spot_img
Monday, June 15, 2026
Home Blog Page 36

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

0

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും

കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം. 20,771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9,743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം. പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റമാകാം വിജയശതമാനം കുറയാന്‍ കാരണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും.

എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

https://results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

https://pareekshabhavan.kerala.gov.in

results.digilocker.kerala.gov.in

എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം

സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

0

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും.

കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം. 20,771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9,743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.

പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം. പാഠ്യപദ്ധതിയില്‍ വരുത്തിയ മാറ്റമാകാം വിജയശതമാനം കുറയാന്‍ കാരണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും.

എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

https://results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

https://pareekshabhavan.kerala.gov.in

results.digilocker.kerala.gov.in

എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം

സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

0

തിരുവനന്തപുരം: തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഡിജിപിക്ക് നേരിട്ടാണ് സതീശൻ നിർദ്ദേശം നൽകിയത്. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതി. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോഷത്തിനും കാരണമായിരുന്നു. സെഡ് പ്ലസ് (Z+) സുരക്ഷയുള്ള അദ്ദേഹത്തിനായി തലസ്ഥാന നഗരിയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ സാധാരണക്കാരുടെ യാത്രകളെ സാരമായി ബാധിച്ചിരുന്നു. കിയ കാർണിവൽ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലൻസും സ്ട്രൈക്കർ ഫോഴ്സും അടങ്ങുന്ന വലിയൊരു നിരയായിരുന്നു പിണറായി വിജയന് അകമ്പടി സേവിച്ചിരുന്നത്.മുഖ്യമന്ത്രി വീട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് വരുമ്പോൾ പ്രധാന റോഡുകൾ അടയ്ക്കുകയും ഇടറോഡുകളിൽ നൂറു മീറ്റർ ഇടവിട്ട് പോലീസിനെ വിന്യസിക്കുകയും ചെയ്യുന്ന രീതി പതിവായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരമായിരുന്നു അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നത്.മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും സുരക്ഷ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. എങ്കിലും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ പ്രോട്ടോക്കോൾ പോലീസ് തയ്യാറാക്കും.

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

0

രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍, ഡീസല്‍ വിലകളിലാണ് വര്‍ധനവ്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വർധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പമ്പുകളിൽ വൻ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.കോഴിക്കോട് നഗരത്തിൽ പെട്രോൾ 109.07 ഡീസൽ 97.96 ഗ്രാമീണ മേഖലയിൽ പെട്രോളിന് 109.37 ഡീസലിന് 98.23. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനു പിന്നാലെയാണ് വില വർധനവ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് വില വർധനവിലേക്ക് നയിച്ചത്.

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്;പണം തട്ടി മുങ്ങിയയാളെ പിടികൂടി

0

കൽപ്പറ്റ:ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്;പണം തട്ടി മുങ്ങിയയാളെ മണിക്കുറുകള്‍ക്കുള്ളില്‍ പൊക്കി പോലീസ്കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്‍പ്പറ്റ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കരസ്ഥമാക്കി സ്‌കൂട്ടറില്‍ ജില്ല വിടാന്‍ ശ്രമിക്കവേ ലക്കിടിയില്‍ നിന്ന് പിടിക്കുകയായിരുന്നു. 12.05.2026 തീയതി ഉച്ചയോടെയാണ് സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം ഒട്ടിച്ചുവെച്ചായിരുന്നു തട്ടിപ്പ്. 5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റായി കാണിച്ചാണ് പണം തട്ടിയെടുത്തത്. സബ് ഇൻസ്‌പെക്ടർമാരായ വിമൽ ചന്ദ്രൻ , ഒ.എം സൈദ, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജെറിന്‍ കെ. ജോണി, എം.ആര്‍. അനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

റൈഡർ ആപ്പുകൾ വഴി തെരഞ്ഞെടുക്കുന്ന ബൈക്കുകൾ ടാക്സി ആണ് എന്ന് ഉറപ്പു വരുത്തി റൈഡുകൾ സുരക്ഷിതമാക്കുക

0

നമ്മുടെ നഗരങ്ങളിലും ബൈക്ക് ടാക്സികൾ പ്രചാരത്തിലായി കൊണ്ടിരിക്കുകയാണ്. ബൈക്ക് ടാക്സികൾ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം സുരക്ഷിതവും നിയമവിധേയവുമായ യാത്രകളും ഉറപ്പു വരുത്തേണ്ടതാണന്ന് മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ മോട്ടോർ സൈക്കിളുകളിൽ റൈഡർ ആപ്പ് വഴിയുള്ള റൈഡുകൾ നടത്തരുത്. സ്വകാര്യ മോട്ടോർ സൈക്കിളുകൾ വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിലും അക്കങ്ങളിലും നമ്പർ എഴുതിയവ ആയിരിക്കും. നിങ്ങൾ യാത്രക്ക് തെരഞ്ഞെടുത്ത വാഹനം മോട്ടോർ സൈക്കിൾ കോൺട്രാക്ട് കാരേജ് ആയിരിക്കണം.

