spot_img
Wednesday, July 8, 2026
Home Blog Page 328

ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യ പദാർത്ഥങ്ങൾ ആവശ്യമില്ല:ജില്ലാ കളക്ടർ

0

ചൂരൽമല മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക.
പ്രസ്തുത സാഹചര്യത്തിൽ ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.

കണ്ണീർപ്പുഴയായി ചാലിയാർ; ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും, ഇന്നും തെരച്ചിൽ തുടരും

0

നിലമ്പൂർ: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം നാളും തെരച്ചിൽ  തുടരുകയാണ്. നിരവധി മൃതദേങ്ങളും ശരിരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടു മണിയോടെ തെരച്ചിൽ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് ചാലിയാറിൽ നിന്നാണ്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. പൊലീസും, ഫയർഫോഴ്സും, വനംവകുപ്പും ആരോഗ്യ വകുപ്പുമുൾപ്പടെ സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പോത്തുകല്ലിൽ നിന്നടക്കം നിരവധി യുവാക്കളും രക്ഷാപ്രവർത്തനത്തിൽ അണിനിരന്നിട്ടുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.

ഇന്ന് ഇരുട്ടുകുത്തി പുഴയടക്കമുള്ള മേഖലയിലാണ് തെരച്ചിൽ പ്രധാനമായും നടക്കുന്നത്. കുത്തൊഴുക്കിനെ വക വെയ്ക്കാതെയാണ് പ്രദേശവാസികളായ യുവാക്കൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ സ്വന്തം ജീവൻ പണയം വെച്ചാണ് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘനകളുടെ നേതൃത്വത്തിൽ യുവാക്കൾ മൃതദേഹങ്ങൾ തെരയുന്നത്,   മുണ്ടക്കൈയേയും ചൂരൽമലയേയും പുഞ്ചിരി മട്ടത്തേയും അട്ടമലയേയും അടിയോടെ പിഴുതെറിഞ്ഞ് ഒരു  പ്രദേശമൊന്നാകെ തുടച്ച് നീക്കി ഉരുൾപൊട്ടൽ ഒഴുകിയെത്തിയത് ചാലിയാർ പുഴയിലേക്കാണ്. 

ചാലിയാർ പുഴയുടെ കൈവഴികളിലേക്കും സമീപത്തെ വനപ്രദേശങ്ങളിലേക്കും തെരച്ചിലൊനൊരുങ്ങുകയാണ് വിവിധ സേനാ വിഭാഗങ്ങളും നാട്ടുകാരും. പുഴയിൽ അടിഞ്ഞ് കൂടികിടക്കുന്ന അവശിഷ്ടങ്ങളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇനിയും 206 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ. നേരത്തെ പോത്തുകല്ല് കേന്ദ്രീകരിച്ചാണ് ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നതെങ്കിൽ പിന്നീടത് കീലോമീറ്ററുകൾ ദൂരെ നിലമ്പൂർ, മമ്പാട്, എടവണ്ണ എന്നിവടങ്ങളിലേക്കും നീണ്ടു. ചാലിയാർ പുഴ ഒഴുകിയ എല്ലാ ഭാഗങ്ങളിലും കൈവഴികളിലും ശരീരാവശിഷ്ടങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം 16 മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്.

വിവിധ മതാചാരങ്ങൾ പ്രകാരം പ്രാർത്ഥനകൾ; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങൾ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു

0

കൽപ്പറ്റ: മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങൾ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശപ്രകാരമാണ് സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കാരം.

മന്ത്രി ഒ.ആർ കേളു, ടി സിദ്ധീഖ് എം.എൽ.എ , ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം.എൽ.എ സി കെ ശശീന്ദ്രൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത് എന്നിവരും ജനപ്രതിനിധികളും മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു.ഉരുൾപൊട്ടലിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ. ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്

സിദ്ധീഖ് എഴുതുന്നു… എൻ്റെ ഭ്രാന്തൻ ചിന്തകൾ…

0

ലിവിങ് ടുഗതർ…മുപ്പത്തിയഞ്ചാം വയസ്സിലാണ് രാജു ഇരുപത്തിരണ്ട് വയസ്സുള്ള റോസിലിനെ വിവാഹം കഴിച്ചത്.. രാജുവിന്റെ ആദ്യ ഭാര്യയും മകളും ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടതാണ്..റോസിലിന്റേതും രണ്ടാം വിവാഹമായിരുന്നു.. അവളുടെ മുൻ ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അഡിക്റ്റായിരുന്നു എന്നതാണ് കാരണം പറഞ്ഞത്..

