spot_img
Monday, July 6, 2026
Home Blog Page 368

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍; 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി

0

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. 14 പേരുടെ പൗരത്വ സർട്ടിഫിക്കറ്റ് ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്‍റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം. പൗരത്വം നല്കുന്നത് സെൻസസ് ഡയറ്കർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല. രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.മുസ്ലിം ലീഗും കേരള സർക്കാരും ഹർജി നല്കിയിരുന്നു. സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടുന്ന ഹർജികളിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരിക്കെയാണ് പലർക്കും സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്. അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിഎഎ വലിയ ചർച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകിലൂടെ ലക്ഷ്യമിട്ട ധ്രുവീകരണം ശക്തമാക്കാനാണ് തിടുക്കത്തിൽ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.

ഏഴാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്

0

നാദാപുരം∙ ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്. കേസിൽ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി വാണിമേൽ നിടുംപറമ്പ് തയ്യുള്ളതിൽ അനിൽ (44), രണ്ടാം പ്രതി ഏറ്റുമാനൂർ സ്വദേശി എം.ദാസ് (44), മൂന്നാം പ്രതി മണ്ണാർക്കാട് സ്വദേശി ചങ്ങിലേരി വസന്ത (43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ലൈംഗിക പീഡനം, പീഡനത്തിന് ഒത്താശ ചെയ്തു നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് വസന്തയ്ക്ക്മേൽ ചുമത്തിയത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്

2019 മുതൽ അനിലും വസന്തയും പെൺകുട്ടിയെ പീഡനത്തിനിരയാക്കി വരുകയായിരുന്നു. നേരത്തെ ഈ കേസിൽ വസന്തയ്ക്ക് കോടതി 75 വർഷം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചിരുന്നു. വസന്ത ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്. ദാസിന് ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി. തുടർന്ന് അനിലിനെ പ്രതിചേർത്ത ശേഷം നടത്തിയ വിചാരണയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. ബുധനാഴ്ചത്തെ വിധിയിൽ അനിലിന് 40 വർഷം തടവും 60,000 രൂപ പിഴയും ദാസിന് 6 മാസം തടവും 5000 രൂപ പിഴയും വസന്തയ്ക്ക് ഇരുപതര വർഷം തടവും 35000 രൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്. ഇതോടെ വസന്തയ്ക്കുള്ള ആകെ തടവുശിക്ഷ 95 വർഷമായി. എന്നാൽ ആദ്യത്തെ 75 വർഷം എന്നത് ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. ഇന്നത്തെ വിധിയിലെ 20 വർഷം കൂടിയാകുമ്പോൾ 40 വർഷം വസന്ത ജയിലിൽ കഴിയണം

കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം നൽകും, പ്രൊപ്പോസൽ ക്ഷണിച്ചു

0

തിരുവനന്തപുരം: ബസ് യാത്രകളിൽ  ലഘുഭക്ഷണം നൽകിക്കൊണ്ട്  യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച്  വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. 

പദ്ധതിയുടെ  വിശദാംശങ്ങൾ ഇങ്ങനെ- ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

 പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കണമെന്നാണ് നിർദേശം. ഓരോ പ്രൊപ്പോസലും “ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം –  കെഎസ്ആർടിസി ബസ്സുകളിൽ” എന്ന് വ്യക്തമായി അടയാളപ്പെടുത്തി മെയ് 24ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു. 

‘സിനിമയിൽ അഭിനയിക്കാൻ പോകുന്നു, 5 വർഷം കഴിഞ്ഞ് കാണാം’; 14കാരനെ കാണാനില്ലെന്ന് പരാതി

0

പത്തതനംതിട്ട മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർത്ഥിയെയാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥിയെ കാണാതായത്.

രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടിയുടെ വിവരം ലഭ്യമായില്ല.

