spot_img
Thursday, July 9, 2026
Home Blog Page 307

കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

1st Price – Rs. 80,00,000/- KL 644906 (WAYANADU)

Consolation Prize – Rs. 8,000/-

KA 644906  KB 644906

KC 644906  KD 644906

KE 644906  KF 644906

KG 644906  KH 644906

KJ 644906  KK 644906  KM 644906

2nd Price – Rs. 5,00,000/- KM 349817 (ALAPPUZHA)

3rd Price – Rs. 1,00,000/-

KA 196780

KB 222718

KC 787406

KD 536745

KE 974741

KF 321061

KG 300413

KH 351616

KJ 971936

KK 300241

KL 838137

KM 804971

4th Price – Rs. 5,000/-

0442  1711  1978  3142  3708  4217  4738  5658  5717  5744  6215  6310  6496  7274  7349  8669  9080  9511

5th Price – Rs. 2,000/-

1390  3077  3992  5746  6073  7481  7845  7950  8219  8546

6th Price – Rs. 1,000/-

0041  0497  0674  2043  2300  2367  2431  2962  4042  5475  6671  7090  7836  9201

7th Price – Rs. 500/-

0012  0095  0212  0372  0419  0791  0955  0989  1019  1259  1353  1387  1397  1692  1739  1851  2059  2163  2212  2333  2340  2395  2581  2763  2901  2927  3099  3124  3135  3334  3693  3738  3740  3774  3875  3913  4005  4015  4107  4279  4446  4541  4732  4982  5118  5352  5470  5473  5497  5516  5539  5595  5725  5742  5908  6058  6195  6524  6599  6839  6994  7072  7175  7378  7379  7648  7816  7901  8458  8682  8894  8971  8981  9100  9412  9439  9520  9617  9800  9994

8th Price – Rs. 100/-

0008  0010  0025  0044  0827  0951  0998  1005  1037  1088  1132  1366  1522  1537  1592  1614  1623  1645  1938  2147  2254  2320  2322  2400  2414  2488  2600  2659  2663  2816  2828  2869  2914  2922  2985  3004  3043  3051  3171  3309  3394  3397  3563  3579  3621  3646  3839  3867  3868  4035  4142  4149  4509  4533  4538  4545  4640  4834  4864  4868  5015  5364  5420  5502  5564  5720  5806  5845  6103  6164  6166  6205  6214  6231  6268  6309  6343  6406  6423  6442  6486  6500  6521  6582  6630  6842  6873  7006  7105  7186  7205  7394  7433  7435  7440  7548  7558  7641  7842  7862  7911  7936  7965  8036  8050  8222  8283  8317  8423  8463  8514  8627  8807  8964  9010  9059  9079  9375  9389  9477  9628  9732  9957  9986

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്:ജാഗ്രത പാലിക്കണം പൊലിസ്.

0

മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാനും അവർ നിർദ്ദേശിക്കുന്നു.

ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.

കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗം. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യൂ ആർ കോഡ്, ഓ ടി പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ” എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം.

ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

0

 ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍  പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.  

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്. 

‘ദുഷ്പ്രചരണങ്ങൾ എല്ലാ സീമകളും കടന്നു; കേരളം ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു’; മുഖ്യമന്ത്രി

0

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ചതിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദൃശ്യ- പത്ര മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വായിച്ചു.

സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്നാലെ രംഗത്ത് എത്തി. കേരളത്തിനെതിരായ ദുഷ്പ്രചരണങ്ങൾ എല്ലാ സീമകളും കടന്ന് കുതിച്ചുയർന്നു. കാര്യങ്ങൾ വിശദീകരിച്ച് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറഞ്ഞ കള്ളത്തിന് പിന്നിൽ ഇഴയാനെ ആ സത്യത്തിന് കഴിഞ്ഞുള്ളൂ. കേരളീയർ ഉൾപ്പെടെ ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ വാർത്തകളുടെ വലിയ പ്രശ്നം നുണകൾ അല്ലെന്നും അതിന് പിന്നിലുള്ള അജണ്ടകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സഹായം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ദുഷ്ട ലക്ഷ്യം ഇതിന് പിന്നിലുണ്ട്. എല്ലാ പിന്തുണയും ഉണ്ടായിരുന്നു. ആ പിന്തുണയൂം സഹായവും തടയുകയാണ് വ്യാജ വർത്തകളുടെ അജണ്ട. സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുത്തു എന്ന് പറഞ്ഞ് തിരുത്തി. അത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ കണക്കുകൾ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്തകൾ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ്. ഈ ത്വരയിൽ ചതിച്ചത് ദുരന്തത്തിനെതിരയായ മനുഷ്യരെയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, അതിനു പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ്. അങ്ങനെ തയ്യാറാക്കിയ വിവരങ്ങളാണ് കള്ളക്കണക്ക് എന്ന് പറഞ്ഞു ആക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യഥാർത്ഥ നഷ്ടം 1200 കോടി രൂപയിൽ കൂടുതലാണെന്ന് കണക്കാക്കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാടിനെ പുനർനിർമിക്കാൾ 2000 കോടിയിലധികം വേണ്ടിവരും. അപ്പോഴാണ് 216 കോടി രൂപ ആവശ്യപ്പെട്ടതിനെ വളച്ചൊടിച്ചത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു രൂപ പോലും ചെലവഴിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.ഡി.ആർ.എഫിൻ്റെ വളരെ ഇടുങ്ങിയ മാനദണ്ഡങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഉയിര്‍പ്പിന്‍റെ മുഖമായി ശ്രുതി ആശുപത്രി വിട്ടു