കുടുംബത്തിലെ ഇളയ സന്തതിയാണ് രാജു.. നാല് പെങ്ങമ്മാരുടെ ഏക സഹോദരൻ.. പഠിക്കാൻ മോശമായിരുന്ന രാജു, പ്ലസ്ടുവിന് ശേഷം ഡിഗ്രിക്ക് ചേർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം പഠനം നിർത്തി കൃഷിയിലേക്ക് ഇറങ്ങി.. പെങ്ങമ്മാരെയൊക്കെ അവരുടെ വിഹിതവും കൊടുത്ത് നല്ല നിലയിൽ കെട്ടിച്ചുവിട്ടു . ബാക്കിയുള്ള പത്ത് ഏക്കർ സ്ഥലവും തറവാട് വീടും രാജുവിനുള്ളതാണ്.. അവിടേക്കാണ് രാജു മോളിയെ വിവാഹം കഴിച്ച് കൊണ്ടുവന്നത്..സന്തോഷപ്രദമായിരുന്നു ജീവിതം.. ഇടത്തരം കുടുംബത്തിൽ ജനിച്ച മോളിയും രാജുവിനെ പോലെ തന്നെ പഠിക്കാൻ മോശമായിരുന്നു.. ഡിഗ്രി കഴിഞ്ഞെങ്കിലും പല വിഷയങ്ങളും എഴുതിയെടുക്കാൻ ഉണ്ടായിരുന്നു.. പഠിക്കാൻ മോശമായിരുന്നെങ്കിലും വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി അവളുടെ രക്ഷിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും താങ്ങും തണലുമായി നിൽക്കാൻ മോളി എപ്പോഴും ശ്രമിച്ചിരുന്നു.. രാജുവിന്റെ അമ്മയെയും അച്ഛനെയും സ്വന്തം മകളെന്ന പോലെ സ്നേഹിക്കാനും പരിചരിക്കാനും മോളിക്ക് എളുപ്പത്തിൽ കഴിഞ്ഞു.. സ്കൂളിൽ പഠിക്കുമ്പോൾ എപ്പോഴോ പാന്റ്സ് ധരിച്ചിരുന്ന രാജു, അവസാനം പാന്റ് ധരിച്ചത്, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി മോളിയുമായുള്ള വിവാഹത്തിന്റെ അന്നായിരുന്നു..

