spot_img
Tuesday, July 7, 2026
Home Blog Page 352

‘ആരും നിയമം കയ്യിലെടുക്കേണ്ടതില്ല’; ജീവനക്കാർ മോശമായി പെരുമാറിയാൽ അറിയിക്കൂ, നടപടി ഉറപ്പെന്ന് കെഎസ്ആർടിസി

0

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ അറിയിക്കുവാനുള്ള വാട്സ് ആപ്പ് നമ്പര്‍ ഓര്‍മ്മിപ്പിച്ച് കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും റാഷ് ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടാകുമ്പോഴും 9188619380 എന്ന വാട്സ് ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്. യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല.

അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെന്‍റിന് അധികാരവും ശരിയായ മാർഗവുമുണ്ട്. ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച് പരാതിക്കാർക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്‌നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ കഴിയും.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്. 9188619380 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന പരാതികളിൽ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി ഉറപ്പ് നൽകി. 

മനാമ ഓൾഡ് സൂഖിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

0

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം. സിവിൽ ഡിഫൻസ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്.സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനാണ് തീപിടിച്ചത്. അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16ന്

0

ബിഗ് ബോസ് മലയാളം സീസൺ 6   ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും  വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന   അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6  ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, ഋഷി, അര്‍ജുന്‍, ശ്രീതു എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത്. ഈ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ വീണ്ടും എത്തിയിരിക്കുകയാണ്. വിവിധ രസകരമായ ടാസ്കുകള്‍ ഈ ആഴ്ചയില്‍ ബിഗ് ബോസില്‍ നടക്കുന്നുണ്ട്. 20 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു. 
 
പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻ മത്സരാര്‍ത്ഥികളായ  നോബി  , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ  തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും  ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ   എന്നിവർ  ഒരുക്കുന്ന സംഗീതവിരുന്നും  പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ്  ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
 
ബിഗ് ബോസ് സീസൺ 6   ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ 16  ന് ഞായറാഴ്ച   രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്. 

നടുക്കിയ ദുരന്തം; 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, തീപിടിത്തം ഉറക്കത്തിനിടെ, 30 ഇന്ത്യക്കാർ ചികിത്സയിൽ

0

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ ലേബര്‍ ക്യാമ്പ് തീപിടിത്തത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു. കുവൈത്തില്‍ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് യുഎഇ ആദരാഞ്ജലികൾ നേർന്നു. അതേസമയം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. മുതിർന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം

കുവൈത്ത് സിറ്റി:കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ മരണം 35 ആയി. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫൊറൻസിക് എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ ആണ് മരണസംഖ്യ പുറത്തുവിട്ടത്.തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയവർക്കും പുക ശ്വസിച്ചവർക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി.മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപടരുകയായിരുന്നു.നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.

കാറിൽ നീന്തൽക്കുളമൊരുക്കി യാത്ര; സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി

0

ആലപ്പുഴ: കാറിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്യുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്‌ത കേസിൽ യുട്യൂബർ ടി എസ് സജുവിന്റെ (സഞ്ജു ടെക്കി) കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി. ആലപ്പുഴ ആർടിഒ എ കെ ദിലുവാണ്‌ ടാറ്റാ സഫാരി കാറിന്റെ  രജിസ്ട്രേഷൻസർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കിയത്‌. വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. റോഡിലിറക്കാനാവില്ല. വാഹനത്തിന്‌ എന്തെങ്കിലും അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ ചെയ്യുന്നതിന്‌ മോട്ടോർ വാഹന വകുപ്പിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. ഒരുവർഷം സഞ്ജുവും വാഹനവും നിരീക്ഷണത്തിലായിരിക്കും. 

ശിക്ഷാ നടപടിയുടെ ഭാഗമായി എടപ്പാൾ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ്ങ് ആൻഡ് റിസർച്ചിൽ നടത്തിയ പരിശീലനത്തിൽ സഞ്ജുവിന് ‘ഗുഡ് സർട്ടിഫിക്കറ്റ്‌’ ലഭിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന്റെ കാലാവധി ഒരു വർഷത്തേക്ക് ചുരുക്കിയതെന്ന് ആർടിഒ അറിയിച്ചു.

