spot_img
Tuesday, July 7, 2026
Home Blog Page 354

‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

0

നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും.ഔദ്യോഗിക അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം. അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്.

വന്‍ ലാഭം, ഐഫോണ്‍ 13, 14 വില കുറഞ്ഞു; വാങ്ങാന്‍ ഇതാണ് ഉചിതമായ സമയം!

0

സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം മുറുകുമ്പോള്‍ ഞെട്ടിക്കുന്ന ഓഫറുകളുമായി റീട്ടെയില്‍ ശ്യംഖലയായ വിജയ് സെയില്‍സ്. ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവയ്ക്ക് വമ്പന്‍ ഓഫറാണ് വിജയ് സെയില്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണുകള്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്കായി ഗംഭീര ഓഫറുകളാണ് വിജയ് സെയില്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 17 വരെയുള്ള ആപ്പിള്‍ ഡേയ്‌സ് സെയില്‍സ് പ്രകാരം ഐഫോണ്‍ 14 വെറും 60990 രൂപയ്ക്ക് ലഭ്യമാകും. വില ഇതില്‍ നിന്നും കുറയാനും വഴിയുണ്ട്. ഐസിഐസിഐ, എസ്‌ബിഐ ബാങ്കുകളുടെ കാര്‍ഡുള്ളവര്‍ക്ക് 3000 രൂപയുടെ അധിക ഡിസ്‌കൗണ്ട് കൂടി ലഭിക്കും.

ഇതോടെ 128 ജിബിയുള്ള ഐഫോണ്‍ 14 വേരിയന്‍റ് അതിശയിപ്പിക്കുന്ന 57990 രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തും. ഇന്ത്യയില്‍ പുറത്തിറക്കുമ്പോള്‍ 79990 രൂപയുണ്ടായിരുന്ന ഫോണാണ് ഐഫോണ്‍ 14. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌‌പ്ലെ, ഫ്ലാറ്റ് എഡ്‌ജുകളോടെയുള്ള അലുമിനിയം ഫ്രെയിം, 12 എംപി വൈഡ് ലെന്‍ഡ്, 12 എംപി അല്‍ട്രാവൈഡ് ലെന്‍സ്, 12 എംപി മുന്‍ ക്യാമറ എന്നിവ ഐഫോണ്‍ 14നുണ്ട്. വിജയ് സെയില്‍സില്‍ വമ്പന്‍ ഓഫറുകള്‍ ഐഫോണ്‍ 13നുമുണ്ട്. നിങ്ങള്‍ക്ക് അമ്പതിനായിരം രൂപയില്‍ താഴെയുള്ള ഐഫോണാണ് ആവശ്യമെങ്കില്‍ ഐഫോണ്‍ 13 തെരഞ്ഞെടുക്കാം. 50999 രൂപയാണ് ഫോണിന് വില. ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ആയിരം രൂപയുടെ ഡിസ്കൗണ്ട് കൂടി ഇതിന് പുറമെ ലഭിക്കും. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയും 12+12 എംപി പിന്‍ ക്യാമറയും 12 എംപി മുന്‍ ക്യാമറയുമാണ് ഐഫോണ്‍ 13നുള്ളത്. എ15 ബയോണിക് പ്രൊസസറിലുള്ള ഫോണില്‍ ഉടന്‍ തന്നെ ഐഒഎസ് 18 ഫീച്ചറുകള്‍ ലഭിക്കും.

ട്രെയിൻ വേഗം കുറയുമ്പോൾ ചാടിക്കയറി മോഷണം; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ

0

എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്.എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച് പിടിച്ചു പറിച്ചു. ഈ കേസിന്റെ അന്വേഷണത്തിനായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

കമ്മട്ടിപ്പാടത്തിന് സമീപത്തുള്ള ഏകദേശം ഇരുന്നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും സമീപവാസികളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ബംഗാൾ സ്വദേശികളായ മുഹമ്മദ് മിസ്റ്റർ, അബു തലിം, ലാൽ ബാബു എന്നിവരാണ് കുറ്റകൃത്യം ചെയ്തത് എന്ന് മനസ്സിലാക്കി. മോഷ്ടിച്ച മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കാണിച്ചിരുന്നതു നോർത്ത് പാലത്തിനു സമീപത്തായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ചോദ്യം ചെയ്തതോടെയാണ് പ്രതികൾ ഇവരാണെന്നു തിരിച്ചറിഞ്ഞത്. ഏകദേശം 2 മാസം മുൻപാണ് മൂവരും കേരളത്തിൽ എത്തിയത്. ബംഗ്ലദേശ് സ്വദേശികളാണോ എന്നു സംശയമുണ്ടെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആധാർ കാർഡ് അടക്കം വ്യാജമാണോ എന്നു പരിശോധിക്കും.