ഇത്തരം വാഹനങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ ഫിറ്റ്നസ് പരിശോധന ഉണ്ടായിരിക്കും. നമ്പർ പ്ലേറ്റ് മഞ്ഞ പ്രതലത്തിൽ കറുപ്പ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും. സുരക്ഷാ മുൻ കരുതലുകൾ ഉറപ്പ് വരുത്തി മാത്രം യാത്രകൾ നടത്തുക. റൈഡിനെ കുറിച്ചുള്ള പരാതികൾ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ അറിയിക്കാനും മടിക്കരുത്. സുരക്ഷിതമാവട്ടെ ഓരോ പുതിയ തൊഴിലവസരങ്ങളും. യാത്രികന് തന്നെ വാടകക്ക് എടുത്ത് ഓടിച്ച് പോകാവുന്ന റെൻ് എ മോട്ടോർ സൈക്കിൾ ഗണത്തിൽ പെട്ട ഇരുചക്ര വാഹനങ്ങളും ഇപ്പോൾ പല നഗരങ്ങളിലും ലഭ്യമാണ്. ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കറുത്ത പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും. ഓരോ യാത്രയുടേയും ദൈർഘ്യവും ആവശ്യകതയും അനുസരിച്ച് മികച്ചതും സുരക്ഷിതവും ആവട്ടെ തെരഞ്ഞെടുക്കുന്ന വാഹനങ്ങൾ.#rapido #uber #2wheelertaxiservice #2wheelertaxi

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: 16-ാം കേരള നിയസഭയിലെ പ്രതിപക്ഷ നിരയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം. നിയമസഭാ കക്ഷി നേതാവായി സിപിഐ എം സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാർടി ജനറൽ സെക്രട്ടറി എം എ ബേബി, എ വിജയരാഘവൻ, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കെ രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ധര്‍മടത്ത് നിന്നുള്ള നിയമസഭാംഗമാണ്. കഴിഞ്ഞ രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നു.

കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി മുന്നണി ഭരണമാറ്റങ്ങളുടെ പരമ്പര അവസാനിപ്പിച്ച്, തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായി സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകി.2022-ൽ സി അച്യുതമേനോന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന നേതാവ് എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.1945 മേയ് 24-ന് കണ്ണൂർ ജില്ലയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്. മരോളി കോരന്റെയും ആലക്കീൽ കല്യാണിയുടെയും മകനാണ്. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്ന് ബിഎ ഇക്കണോമിക്സ് ബിരുദം നേടി. വിരമിച്ച അധ്യാപിക കമല വിജയനാണ് ഭാര്യ. വീണ വിജയൻ, വിവേക് കിരൺ വിജയൻ എന്നിവർ മക്കളാണ്.1964-ൽ സിപിഐ എം അംഗമായ പിണറായി വിജയൻ കെഎസ്എഫ്, കെഎസ്‍വൈഎഫ് സംഘടനകളിലൂടെയാണ് നേതൃനിരയിലേക്ക് വന്നത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഒളിവുകാല പ്രവർത്തനങ്ങൾക്കിടയിലും 1975-ലെ അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽ മോചിതനായി നിയമസഭയിലെത്തിയ അദ്ദേഹം ചോരപുരണ്ട കുപ്പായം ഉയർത്തിക്കാട്ടി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്.1998 മുതൽ 2015 വരെ 18 വർഷത്തോളം അദ്ദേഹം സിപിഐ എം കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ പദവിയിലിരുന്ന നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന്റേതാണ്. 2002 മുതൽ പാർടി പൊളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിക്കുന്നു.1970ൽ തന്റെ 25-ാം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന റെക്കോർഡോടെയാണ് അദ്ദേഹം സഭയിലെത്തുന്നത്. തുടർന്ന് 1977, 1991 വർഷങ്ങളിൽ കൂത്തുപറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996-ലെ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.പിന്നീട് 2016, 2021, 2026 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ധർമടം മണ്ഡലത്തിൽ നിന്നാണ് പിണറായി വിജയൻ വിജയിച്ചത്.

