spot_img
Wednesday, July 8, 2026
Home Blog Page 335

മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യം: മന്ത്രി വീണ ജോർജ്

0

തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയുകയോ ചിന്തിക്കുകയോ ചെയ്യാത്ത വിഭാഗങ്ങളാണ് കുഞ്ഞുങ്ങളെന്നും അതിനാൽത്തന്നെ മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യമാണെന്നും  ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കേരള മീഡിയ അക്കാദമി യുനിസെഫിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിശു സൗഹൃദമാധ്യമ പ്രവർത്തനം സംബന്ധിച്ച വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാർഗരേഖ പ്രകാശനവും വീണ ജോർജ്ജ് നിർവ്വഹിച്ചു.

കുട്ടികളുടെ നേട്ടങ്ങൾ, പ്രശ്‌നങ്ങൾ എന്നിങ്ങനെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ രണ്ടു വിധത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായ തർക്കങ്ങളിലേർപ്പെടേണ്ടി വരുന്ന വിഷയങ്ങളിൽപ്പെട്ട കുഞ്ഞുങ്ങളുടെ ഒരു തരത്തിലുള്ള വിവരവും ഒരു കാരണവശാലും  പ്രസിദ്ധപ്പെടുത്താൻ പാടില്ല. ആ കുഞ്ഞിനെ തിരിച്ചറിയാനിടയാക്കുന്ന ഒരു കാര്യവും രക്ഷകർത്താക്കളെ സംബന്ധിച്ച വിവരം പോലും പ്രസിദ്ധപ്പെടുത്താൻ പാടില്ല. പക്ഷേ, കുഞ്ഞിന്റെ മുഖം മറച്ചും മറ്റു സൂചനകൾ നൽകിയുമാണ് മാധ്യമങ്ങൾ പലപ്പോഴും വാർത്തകൾ നൽകുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

കുഞ്ഞുങ്ങളുമായി അഭിമുഖം നടത്തുന്നതും ചിത്രീകരിക്കുന്നതും കുഞ്ഞുങ്ങളുടെ താല്പര്യം പരിഗണിച്ചായിരിക്കണം. ദ്വയാർത്ഥ പ്രയോഗങ്ങളോ മാനസിക സംഘർഷങ്ങളുണ്ടാക്കുന്ന സംസാരങ്ങളോ അഭിമുഖങ്ങളിലുണ്ടാവരുത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അഭിമുഖത്തിന്റെ പൂർണ വിവരങ്ങൾ കുഞ്ഞിനെയും രക്ഷകർത്താക്കളെയും ബോധ്യപ്പെടുത്തിയിരിക്കണം എന്നീ കാര്യങ്ങളിൽ മാധ്യമപ്രവർത്തകരുടെ നിതാന്ത ജാഗ്രതയുണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ഭാസ്‌കർ  സ്വാഗതം പറഞ്ഞു. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മുൻ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാനെറ്റ് എക്‌സിക്യൂട്ടിവ് ന്യൂസ് എഡിറ്റർ എസ് ബിജു മോഡറേറ്ററായിരുന്നു. അക്കാദമി വൈസ് ചെയർമാൻ ഇ.എസ് സുഭാഷ് നന്ദി പറഞ്ഞു

ശിശു സൗഹൃദ മാധ്യമ നയരേഖ സിലബസിൽ ഉൾപ്പെടുത്തണം- മീഡിയ അക്കാദമി വട്ടമേശ സമ്മേളന ശുപാർശ

 ശിശു സൗഹൃദ മാധ്യമം എന്ന വിഷയത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് മാധ്യമപഠനസ്ഥാപനങ്ങളുടെ സിലബസിൽ ഇതുസംബന്ധിച്ച നയരേഖ ഉൾപ്പെടുത്തണമെന്ന് കേരള മീഡിയ അക്കാദമിയും യുനിസെഫും ചേർന്ന് തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൌസിൽ നടത്തിയ വട്ടമേശ സമ്മേളനം ശുപാർശ ചെയ്തു. കേരളത്തിലെ മൂന്ന് മേഖലകളിലായി നടത്തിയ ശിശു സൗഹൃദ മാധ്യമപ്രവർത്തന ശിൽപ്പശാലയ്ക്ക് സമാപനം കുറിച്ചുകൊണ്ടാണ് വട്ടമേശ സമ്മേളനം നടന്നത്.

