spot_img
Thursday, July 9, 2026
Home Blog Page 313

പൊന്നാനിയിൽ വീടിന് തീപിടിച്ചു; 5 പേർക്ക് പൊള്ളലേറ്റു, മൂന്നു പേരുടെ നില ഗുരുതരം

0

പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിനുള്ളിൽ തീപിടിച്ച് അപകടം. അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരം. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിനു സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.

മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. ‌വിദഗ്ധ ചികിത്സക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

‘ആരോപണങ്ങൾ അസത്യം’; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളി

0

ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോതമംഗലം ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. എറണാകുളം റൂറൽ എസ് പിക്കാണ് യുവതി പരാതി നൽകിയത്. ശ്രേയയുടെ സാനിധ്യത്തിൽ മറ്റ് അഞ്ച് പ്രതികൾ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി എസ് ഐ ടിക്ക് മൊഴി നൽകിയത്. ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ ടിക്ക് കൈമാറിയിട്ടുണ്ട്. ബലാത്സംഗം (376), സ്ത്രീത്വത്തെ അപമാനിച്ചു (354), 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇനി എസ് ഐ ടിയാകും അന്വേഷണം നടത്തുക.

നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ്; വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് പരാതി

0

നടൻ നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതിയുടെയും കേസിന്‍റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ തന്നെ പീഡിപ്പിച്ചെന്ന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോതമംഗലം ഊന്നുകൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. എറണാകുളം റൂറൽ എസ് പിക്കാണ് യുവതി പരാതി നൽകിയത്. ശ്രേയയുടെ സാനിധ്യത്തിൽ മറ്റ് അഞ്ച് പ്രതികൾ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി എസ് ഐ ടിക്ക് മൊഴി നൽകിയത്. ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ ടിക്ക് കൈമാറിയിട്ടുണ്ട്. ബലാത്സംഗം (376), സ്ത്രീത്വത്തെ അപമാനിച്ചു (354) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇനി എസ് ഐ ടിയാകും അന്വേഷണം നടത്തുക.

അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും

0

അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.

രജിസ്ട്രേഷന്‍റെ ഉത്തരവാദിത്വം തൊഴില്‍ദാതാവില്‍ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴില്‍ തേടുന്നവരുടെ രജിസ്ട്രേഷന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാക്കും. ജോലിയില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുന്ന പക്ഷം തൊഴില്‍ദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്‍ തന്‍റെ രജിസ്ട്രേഷൻ അക്കൗണ്ടിൽ നിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.

തൊഴിൽദാതാവ്, ലേബർ കോൺട്രാക്‌ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‌വേർഡും കരസ്ഥമാക്കണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന/താമസിപ്പി ക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പിക്കണം.

തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തും.

വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോർഡിനേഷൻ സമിതികൾ രൂപികരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.

ലേബർ കോൺട്രാക്ടർമാർ, സ്ഥാപന ഉടമകൾ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവർക്കരണ പരിപാടികളും ക്ലാസുകളും നടത്തും.

1979ല്‍ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴില്‍ സാഹചര്യത്തിന് അനുസരിച്ച് രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കില്‍ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യും.

യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മോധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയാക്കി മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയിട്ടുണ്ട്, ഇനി പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയും; പി.വി. അന്‍വര്‍

0

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയാക്കി മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയെന്നും ഇതോടെ ഈ വിഷയത്തിലുള്ള തന്റെ ഉത്തരവാദിത്വം അവസാനിച്ചെന്നും പി.വി. അന്‍വര്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി സശ്രദ്ധം കേട്ടു. സത്യസന്ധമായ അന്വേഷണം ഇനി ഇക്കാര്യത്തില്‍ നടക്കും. ഒരു സഖാവ് എന്ന നിലയ്ക്കാണ് താന്‍ ഈ വിഷയത്തിലേക്ക് ഇറങ്ങിയത്. ഒരു സഖാവിന്റെ ഉത്തരവാദിത്വം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നതാണ്. അത് താന്‍ ചെയ്തു കഴിഞ്ഞു. ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയ്ക്കു നല്‍കിയ അതേ പരാതിയുടെ പകര്‍പ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കും നല്‍കുന്നുണ്ട്. സെക്രട്ടറി നിലവില്‍ തിരുവനന്തപുരത്തില്ല.