2016-ൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ 2018-ലെ മഹാപ്രളയം, നിപ വൈറസ് ബാധ എന്നിവയുടെ സമയത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (യുഎസ്എ) അദ്ദേഹത്തെ ആദരിച്ചിരുന്നു. 2018-ൽ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള ഗാന്ധിദർശൻ പുരസ്കാരവും ലഭിച്ചു.കേരളത്തെ രാജ്യത്തെ ആദ്യ പൂർണ്ണ ഇ-ഗവേൺസ് സംസ്ഥാനമായി പ്രഖ്യാപിച്ചതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷത്തിലധികം ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നൽകാൻ കഴിഞ്ഞു. കെ-ഫോൺ പദ്ധതിയിലൂടെ ഇന്റർനെറ്റ് അവകാശമാക്കി മാറ്റുകയും ദൂരപ്രദേശങ്ങളിലേക്ക് ഉൾപ്പെടെ കണക്റ്റിവിറ്റി എത്തിക്കുകയും ചെയ്തു.ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം പോലുള്ള വലിയ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹത്തിന്റെ കാലത്താണ് വേഗത്തിലാക്കിയത്. പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തി കോവിഡ് കാലത്ത് കേരള മോഡൽ ശ്രദ്ധേയമാക്കാനും സാധിച്ചു. സർക്കാർ സ്കൂളുകളുടെ ഹൈടെക് നവീകരണവും വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങളും ഈ ഭരണകാലയളവിലെ പ്രധാന നേട്ടങ്ങളാണ്.

അബ്ദുൾ റഹീമിന്റെ തടവ് ശിക്ഷ അടുത്ത ആഴ്ച പൂർത്തിയാകും: മോചനത്തിനുള്ള ശ്രമം ഊർജ്ജിതമാക്കി സഹായ സമിതി

0

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൾ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് സഹായ സമിതി. 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകുന്നതോടെ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാതീയതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സഹായസമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.ലോക മലയാളികൾ കൈകോർത്ത മഹാ ദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും തുടക്കം മുതൽ അവസാന ഘട്ടം വരെ ദൗത്യത്തിൽ ചേർന്ന് നിന്ന അസംഖ്യം മനുഷ്യ സ്നേഹികളോടുള്ള നന്ദി സഹായ സമിതിക്ക് വേണ്ടി അറിയിക്കുകയാണെന്ന് സമിതി മുഖ്യരക്ഷധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. റിയാദ് സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി.രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ (പാത്തു)യുടെയും മകനായ അബ്ദുറഹീം 2006 നവംബർ 28ന് 26-ാം വയസിലാണ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ് സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ അസുഖമുള്ള മകൻ അനസ് അൽ ശഹ്‌രി(15)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ്‌ അറസ്റ്റിലായി അബ്ദുറഹീമിനെ റിയാദ് ഇസ്കാനിലെ ജയിലിലടക്കപ്പെട്ടത്. കേസിൽ വധശിക്ഷ വിധിച്ച് 18 വർഷം പിന്നിട്ടപ്പോഴാണ് 34 കോടി രൂപ ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയത്. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിവസങ്ങൾക്കകം 48 കോടി രൂപ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചു. ഇതിൽ 34 കോടി രൂപ മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിനും ഒന്നര കോടി രൂപ സൗദിയിൽ അഭിഭാഷകനും നൽകി.

എസ്ഐആർ മൂന്നാം ഘട്ടത്തിലേക്ക്; മെയ് 30 നും ഒക്ടോബർ 14 നും ഇടയിൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0

രാജ്യത്ത് വോട്ടർ പട്ടിക പരിഷ്കരിക്കുന്ന എസ്ഐആറിന്റെ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) മൂന്നാം ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ദില്ലി എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ മൂന്നാം ഘട്ടം നടപ്പിലാക്കുമെന്ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഒഴികെയുള്ള മുഴുവൻ രാജ്യവും ഇതിൽ ഉൾപ്പെടുമെന്നും കമ്മീഷൻ പറയുന്നു.

പ്രക്രിയകൾ മെയ് 30 നും ഒക്ടോബർ 14 നും ഇടയിൽ പൂർത്തിയാക്കും.ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ആയിരിക്കും ഇതിന്റെ ഭാഗമാവുക. വീടുകൾ സന്ദർശിച്ച് ആയിരിക്കും വിവരശേഖരണം നടത്തുക. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ വരും. നിലവിൽ രാജ്യത്ത് നടക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികൾക്കൊപ്പം തന്നെയാണ് ഈ വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരായ ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് കമ്മീഷന്റെ പ്രഖ്യാപനം.

അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പശ്ചിമ ബംഗാളിൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ പുതിയ ആശങ്കകൾ സൃഷ്ടിച്ചുകൊണ്ട് ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്.

‘എല്ലാവർക്കും നന്ദി’ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശൻ

0

എല്ലാവർക്കും നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. കോൺഗ്രസ് പാര്‍ട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടും ടീം എന്ന് ആവർത്തിച്ചു വിഡി സതീശൻ. എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് ഇത്. ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി നടത്തും. പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവർത്തനത്തിന്റേയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും നിർവ്വചനം മാറ്റി എഴുതുമെന്നം വിഡി സതീശൻ പ്രതികരിച്ചു. കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കേരളം കടന്ന് പോകുന്നത് സങ്കീർണ്ണ സാഹചര്യത്തിലൂടെയാണ്. എനിക്ക് ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.