ഇതിനായി ശിശു സൗഹൃദ മാധ്യമപ്രവർത്തനത്തിന് വേണ്ടിയുള്ള നയരേഖ തയ്യാറാക്കും. ഇതിന്റെ കരട് രൂപമാണ് ചർച്ച ചെയ്തത്. കരട് നയരേഖയ്ക്ക് അന്തിമരൂപം നൽകാൻ ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ ചെയർമാനായും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു കൺവീനറായുമുള്ള 11 അംഗ കമ്മിറ്റി രൂപീകരിച്ചു. യുനിസെഫ് സൌത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി കമ്മിറ്റിയിൽ അംഗമായിരിക്കും. 2024 ആഗസ്റ്റിൽ നയരേഖ പുറത്തിറക്കും. ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും

നയരേഖ കേവലം മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നത് ആവരുതെന്നും സമൂഹത്തിന്റെ താഴെത്തട്ടിലെ വിവിധ മേഖലകളിലേക്ക് അതെത്തിപ്പെടണം എന്നും സമ്മേളനം നിർദ്ദേശിച്ചു. പരമ്പരാഗത മാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലേക്കും ഇതെത്തിച്ചേരണം. സമൂഹമാധ്യമങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. വാർത്താമാധ്യമങ്ങളിൽ മാത്രമല്ല, ഏറ്റവും അധികം സ്വാധീനമുള്ള എന്റർടെയിന്റ്‌മെന്റ് ചാനലുകളിലും ഈ നിർദ്ദേശങ്ങൾ എത്തണം. മാധ്യമങ്ങളുടെ നിർവ്വചനംതന്നെ മാറിവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിലാകണം മാധ്യമപ്രവർത്തനം. അതിനുതകുന്നതായിരിക്കണം ഈ നയം. ഇതിന്റെ സൂക്ഷ്മതലങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

മാറുന്ന കാലഘട്ടത്തിൽ കുട്ടികൾ പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. മയക്കുമരുന്ന് അടക്കമുള്ള കാര്യങ്ങളെ അതിജീവിക്കാനുള്ള പിന്തുണ കുട്ടികൾക്ക് നൽകേണ്ടതുണ്ട്. അധ്യാപകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആശാവർക്കർമാർക്കും സാക്ഷരതാ പ്രേരക്മാർക്കും ഈ വിഷയത്തിൽ ബോധവത്കരണം നടത്തേണ്ടതായിട്ടുണ്ട്.

സംസ്ഥാന ബാലാവകാശ കമ്മീഷൻ എല്ലാ സഹായവും ഇതിനായി നൽകുന്നതാണെന്ന്  ചെയർമാൻ അഡ്വ മനോജ്കുമാർ അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിലുള്ള കരട് മാർഗരേഖ കമ്മീഷൻ തയ്യാറാക്കിനൽകും. സാക്ഷരതാ പ്രേരക്മാരുടെ സഹായവും ഇതിനായി ലഭ്യമാകും. സ്‌കൂൾ കരിക്കുലത്തിൽ തന്നെ ഇത് ഉൾപ്പെടുത്തുന്നതിനായി കരിക്കുലം കമ്മിറ്റിയിൽ ഇത് ഉൾപ്പെടുത്തണം.