എന്നാല്‍, അദ്ദേഹത്തെയും നേരില്‍ക്കണ്ട് താന്‍ വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. അതേസമയം, എഡിജിപി എം.ആര്‍. അജിത്കുമാറിനെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയില്ലല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അജിത്കുമാറിനെ മാറ്റി നിര്‍ത്തണമെന്ന അഭിപ്രായക്കാരനല്ല ഞാനെന്നും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി അരമണിക്കൂറിനുള്ളില്‍ തന്നെ നടപടി ആവശ്യപ്പെടാന്‍ കഴിയില്ലെന്നും പി.വി. അന്‍വര്‍ മറുപടി നല്‍കി. സമീപകാലത്തെ പൊലീസിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും പൊലീസിന് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവങ്ങളും പൊലീസിലെ പുഴുക്കുത്തുകളുമാണ് താന്‍ പരാതിയിലൂടെ മുഖ്യമന്ത്രിയ്ക്ക് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും സര്‍ക്കാരിന് പരിഗണിക്കേണ്ടി വരുമെന്നും നെഞ്ചില്‍ കൈവെച്ച് പറയാം തന്റെ പുറകില്‍ സര്‍വ ശക്തനായ ദൈവം മാത്രമാണ് ഉള്ളതെന്നും അന്‍വര്‍ പറഞ്ഞു.

ബലാത്സംഗ കേസ്; നടൻ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; കോടതി വിധിപറയാൻ മറ്റന്നാളേക്ക് മാറ്റി

0

ബലാ‌ത്സംഗ കേസിൽ പ്രതിയായ നടൻ മുകേഷിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂ‌‌ർത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് ഇന്നും സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി.

മുകേഷിനൊപ്പം മണിയൻപിളള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിൽ അന്നേ ദിവസം ഉത്തരവുണ്ടാകും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്. ഇതിനിടെ ബലാ‌ത്സംഗ കേസിൽ സിദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ഇൻഷുറൻസ് ഓഫിസിൽ വന്‍ തീപിടിത്തം; രണ്ടു മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

0

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടുപേർ വെന്തുമരിച്ചു. ഓഫിസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരാളുമാണു മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെയാൾ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണോ എന്നാണു സംശയിക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഓഫിസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

ബിഎസ്എന്‍എല്ലിന്‍റെ പൊളിപ്പന്‍ റീച്ചാര്‍ജ് പ്ലാന്‍

0

സ്വകാര്യ കമ്പനികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 979 രൂപയുടേത്. 300 ദിവസത്തെ വാലിഡിറ്റി പ്രധാനം ചെയ്യുന്ന ഈ പ്ലാനില്‍ അനേകം ഫീച്ചറുകള്‍ ലഭ്യമാകും. ചെറിയൊരു ന്യൂനതയും ഈ പ്ലാനിനുണ്ട്. 

300 ദിവസത്തെ വാലിഡിറ്റിയില്‍ ഏറ്റവും ചിലവ് കുറഞ്ഞ റീച്ചാര്‍ജ് പ്ലാന്‍ എന്ന നിലയ്ക്കാണ് 979 രൂപയുടെ പാക്കേജ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും മുന്നൂറ് ദിവസക്കാലം പരിധിയില്ലാതെ വിളിക്കാം. ആദ്യത്തെ 60 ദിവസം ദിനംപ്രതി രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ആദ്യ അറുപത് ദിവസത്തിന് ശേഷം ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. ബ്രൗസിംഗും മെസേജിംഗും പോലെയുള്ള അടിസ്ഥാന ഉപയോഗത്തിനേ ഈ വേഗം ഉപകരിക്കൂ എന്നതാണ് ന്യൂനത. ഇതിനൊപ്പം ആദ്യ 60 ദിവസവും 100 സൗജന്യ എസ്എംഎസ് വീതവും 979 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. 

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം ഭീമന്‍മാരുമായി മത്സരിക്കുന്നതിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ പോക്കറ്റ് കാലിയാവാത്ത റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിലേക്ക് എത്തിയത്. ഇവരെ പിടിച്ചുനിര്‍ത്താന്‍ കൂടി പദ്ധതിയിട്ടാണ് അധിക വിലയില്ലാത്ത പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം 4ജി വിന്യാസവും ബിഎസ്എന്‍എല്‍ രാജ്യ വ്യാപകമായി നടത്തിവരികയാണ്

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് നിർദേശം

0

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്‍റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്‍റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക.ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിബന്ധനകള്‍ കാര്യക്ഷമമായി പാലിക്കുന്നതുള്‍പ്പെടെ നടപടിക്രമങ്ങള്‍ ടൂറിസം ഡയറക്ടര്‍ പരിശോധിക്കും.ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുടെയും ടൂര്‍ ഓപറേറ്റര്‍മാരുടെ അസോസിയേഷനുകളുടെയും യോഗം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. ഇതിനുശേഷമാണ് പ്രത്യേക ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്

0

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ താഴെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.തീവ്ര ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെയാണ് പുചിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. മദ്ധ്യ പടിഞ്ഞാറൻ- വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സെപ്തംബർ അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.