര്‍, തദ്ദേശസ്ഥാപനം, ഫയർഫോഴ്സ്,  പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവർക്ക് അയച്ച് റിപ്പോര്‍ട്ട് ശേഖരിക്കും.{forwardnews.in} പരാതിയോ പ്രശ്നമോ വന്നാല്‍ മലിനീകരണനിയന്ത്രണ ബോര്‍ഡും ഇടപെടും. എല്ലാ വകുപ്പുകളും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിയമം. അതിനുശേഷം കളക്ടര്‍/എ.ഡി.എം. നേരിട്ട് സ്ഥലപരിശോധന നടത്തും. എല്ലാം കൃത്യമാണെങ്കില്‍ എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) നല്‍കും. അപേക്ഷ നിരസിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണെന്ന് തെളിവെടുപ്പുവെച്ച് അറിയിക്കും. എന്‍.ഒ.സി. അടക്കം പരിശോധിച്ച് ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവാണ് പ്രവര്‍ത്തനാനുമതി നല്‍കുക.

നിശ്ചിത പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിന് ആദ്യം സര്‍വേ നടത്തും. നിശ്ചിത ദൂരപരിധിയില്‍ വേറെ പമ്പുകള്‍ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക്, നിശ്ചിതപരിധിയില്‍ വീടുകള്‍ ഉണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സര്‍വേയിൽ പരിശോധിക്കും. അതിനുശേഷം പമ്പുകള്‍ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യപത്രം ക്ഷണിക്കും. പിന്നീട് ഡീലര്‍ഷിപ്പിനായും താത്പര്യപത്രം നല്‍കും. ഡീലര്‍ഷിപ്പ് തുടങ്ങാന്‍ അനുമതി നല്‍കിക്കഴിഞ്ഞാല്‍, കമ്പനി എതിര്‍പ്പില്ലാരേഖ(എന്‍.ഒ.സി.)ക്കായി ബന്ധപ്പെട്ട കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി വേഗത്തിലാക്കാന്‍ പലപ്പോഴും ഡീലര്‍മാരാണ് ശ്രമിക്കുക. എന്‍ഒസി ലഭിച്ചശേഷമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ഉൾപ്പെടെയുള്ള അനുമതികള്‍ ലഭിക്കുക. 

ശ്രദ്ധിക്കുക, നിങ്ങളുടെ വിജയത്തിൻ്റെ ഒരു പ്രധാന ഭാഗം ഗണ്യമായ സാമ്പത്തിക നിക്ഷേപം, നിയന്ത്രണ ആവശ്യകതകൾ പാലിക്കൽ, വ്യവസായത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പെട്രോൾ പമ്പ് ബിസിനസിന് ഇറങ്ങും മുമ്പ് വ്യവസായ വിദഗ്ധരുമായോ ഈ മേഖലയിലെ പ്രൊഫഷണലുകളുമായോ കൂടിയാലോചിക്കുന്നത് നിങ്ങൾക്ക് അനുയോജ്യമായ വിലയേറിയ ഉൾക്കാഴ്ചകൾ നൽകാൻ സഹായിക്കും. 

കടപ്പാട് : ഏഷ്യാനെറ്റ് ഓൺലൈൻ

‘സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങൾ, ഖേദമുണ്ട്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

0

പത്തനംതിട്ട: കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കലക്ടർ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറഞ്ഞു

കലക്ടർക്കെതിരെ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിരമിക്കൽ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. പക്ഷേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടറേറ്റിലെ ജീവനക്കാർക്കും കലക്ടറോട് അമർഷം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയത്

കലക്ടറുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കലക്ടർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിന്റെ പരാതിയിൽ ദിവ്യയ്ക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കല്കടർക്കെതിരെ ഇതുവരെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം

0

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കായികമേളയ്ക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ വാടക ബസ് വേണം 

0

കോഴിക്കോട്:തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിപിഇ ക്യാമ്പസില്‍ ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ നടത്തുന്ന ‘കളിക്കളം’ കായികമേളയില്‍ വിദ്യാർത്ഥികളെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും വാടകയ്ക്ക് ബസ് ആവശ്യമുണ്ട്. 

പ്രീമെട്രിക് ഹോസ്റ്റലുകളിലെ 41 അന്തേവാസികളെയും 5 ജീവനക്കാരെയും 27 ന് രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നിന്നും കയറ്റി തിരുവനന്തപുരത്ത് എത്തിക്കുകയും, തുടര്‍ന്ന് പരിപാടികള്‍ പൂര്‍ത്തിയായശേഷം 30 ന് തിരുവനന്തപുരത്തു നിന്നും കുട്ടികളെയും ജീവനക്കാരെയും തിരികെ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ എത്തിക്കുകയുമാണ് വേണ്ടത്. ഇതിന് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ബസ്സ് (46 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്) വാടകക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.   

