spot_img
Monday, June 15, 2026
Home Blog Page 34

ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’, വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ

0

തിരുവനന്തപുരം: ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിക്കിടെയാണ് വൈറൽ എക്സ്പ്രഷൻ വന്നത്. ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്, അപ്പോൾ ഒരു കുസൃതിയിൽ ചിരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്ന് മുഖ്യമന്ത്രി പറയുന്നു.

‘ഞാനൊരു വാത്സല്യം കൊണ്ട് കാണിച്ചതാണ് സത്യത്തിൽ. ചോദിച്ച പയ്യന്‍റെ ഫെയ്സും, അപ്പിയറൻസും കണ്ടപ്പോൾ ഉള്ളിൽ ഒരു വാത്സല്യം തോന്നി. പേടിക്കെണ്ടാ, നമുക്ക് ശരിയാക്കാം, ധൈര്യമായിട്ടിരിക്ക് എന്ന രൂപത്തിൽ ഒന്ന് ചിരിച്ചതാണ്. ചെറുപ്പക്കാരുടെ ഒരു ആഗ്രഹമല്ലേ. പിന്നെ ഞാൻ പറഞ്ഞു, വാക്കല്ലേ പറഞ്ഞത്, അത് നമുക്ക് ശരിയാക്കിയെടുക്കാം എന്ന്. ആ പയ്യന്‍റെ മുഖം കണ്ടപ്പോൾ പിള്ളേരോടും, മോളോടും കാണിക്കുന്നത് പോലെ കാണിച്ചെന്നെ ഒള്ളു, ഇന്നലെ രാത്രിയൊക്കെ പൂക്കി റീലുകൾ മോളാണ് കൊണ്ടു വന്ന് കാണിച്ചത്- ചിരിയോടെ വിഡി സതീശൻ പറയുന്നു. മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉൾപ്പെടുത്തി നിരവധി റീൽസും വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’ എസ്.പി ഷൗക്കത്തലി അന്വേഷിക്കും; 15 ദിവസത്തിനകം റിപ്പോർട്ട്

0

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെ.എസ്‌.യു പ്രവർത്തകരെ മർദ്ദിച്ചത് അന്വേഷിക്കാൻ സര്‍ക്കാർ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. വിഡി സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരമേറ്റതിന് പിന്നാലെയാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

2023 ഡിസംബറിലാണ് സംഭവം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും എസ് സന്ദീപും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുക്കാനും തയ്യാറായിരുന്നില്ല. തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. പിന്നീട് കോടതി നിർദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ; സംഭവം കൊല്ലത്ത്

0

കൊല്ലം: യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ. കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിനന്‍റെ കൈപ്പത്തി വെട്ടിയത്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അലക്സാണ്ടറിന്‍റെ ഭാര്യയ്ക്കും വെട്ടേറ്റു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം അരങ്ങേറിയത്. അലക്സാണ്ടറും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുകയും അലക്സാണ്ടർ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടുകൊണ്ടാണ് ജിംസ് അവിടേക്ക് എത്തിയത്. തടസ്സം പിടിക്കാൻ എത്തിയതോടെ മരുമകളുടെ കൈപ്പത്തി അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി മാറ്റുകയായിരുന്നു . നാട്ടുകാർ എത്തിയാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് അലക്സാണ്ടറിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ശരീരമാസകലം സാരമായ മുറിവുകളുമുണ്ടന്നാണ് വിവരം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരുടെയും വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെയും ശ്രദ്ധയ്ക്ക്.

0

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരുടെയും വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിലേക്ക് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്ന പ്രത്യേക അറിയിപ്പ്.

സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക്
1. ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് പത്തു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

2. മദ്യപിച്ചോ, അമിത വേഗതയിൽ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളിൽ ഉൾപ്പെട്ടവരാകരുത്.

3. ചുവന്ന ലൈറ്റ് മറികടക്കുക, ലയിൻ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാൻ പാടില്ല.

4. ക്രിമിനൽ കേസുകളിൽ പെട്ടവരല്ല എന്നുറപ്പാക്കാൻ ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്  എടുത്തിരിക്കണം.