‘പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു. എന്റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം. ഞാൻ എന്റെ വാക്ക് അവസാനിപ്പിക്കുന്നു. ഞാൻ വരുമ്പോൾ നിങ്ങൾ കുടുംബത്തിൽ നിൽക്കണം. ഓക്കെ ബൈ’ എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി പൊലീസ്

0

പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണ ചുമതല മാറ്റി നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ചുമതല മാറ്റി. എസ്‌ഐ, എസ്എച്ച്ഒ തല അന്വേഷണമാണ് മാറ്റിയത്. ഫറൂഖ് എസിപിക്ക് അന്വേഷണചുമതല നല്‍കാനാണ് നിര്‍ദേശം. എഡിജിപി എം ആര്‍ അജിത് കുമാര്‍ പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ പൊലീസ് നടപടി വീഴ്ച അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭര്‍ത്താവ് രാഹുല്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്.

പ്ലസ് വൺ അപേക്ഷ നാളെ മുതൽ; അറിയേണ്ട കാര്യങ്ങൾ ഇവയാണ്

0

കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് ‘D +” ഗ്രേഡ് നേടിയവർക്കാണ് യോഗ്യത.

10ാം ക്ലാസ് മാർക്കിന്റെയും വെയ്റ്റേജ് ഗ്രേഡുണ്ടെങ്കിൽ അതും ചേർത്ത് തയ്യാറാക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് 2024-25 അദ്ധ്യയന വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനം നൽകുക.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി: മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി: ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി: ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി: ജൂൺ 19

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അറിയേണ്ട കാര്യങ്ങൾ

https://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ വെബ് സൈറ്റിൽ PUBLIC എന്ന സെക്ഷനിൽ വിശദമായി നൽകിയിട്ടുണ്ട്. 

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന CREATE CANDDATE LOGN- SWS എന്ന ലിങ്കിലൂടെയാണ് ലോഗിൻ ചെയ്യേണ്ടത്.

വിദ്യാർത്ഥിയുടെ പേരും നമ്പറും ഉപയോഗിച്ചാണ് ലോഗിൻ ഐഡി ഉണ്ടാക്കുക. പാസ് വേർഡും അപേക്ഷകർ തന്നെ ക്രിയേറ്റ് ചെയ്യു.

മൊബൈൽ ഒ.ടി.പി വഴി ക്രിയേറ്റ് ചെയ്യുന്ന പാസ്ർവേർഡും യൂസർ നെയിമും പിന്നീടും ഉപയോഗിക്കേണ്ടതിനാൽ കുറിച്ചു വയ്ക്കണം.

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. അതേസമയം, മറ്റ് ജില്ലകളും പരിഗണിക്കുന്നുണ്ടെങ്കിൽ വേറെ അപേക്ഷ നൽകണം. അപേക്ഷാ ഫീസ് 25 രൂപ. ഫീസ് സ്കൂൾ പ്രവേശന സമയം അടച്ചാൽ മതി. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല.  

സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സിലക്‌ഷൻ. അപേക്ഷയിൽ തെറ്റുവരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.

ഭിന്നശേഷിക്കാരും 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽപെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. പ്രത്യേക മുൻഗണനകൾ ഉള്ളവർ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം. ഇവ അപേക്ഷാ വിൻഡോ തുറക്കുന്നതിന് മുൻപ് സ്ക്രീനിൽ തയാറാക്കി വെക്കുക.

സി ബി എസ് സി

സ്കൂൾതല സിബിഎസ്ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്കു പരിഗണിക്കും. സിബിഎസ്ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേ‍ഡ് ’ ജയിച്ചവർക്കു മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയ കോംബിനേഷൻ എടുക്കാനാകൂ.

പത്താം ക്ലാസിൽ നേടിയ മാർക്കുകൾ വിശേഷരീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണു റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്‌ഷനും അലോട്മെന്റും നടത്തും.

സബ്ജക്ട് കോമ്പിനേഷൻ 

പ്രോസ്പെക്ടസിൽ ഓരോ ജില്ലയിലെയും സ്കൂളുകളും അവിടെയുള്ള സബ്ജക്ട് കോമ്പിനേഷനുകളും കാണാവുന്നതാണ്. ഇവ വായിച്ച് അവരവർക്ക് ആവശ്യമുള്ള വിഷയങ്ങളുടെ ചേർച്ച കണ്ടെത്തി മനസിലാക്കി വെക്കുക. ഓപ്ഷൻ നൽകും മുമ്പ് പഠിക്കാനാഗ്രഹിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ,സ്കൂൾ സംബന്ധിച്ച വ്യക്തമായ ധാരണ വേണം. ഒരു സ്കൂളും സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരു വിദ്യാർത്ഥിക്ക് മുൻഗണനാ ക്രമത്തിൽ എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം.

കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പല സബ്ജക്ടുകളുടെ 45 കോമ്പിനേഷനുകളുണ്ട്.

ജൂൺ ആറിനാണ് ആദ്യ അലോട്ട്മെന്റ്. ഉയർന്ന മാർക്കുള്ളവർക്ക് ഇഷ്ട സ്കൂളും കോമ്പിനേഷനും ലഭിച്ചേക്കാം. ആദ്യ അലോട്മെന്റിൽ പക്ഷെ എല്ലാവർക്കും ഇഷ്ട അവസരം വന്നുകൊള്ളണമെന്നില്ല.

എന്നാൽ പ്രവേശനം ലഭിച്ചവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്കൂളിൽ സ്ഥിരപ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റിൽ തൃപ്തരല്ലെങ്കിൽ സ്കൂളിൽ സർട്ടിഫിക്കറ്റുകൾ നൽകി താത്ക്കാലിക രജിസ്ട്രേഷൻ നടത്താം. അടുത്ത അലോട്ട്മെന്റുകളിൽ മാറ്റം കിട്ടിയാൽ മാത്രം സ്ഥിരപ്രവേശനം നേടിയാൽ മതി.

ജൂൺ 19-ലെ മുഖ്യ അലോട്ട്മെന്റിനു മുമ്പ് അഡ്മിഷൻ സ്ഥിരമാക്കിയിരിക്കണം.

മാനേജ്മെന്റ് ക്വാട്ട വഴിയുള്ള പ്രവേശനം

എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ്, കമ്യൂണിറ്റി തുടങ്ങിയ ക്വാട്ടകൾ നിലവിലുണ്ട്. ഈ ക്വാട്ടയിൽ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥി ഏകജാലക സംവിധാനം ഉപയോഗിച്ചല്ല പ്രവേശനം നേടുന്നത്. മാനേജ്മെന്റ് നൽകുന്ന ഫോം ഉപയോഗിച്ചാണ് ഇവിടങ്ങളിലെ പ്രവേശനം.

അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കുക

വിദ്യാർഥിക്കു പഠിക്കാൻ ഇഷ്ടമുള്ള സ്കൂളുകളും വിഷയ കോംബിനേഷനുകളും തീരുമാനിച്ച് മുൻഗണനാക്രമത്തിൽ അടുക്കി അപേക്ഷയുടെ 24–ാം കോളത്തിൽ ചേർക്കുന്നതാണ് ഓപ്ഷൻ സമർപ്പണത്തിന്റെ കാതൽ. ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്.

പ്രോസ്പെക്ടസിന്റെ 7–ാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ കോംബിനേഷനുകളും (കോഴ്സ് കോഡുകൾ) ഉണ്ട്. മുൻഗണനാക്രമം അടുക്കിക്കാണിച്ച്, എത്ര ഓപ്ഷനുകൾ വേണമെങ്കിലും അപേക്ഷയിൽ നൽകാം. പക്ഷേ ഒട്ടും താൽപര്യമില്ലാത്തവ എഴുതാതിരിക്കുക. നിങ്ങൾ ചോദിച്ചിട്ടില്ലാത്ത ഓപ്‌ഷനിൽ ഒഴിവുണ്ടെങ്കിലും അതിൽ പ്രവേശനം കിട്ടില്ല.

ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം തന്നാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും. പക്ഷേ മുകളിലുള്ളവ (Higher options) നിലനിൽക്കും. ആവശ്യമെങ്കിൽ, അവ മുഴുവനുമോ ഏതെങ്കിലും മാത്രമോ റദ്ദു ചെയ്യാൻ പിന്നീട് അവസരം ലഭിക്കും. ഇത്രയൊക്കെ നിബന്ധനകളുള്ളതിനാൽ പരമാവധി ശ്രദ്ധിച്ചു വേണം ഓപ്‌ഷനുകൾ എഴുതിക്കൊടുക്കുന്നത്.

