spot_img
Monday, June 15, 2026
Home Blog Page 35

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

0

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്.

പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടില്ല. കാറിന്റെ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും, പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മയും വെളിപ്പെടുത്തി.

ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയുണ്ട് (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം). തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാനിര്‍ദേശങ്ങള്‍

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്.

ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

0

തിരുവനന്തപുരം: മഴയുള്ളപ്പോള്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. മഴയുള്ളപ്പോള്‍ വാഹനം പതിയെ ഓടിക്കണമെന്നും അകലം പാലിച്ചുള്ള ഡ്രൈവിങ്ങാണ് സുരക്ഷിതമെന്നും എംവിഡി കുറിക്കുന്നു. റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ (അത് ചെറിയ അളവില്‍ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിങ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം

മഴപെയ്തുക്കൊണ്ടിരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം- മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈര്‍പ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവര്‍ത്തിക്കണമെന്നും ഇല്ല.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

2. ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിങ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

3. മഴക്കാലത്ത് സഡന്‍ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( ടസശററശിഴ) ഒഴിവാക്കും.

4. മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയൊ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

5. തീര്‍ത്തും ഒഴിവാക്കാന്‍ സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.

6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

7. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.

8. പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.

9 മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

10. വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക

ബസിന്റെ ചില്ല് തകര്‍ത്ത സ്ത്രീ ഭാര്യയാണെന്ന വ്യാജ പ്രചാരണം: നിയമനടപടി സ്വീകരിക്കും; വി. വസീഫ്

0

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത സ്ത്രീ തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. കോണ്‍ഗ്രസ്, ലീഗ് ഹാന്‍ഡിലുകളാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തത് തന്റെ ഭാര്യയല്ല. ചാനുകളുടെ പേരില്‍ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് മലയാളം എന്നീ ചാനകളുടെ വ്യാജ കാര്‍ഡ് ഇറക്കിയാണ് പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടി എടുക്കും. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജിലൂടെയും സൈബര്‍ അധിക്ഷേപം നടക്കുന്നുണ്ട്. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരു കേട്ടാല്‍ സിപിഐഎം ആയി ബന്ധമുണ്ടെന്നു തോന്നുമെന്നും എന്നാല്‍ അങ്ങനയല്ലെന്നും വസീഫ് പറഞ്ഞു.

പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി വസീഫ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്ന് വസീഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ മാധ്യമങ്ങളില്‍ വൈറല്‍ ആയ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോവെച്ച് അത് തന്റെ ഭാര്യ ആണെന്നും പറഞ്ഞു ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്. ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ചാണ് പ്രചാരണം. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് വ്യാപക പ്രചാരണം നടത്തുന്നത്. സത്യം അറിയാന്‍ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയാനുള്ളത് ആ വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നു മാത്രമല്ല തനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ലെന്നും വസീഫ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ലിറ്ററിന് നാല് രൂപ കൂടും; മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. മെയ് 21 വ്യാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോ​ഗത്തിൽ പുതിയ നിരക്കിന് അം​ഗീകാരം നൽകും.ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മിൽമ പാൽ വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ ചേർന്ന യോ​ഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോർഡ് അം​ഗങ്ങളിലെ എട്ട് പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്.ഭൂരിപക്ഷം അംഗങ്ങളും ഇതിൽ നിവിട്ടുനിൽക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.

വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

0

തൃശൂര്‍: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടനില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലെ പരിശോധനയിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന് പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

മൃഗവേട്ട, അനധികൃതവസ്തു കൈവശംവെച്ചു എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് നേരത്തേ വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വേടന്റെ ഫലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് പുലിപ്പല്ല് കണ്ടെത്തിയത്. ഫലാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കഞ്ചാവിനൊപ്പമാണ് പുലിപ്പല്ലും കിട്ടിയത്. തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

