തൃശ്ശൂര്‍:മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ക്യാൻസർ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. ചാത്തുണ്ണിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയവര്‍ ഏറെയാണ്. ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തില്‍. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ,മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.1990-ല്‍ എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി., സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്‌കോ എഫ്.സി., വിവ ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്. 1979-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍, എഫ്‌സി. കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു ‘ഫുട്‌ബോള്‍ മൈ സോള്‍’ എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 2024 ജൂൺ 12, 13 തീയതികളിൽ
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 13ന് വൈകിട്ട് അഞ്ചിനു മുൻപായി സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
രണ്ടാം അലോട്ട്മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഓരോ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഇന്നത്തെ വില നിലവാരം
കറൻസി വിനിമയ നിരക്കുകൾ
𝟏 സൗദി റിയാൽ :22:26
𝟐 യു.എ.ഇ ദിർഹം :22:73
𝟑 ഖത്തർ റിയാൽ :22:96
𝟒 ഒമാൻ റിയാൽ:216:90
𝟓 ബഹ്‌റൈൻ ദിനാർ:221:53
𝟔 കുവൈറ്റ് ദിനാർ: 272:32
𝟕 മലേഷ്യൻ റിങ്കറ്റ് : 17:68
𝟖 യൂറോ :89:92
𝟗 അമേരിക്കൻ ഡോളർ :83:50
𝟏𝟎 ഇസ്രായേൽ ഷേകേൽ :22:29
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 55:10
𝟏𝟐 ബ്രിട്ടീഷ് പൗണ്ട് : 106:36
𝟏𝟑 തുർക്കിഷ് ലിറ:02:58
𝟏𝟒 സിങ്കപ്പൂർ ഡോളർ:61:72
𝟏𝟓 ചൈന യുവാൻ :11:52
സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില
സ്വർണ്ണം ഒരു പവൻ :52,680രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,585രൂപ
വെള്ളി ഒരു കിലോ :95:000രൂപ
വെള്ളി ഒരു ഗ്രാം 95:00രൂപ
തങ്കം :10ഗ്രാം 71:840
പെട്രോൾ & ഡീസൽ വില
𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43
𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90
𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77
𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09
𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64
𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18
𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72
𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72
𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63
𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62
𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15
𝟏𝟐.ചെന്നൈ
പെട്രോൾ: 100:85 ഡീസൽ: 92.43
𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93
𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76
Update Time 10:05 AM
‘ഒന്നോ രണ്ടോ വര്‍ഷം”, ഏത് സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കിലും എട്ടിന്റെ പണി’; മുന്നറിയിപ്പ്
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് എക്‌സ്പയറി ഡേറ്റുണ്ടെന്ന കാര്യമറിയാമോ?. ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഫോക്‌സ് ന്യൂസാണ്. വില കുറഞ്ഞ ഫോണുകളുടെ എക്സ്പയറി ഡേറ്റ് ഒന്നോ രണ്ടോ വര്‍ഷം മാത്രമായിരിക്കുമെന്നും മിക്ക ഫോണുകളും മൂന്നും നാലും വര്‍ഷം വരെ പ്രവര്‍ത്തിക്കട്ടെ എന്ന രീതിയിലാണ് ഇറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ഫോണ്‍ കേടാകുമെന്നല്ല മറിച്ച് കേടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സോഫ്‌റ്റ്വെയറാണ് ഇവിടെ മെയിന്‍. ഫോണിന്റെ എക്സ്പയറി ഡേറ്റ് എങ്ങനെ പരിശോധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എക്സ്പയറി ഡേറ്റ് വരെയെങ്കിലും ഫോണിന്റെ ഹെല്‍ത്ത് എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ഫോണ്‍ നിര്‍മ്മിച്ച അന്നു മുതല്‍ അത് കേടാകാന്‍ ഉള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കും. നിര്‍മ്മാണ തീയതി ലഭിച്ച പെട്ടിയില്‍ ഉണ്ടായിരിക്കും. അത് എറിഞ്ഞു കളഞ്ഞവര്‍ ഹാന്‍ഡ്സെറ്റിന്റെ സെറ്റിങ്സിലുള്ള ‘എബൗട്ട്’ ചെക്ക് ചെയ്താല്‍ നിര്‍മ്മാണ തീയതിയോ, സീരിയല്‍ നമ്പറോ ലഭിക്കും. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും നിര്‍മ്മാണ തിയതി ഈ സീരിയല്‍ നമ്പറില്‍ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. ലഭിച്ച സീരിയല്‍ നമ്പര്‍ https://nsdeep.info/en എന്ന വെബ്സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും. ചില ഫോണുകളില്‍ *#06# ഡയല്‍ ചെയ്താലും സീരിയല്‍ നമ്പര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. https://endoflife.date/iphone എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചാലും മതിയാകും. സെക്കന്‍ഡ് ഹാന്‍ഡായി എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ വെബ്സൈറ്റാണിത്. ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തന കാലാവധി തീരാറായെങ്കില്‍ അത് വാങ്ങിക്കാതിരിക്കുകയാണ് ഉചിതം.
കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാല്‍ എന്ത് പറ്റും എന്ന് ചിന്തിക്കുന്നവര്‍ക്കായി, സുപ്രധാന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. സുരക്ഷാ അപ്ഡേറ്റും ലഭിക്കില്ല. ഹാക്കര്‍മാര്‍ക്ക് ഫോണിലേക്ക് എളുപ്പത്തിലെത്താനാകും. ബാങ്ക് അക്കൗണ്ടുകളും മറ്റും ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഇത് പണിയാകും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഫോണ്‍ പല വര്‍ഷത്തേക്ക് സുഗമമായി പ്രവര്‍ത്തിപ്പിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സോഫ്റ്റ്വെയര്‍ അപേഡേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, ബാറ്ററി മാറ്റുക, ബാറ്ററി കേടാകാതെ നോക്കുക, അനാവശ്യ ആപ്പുകളും ഡേറ്റയും ഡിലീറ്റ് ചെയ്യുക എന്നിവയാണ് ഇതിനായി ചെയ്യാനാകുക.
ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും. ഇന്ന് 11 മണി മുതലാണ് പരീക്ഷണാർത്ഥം സൈറണുകൾ മുഴക്കുന്നത്. 85 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ. ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാൻ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ
മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ NDPS കേസുകൾ ഉൾപ്പെടെ 240 കേസുകളും 15 ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ ആകെ 707 കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി / NDPS കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18 ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 9 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതൽ 31 വരെ അന്തർസംസ്ഥാന ട്രെയിനും അന്തർ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ചു റെയിൽവേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയിൽ 240 ട്രയിനുകളും 1370 അന്തർസംസ്ഥാന ബസുകളും പരിശോധിച്ചു. 115 COTPA കേസുകളും ഒരു NDPS കേസും കണ്ടെത്തി. 5.5 കിലോ കഞ്ചാവും 5 കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടി.
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിന്റെ നിർദേശപ്രകാരം അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) പ്രദീപ് പി.എം ന്റെ മേൽനോട്ടത്തിൽ നടന്ന കോമ്പിങ് ഓപ്പറേഷനുകൾക്ക് ജില്ലാ തലത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണ്ർമാരും പരിശോധനയ്ക്ക് നേതൃത്വം നൽകി. രണ്ടായിരത്തോളം എക്സൈസ് ജീവനക്കാർ പങ്കാളികളായി.
സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത പരിശോധനകൾ സംഘടിപ്പിക്കുമെന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും എക്സൈസ് ആസ്ഥാനത്തെ ടെലിഫോൺ നമ്പരുകളിലും ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാവുന്നതാണ്. ടെലിഫോൺ നമ്പരുകൾ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
എക്സൈസ് ആസ്ഥാനത്തെ ടെലിഫോൺ നമ്പർ: 0471- 2322825, 9447178000, 9061178000.
സീബ്രാ ലൈനിലൂടെ റോഡ് കടക്കാൻ ശ്രമിച്ച വിദ്യാർഥിനിയെ ബസ് ഇടിച്ച് തെറിപ്പിച്ചു
കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇരുവശത്തും നോക്കിയശേഷം വളരെ ശ്രദ്ധയോടെയാണ് വിദ്യാർഥിനി റോഡ് മുറിച്ചു കടന്നത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടിമാറുന്നത് വിഡിയോയിൽ കാണാം. ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം
Gold Rate Today:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കുത്തനെ ഇടിഞ്ഞ ശേഷം തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലെതെ തുടരുന്നത്. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,560 രൂപയാണ്.
ചൈന സ്വർണം വാങ്ങുന്നത് നിർത്തി വെച്ചതോടെയാണ് അന്തരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞത്. 2.5% ൽ അധികം അന്താരാഷ്ട്ര സ്വർണ്ണവില ഇടിഞ്ഞിട്ടുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,570 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,470 രൂപയായി.വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 – ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമന്‍, എസ് ജയശങ്കർ, മനോഹർ ലാല്‍ ഖട്ടാർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ് സോനോവാള്‍, വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ഷെഖാവത്ത്, അന്നപൂര്‍ണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിങ് പുരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരുംസത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.
സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എംപി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സഹമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ജോര്‍ജ് കുര്യന്‍റെ കേന്ദ്ര മന്ത്രി പദവി. ബിജെപി ഉണ്ടായകാലം മുതൽ കോട്ടയത്തുകാരൻ ജോര്‍ജ് കുര്യൻ ബിജെപിക്കാരനാണ്. പാര്‍ട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാര്‍ത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിര്‍ണ്ണായക ചുമതലകൾ ജോര്‍ജ് കുര്യൻ വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി ചുമതല ഏറ്റെടുത്ത ജോര്‍ജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. കേരളത്തിൻ്റെ അംബാസിഡറാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിലാണ് മലയാളികളുടെ പ്രതീക്ഷ.