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു മോഡറ്ററേറ്ററായി. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മുൻ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, യുനിസെഫ് സൌത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി, വനിതാ കമ്മീഷൻ അംഗം കുഞ്ഞയിഷ, ശിശുക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ അൽത്താഫ്, സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ ജി രാജ്‌മോഹൻ, വിവരാവകാശ കമ്മീഷൻ മുൻ അംഗം കെ വി സുധാകരൻ, രാജ് ഭവൻ പബ്ലിക് റിലേഷൻ ഓഫീസർ എസ് ഡി പ്രിൻസ്, ആകാശവാണി അഡീഷണൽ ഡയറക്ടർ ശ്രീകുമാർ മുഖത്തല, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് രാധിക സി നായർ, മുതിർന്ന മാധ്യമപ്രവർത്തകരായ പി കെ രാജശേഖരൻ, ശ്രീകുമാർ (ജന്മഭൂമി), അനിൽ (ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), മനോജ് കടമ്പാട് (മലയാള മനോരമ), സരിതാ മോഹൻ ഭാമ, ജോർജ്ജ് കുട്ടി, ഹയർസെക്കന്ററി ജേർണലിസം അധ്യാപിക ഡോ എസ് സിന്ധു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

അര്‍ജുൻ രക്ഷാദൗത്യത്തിനായി സൈന്യമെത്തും; തെരച്ചിലിന് ഐഎസ്ആര്‍ഒയുടെ സഹായം തേടി

0

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഇന്ന് ഷിരൂരിലെത്തുക. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും. അതേസമയം, തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.

മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവ‍ര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വാർത്ത കണ്ടും അല്ലാതെയും ആർമി ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നുമാണ് കുടുംബം പ്രതികരിച്ചിരുന്നത്.

ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്. അർജുന് വേണ്ടിയുളള തെരച്ചിൽ മോശം കാലാവസ്ഥയെ തുട‍ര്‍ന്ന് ഇന്നലെ വൈകിട്ടോടെ നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയുള്ള രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ഷിരൂരില്‍ കനത്ത മഴ പെയ്തതോടെയാണ് രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണമായത്.മണ്ണിടിഞ്ഞുവീണ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം. ഇന്നലെ സി​ഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവ‍ര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു

നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി, 214 പേര്‍ നിരീക്ഷണത്തിൽ, 2 പഞ്ചായത്തുകളിൽ നിയന്ത്രണം

0

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവ‍ര്‍ത്തനങ്ങൾ ഊ‍ര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. 
മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 

നിലവിൽ  214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍‍ര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 

ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്. 

സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇത് കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

മാസ്ക് ധരിക്കണം

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

കണ്‍ട്രോള്‍ സെല്‍ തുറന്നു

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്.

നിപ കൺട്രോൾ റൂം നമ്പറുകൾ

0483-2732010
0483-2732050
0483-2732060
0483-2732090

പൂനെ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു

0

മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്. ഹൈ റിസ്ക് കോൺടാക്ട് ഉള്ളവരെ കണ്ടെത്തുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി ‍വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ആരംഭിച്ചു.

പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ15 വയസ്സുകാരണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മസ്തിഷ്ക ജ്വരത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്രവം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവത്തിന്റെ പരിശോധന റിപ്പോർത്തിലാണ് ഫലം പോസിറ്റിവായത്.

കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുമായി സമ്പക്കർമുള്ള മൂന്നു പേരെ ഐസലേറ്റ് ചെയ്തു. മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. ഡിഎംഒയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ചെള്ള് പനിയും സ്ഥിരികരിച്ചിട്ടുണ്ട്.

നിപ പ്രതിരോധം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

0

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തിമ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

             ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാർ, ഡി.പി.എം.മാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നിപ ബാധ സംശയം; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്, പ്രോട്ടോകോൾ നടപടികൾ തുടങ്ങി, അന്തിമ ഫലം കാത്ത് സംസ്ഥാനം