വനംവകുപ്പ് റാപ്പറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പുലിപ്പല്ല് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. ഇപ്പോഴാണ് ഇതിന്റെ ടെസ്റ്റ്ഫലം പുറത്തുവന്നത്. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്. തനിക്ക് ശ്രീലങ്കന്‍ വംശജനായ രഞ്ജിത്ത് കുമ്പിടി എന്ന ആള്‍ തന്നതാണ് ഈ പുലിപ്പല്ലെന്ന് വേടന്‍ പറഞ്ഞിരുന്നു. എന്നാല്‍ വേടന്റെ ഫോണും സാമൂഹ്യമാധ്യമ അക്കൗണ്ടും ഉള്‍പ്പെടെ പരിശോധിച്ചിട്ടും രഞ്ജിത്ത് എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

0

കോഴിക്കോട് :ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ദമ്പതികളെ കാറില്‍ നിന്നു പുറത്തെടുത്തത്. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലാണ് രാത്രി ഒമ്പതു മണിയോടെ അപകടമുണ്ടായത്. കക്കറ മുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ഗര്‍ഭിണിയെ ഡോക്ടറെ കാണിച്ചു തിരിച്ചു വരുമ്പോഴാണ് ഓടിക്കൊണ്ടിരിക്കെ കാറിനു തീ പടിച്ചത്. കാറില്‍ കുടുങ്ങിപ്പോയ ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല. പരിക്കേറ്റ ഭര്‍ത്താവ് റിജിന്‍ ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനു തീ പിടിച്ചപ്പോള്‍ സമീപ വാസികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നുു. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് സിഫ്റ്റ് കാറിന് തീപ്പിടിച്ചതെന്നാണ് കരുതുന്നത്.

വ്യാജ പെൻഷൻ വാഗ്ദാനം നൽകി സൈബർ തട്ടിപ്പ് വ്യാപകം

0

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരിൽ “Pension Card”, “Monthly Pension Scheme”, “Senior Citizen Benefit Card” എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം.ഇത്തരം പരസ്യങ്ങളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് WhatsApp ചാറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ട ബാങ്കിൻ്റെ Customer Care അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ കോളുകൾ വഴിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെടുന്നു. പെൻഷൻ കാർഡ് ആക്ടിവേഷനു വേണ്ടി “Pension Form” എന്ന പേരിൽ ഒരു ലിങ്ക് അയക്കുകയും അത് തുറന്ന് വിവരങ്ങൾ പുരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ലിങ്ക് തുറക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ഫോണിൽ മാൽവെയർ അടങ്ങിയ APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു.ഈ മാൽവെയർ ആപ്ലിക്കേഷൻ വഴി മൊബൈലിലെ OTP സന്ദേശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, SMS വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. തുടർന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രെഡിറ്റ് കാർഡുകളിൽ നിന്നും അവർ അറിയാതെ തന്നെ സൈബർ സാമ്പത്തിക തട്ടിപ്പുകാർ പണം പിൻ‌വലിക്കുന്നു.പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്: *സോഷ്യൽ മീഡിയയിൽ കാണുന്ന ബാങ്ക്/പെൻഷൻ ഓഫർ ലിങ്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുക*WhatsApp വഴി ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്*ബാങ്കുകളുടെ പേരിൽ വരുന്ന “Pension Form”, “Verification Link” തുടങ്ങിയ ലിങ്കുകളിൽ ജാഗ്രത പാലിക്കുക*DTP, ബാങ്ക് വിവരങ്ങൾ, കാർഡ് നമ്പർ, CVV എന്നിവ ഒരിക്കലും പങ്കുവെക്കരുത്*”Install from Unknown Sources” ഓപ്ഷൻ മൊബൈലിൽ ഓഫ് ചെയ്തിരിക്കണം*അടിയന്തര സമ്മർദ്ദം സൃഷ്ടിക്കുന്ന ഫോൺ കോളുകളും സന്ദേശങ്ങളും വിശ്വസിക്കരുത്സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക. #statepolicemediacentre #keralapolice