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ മോളി രാജുവിന്റെ അമ്മയ്ക്കും അപ്പനും നാല് പെങ്ങന്മാർക്കും പ്രിയപ്പെട്ടവളായി.. രാജുവിന് പിന്നീട് പാന്റ് ഉടുക്കേണ്ടി വന്നിട്ടില്ല.. അവളുടെ വീട്ടിലും ബന്ധുവീടുകളിലും വിരുന്നിനു പോകാനും മറ്റുമായി പെങ്ങൾമാരുടെയും അളിയന്മാരുടെയും പെങ്ങളുടെ മക്കളുടെയുമൊക്കെ നിർബന്ധത്തിനു വഴങ്ങി രണ്ട് പാന്റ്സ് തയ്ച്ച് അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്.. വിവാഹശേഷം ഊട്ടിയിലും മൈസൂരും ടൂറിന് പോയപ്പോൾ നാലു പെങ്ങമ്മാരും അവരുടെ ഭർത്താക്കന്മാരും “നിങ്ങൾ മാത്രം പോയാൽ മതി, അപ്പനെയും അമ്മയെയും ഒന്നും കൊണ്ടുപോകേണ്ട” എന്ന് തീർത്തു പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ അച്ഛനും അമ്മയും കൂടെ വരണം എന്ന് നിർബന്ധം പിടിച്ചത് മോളിയായിരുന്നു.. ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡനും മൈസൂർ പാലസും അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച്, കിന്നാരം ചൊല്ലി, ചുറ്റി നടന്ന് കാണിക്കുന്ന തന്റെ പ്രിയതമയെ കണ്ട് രാജുവിന്റെ കണ്ണിൽനിന്ന് ആനന്ദക്കണ്ണീര് പൊഴിഞ്ഞു..അവൻ ദൈവത്തിനോട് നന്ദി പറഞ്ഞു.. അവിടെയെത്തിയിട്ട് ധരിക്കാമെന്ന് കരുതി വണ്ടിയിൽ സൂക്ഷിച്ചിരുന്ന ഷൂവും പാന്റ്സും, “അച്ചായന് ഇഷ്ടമുണ്ടെങ്കിൽ ധരിച്ചാൽ മതി. എനിക്ക് അച്ചായൻ എന്ത് ഉടുത്താലും ഒരു കുഴപ്പവുമില്ല” എന്ന മോളിയുടെ സംസാരം കേട്ട് പാന്റ്സ് , ഇഷ്ടപ്പെട്ടിട്ട് അല്ലെങ്കിലും തന്റെ പ്രിയ ഭാര്യക്ക് വേണ്ടി ധരിക്കാം എന്ന് വിചാരിച്ചിരുന്ന രാജു ആ ഉദ്യമത്തിൽ നിന്ന് പിന്മാറി..

കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ അയൽക്കാർക്കും മറ്റു ബന്ധുക്കൾക്കും മോളിയെ ഇഷ്ടമായി.. മക്കൾ നാലുപേരും കുടുംബമായി വിദേശത്ത് താമസമാക്കിയ അയൽ വീട്ടിലെ കിടപ്പ് രോഗിയായ അമ്മയെ ശുശ്രൂഷിക്കാനും പരിചരിക്കാനുമായി നേഴ്സും ജോലിക്കാരും ഉണ്ടെങ്കിലും ദിവസവും ഒരു നേരമെങ്കിലും മോളി ആ അമ്മയുടെ അടുത്ത് പോകും.. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് ചെയ്തുകൊടുക്കും. ഒന്നുമില്ലെങ്കിൽ അവരോട് എന്തെങ്കിലും വർത്തമാനം പറഞ്ഞ് ഇരിക്കും.. ആ അമ്മ “മോളെ, മോളി കുട്ടിയെ” എന്ന് വിളിക്കുന്നത് രാജു തന്റെ വീട്ടിൽ നിന്ന് പലതവണ കേട്ടിട്ടുണ്ട്.. ഒരിക്കൽ രാജു മോളിയോട് ചോദിച്ചു,”നിനക്കെങ്ങനെയാണ് പെട്ടെന്ന് ആളുകളുടെ മനസ്സ് കീഴടക്കാൻ കഴിയുന്നത്?”..”ഇച്ചായാ, കളിയാക്കല്ലേ”..”അല്ലടി, സത്യമായിട്ടും”..”എന്റെ മൂത്ത ആങ്ങള ബേബിച്ചായൻ, ഞങ്ങൾ തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ട്, നമ്മൾ തമ്മിലുള്ള വിവാഹം നിശ്ചയിച്ച ഉടനെ, അച്ഛന്റെയും അമ്മയുടെയും കൂടെ തറവാട്ടിലാണ് ഞാൻ ജീവിക്കേണ്ടത് എന്ന് മനസ്സിലാക്കിയത് മുതൽ എന്നോട് പറയുന്നതാണ് “അവര് പ്രായമായ ആളുകളാണ്. നമ്മുടെ അച്ഛനെയും അമ്മയും പോലെ അവർക്ക് വലിയ വലിയ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഉണ്ടായിരിക്കില്ല.