മോഷ്ടിച്ചെടുക്കുന്ന മൊബൈൽ അടക്കമുള്ള വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റ് കാശാക്കുന്നത് ആർഭാട ജീവിതത്തിനും ഒപ്പം ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുമാണെന്ന് ആർപിഎഫ് വ്യക്തമാക്കി. ഇവർ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. വഴിവക്കിലും കടത്തിണ്ണകളിലുമാണ് ഉറക്കം.ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ തൻവി പ്രഭുൽ ഗുപ്ത, അസിസ്റ്റൻറ് സെക്യൂരിറ്റി കമ്മിഷണർ സുപ്രിയ കുമാർദാസ്, ക്രൈം ഇൻറലിജൻസ് തിരുവനന്തപുരം ഇൻസ്പെക്ടർ വിപിൻ.എ.ജെ, ആർപിഎഫ് എറണാകുളം ഇൻസ്പെക്ടർ ബിനോയ് ആന്റണി, സബ് ഇൻസ്പെക്ടർമാരായ പ്രയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവിയർ, ബിജു എബ്രഹാം, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിപിൻ.ജി, അജയഘോഷ്, പി.അജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു; മൂന്നു പേർക്ക് പരിക്ക്

0

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

0

        കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 9 ന് (നാളെ) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ 11 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ജൂൺ 12 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി 3.0 സത്യപ്രതിജ്ഞയ്ക്ക് ത്രിതല സുരക്ഷാ സംവിധാനം

0

തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന രാഷ്ട്രപതി ഭവനിലും സമീപപ്രദേശങ്ങളിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. രാഷ്‌ട്രപതി ഭവനില്‍ വച്ച്‌ പ്രസിഡന്റ് ദ്രൗപതി മുർമു ആയിരിക്കും പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. നാളെ വൈകിട്ട് 7.15നാണ് ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എല്ലാ എൻഡിഎ നേതാക്കൾക്കും പാർട്ടി ഭാരവാഹികൾക്കും വിരുന്നൊരുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ ചടങ്ങിൽ സന്നിഹിതരാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കള്‍ക്ക് പുറമെ അഭിഭാഷകർ, ഡോക്ടർമാർ, കലാ-കായിക രംഗത്ത് നിന്നുള്ളവർ, സാംസ്‌കാരിക പ്രവർത്തകർ, വ്യവസായികള്‍, വികസിത് ഭാരത് അംബാസിഡർമാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കള്‍, ട്രാൻസ്‌ജെൻഡേഴ്‌സ്, ആദിവാസി യുവതികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരും വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

0

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സി.ഡ.ബ്ല്യു.സി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെസി വേണുഗോപാല്‍ എം.പി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും പറഞ്ഞു.തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പെടെ നിരവധി നേതാക്കള്‍ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോട്ടര്‍മാരിലും ഇത് വിശ്വാസം വളര്‍ത്തി.യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ഒ.ബി.സിക്കാര്‍ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളുടെയും ആശങ്കകള്‍ സസൂക്ഷ്മം ശ്രദ്ധിച്ച രാഹുല്‍ ഗാന്ധിയുടെ യാത്രകളാണ് പാഞ്ച്‌ന്യായ്-പച്ചീസ് ഗ്യാരണ്ടി പദ്ധതിക്ക് കാരണമായതെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും സിഡബ്ല്യുസി പ്രമേയത്തില്‍ ചൂണ്ടികാട്ടി.

ഇന്നത്തെ വില നിലവാരം

0

കറൻസി വിനിമയ നിരക്കുകൾ

𝟏 സൗദി റിയാൽ :22:27
𝟐 യു.എ.ഇ ദിർഹം :22:74
𝟑 ഖത്തർ റിയാൽ :22:94
𝟒 ഒമാൻ റിയാൽ:216:96
𝟓 ബഹ്‌റൈൻ ദിനാർ:221:57
𝟔 കുവൈറ്റ് ദിനാർ: 272:42
𝟕 മലേഷ്യൻ റിങ്കറ്റ് : 17:65
𝟖 യൂറോ :90:34
𝟗 അമേരിക്കൻ ഡോളർ :83:52
𝟏𝟎 ഇസ്രായേൽ ഷേകേൽ :22:20
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 55:04
𝟏𝟐 ബ്രിട്ടീഷ്‌ പൗണ്ട് : 106:30
𝟏𝟑 തുർക്കിഷ് ലിറ:02:58
𝟏𝟒 സിങ്കപ്പൂർ ഡോളർ:61:82
𝟏𝟓 ചൈന യുവാൻ :11:52

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ :52,560രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,570രൂപ
വെള്ളി ഒരു കിലോ :96:000രൂപ
വെള്ളി ഒരു ഗ്രാം 96:00രൂപ
തങ്കം :10ഗ്രാം 71:670

പെട്രോൾ & ഡീസൽ വില

𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑.കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

Update Time 10:05 am

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു

0

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമാതാവും, പത്രപ്രവർത്തകനും, മാധ്യമ സംരംഭകനും കൂടിയാണ്. 2016 ൽ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

ഈനാട് പത്രം, ഇടിവി നെ്‌വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നീ സംരംഭങ്ങളുടെയും തലവനാണ്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80 ഓളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മൃതദേഹം റാമോജി ഫിലിം സിറ്റിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.

അങ്കമാലിയില്‍ വീടിന് തീ പിടിച്ചു നാല് പേർ പൊള്ളലേറ്റു മരിച്ചു

0

അങ്കമാലിയില്‍ വീടിന് തീ പിടിച്ചു നാല് പേർ പൊള്ളലേറ്റു മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം.

ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച്‌ വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. അതേസമയം, ഷോർട് സർക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എട്ടുമണിയോടെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.എന്താണ് സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്