0

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ കുടുംബത്തെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്നലെ ആശുപത്രിവിട്ടു. വൈകുന്നേരം അഞ്ചോടെയാണ് ശ്രുതി ആശുപത്രിയില്‍നിന്ന് മടങ്ങിയത്. ടി. സിദ്ദീഖ് എം.എല്‍.എ ആശുപത്രിയിലെത്തിയിരുന്നു. ശ്രുതിക്ക് ജോലി ചെയ്യാൻ നാളെ തന്നെ ലാപ്ടോപ് എത്തിച്ചുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

എമിലിയിലെ അച്ഛന്‍റെ സഹോദരന്‍റെ വീട്ടിലേക്കാണ് ശ്രുതി ഇപ്പോള്‍ പോയിരിക്കുന്നത്. ഇരുകാലിലും ഒടിവും ചതവുമുണ്ടായിരുന്ന ശ്രുതിക്ക് ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.__കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ചൂരല്‍മലയിലെ സ്കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. വയനാട് ഉരുള്‍ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. പിന്നീട് താങ്ങായി കൂടെ നിന്ന പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.

ഈ മാസം പത്തിന് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസില്‍ ഇടിച്ചായിരുന്നു അപകടം. സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു ശ്രുതിയും ജെൻസണും. ഡിസംബറിൽ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെയാണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്.ഇന്നലെ പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്ന് ശ്രുതിയുടെ അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ ശ്മശാനത്തില്‍ ദഹിപ്പിച്ചിരുന്നു. ഇതിനായി ആശുപത്രിയില്‍നിന്ന് ആംബുലൻസില്‍ ശ്രുതിയെ ശ്മശാന പരിസരത്തേക്കു കൊണ്ടുവന്നിരുന്നു.

കവിയൂർ പൊന്നമ്മയ്ക്ക് വിട ചൊല്ലാൻ നാട്

0

മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് (80) ഇന്നു നാട് വിടനൽകും. രാവിലെ 9 മുതൽ 12 വരെ കളമശേരി ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് 4 ന് ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിൽ സംസ്കാരം. രോഗ ബാധിതയായിരുന്ന കവിയൂർ പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു

കവിയൂർ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേർ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ദിലീപ്, നടിമാരായ മഞ്ജു പിള്ള, ജോമോൾ, സരയൂ, സംവിധായകരായ സിബിമലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ, നടൻ ചേർത്തല ജയൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.കരുമാലൂരിൽ പെരിയാറിന്റെ തീരത്തെ ‘ശ്രീപീഠം’ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നര പതിറ്റാണ്ടു കാലത്തെ ചെന്നൈ ജീവിതത്തിനു ശേഷം ശാന്തമായി ജീവിക്കാനാണു കവിയൂർ പൊന്നമ്മ കരുമാലൂരിൽ പെരിയാറിന്റെ തീരത്തു വീടു നിർമിച്ചത്. പ്രളയസമയത്തു കുറച്ചു ദിവസം മാറി നിന്നതൊഴിച്ചാൽ വിശ്രമജീവിതം പൂർണമായി കരുമാലൂർ പുറപ്പിള്ളിക്കാവിലെ വീട്ടിലായിരുന്നു. കിഴക്കേ കടുങ്ങല്ലൂരിൽ താമസിക്കുന്ന ഇളയ സഹോദരനും കുടുംബവുമാണു വയ്യാതെ വന്ന സമയത്തെല്ലാം ശുശ്രൂഷിച്ചിരുന്നത്

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്

0

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യത്തിന് കർശന ഉപാധികൾ. എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുളളൂവെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിച്ചതോടെ പൾസർ സുനിക്ക് വൈകുന്നേരത്തോടെ പുറത്തിറങ്ങാനായേക്കും. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും സുനി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ് സുനി.

നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ് ആരാണെന്നടക്കം ഒരു ഘട്ടത്തിൽ സിംഗിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ദിലീപിന്റെ അറസ്റ്റുണ്ടായി. നവംബറിൽ അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചതോടെ സംസ്ഥാനം ഇത് വരെ കാണാത്ത അസാധാരണമായ സങ്കീർണതകളിലേക്ക് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടു. നടിയെ ആക്രമിച്ച മെമ്മറി കാർഡിന്‍റെ പകർപ്പടക്കം ആവശ്യപ്പെട്ട് 2019 മെയ് മാസത്തിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതോടെ വിചാരണ മാസങ്ങൾ മരവിച്ചു. അന്ന് മുതൽ ഇന്ന് വരെ വിവിധ കോടതികളിലായി ദിലീപ് നൽകിയ 57ഹർജികൾ വിചാരണയെ സാരമായി ബാധിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിൽ 25 ഹർജികൾ കോടതി അനുവദിച്ചു.11ഹർജികൾ തള്ളി. ഈ ഹർജികളിലെ കോടതി തീരുമാനത്തിലുണ്ടായ കാലതാമസത്തിനിടെ 2020 നവംബറിൽ വനിത ജഡ്ജിക്കെതിരെ നടിയും സർക്കാരും ഹൈക്കോടതിയിലെത്തി.

കോടതിയിൽ ഹാജരായ പല സാക്ഷികളും കൂറുമാറി.എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ പല ദിവസങ്ങളിലായി 113 ദിവസമാണ് ദിലീപിന്റെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതി മുറിക്കുള്ള വിചാരണ ഇനിയും എത്രമാസം നീളുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് കേസിലെ മുഖ്യപ്രതിക്ക് ജാമ്യം കിട്ടുന്നത്.

തട്ടുകടയിലെ ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; കട അടപ്പിച്ച് ആരോഗ്യ വിഭാഗം

0

കോഴിക്കോട്: തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ 9 വയസുകാരി ഉപ്പിലിട്ട മാങ്ങാ കഴിച്ചത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് പിന്നാലെയാണ് എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് അഷ്റഫിന്‍റെ മകള്‍ ഫാത്തിമക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചുണ്ടിന്‍റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛര്‍ദിയും തുടങ്ങി. കുട്ടി അവശ നിലയിലായതോടെ എളേറ്റില്‍ വട്ടോളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുഹമ്മദ് അഷ്റഫ്നൽകിയ പരാതിയുടെഅടിസ്ഥാനത്തിൽകോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി തുടങ്ങി. തട്ടുകടതാത്കാലികമായി അടപ്പിച്ചു.ഇവിടത്തെ ഭക്ഷണ സാമ്പിളുകൾശേഖരിച്ച് പരിശോധനക്ക്അയച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കൾഉപ്പിലിടാൻ ഉപയോഗിച്ചലായനിയിലെ ഗാഢത കൂടിയതോമായം ചേർന്നതോ ആകാംആരോഗ്യ പ്രശ്നത്തിന്കാരണമായതെന്ന്കോർപ്പറേഷൻ അധികൃതർപറഞ്ഞു. ലൈസൻസ് എടുത്തആളിന് പകരം ഇതര സംസ്ഥാനതൊഴിലാളികളാണ് തട്ടുകടനടത്തിയിരുന്നതെന്ന്കോർപ്പറേഷൻ അന്വേഷണത്തിൽവ്യക്തമായിട്ടുണ്ട്. ഇത് നിയമവിരുദ്ധമായതിനാൽ തുടർനടപടി സ്വീകരിക്കുമെന്നുംകോർപ്പറേഷൻ അറിയിച്ചു.

എംപോക്സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുഎഇയിൽ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ജാഗ്രത പാലക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരുന്നു. 2022ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

എന്താണ് എംപോക്സ്?

ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

രോഗ പകർച്ച

കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.

മഞ്ഞപ്പിത്തം വ്യാപിക്കുന്നു; അറിയാം മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍

0

കോഴിക്കോട് : ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പേർക്ക് മഞ്ഞപ്പിത്തം രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ മഞ്ഞപ്പിത്തത്തിന് കാരണമാകും. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് വൈറസുകള്‍ ശരീരത്തിലെത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം.

മഞ്ഞപ്പിത്തത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍: പനി,കണ്ണും ചര്‍മ്മവും നഖങ്ങളും മഞ്ഞനിറത്തിലാകുക, മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസം, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ദഹനക്കേട്, വയറുവേദന, ഭാരം കുറയുക, പേശികളില്‍ വേദന, കടുത്ത ക്ഷീണം,എന്നിവയാണ്

മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വ്യക്തി ശുചിത്വം പ്രധാനമാണ്.പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.കുത്തിവയ്പ്പുകൾക്കായി പുതിയ, അണുവിമുക്തമായ സൂചികൾ ഉപയോഗിക്കു‍ക.