അവരുടെ അഭിരുചി മനസ്സിലാക്കി അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സന്തോഷത്തോടെ, നമ്മുടെ അപ്പനും അമ്മയ്ക്കും എന്ന പോലെ ചെയ്തു കൊടുത്താൽ മതി. നീ അവർക്ക് പ്രിയപ്പെട്ടവളാകും”..”ബേബിച്ചായൻ ഒരു കർക്കശക്കാരനാണ്. എനിക്കും ചേച്ചിക്കും ജോണിച്ചായാനും സിബിച്ചായനും എന്തിനധികം അപ്പനുമമ്മയ്ക്കും വരെ ബേബിച്ചായനെ പേടിയായിരുന്നു. അതുപോലെ ഇഷ്ടവും ബഹുമാനവും ആയിരുന്നു”..”അച്ചായാ, അല്ലെങ്കിലും ഒരാളുടെ മനസ്സിൽ കയറിപ്പറ്റാൻ എളുപ്പം അവരെ അങ്ങ് സ്നേഹിക്കുന്നതാണ്”..”വെറുക്കുന്നതിലും എത്രയോ സന്തോഷമാണ് സ്നേഹിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്നത്”.. മോളിയുടെ വിവരണവും തത്വചിന്തയും കേട്ട്, ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ലെങ്കിലും തന്റെ പ്രിയ ഭാര്യ ഒരു ബുദ്ധിമതിയും കൂടിയാണെന്ന് രാജു സന്തോഷത്തോടെ മനസ്സിലാക്കി.. വല്ലപ്പോഴും ഏതെങ്കിലും ഞായറാഴ്ചയോ മറ്റു വിശേഷ ദിവസങ്ങളിലോ മാത്രം ഔട്ടിങ്ങിന് പോയിരുന്ന രാജു, എല്ലാ ഞായറാഴ്ചകളും എന്തെങ്കിലും ഒന്ന് വ്യത്യസ്തമായി ചെയ്ത് ആ ദിവസം ആഘോഷമാക്കി.. സിനിമയ്ക്ക് പോയോ, ഷോപ്പിങ്ങിന് പോയോ, ചേച്ചിമാരെയും അവരുടെ കുടുംബത്തെയും വീട്ടിൽ വിളിച്ച് വിരുന്ന് നൽകിയോ അവളുടെ വീട്ടിലോ ബന്ധുവീട്ടിലോ പോയോ അങ്ങിനെ എന്തെങ്കിലും ഒന്ന് ചെയ്ത് അവർ എല്ലാ ഞായറാഴ്ചകളും ആഘോഷമാക്കി.. കുട്ടികൾ രണ്ടു വർഷത്തിനുശേഷം മതി എന്ന തീരുമാനം രാജുവിന്റെതായിരുന്നു.. അവൾ എന്തിനും തയ്യാറായിരുന്നു.. സൊറ പറഞ്ഞും തമാശ പറഞ്ഞും തല്ലു കൂടിയും ഒരു പുതപ്പിനടിയിൽ ഒന്നായും അവർ പരസ്പരം സ്നേഹിച്ചു..