തിരുത്താം, ടെൻഷൻ വേണ്ട പക്ഷെ ശ്രദ്ധ വേണം

അപേക്ഷാ സമർപ്പണത്തിൽ എന്തെങ്കിലും പിശകു വന്നാൽ തിരുത്താൻ അവസരം നൽകും. അതുംകൂടി കരുതിയാണ് ട്രയൽ അലോട്മെന്റ് ജൂൺ 13ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. നാം വരുത്തിയ തെറ്റു കാരണം, ഇഷ്ട പ്പെടാത്ത സ്കൂളിലോ കോംബിനേഷനിലോ അലോട്മെന്റ് വന്നെന്നു കണ്ടാൽ, ലോഗിൻവഴി ഈ ഘട്ടത്തിൽ പിശകു തിരുത്താൻ സമയം തരും. നിർദിഷ്ട സമയത്തു തിരുത്തിക്കൊള്ളണം. തുടർന്ന് 3 അലോട്മെന്റുകളടങ്ങുന്ന മുഖ്യ അലോട്മെന്റ് നടത്തും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്മെന്റുണ്ട്. ഇതിനുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷിച്ചിട്ട് മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും, മുഖ്യ അപേക്ഷാസമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും, സ്കൂൾതല സിബിഎസ്ഇക്കാർക്കും ഈ സമയത്ത് അപേക്ഷ നൽകാം.

വൊക്കേഷണൽ ഹയർ സെക്കൻഡറി

പഠനത്തോടൊപ്പം തൊഴിലുംതിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമാണ് വി.എച്ച്.എസ്.സി കോഴ്സിന്റെ പ്രത്യേകത. ഐ.ടി, ടെക്നോളജി, കൃഷി, എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ 48 തൊഴിൽ ശാഖകളാണ് കോഴ്സിന്റെ ഭാഗമായുള്ളത്.

സംസ്ഥാനത്തെ 389 വി.എച്ച്.എസ്.സികളിലേക്കുള്ള പ്രവേശനത്തിനും എസ്.എസ്.എൽ.സിക്ക് കുറഞ്ഞത് “D+” ഗ്രേഡുള്ളവർക്ക് അപേക്ഷിക്കാം.  www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഏകജാലക രീതിയിലാണ് പ്രവേശനം.

നാല് നോൺ വൊക്കേഷണൽ ഗ്രൂപ്പുകളാണ് വി.എച്ച്.എസ്.സിയിലുള്ളത്.

എ- ഫിസിക്സ്, കെമിസ്ട്രി, കണക്ക്.

ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി.

സി- ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്.

ഡി- അക്കൗണ്ടൻസി, മാനേജ്മെന്റ്, ബിസിനസ് സ്റ്റഡീസ്.

ഈ ഗ്രൂപ്പുകളിനൊന്നിനൊപ്പം ഇംഗ്ലീഷ്, എൻട്രപ്രോണർഷിപ് എന്നിവയും തിരഞ്ഞെടുക്കുന്ന തൊഴിൽ കോഴ്സും ഉണ്ടാകും. 2 വ‌ർഷമാണ് കോഴ്സിന്റെ കാലാവധി.

ജൂൺ അ‌ഞ്ചിന് ആദ്യ അലോട്ടമെന്റ്. ജൂൺ 24-ന് ക്ലാസ് തുടങ്ങും.

പ്രവേശനം സംബന്ധിച്ച പൊതുകാര്യങ്ങൾ ഇരു വിഭാഗത്തിനും സമാനമാണ്

അപേക്ഷാര്‍ത്ഥി ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സീറ്റ് അലോട്ട്‌മെന്റ്. അപേക്ഷ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിന് ഓരോ സ്‌കൂളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

മൂന്ന് ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. (മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5ന് ആയിരുന്നു). മൂന്ന് ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ ആ പ്രദേശത്തെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സംശയ പരിഹാരത്തിന് ഈ വിഭാഗങ്ങളിലെ എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകളുണ്ട്.

ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

  1. പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെ അല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.
  2.  
  3. പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
  1. 2024-25 അധ്യയന വർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
  1. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10% കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
  1. കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 2% മാർജിനൽ സീറ്റ് വർദ്ധനവ്
  1. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
  1. മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
  1. 2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.

മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ – 61,759

178 താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ 11,965

മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ – 73,724

പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ – സംസ്ഥാന തലം

ഹയർസെക്കണ്ടറി മേലയിലെ ആകെ  സീറ്റുകൾ – 4,33,231

വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ  സീറ്റുകൾ – 33,030

പ്ലസ് വൺ പഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ – 4,66,261

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ

ഐ.റ്റി.ഐ മേഖലയിലെ ആകെ സീറ്റുകൾ – 61,429

പോളിടെക്‌നിക്ക് മേലയിലെ ആകെ സീറ്റുകൾ – 9,990

എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ – 5,37,680

ഇത് കൂടി ഓർക്കുക

ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ / ജില്ലകളിലെ ഓപ്ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കിൽ, തുടർന്നു മറ്റൊരു ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടു പോകാം.

ട്രയൽ അലോട്മെന്റ് – ജൂൺ 13. ആദ്യ അലോട്മെന്റ് – 19. മൂന്ന് അലോട്മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്മെന്റ് – ജൂലൈ 1 വരെ. ക്ലാസ് തുടങ്ങുന്നത് ജൂലൈ 5. പക്ഷേ സപ്ലിമെന്ററിയടക്കം അഡ്മിഷൻ ഓഗസ്റ്റ് 4 വരെ തുടരും. സപോർട്സ് / കമ്യൂണിറ്റി / മാനേജ്മെന്റ് / അൺ–എയ്ഡഡ് ക്വോട്ട പ്രവേശനത്തീയതികൾ വേറെ. ഇവ പ്രോസ്പെക്ടസിലുണ്ട്. പ്രോസ്‌പെക്‌ടസിലെയും, അതോടൊപ്പം ഡൗൺലോഡ് ചെയ്യാവുന്ന അനുബന്ധങ്ങളിലെയും കാര്യങ്ങളെല്ലാം സശ്രദ്ധം വായിച്ചു പഠിച്ച്, വേണ്ടവിധം ആലോചിച്ചുമാത്രം ഓപ്ഷനുകൾ രേഖപ്പെടുത്തുക. സംശയപരിഹാരത്തിനു ഹെൽപ് ഡെസ്കിനെ സമീപിക്കാം

സംശയങ്ങൾ തീർക്കുക

∙ പ്രവേശനനടപടികൾ ഓൺലൈനിൽ. സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ട.

∙ പ്രവേശനത്തിന് ഒടിപി – പാസ്‌വേഡ് – ‘കാൻഡിഡേറ്റ് ലോഗിൻ’ രീതി

∙ അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങൾക്കു സൈറ്റിലെ ‘യൂസർ മാനുവൽ’ നോക്കുക

∙ അപേക്ഷാഫീ 25 രൂപ അപേക്ഷാസമർപ്പണവേളയിൽ അടയ്ക്കേണ്ട. പ്രവേശനസമയത്ത് മറ്റു ഫീസിനോടൊപ്പം നൽകാം.

∙ അപേക്ഷയുടെ പ്രിന്റ് വെരിഫിക്കേഷനുവേണ്ടി സ്കൂളിൽ നൽകേണ്ട.

∙ സിബിഎസ്ഇ സ്റ്റാൻഡേഡ് ലവൽ മാത്‌സ് ജയിച്ചവരെ മാത്രമേ മാത്‌സ് അടങ്ങിയ കോംബിനേഷനുകളിലേക്കു പരിഗണിക്കൂ. ബേസിക്കുകാർക്ക് മറ്റു കോംബിനേഷനുക‍ളിലേക്ക് അപേക്ഷിക്കാം.

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോർജ്

0

ടൂറിന് പോകുന്നവർ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക.