0

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായി ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലുമണിക്കാണ് മലപ്പുറത്ത് വീണ്ടും യോഗം ചേരുക. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഫലം വരാൻ കാത്തുനിൽക്കാതെ തന്നെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിക്ക് പനി ബാധിച്ച് ആദ്യം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കാണിച്ചു ചികിത്സ നൽകിയിരുന്നു. ഭേദമാകാതെ വന്നതോടെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് രോഗം മൂർച്ഛിച്ചതോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഇന്നലെയാണ് ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.അതേസമയം, പ്രത്യേക സാഹചര്യത്തിൽ ഡിഎംഒയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പാണ്ടിക്കാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ് യോഗം ചേർന്നത്. നിപ്പ സംശയിക്കുന്ന കുട്ടിക്ക് നേരത്തെ ചെള്ള് പനി സ്ഥിരീകരിച്ചിരുന്നതായി ഡിഎംഒ പറഞ്ഞു. ചെള്ള് പനി ആണെങ്കിലും സ്‌ക്രീനിംഗ് ടെസ്റ്റിൽ പോസിറ്റീവ് ആകും. ചെള്ള് പനിക്കും നിപക്കും ഒരേ ലക്ഷണങ്ങൾ ആകാം. പ്രാദേശിക നിരീക്ഷണങ്ങൾ ഊര്ജിതമാക്കും. യോഗം വിളിച്ച് അതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റിസൾട്ട് വരുന്നത് വരെ കാത്തിരിക്കാൻ ആകില്ലെന്നും, നിലവിൽ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി

മലപ്പുറത്തേത് നിപ അല്ല, ചെള്ളുപനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം വൈകിട്ട്

0

മലപ്പുറം: നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആർ രേണുക. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. ഇത് ആരോഗ്യ വകുപ്പിന് കൈമാറി. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു.കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പരിശോധനാ ഫലം ലഭിച്ചാലെ ബാക്കി കാര്യങ്ങൾ പറയാനാകൂ എന്ന് ഡിഎംഒ പറഞ്ഞു. ചെള്ള് പനി ആണെങ്കിലും സ്‌ക്രീനിംഗ് ടെസ്റ്റിൽ പോസിറ്റീവ് ആകും. ചെള്ള് പനിക്കും നിപക്കും ഒരേ ലക്ഷണങ്ങൾ ആകാം. പ്രാദേശിക നിരീക്ഷണങ്ങൾ ഊർജിതമാക്കും. യോഗം വിളിച്ച് അതിനിവേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകി. പരിശോധനാഫലം വരുന്നത് വരെ മുൻകരുതലുകൾ നടത്താൻ കാത്തിരിക്കാൻ ആകില്ല. നിലവിൽ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു

അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ

0

ബെം​ഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.

ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി.

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

കുവൈത്ത്∙ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവൻ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം, മുന്നറിയിപ്പുമായി കേരളാ പൊലീസ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

0

സൈബര്‍ തട്ടിപ്പുകൾ പണ്ട് കേട്ടതുപോലെയല്ല. വലിയ നെറ്റവര്‍ക്കായി കോടികളുടെ തട്ടിപ്പുകളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം വാര്‍ത്തയാവുകയാണ്. വെര്‍ച്ച്വൽ അറസ്റ്റും ഹാക്കിങ്ങും തുടങ്ങി ഒന്നു മാറുമ്പോൾ അടുത്തത് എന്ന നിലയിൽ നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇത്തരം ഭൂരിഭാഗം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരളാ പൊലീസ് ഓര്‍മിപ്പിക്കുന്നു.

സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനായി ‘ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം’ എന്ന ആമുഖത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്. കേൾക്കുമ്പോൾ ലളിതമായ കാര്യമെന്ന് തോന്നിയാലും ഇത് ഒരുപക്ഷെ നമ്മളെ വലിയ സൈബര്‍ തട്ടിപ്പുകളിൽ നിന്ന് അകറ്റി നിര്‍ത്താൻ സഹായകമാകും.

നിര്‍ദേശങ്ങൾ ഇവയാണ്

  • മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. 
  • പാസ്സ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. 
  • കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. 
  • വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.
  • തേര്‍ഡ് പാര്‍ട്ടി ആപ്പുകളിൽ നിന്ന്  അക്കൗണ്ട് നീക്കം ചെയ്യുക. 
  • വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകൾക്ക് അക്കൗണ്ട് ആക്സസ് കൊടുക്കാതിരിക്കുക.
  • ഗൂഗിൾ അക്കൗണ്ടുകളുടെ  ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  • ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.