ദൈവത്തിന് പ്രിയപ്പെട്ടവരാണ് നിങ്ങളെന്ന് രാജുവിന്റെ അമ്മ തന്റെ മകനോടും മരുമകളോടും പറഞ്ഞു.. അവരുടെ നിയന്ത്രണം ചെറുതായി ഒന്ന് പിഴച്ചത് കൊണ്ടാവാം മൂന്നാം വിവാഹ വാർഷികത്തിന്റെ രണ്ട് ദിവസം മുമ്പ് അവർക്കൊരു പെൺകുഞ്ഞ് പിറന്നു.. അവൾ ഒരു മാലാഖ കുട്ടിയെ പോലെ വളർന്നു.. രാജുവും മോളിയും കുഞ്ഞും വല്യച്ഛനും വല്യമ്മച്ചിയും കൂടി ആ വീട് ഒരു സ്വർഗ്ഗമാക്കി.. അന്നൊരു ശനിയാഴ്ച, മോളിയുടെ നേരെ മൂത്ത സഹോദരൻ സിബിച്ചൻ മറ്റെവിടെയോ പോയി വരുന്ന വഴിക്ക് മോളിയുടെ വീട്ടിൽ കയറി.. സിബി വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് കഴിഞ്ഞ രണ്ട് ദിവസമായി അമ്മയ്ക്ക് പനിയായിരുന്നുവെന്നും ഡോക്ടറെ കാണിച്ച് ഇപ്പോൾ കുറഞ്ഞെന്നും പറഞ്ഞു..”ഞാനിന്ന് രാവിലെയും കൂടെ അമ്മയെ വിളിച്ചതാണല്ലോ?, മിനിഞ്ഞാന്ന് വിളിച്ചപ്പോൾ അമ്മയുടെ ശബ്ദത്തിന് ഒരു മാറ്റം തോന്നിയത് ഞാൻ ചോദിച്ചപ്പോൾ ജലദോഷം ആണെന്നാണ് പറഞ്ഞിരുന്നത്”..”നീ വിഷമിക്കും എന്ന് കരുതി നിന്നോട് പറയാതിരുന്നതാണ്”.. ഇത് കേട്ട് തന്റെ ഭാര്യ ഒരു നിമിഷ നേരം നിശ്ചലയായത് രാജു അറിയാതെ ശ്രദ്ധിച്ചു പോയി.. കഴിഞ്ഞ ഒന്നു രണ്ടുവർഷം മുമ്പ് വരെ ഒരു പരിചയമില്ലാത്ത തന്റെ അപ്പനെയും അമ്മയെയും തന്റെ ചേച്ചിമാർ പരിചരിക്കുന്നതിലും ഭംഗിയായും സന്തോഷത്തോടുകൂടിയും പരിചിരിക്കുന്ന മോളി, പത്തുവർഷം ചുമന്ന് പ്രസവിച്ച് അവളെ അവളാക്കിയ അവളുടെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.. രാജു സിബിച്ചനോട് പറഞ്ഞു,”അച്ചായൻ പോകുമ്പോൾ ഇവളെയും കുഞ്ഞിനെയും കൊണ്ട് പൊയ്ക്കോളൂ”..”ഞാനും അപ്പനും അമ്മയും നാളെ അവിടെ വന്ന് അമ്മച്ചിയെ കണ്ട്, ഞങ്ങളെല്ലാവരും ഒരുമിച്ച് ബിൻസി ആന്റിയുടെ വീട്ടിലേക്ക് പോകും”.. രാജുവിന്റെ അപ്പനും അമ്മയും മോളിയെ പോകാൻ നിർബന്ധിച്ചു.. സിബിച്ചന്റെ ഇൻഫീൽഡ് ബുള്ളറ്റിൽ രണ്ടു വയസ്സുകാരി മകളെ നടുക്കിരുത്തി, മോളി ഇരു വശത്തേക്കും കാൽ തൂക്കിയിട്ട് അവളുടെ വീട്ടിലേക്ക് അവളുടെ അമ്മയെ കാണാൻ പുറപ്പെട്ടു.. രാജുവിന്റെ വീട്ടിൽ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരമുള്ള അവിടേക്ക് , മുക്കാൽ ദൂരത്തോളം താണ്ടി, വീടെത്താൻ അഞ്ച് കിലോമീറ്റർ ശേശിക്കേ, ഒരു ചെറിയ റോഡിൽ നിന്നും വലിയ റോഡ് ക്രോസ് ചെയ്യവേ ഇടതുഭാഗത്തുനിന്ന് ചീറിപ്പാഞ്ഞ് വന്ന ഒരു ടിപ്പർ ലോറി, കുഞ്ഞും മോളിയും ഇരുന്നിരുന്ന ഭാഗം പൂർണ്ണമായും തകർത്ത്‌ ഇടിച്ചു തെറിപ്പിച്ചു.. മോളി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.. കുഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും.. സിബിച്ചന് നേരിയ പരിക്കുകൾ മാത്രം.. തുടരും.. കഥയോ പേരുകളോ മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ഒരു ബന്ധവുമില്ല തികച്ചും സാങ്കൽപ്പികം മാത്രം Sidhique Patta..

രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്, ജീവന്‍റെ തുടിപ്പ് തേടി സേനകളും സന്നദ്ധപ്രവർത്തകരും

0

മുണ്ടെക്കൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു; . തെരച്ചിൽ അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചാരണമാണന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു

ചൂരൽമലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽ നിന്നും ഇന്ന് വൈകിട്ട് വരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തി.സേനാ വിഭാഗങ്ങളും പൊലീസും ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗവും നേതൃത്വം നൽകുന്ന തിരച്ചിലിൽ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും മേൽനോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവർത്തനം.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് വെള്ളിയാഴ്ച്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്.

ഇന്ത്യന്‍ സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽ നിന്നായി 640 പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങൾ), വനം വകുപ്പ് (56), സിവിൽ ഡിഫന്‍സ് വിഭാഗം അടക്കം സംസ്ഥാന ഫയർ ആന്‍റ് റെസ്ക്യൂ സർവീസസ് (460), പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (64), തമിഴ്നാട് ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്ക്വാഡ് (15), പൊലീസിന്‍റെ ഇന്ത്യന്‍ റിസർവ് ബറ്റാലിയന്‍ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പോലീസിന്‍റെ കെ.9 സ്ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിന്‍റെ ഭാഗമാണ്.വൈദ്യസേവനം നൽകുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കൽ സർവീസസിനും പുറമെ തമിഴ് നാട് സർക്കാ‍ർ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്.

രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ ജീവന്‍റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഹ്യൂമന്‍ റെസ്ക്യു റഡാറും സേനകള്‍ ഉപയോഗിക്കുന്നുണ്ട്. തെര്‍മൽ ഇമേജിംഗ്, റ‍ഡാര്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ച്ചയിൽ വരെ സിഗ്നലുകള്‍ കണ്ടെത്താനാകും. 40 സെ.മീ കനമുള്ള കോണ്‍ക്രീറ്റ് പാളികളിലൂടെ പോലും റഡാർ സിഗ്നലുകള്‍ കടന്നു പോകും. കൃത്യമായി സ്ഥാനനിർണയം നടത്തുമെന്നതിനാൽ തിരച്ചിൽ കേന്ദ്രീകൃതമാക്കാനും റഡാർ സഹായകമാണ്.മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള ഡ്രോൺ അടിസ്ഥാനപ്പെടുത്തിയുള്ള റഡാറും ഉടനെ വിന്യസിക്കും. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തിരച്ചിൽ പോലീസിന്‍റെയും നീന്തൽ വിദഗ്ധരുടെയും നേതൃത്വത്തിൽ മുന്നേറുന്നു.

മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ ബസ്; വർഷങ്ങളായി രാത്രിയിൽ ഓടുന്ന അവസാന ബസ്

0

ചൂരൽമല: വർഷങ്ങളായി രാത്രിയിൽ മുണ്ടക്കൈയിലേക്ക് ഓടുന്ന അവസാന ബസ്. രാത്രി ചൂരൽ‍മലയിലെത്തി അവിടെ നിർത്തിയിടും. ആ ബസ്സ് മൂന്നു ദിവസമായി ചൂരൽമലയിൽ സ്ഥിര താമസമാണ്. തിരികെ കൽപ്പറ്റയിലേക്ക് വന്നിട്ടില്ല. ഉരുൾപൊട്ടലിന്റെ ദുരിതകഥ പുറംലോകത്തെത്തിച്ച ആദ്യവ്യക്തികൾ ഈ കെഎസ്ആർടി ബസ്സിലെ ജീവനക്കാരായിരുന്നു. മുണ്ടക്കൈയിലേക്കു കൽപ്പറ്റയിൽനിന്നുള്ള കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും തിങ്കളാഴ്ച രാത്രിയും പതിവുപോലെ മുണ്ടക്കൈയിൽ ആളെയിറക്കി

