spot_img
Thursday, July 9, 2026
Home Blog Page 314

‘പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നു, ഞാന്‍ എന്താണ് ചെയ്യേണ്ടത് ? അവരെ വെറുക്കുന്നു’: ശാലിന്‍ സോയ

0

നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ വീണ്ടും വൈറലാക്കുന്നതിനെതിരെ പ്രതികരണവുമായി നടി ശാലിന്‍ സോയ രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെയ്ത വീഡിയോ ആണിതെന്ന് താരം പറഞ്ഞു.

പഴയ വീഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കുകയാണ്. സൈബര്‍ ലോകം ക്രൂരമാണെന്നും ശാലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മഞ്ഞ മഞ്ഞ ബള്‍ബുകള്‍ എന്ന പാട്ടിനൊപ്പമാണ് ശാലിന്റെ വീഡിയോ.

‘ഞാന്‍ എന്താണ് പറയേണ്ടത് ? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല്‍ ആയിരുന്നു. അപ്പോള്‍ ആ പാട്ടില്‍ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താല്‍ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ പറയു, ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ അതിനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാകില്ലേ. സൈബര്‍ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാന്‍ അവരെ വെറുക്കുന്നു.’- ശാലിന്‍ സോയ പറഞ്ഞു.

പി വി അൻവറിന്റെ ആരോപണം: ‘എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കും’: എം വി ഗോവിന്ദൻ

0

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

പിവി അൻവറിന്റെ വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിത്തും എതിരെയാണ് പി.വി അൻവറിന്റെ ആരോപണങ്ങളത്രയും ഉയർന്നത്. ഇടതുമുന്നണിയുടെ എംഎൽഎആയ പി.വി.അൻവർ ലക്ഷ്യം വെയ്ക്കുന്നത് പി.ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെയുമാണ്. അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണത്തിന് തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പിനെ ആകെ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവറിനെ വിലക്കാൻ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല. പോളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചതെന്നും അത് കൃത്യമായി ചെയ്തില്ലെന്നായിരുന്നു പിവി അൻവറിന്റെ വിമർശനം.

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും.

ഇതിനിടെ മുകേഷിന്റെ ജാമ്യത്തെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ.വി.എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

രഹസ്യ മൊഴിക്ക് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും, ആവശ്യം തള്ളുകയാണ് എൽഡിഎഫ് നേതൃത്വം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷനിലപാട്.

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ അറിയിപ്പ്

0

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്  നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

സെപ്റ്റംബർ രണ്ടാം തീയ്യതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ – എറണാകുളം എക്സ്പ്രസ്, സെപ്റ്റംബ‍ർ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവെയുടെ പുതിയ അറിയിപ്പിൽ വിശദീകരിക്കുന്നത്.

ആന്ധ്രയിലും തെലുങ്കാനയിലുമായ 24 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. തെലങ്കാനയിൽ ഒൻപത് മരണങ്ങളും ആന്ധ്രയിൽ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളിൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. റെയിൽ – റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. മഴ മുന്നറിയിപ്പ് തുടരുകയാണ്.

മഴ:എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

0

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മഞ്ഞ അലർട്ട്02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 03 /09/2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

3 സെക്കൻ്റ് റൂൾ പാലിക്കാറുണ്ടോ, ടെയിൽ ഗേറ്റിംഗിനെ കുറിച്ച് അറിഞ്ഞിരിന്നേ മതിയാകൂ…; നിർദേശവുമായി എംവിഡി

0

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു കാര്യത്തെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് ടെയിൽ ഗേറ്റിംഗ്. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ സുരക്ഷിതമായ ദൂരമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് എംവിഡി നിർദേശിച്ചു. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കൻ്റ് റൂൾ: നമ്മുടെ റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് സുരക്ഷിത ദൂരത്തിൽ വാഹനമോടിക്കാൻ കഴിയും. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം മൂന്ന് സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം. റെഗുലേഷൻ 171 മറ്റൊരു വാഹനത്തിന് പിന്നിൽ ഓടുന്ന വാഹനത്തിൻ്റെ ഡ്രൈവർ, തൻ്റെ വാഹനം മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം, അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ സുരക്ഷിതമായി നിർത്താൻ കഴിയും.2 മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്.3 അതിശക്ത മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഉണ്ടെങ്കിൽ ഡ്രൈവർ, മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള ദൂരം ഇനിയും വർദ്ധിപ്പിക്കണം.

‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പരിശോധന.

0

കൊച്ചി: താരസംഘടന അമ്മയുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം അമ്മ ഓഫീസിൽ പരിശോധന നടത്തുന്നത്.

അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തിരുന്നു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അതേ സമയം കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.

‘സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു’; ആദ്യമായി പ്രതികരിച്ച്‌ മമ്മൂട്ടി

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച്‌ നടൻ മമ്മൂട്ടി.സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും താരം ഫേസ്ബുക്കില്‍ കുറിച്ചു.മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്നു പറഞ്ഞാണ് താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് കാത്തുനിന്നതിനാലാണ് തന്‍റെ പ്രതികരണം വൈകിയത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചക്കിടയാക്കുമെന്നും കുറിപ്പില്‍ പറയുന്നു.ഉയർന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂർണ രൂപം;

പോക്സോ കേസ്: ബന്ധപ്പെട്ടവർ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉറപ്പുവരുത്തണം

0

പോക്സ് കേസിൽ ഇരയായ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും കോടതി വിധികളും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, കോടതികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട സമൂഹം അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോക്സോ ആക്ട് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഇരയായ കുട്ടികളോട് പെരുമാറുന്നതും പുനരധിവസിപ്പിക്കുന്നതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. കുട്ടികൾക്കിടയിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം നേരത്തെ തന്നെ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തതയും ഫലപ്രാപ്തിയും കാണാനുള്ള ശ്രമങ്ങൾ ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ കടന്നു പോകുന്ന മാനസികാവസ്ഥ കഠിനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇരകളിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതം ഉണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർത്തവ്യവാഹകർ എന്നിവർ സംബന്ധിച്ചു.

കാസ്പ് പദ്ധതിയിൽ വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വീണാ ജോർജ്

0

           കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

           പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയോ സർക്കാരോ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുത്. പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.