ഇന്ത്യയിലെ നമ്പർ പ്ലേറ്റുകളെ കുറിച്ച് അറിയാം

0

ഇന്ത്യയിലെ വാഹന നമ്പർ പ്ലേറ്റുകൾക്ക് ഓരോ നിറത്തിനും പ്രത്യേക അർത്ഥമുണ്ടെന്ന വിവരം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നു. വെള്ള നമ്പർ പ്ലേറ്റ് സ്വകാര്യ വാഹനങ്ങൾക്കായും, മഞ്ഞ പ്ലേറ്റ് ടാക്സി/കൊമേഴ്ഷ്യൽ വാഹനങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു. കറുപ്പ് പ്ലേറ്റ് സ്വയം ഡ്രൈവ് റന്റൽ വാഹനങ്ങൾക്കും, പച്ച പ്ലേറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ചുവപ്പ് പ്ലേറ്റ് താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങൾ സൂചിപ്പിക്കുമ്പോൾ, നീല പ്ലേറ്റ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കാണ് നൽകുന്നത്. ദേശീയ ചിഹ്നമുള്ള പ്രത്യേക പ്ലേറ്റുകൾ രാഷ്ട്രപതി, ഗവർണർ തുടങ്ങിയ ഭരണഘടനാപദവികളിലുള്ളവർക്കായി ഉപയോഗിക്കുന്നു.

തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കപ്പെടുകയും ₹5,000 മുതൽ ₹10,000 വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് VIP, ഡിപ്ലോമാറ്റിക് പ്ലേറ്റുകളുടെ ദുരുപയോഗം ഗുരുതര കുറ്റമായി പരിഗണിക്കപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന പച്ച പ്ലേറ്റുകൾക്ക് ചില സംസ്ഥാനങ്ങളിൽ ടോൾ ഇളവുകളും പാർക്കിംഗ് ആനുകൂല്യങ്ങളും ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വാഹന ഉടമകളും ഡ്രൈവർമാരും ഇത്തരം നിയമങ്ങളും അടയാളങ്ങളും മനസ്സിലാക്കി സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

വെളുത്ത നമ്പർ പ്ലേറ്റ് > സ്വകാര്യ വാഹനങ്ങൾ

മഞ്ഞ നമ്പർ പ്ലേറ്റ് >
ടാക്‌സി / വ്യാപാര വാഹനങ്ങൾ

കറുത്ത നമ്പർ പ്ലേറ്റ് >സ്വയം ഓടിക്കുന്ന / വാടക വാഹനങ്ങൾ

പച്ച നമ്പർ പ്ലേറ്റ് > ഇലക്ട്രിക് വാഹനങ്ങൾ (EV)

ചുവപ് നമ്പർ പ്ലേറ്റ് > താൽക്കാലിക രജിസ്ട്രേഷൻ

നീല നമ്പർ പ്ലേറ്റ് > വിദേശ നയതന്ത്ര വാഹനങ്ങൾ
എംബ്ലീം ഉള്ള പ്ലേറ്റ് രാഷ്ട്രീയ വ്യക്തികൾ /സർക്കാർ പ്രതിനിധികൾ

> തെറ്റായ നമ്പർ പ്ലേറ്റ് രൂ. 5,000 മുതൽ 10,000 വരെ പിഴ
> VIP/റാജതന്ത്ര നമ്പർ പ്ലേറ്റ് ദുരുപയോഗം കടുത്ത ശിക്ഷ ലഭിക്കും.
> താൽക്കാലിക നമ്പർ പ്ലേറ്റ് നിയമാനുസ്യതമായി മാത്രം ഉപയോഗിക്കുക
> EV പച്ച പ്ലേറ്റ് പരിസര സംരക്ഷണം പോഷിപ്പിക്കുന്നു

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

0

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും

കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം. 20,771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9,743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം. പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റമാകാം വിജയശതമാനം കുറയാന്‍ കാരണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും.

എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

https://results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

https://pareekshabhavan.kerala.gov.in

results.digilocker.kerala.gov.in

എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം

സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.