രാത്രി എട്ടരയോടെ കൽപ്പറ്റയിൽനിന്നെടുക്കുന്ന ബസ് ഒൻപതേമുക്കാലോടെയാണ് മുണ്ടക്കൈയിലെത്തിയത്. അന്ന് രാത്രി ബസ്സിൽനിന്നിറങ്ങിയ പലരും ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ ഇറങ്ങിപ്പോയത് എന്നുപോലും അറിയില്ല. ബസ് ചൂരൽമല ക്ഷേത്രത്തിനുമുന്നിലെ റോഡിലൂടെ ക്ലിനിക്കുമുന്നിലെത്തി അവിടെയാണ് പാർക്ക് ചെയ്യാറുള്ളത്. ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്. ചൊവ്വാഴ്ച രാവിലെ ഒരുമണിയോടെയാണ് ഉരുൾപൊട്ടിയത്. പക്ഷേ ചൂരൽമലയിൽനിന്ന് രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ മുഹമ്മദ് കുഞ്ഞി ശബ്ദം കേട്ടില്ല. നാലുമണിയോടെ വീണ്ടും ഉരുൾപൊട്ടി. അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്

അതേസമയം അപകടവിവരമറിഞ്ഞ കൽപ്പറ്റ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പ്രശാന്ത് ആശങ്കയിലായിരുന്നു. രാവിലെ മൂന്നുമുതൽ ഇരുവരെയും ഫോണിൽവിളിച്ചിട്ട് കിട്ടുന്നില്ല. നാലുമണിയോടെ ഇരുവരും തിരികെവിളിച്ചു. ഉരുൾപൊട്ടിയെങ്കിലും ബസ്സും തങ്ങളും സുരക്ഷിതരാണെന്നു പറഞ്ഞു. പരിചയമില്ലാത്തതിനാൽ‍ പുറത്തിറങ്ങരുതെന്ന് എല്ലാവരും വിളിച്ചുപറഞ്ഞു. രാവിലെ നേരം വെളുത്തപ്പോൾ ഇരുവരും പുറത്തിറങ്ങി. കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തങ്ങൾ കടന്നുവന്ന പാലമില്ല. അക്കരെ ചൂരൽമല അങ്ങാടിയില്ല. കെട്ടിടങ്ങളില്ല. വീടുകളും പാഡികളും കാണാനില്ല. ഇരുവരും ഉടനെ ഫോണിൽ വിഡിയോ പകർത്തി എല്ലാവർക്കും അയച്ചു.ബുധനാഴ്ച രാവിലെയോടെ പുഴയ്ക്കു കുറുകെ സൈന്യം താൽക്കാലിക പാലം നിർമിച്ചു. വൈകിട്ട് ആറരയോടെയാണ് ഇരുവരും ഇക്കരെയെത്തിയതെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. ബസ്സ് ഇപ്പോഴും അക്കരെ കിടക്കുകയാണ്

നിർമൽ NR 391 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 391 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs] NN 377253

സമാശ്വാസ സമ്മാനം (8,000/-)

NO 377253
NP 377253
NR 377253
NS 377253
NT 377253
NU 377253
NV 377253
NW 377253
NX 377253
NY 377253
NZ 377253

രണ്ടാം സമ്മാനം [10 Lakhs]

NO 325900

മൂന്നാം സമ്മാനം [1 Lakh]

1) NN 932124

 2) NO 853984

 3) NP 820283

 4) NR 140077

 5) NS 610756

 6) NT 664006

 7) NU 893006

 8) NV 117645

 9) NW 935023

 10) NX 317511

 11) NY 384056

12) NZ 309978

നാലാം സമ്മാനം (5,000/-) 0059  0149  1700  1722  1954  2914  3876  5358  5440  6343  7285  7511  7959  8038  8392  8930  9377  9663

അഞ്ചാം സമ്മാനം (1,000/-) 0056  0386  0533  1097  1191  1416  2375  2502  2858  2996  3997  4013  4043  4088  4259  4574  4590  4637  4693  5754  5770  6670  6751  7095  7160  7534  7855  8256  8355  8654  8800  8818  9043  9439  9825  9844