ഇതിനിടെ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാമൂഹ്യ സേവനമാരംഭിച്ചു. സഞ്ജു, ഡ്രൈവർ സൂര്യനാരായണൻ, സുഹൃത്ത് അഭിലാഷ് എന്നിവരാണ് സേവനമാരംഭിച്ചത്. കപ്പലിൽ ജോലിയുള്ള ഇവരുടെ മറ്റൊരു സുഹൃത്തിന് ജോലി നഷ്ടപ്പെടുമെന്ന കാരണത്താൽ പ്രത്യേക ഇളവുനൽകിയതിനാൽ അയാൾ എത്തിയില്ല. ആശുപത്രി അത്യാഹിതത്തിലെത്തുന്ന രോഗികളെ വാർഡിലേക്ക് എത്തിക്കുക, ഒപിയിൽ സഹായിക്കുക, രോഗികളെ പരിചരിക്കുക എന്നിവയാണ് സേവനത്തിന്റെ ഭാഗമായി ചെയ്യേണ്ടത്‌. രാവിലെ എട്ടു മുതൽ പകൽ രണ്ടു വരെ 15 ദിവസത്തേക്കാണ് സാമൂഹ്യ സേവനം.

‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ് ബറേലി തുടരണോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

0


കൽപ്പറ്റ: ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് കോൺ​ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയതാണ് രാഹുൽ. ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് പറഞ്ഞു.

‘ഞാൻ ഒരു സാധാരണ മനുഷ്യനാണ്. അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലർ കണ്ടു. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന ഞങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബിജെപി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. എനിക്ക് ഞാൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു’.-രാഹുൽ ​ഗാന്ധി പറഞ്ഞു. എൻ്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എൻ്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന്‌ നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയുകയും ചെയ്തു. 

വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് യുഡിഎഫ് പ്രവർത്തകർ വൻ സ്വീകരണമാണൊരുക്കിയത്. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി പതിനൊന്നു മണിയോടെയാണ് എടവണ്ണയിലെത്തിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. പ്രസംഗത്തിലുടനീളം രാഹുൽ പ്രാധാനമന്ത്രിയെ വിമർശിച്ചും പരിഹസിച്ചുമായിരുന്നു സംസാരിച്ചത്. 

റഹീംമോചനം ഉടൻ; ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി,

0

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു.

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. അവസാന കടമ്പയായി ബാക്കിയുണ്ടായിരുന്നതായിരുന്നു, ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് നൽകിയ ഒന്നര കോടി സൗദി റിയാലിന്‍റെ ചെക്കും വാദിഭാഗത്തിെൻറ അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും അനുബന്ധ രേഖകളും കോടതിയിലെത്തിക്കുക എന്നത്. പെരുന്നാൾ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതെല്ലാം കോടതിയിൽ എത്തിയതെന്ന് റഹീമിെൻറ കുടുംബത്തിെൻറ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ അറിയിച്ചു.

ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടൻ മോചനത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം ഇരു വക്കീലുമാരോടും ഹാജരാകാൻ കോടതി ആവശ്യപ്പെടും. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാൽ മോചന ഉത്തരവിൽ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. അതോടെ മോചനം സാധ്യമാകും. കേസുമായി ബന്ധപ്പെട്ട എല്ലാ പുരോഗതികളും റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിനെ ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥൻ നേരിട്ട് അറിയിക്കുന്നുണ്ട്.

ഇതുവരെയുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ബത്ഹ ഡി-പാലസ് ഹോട്ടലിൽ സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി ചേർന്നു. സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. കേസിെൻറ ഇതുവരെയുള്ള പുരോഗതിയും തുടർന്നുണ്ടാകാൻ പോകുന്ന കോടതി നടപടികളെ കുറിച്ചും സിദ്ധിഖ് തുവ്വൂർ, സഹായസമിതി വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ സംസാരിച്ചു.
നാളിതുവരെയുള്ള കേസുമായ ബന്ധപ്പെട്ട റിപ്പോർട്ട് ട്രഷറർ സെബിൻ ഇഖ്ബാൽ അവതരിപ്പിച്ചു. കോഓഡിനേറ്റർ ഹർഷദ് ഫറോക്, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ധീൻ ചേവായൂർ, ഷമീം മുക്കം, നവാസ് വെള്ളിമാട്കുന്ന്, സുധീർ കുമ്മിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആവാം; നിരവധി അവസരങ്ങൾ

0

കേരള സര്‍ക്കാരിന് കീഴില്‍ പി.എസ്.സി പരീക്ഷയില്ലാതെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി നേടാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ഇപ്പോള്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി നിരവധി ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. താല്‍ക്കാലിക നിയമനമാണ് നടക്കുക.

തസ്തിക & ഒഴിവ്

കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ബസുകളിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ താല്‍ക്കാലിക നിയമനം. കേരളത്തിലുടനീളം നിയമനം നടക്കും.

പ്രായപരിധി 55 വയസ്.

യോഗ്യത

* ഉദ്യോഗാര്‍ഥികള്‍ക്ക് MV ACT 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടായിരിക്കണം. മാത്രമല്ല MV ACT 1988 പ്രകാരമുള്ള കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം.

* അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസായിരിക്കണം.

* മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം.

ശമ്പളം

20,000 രൂപ മുതല്‍ 25,000 രൂപ വരെ.

ഉദ്യാഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ജൂണ്‍ 30നകം അപേക്ഷ നല്‍കണം.

🔗 അപേക്ഷ നൽകാൻ ക്ലിക്ക് ചെയ്യുക

🔗 വിജ്ഞാപനം കാണാൻ ചെയ്യുക

മഴക്കാലത്ത് എലിയെ വീട്ടില്‍ നിന്ന് തുരത്താന്‍ ഇതാ ചില എളുപ്പവഴികള്‍

0

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴക്കാലമായതോടെ വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെയാണ് എലിശല്യം രൂക്ഷമാകാനും പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാനും കാരണം. 

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. എലികള്‍ക്ക് പുറമേ അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കും ഈ രോഗം ഉണ്ടാകാം. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.

ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. 

പ്രതിരോധ മാര്‍ഗങ്ങള്‍

മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്. 

വീടുകളിൽ നിന്ന് എലിയെ തുരത്താന്‍ ചെയ്യേണ്ടത്…

1. വീടിന് ചുറ്റും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുക. 

2. ഉള്ളിയുടെ മണം എലിയെ തുരത്തുന്നതാണ്. ഇതിനായി ഉള്ളി തൊലി കളഞ്ഞ് വീടിന്റെ പലയിടങ്ങളിലായി വെക്കുന്നത് ഒരുപരിധി വരെ എലിയെ തുരത്താന്‍ സഹായിക്കും. 

3. വെളുത്തുള്ളിയും എലികളെ തുരത്താന്‍ മികച്ചതാണ്. ഇതിനായി അൽപം വെള്ളമെടുത്ത് വെളുത്തുള്ളി കഷ്ണങ്ങളാക്കി സ്പ്രേ ചെയ്യുന്നത് നല്ലതാണ്. 

4. കറുവാപ്പട്ടയും ഇതിനായി സഹായിക്കും.  ഒരു തുണിയിൽ അൽപം കറുവാപ്പട്ടയെടുത്ത് മൂടി എലിവരാനിടയുള്ള ഇടങ്ങളിലൊക്കെ വെക്കാം.

5. എലിശല്യം തടയാൻ മികച്ച വഴിയാണ് കർപ്പൂരതുളസി തൈലം. അൽപം പഞ്ഞിയെടുത്ത് കർപ്പൂരതൈലത്തിൽ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാ​ഗങ്ങളിൽ വെക്കുക. 

6. എലികൾ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ ബേക്കിങ് സോഡ വിതറിയശേഷം രാവിലെതന്നെ അവ നീക്കം ചെയ്യുന്നതും ഫലം കണ്ടേക്കാം.