5. കറുത്ത പാൻ്റും, വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കുകയും ഐഡൻ്റിറ്റി കാർഡ് ഉണ്ടായിരിക്കുകയും വേണം.
#eib
#schoolbus
#schoolbusdriver

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു; വിലവർധനവ് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

0

സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. പരിഷ്കരിച്ച വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. ഇത് ജനങ്ങൾക്ക് കനത്ത പ്രഹരമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയോളം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.വിലവർധനവ് പ്രാദേശിക നികുതികൾ കൂടി ചേരുന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കുകളിലാകും ഈടാക്കുക. ഒരാഴ്ചയ്ക്കുള്ളിൽ വരുത്തിയ ഈ വൻ വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനം. അടിക്കടിയുള്ള ഇന്ധനവില വർധനവിനെതിരെ രാജ്യത്തെ പല ഭാഗങ്ങളിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം

0

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്‌.നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്‌പെഷ്യല്‍ അന്വേഷണം നടത്തും

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്ദേമാതരം ആലപിച്ചാണ് ആരംഭിച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ ജയതിലക് വിഡി സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ദൈവനാമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എപി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദീഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരന്‍ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷിബു ബേബി ജോണും സിപി ജോണും സഗൗരവവും മറ്റുള്ളവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

ലോക്ഭവനില്‍നിന്ന് ചായസല്‍ക്കാരം കഴിഞ്ഞു മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോര്‍ത്ത് ബ്ലോക്കിലേക്ക് ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് മഴയിലും ചോരാത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വിഡി സതീശനെ ആദ്യമായി അനുമോദിച്ചത് മുഹമ്മദ് ഷിയാസ് എംഎല്‍എയാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ബൊക്കെ നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു.

വടശ്ശേരി ദാമോദര മേനോൻ മകൻ..; മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി.ഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആവേശത്തോടെയാണ് സദസ് എതിരേറ്റത്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്.ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ മെയ് 28-ന്

0

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 ന്. ഇന്ന് (ദുൽഖഅ്ദ 29-)ന് സംസ്ഥാനത്ത് എവിടെയും ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരങ്ങൾ ലഭിക്കാത്തതിനാൽ, മേയ് 18 തിങ്കളാഴ്ച ദുൽഖഅ്ദ 30 പൂർത്തിയാക്കി മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു.സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

0

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി. മന്ത്രി സഭയിൽ കെ.സി പക്ഷത്തിന് അപ്രമാധിത്യം. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പും തുറമുഖവും കൈകാര്യം ചെയ്യും. കോൺഗ്രസിൽ നിന്ന് 11 എംഎൽഎമാരും മുസ്ലിം ലീഗിൽ നിന്ന് അഞ്ച് പേരും മന്ത്രിസഭയിലെത്തും . അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ സ്പീക്കറും ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. സത്യപ്രതിജ്ഞ നാളെ രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.

11 പേരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കുമെന്നാണ് വിവരം. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ഏറ്റെടുത്ത് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇവരെ കൂടാതെ, സണ്ണി ജോസഫ്, കെ. മുരളീധരൻ , എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി ജോൺ, അനൂബ് ജേക്കബ് എന്നിവരും മന്ത്രിമാരാകും.

മുസ്ലിം ലീഗിൽ നിന്ന് അഞ്ച് എംഎൽമാരും മന്ത്രിസഭയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.14 പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിലെത്തുന്നതെന്നും വകുപ്പുകളെല്ലാം ഏകദേശം തീരുമാനമായെന്നും നാളെ സമർപ്പിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ‘നാളെ മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ്ണ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. 21 പേരും നാളെ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിന്‍റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിമാരുടെ പട്ടികയാണിത്. 63 കോൺഗ്രസ് എംഎൽഎമാരിൽ നിന്നും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്താൻ സാധിക്കാതെ പോയ അർഹതപ്പെട്ട പലരുമുണ്ട്. സാമൂഹിക ഘടകങ്ങൾ ഉൾപ്പെടെ പരിഗണിക്കുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയാതെ പോകുന്നുണ്ട്. വളരെ അടുത്ത സഹപ്രവർത്തകരാണ് പലരും. പല മാനദണ്ഡങ്ങളും വെച്ചാണ് മന്ത്രിമാരെ നിശ്ചയിച്ചത്. പ്രാദേശികമായ ഘടകങ്ങളും ഇതിൽ പരിഗണിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്’. സതീശൻ പ്രതികരിച്ചു.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വകുപ്പുകളെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് മെച്ചപ്പെട്ട ഭരണമാണ് ലക്ഷ്യമെന്നും താൻ ഹാപ്പിയാണോ അല്ലയോ എന്നതിലല്ല കാര്യമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.യുഡിഎഫിന്‍റെ ആദ്യ ക്യാബിനറ്റിൽ വിസ്മയകരമായ തീരുമാനങ്ങളുണ്ടാകുമെന്നും കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചെന്നും നിയുക്ത മന്ത്രി സണ്ണി ജോസഫും പറഞ്ഞു. രണ്ട് സ്ഥാനങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ടുണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാർ ഇന്നെത്തും

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

0

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്.

പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടില്ല. കാറിന്റെ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും, പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മയും വെളിപ്പെടുത്തി.