ആറാം സമ്മാനം (500/-) 0038  0101  0126  0141  0450  0486  0535  0561  0637  0664  0695  1122  1179  1192  1549  1572  1870  2101  2114  2125  2572  2579  2642  2829  2896  2947  2974  3038  3356  3417  3673  3745  4335  4531  4636  4680  4884  4996  5164  5220  5256  5416  5522  6029  6078  6366  6494  6712  6776  6832  6972  7040  7363  7434  7450  7535  7602  7815  7854  7926  7963  8003  8022  8030  8049  8113  8311  8324  8701  8764  9109  9271  9513  9538  9643  9718  9882  9906  9969

ഏഴാം സമ്മാനം (100/-) 4924  7409  3808  8224  0438  0336  6735  2026  5203  5511  6359  7241  0246  8841  0994  7165  3975  3684  9342  2907  8210  6063  4482   7466  9885  6090  0715  9411  3657  1263  1566  8862  6464  2312  6463  3539  5937  9520  4763  1603  6135  2564  0949  2062  3093  5811  6311  5591  7817  7214  1565  2295  6947  4804  1245  2694  2870  2950  7989  6212  0961  5891  0015  1684  4261  7512  0727  5162  8402  7156  1931  9253  6627  9701  4649  6098  1484  1568  7310  7335  8570  4262  0798  4842  6563  3624  9992  9738  2131  8991  7976  6671  6538  5531  9176  1216  2944  0120  0834  9703  2714  1043  1643  8620  3201  2069  8259  9576  8139  6879  7711  9055  2929  9900  9807  6960  1722  2386  3944  2033

ചൂരൽ മല വില്ലേജ് റോഡിൽ നിന്ന് ഒരു മൃതദേഹം കൂടി കിട്ടി; ഇന്ന് ഇതുവരെ കണ്ടെടുത്തത് നാല് പേരുടെ മൃതദേഹങ്ങൾ

0

ദുരന്തഭൂമിയിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നത്തെ തെരച്ചിലിൽ ആകെ ലഭിച്ചത് നാല് മൃതദേഹങ്ങളാണ്. വെള്ളാർമല സ്കൂളിന് സമീപത്ത് നിന്നും ഒരു മൃതദേഹവും മേപ്പാടിയിൽ നിന്നും ഒരു മൃതദേഹവും, ചുങ്കത്തറ കൈപ്പിനിയിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. ചൂരൽമല വില്ലേജ് റോഡിൽ നിന്ന് മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 40 ആയി ഉയർന്നു. 

മലപ്പുറത്ത് ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റൻ കല്ലുകൾക്കിടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സംഘമടക്കമെത്തി മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൂരൽമല വെള്ളാർമല സ്കൂളിന് സമീപത്തു നിന്നും കണ്ടെടുത്ത മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. 10 മണിയോടെയാണ് മേപ്പാടിയിൽ തിരിച്ചിൽ സംഘം ഒരു മൃതദേഹം കണ്ടെടുത്തത്. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 295 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

വയനാട് പടവെട്ടിക്കുന്നിൽ നിന്നും 4 പേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം

0

കൽപ്പറ്റ :  മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകർന്ന വീട്ടിൽ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.  

നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.

മൂന്നാം ദിനം ആറു ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

0

കൽപ്പറ്റ:തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാർഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥർ രക്ഷിച്ചത്. 10 മീറ്റർ കയറുകൾ കൂട്ടിക്കെട്ടിയതിൽ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷപ്പെടുത്തിയത്. കാടിനുള്ളിൽ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസറുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിനു വെളിയിലേക്ക് പുറപ്പെട്ടു. സങ്കേതത്തിൽ നിന്നും പുറത്തിറങ്ങാൻ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാൻ തയ്യാറാക്കുകയായിരുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ് പറഞ്ഞു. ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി ആദിവാസി വിഭാഗത്തിലെ ഈ കുടുംബത്തെ ഉദ്യോഗസ്ഥർ അട്ടമല എപിസിയിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നൽകി. പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവിടെ നിന്നും മടങ്ങിയത്.