ക്വട്ടേഷന്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ വാഹന ഉടമ ഓഫീസില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ചു കോഴിക്കോടു നിന്നും തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്നു തിരിച്ചും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കണം.   ആവശ്യമെങ്കില്‍ കുട്ടികളെയും ജീവനക്കാരെയും എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ നിന്നും വൈകീട്ട് താമസ സ്ഥലത്തേക്കും രാവിലെ തിരികെ സ്റ്റേഡിയത്തിലേക്കും എത്തിക്കണം.  ക്വട്ടേഷനില്‍ വാഹനത്തിന്റെ മിനിമം നിരക്കും കിലോമീറ്ററും പിന്നീടുള്ള ഓരോ കിലോമീറ്ററിനു ഈടാക്കുന്ന നിരക്കും കാണിക്കണം.   വാഹനം നല്ല കണ്ടീഷന്‍ ഉള്ളതും ആര്‍ടിഒ നിഷ്‌കര്‍ഷിക്കുന്ന വിധം നിയമാനുസൃതമുള്ള എല്ലാ രേഖകളും ഉള്ളതുമായിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 23 ഉച്ച 2.30. അന്ന് വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ ലഭിക്കേണ്ട വിലാസം: ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസ്,

പ്രിയങ്കയെ നേരിടാൻ വയനാട്ടിൽ സത്യൻ മൊകേരി; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ

0

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സിപിഐ സ്ഥാനാർത്ഥി. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്. ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. ഇതിന് മുൻപ് 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്.

സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.വയനാട് മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന നാല് ജില്ലാ ഘടകങ്ങളും നൽകിയ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവിലെ ചർച്ച. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, AlYF നേതാവ് ടി ടി ജിസ്മോൻ, മഹിളാ ഫെഡറേഷൻ നേതാക്കളായ പി. വസന്തം, ഇ.എസ് ബിജിമോൾ എന്നീ പേരുകളാണ് ജില്ലകളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിൽ സുപരിചതൻ , രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ അനുയോജ്യൻ എന്നീ ഘടകങ്ങൾ പരിഗണിച്ച് സത്യൻ മൊകേരിയെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.

വയനാട്ടിലെ ജനങ്ങൾ തീർച്ചയായും എൽഡിഎഫിനോട് സഹകരിക്കുമെന്ന് സത്യൻ മൊകേരി ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത് . മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്. വയനാട്ടിലെ ഭൂരിപക്ഷം ആളുകളും പാവപ്പെട്ട കർഷകരും തൊഴിലാളികളുമാണ്. അവരുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എൽഡിഎഫാണ്. ആ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ ഉതകുന്നയാൾ എന്ന നിലയിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എതിർ സ്ഥാനാർത്ഥി പ്രിയങ്ക ആയതിനാൽ പ്രതിബന്ധമായി കാണുന്നില്ലെന്നും ഇന്ദിരാഗാന്ധി വരെ തിരഞ്ഞെടുപ്പിൽ പരാജയപെട്ടിട്ടുണ്ടെന്നും സത്യൻ മൊകേരി പ്രതികരിച്ചു.

നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

0

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

നവീന്‍റെ മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയും എംഎൽഎയും, അവസാന നോക്കിനായി ജനസാഗരം; കണ്ണീരോടെ യാത്രയപ്പ്

0

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ സംസ്കാര ചടങ്ങിൽ വികാര നിർഭരമായ കാഴ്ച്ചകൾ. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരായ വീണ ജോർജും കെ രാജനും നവീൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. രാവിലെ മുതൽ കെ രാജൻ വീട്ടിലുണ്ടായിരുന്നു. നാലു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ നവീൻ ബാബുവിനെ ചിതയിലേക്കെടുത്തത് മന്ത്രി അടക്കമുള്ളവരാണ്. മൃതദേഹത്തിൻ്റെ ഓരോ അറ്റത്തും മന്ത്രി രാജനും ജെനീഷ് കുമാർ എംഎൽഎയും മറ്റു ജനപ്രതിനിധികളും പിടിച്ചിരുന്നു. നേരത്തെ, സഹോദരൻ്റെ മക്കൾ സംസ്കാര ചടങ്ങുകൾ ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിക്കുകയായിരുന്നു.

വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലേക്കും എത്തിയിരുന്നു.