spot_img
Wednesday, July 8, 2026
Home Blog Page 318

ശുചിമുറി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി കവർച്ച യുവതി പിടിയിൽ

0

കോഴിക്കോട്: രാത്രിയിൽ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റിൽ. അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമാണ് സഹായം തേടിയെത്തിയത്. ചെട്ടിയാംപാറ പറങ്ങോട്ട് ആനന്ദഭവനില്‍ താമസിക്കുന്ന സോഫിയാ ഖാനെ(27) ആണ് കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കൈലാസനാഥും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 21ന് രാത്രി 9.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്പലക്കുളങ്ങര-നിട്ടൂര്‍ റോഡിലെ കുറ്റിയില്‍ വീട്ടിലാണ് അധികം കേട്ടുകേള്‍വിയില്ലാത്ത മോഷണ ശ്രമം നടന്നത്. അത്യാവശ്യമായി ശുചിമുറിയില്‍ പോകണമെന്നും സൗകര്യം ചെയ്യാമോ എന്നും ചോദിച്ച് സോഫിയ ചന്ദ്രിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയത്ത് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. പുറത്തെ ബാത്ത് റൂം കാണിച്ചു കൊടുത്തപ്പോള്‍ യുവതി ചന്ദ്രിയോടും കൂടെ വരാന്‍ ആവശ്യപ്പെട്ടു. രാത്രിയായതിനാല്‍ ഭയം കാരണമാകും എന്നുകരുതി സോഫിയക്കൊപ്പം നടന്ന ചന്ദ്രിയെ യുവതി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും യുവതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ സ്വര്‍ണ മാല വീട്ടുമുറ്റത്ത് നിന്നുതന്നെ കണ്ടെത്തിയിരുന്നു. പിടിവലിക്കിടെ മാല നിലത്ത് വീണുപോയതാണെന്ന് കരുതുന്നത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ സോഫിയയെ റിമാന്റ് ചെയ്തു. കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിജയന്‍, ദീപ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിച്ചു

0

കരിപ്പൂൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വര്‍ദ്ധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം.ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. പ്രതിസന്ധിയിലായ ടാക്സി ഡ്രൈവർമാര്‍ അന്നു മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി.

യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തിൽ നടന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ തുടരും.

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

0

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാൾ നടി വെളിപ്പെടുത്തിയത്.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് നടിപറയുന്നു.

യുവ നടിയുടെ ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

0

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.

യുവ നടി ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ലഭിച്ച വിവരം.

ഇനി ഇവർ ഡ്രോൺ പറത്തും

0

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത് ഡ്രോൺ പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കിയ പത്ത് പേരടങ്ങുന്ന സംഘം ഡിജിസിഎ സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ് സെന്ററുമായി സഹകരിച്ച് ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡാണ് പരിശീലനം നൽകുന്നത്. സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ധനസഹായത്തോടെ വിദ്യാനഗറിലുള്ള അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലായിരുന്നു പരിശീലനം. സംസ്ഥാനത്ത് കാസർകോട് മാത്രമാണ് നിലവിൽ പരിശീലനം നൽകുന്നത്. 16 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് കേന്ദ്ര വ്യോമ ഗതാ lഗത നിയന്ത്രണ ഏജൻസയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുക. ഏരിയൽ സിനിമാട്ടോഗ്രാഫി, ത്രീഡി മാപ്പിങ്, സർവേ, ഡ്രോൺ അസംബ്ലി എന്നിവ യിൽ പ്രാഗത്ഭ്യം നേടി പത്തുവർഷം കാലാവധിയുള്ള 25 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ഡ്രോൺ പറത്താനുള്ള ലൈസൻസ്സാണ് ലഭിക്കുന്നത്. ഡ്രോണുകൾ പറപ്പിക്കലിന് ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ പൈലറ്റ് റിമോട്ട് സർട്ടിഫിക്കറ്റ് (ലൈസൻസ്) നിർബ ന്ധമാക്കിയത് 2021 ആഗസ്‌തിലാണ്.പുതിയ നിയമപ്രകാരം രാജ്യത്ത് ഡ്രോൺ പറത്തുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. പല സോണുകളാക്കിയാണ് നിയന്ത്രണം. ഉപയോഗിക്കുന്ന ഡ്രോണിൻ്റെ ഭാരവും ഡ്രോൺ പറത്താവുന്ന ഉയരവുമെല്ലാം അടിസ്ഥാനമാക്കിയാണ് നിയമം. ലൈസൻസ് ഇല്ലാതെ ഡ്രോൺ പറത്തിയാൽ മിനിമം ഒരു ലക്ഷമോ അതിൽ കൂടുതലോ പിഴ ഈടാക്കും. പറത്തിയ ഡ്രോൺ പിടിച്ചെടുക്കും.

നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല: കെഎസ്ഇബി

0

തിരുവനന്തപുരം:ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ മറ്റു സോഫ്‌റ്റ്വെയര്‍ ആപ്ലിക്കേഷനുകളും തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

പുതുപ്പാടിയിൽ മാരകലഹരി മരുന്നുമായി യുവതി പിടിയിൽ

0

താമരശ്ശേരി:മാരകലഹരി മരുന്നുമായി യുവതി പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് ഇന്ന് വൈകിട്ട് കൈതപൊയിൽ ആനോറമ്മൽ എന്ന സ്ഥലത്തുള്ള വാടക വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.കോഴിക്കോട് റൂറൽ എസ്.പി. നിധിൻ രാജ്.പി. ഐ പി.എസിൻ്റെ കീഴിലുള്ള സംഘം പിടി കൂടിയത് മൂന്ന് മാസത്തോളമായി വീട് വാടകക്ക് എടുത്ത് ഇവർ ഭർത്താവും കൂട്ടാളികളും ഒത്ത് മയക്കു മരുന്ന് വില്പന നടത്തുകയായിരുന്നു.60-ഗ്രാം ന്യൂജൻലഹരി മരുന്ന് 250.ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ കൂട്ടാളികൾ എത്തിക്കുന്ന ലഹരിവസ്തുക്കൾ ഇവരാണ് പാക്ക് ചെയ്തു ഉപയോക്താക്കൾക്ക് എത്തിക്കുന്നത്.റൂമിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ മയക്കുമരുന്നിന് 2 ലക്ഷം രൂപ വിലവരും .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്തത് ഇവരുൾപ്പെട്ട ലഹരിമാഫിയ സംഘമായിരുന്നു.ഇതുൾപ്പെടെ നിരവധി കേസുകളിൽ ഈ സ്ത്രീ പ്രതിയായി ജയിലിൽ കിടന്നതാണ്

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്

0

ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്‌കാൻ ആൻഡ് ബുക്ക് സംവിധാനവും

ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ്

സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ- ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് ഇല്ലാത്ത 80 ആശുപത്രികളിൽ കൂടി ഈ സംവിധാനം സജ്ജമാക്കും. മുൻകൂറായി ടോക്കൺ എടുക്കുന്നതിനോടൊപ്പം ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കിൽ അത് ഓൺലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും.

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം തേടുന്നതിനായി ആശുപത്രിയിൽ വരുന്ന പൊതുജനങ്ങൾക്ക് ക്യൂ നിൽക്കാതെ തന്നെ ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയും നടപ്പിലാക്കുന്നതാണ്.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ആപ്പ് കൂടി ഇ-ഹെൽത്ത് സജ്ജമാക്കി വരുന്നു. ഇ-ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ ഹെൽത്ത് റെക്കോർഡ്, ലാബ് റിപ്പോർട്ട്, ഫാർമസി റിപ്പോർട്ട് എന്നിവ ഈ മൊബൈൽ ആപ്പിലൂടെ രോഗിക്ക് കാണാൻ സാധിക്കും. ഈ മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ-ഹെൽത്ത് പോർട്ടൽ വഴിയും ഈ സേവനങ്ങൾ ലഭ്യമാകും.

രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും നല്ല ഉറക്കം അനിവാര്യമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക്  കാരണമാകും. പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുക. പതിവായി ആ കൃത്യസമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുക. കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

2. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം  അവസാനിപ്പിക്കുക.  

3. രാത്രി ഉറങ്ങുന്നതിന് തൊട്ടു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രമിക്കുക. 

4. പകല്‍ ഉറങ്ങാതിരിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാം. 

5. സ്ട്രെസ് ഉറക്കം തടസപ്പെടുത്താം. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക. 

6. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ കഫൈന്‍ ഉപയോഗം കുറയ്ക്കാം. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക. 

7. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
അതുപോലെ നേന്ത്രപ്പം, കിവി, മത്തന്‍ വിത്ത്, ബദാം തുടങ്ങി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

18 വർഷം മുമ്പത്തെ മോഷണക്കേസിൽ അറസ്റ്റ്, പ്രതി മുംബൈയിൽ ജ്വല്ലറി ഉടമ

0

പതിനെട്ട് വർഷം മുൻപ് നടന്ന മോഷണ കേസിലെ പ്രതിയെ മുംബൈയിൽ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ്. മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 2006ൽ സ്വർണം മോഷ്ടിച്ച മഹീന്ദ്ര ഹശ്ബ യാദവിനെയാണ് വർഷങ്ങളുടെ തെരച്ചിലിനൊടുവിൽ പൊലീസ് വലയിലാക്കിയത്. പൊലീസ് അന്വേഷിച്ചെത്തുമ്പോൾ ഇയാൾ മുംബൈയിൽ അറിയപ്പെടുന്ന ജ്വല്ലറി ഉടമയായിരുന്നു. മൂവാറ്റുപുഴയിലെ കല്ലറയ്ക്കൽ ജ്വല്ലറിയിൽ 2006ലാണ് മോഷണം നടക്കുന്നത്.

ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര. ഏറെക്കാലമായി മൂവാറ്റുപുഴയിൽ തന്നെയായിരുന്നു താമസവും. പതിവുപോലെ ശുദ്ധീകരിക്കാൻ കൊണ്ടുപോയ 240 ഗ്രാം സ്വർണമാണ് മഹീന്ദ്ര കവർന്നത്. മൂവാറ്റുപുഴയിലെ ഒരാളിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പയും വാങ്ങി ഇയാൾ കുടുംബസമേതം മുങ്ങുകയായിരുന്നു. പഴയ വിലാസം വച്ച് ഇയാളെ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഏറ്റവുമൊടുവിൽ നവകേരള സദസിൽ ജ്വല്ലറി ഉടമകൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് പുനരന്വേഷണം തുടങ്ങിയത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുൾപ്പെടെ പരിശോധിച്ച് ഇയാൾ മുളുണ്ടിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം പൊലീസിന് കണ്ടെത്താനായത് നാല് ജ്വല്ലറികളുടെ ഉടമയായ മഹീന്ദ്രയെയാണ്.

ആഡംബര ഫ്ലാറ്റിലായിരുന്നു താമസം. ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ച മഹീന്ദ്ര, അറസ്റ്റ് ഒഴിവാക്കണമെന്നും മോഷ്ടിച്ചതിന്‍റെ ഇരട്ടി സ്വർണം തിരികെ നൽകാമെന്നുവരെ അന്വേഷണ സംഘത്തോട് പറഞ്ഞെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ശേഷം പൂനെ വിമാനത്താവളം വരെ ക്വട്ടേഷൻ സംഘങ്ങൾ പൊലീസിനെ പിന്തുടർന്നു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ മഹീന്ദ്രയെ റിമാൻഡ് ചെയ്തു.