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങൾ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിച്ചു വരുന്നു. മലപ്പുറം ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ചു. പോത്തുകല്ലിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചാലിയാറിലും പോത്തുകല്ലിലും യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിർമ്മിക്കാവൂ. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയ ചികിത്സ തേടണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്ത്രോതസുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിർദേശം നൽകി.

ഹെപ്പറ്റൈറ്റിസ്-എ ഏറെ അപകടം

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരൾ രോഗങ്ങൾ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്. ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയിൽ നിന്നും അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരാൻ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗലക്ഷണങ്ങൾ

മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാൽ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95% കുട്ടികളിലും, 10-25% മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടത്

ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകൾ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനം കൂടുതൽ വഷളായി മരണം വരെ സംഭവിക്കാം.

പ്രതിരോധ മാർഗങ്ങൾ

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

· തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക.

· കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക

· സെപ്ടിക്ക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക

· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.

· 6 മാസത്തെ ഇടവേളയിൽ 2 ഡോസ് വാക്സിൻ എടുത്താൽ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

ടൊവിനോയുമായുള്ള തര്‍ക്കം; ആ വിവാദ സിനിമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

0

സംവിധായകനും നടനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു വഴക്ക്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത പ്രകടിപ്പിച്ചുവെന്നതായിരുന്നു സനല്‍കുമാറിന്‍റെ ആരോപണങ്ങളുടെ ആകെത്തുക. ഇതിനോട് പ്രതികരിച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു. സിനിമ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാതെപോകും എന്നതുകൊണ്ടാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനോടുള്ള വിമുഖത അറിയിച്ചതെന്നും ഒടിടി റിലീസിനായുള്ള ശ്രമങ്ങളില്‍ സംവിധായകന്‍റെ സോഷ്യല്‍ പ്രൊഫൈല്‍ തടസമായി വന്നെന്നും ടൊവിനോ പറഞ്ഞിരുന്നു. ടൊവിനോയുടെ പോയിന്‍റുകളെ ചോദ്യം ചെയ്തുകൊണ്ട് സനല്‍കുമാര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രസ്തുത സിനിമയുടെ പ്രിവ്യൂ കോപ്പി ഓണ്‍ലൈന്‍ ആയി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍.

വിമിയോയില്‍ അപ്‍ലോഡ് ചെയ്ത വഴക്കിന്‍റെ പ്രിവ്യൂ കോപ്പിയുടെ ലിങ്ക് ആണ് ആര്‍ക്കും സൗജന്യമായി കാണാവുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സനല്‍കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പുമുണ്ട്. “പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/ The Quarrel കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം”, സനല്‍കുമാര്‍ ശശിധരന്‍റെ വാക്കുകള്‍.

വഴക്ക് നിര്‍മ്മിക്കുന്ന സമയത്ത് ടൊവിനോ വളര്‍ന്നുവരുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്നും അന്നത് പുറത്ത് വന്നിരുന്നെങ്കില്‍ തനിക്കെതിരെയുള്ള വിരോധം അയാള്‍ക്കെതിരെ തിരിയുമായിരുന്നെന്നും സനല്‍കുമാര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. “സൂപ്പർതാരത്തിലേക്കുള്ള വളർച്ചയുടെ പാതയിൽ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങൾ അറിയുന്ന ഒരാൾക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തിൽ വിജയം വരിക്കാൻ സാധിക്കുകയുള്ളു. ടൊവിനോ ചെയ്‍തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ല. പിന്നെ എന്താണ്? അധർമമാണ്!”, സനല്‍കുമാര്‍ ശശിധരന്‍റെ വാക്കുകള്‍.

പരിചയപ്പെട്ട സമയത്തെ സനല്‍കുമാറിനെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ പറഞ്ഞിരുന്നു. “ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തില്‍ ഇത് അവസാനത്തെ പ്രതികരണമാണ്”, ടൊവിനോ പറഞ്ഞിരുന്നു. 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS-415 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

1st Price – Rs. 75,00,000/- SK 758528 (KOZHIKKODE) Agent Name: C AKHILAN Agency No: D 4560

Consolation Prize – Rs. 8,000/-SA 758528  SB 758528 SC 758528  SD 758528 SE 758528  SF 758528 SG 758528  SH 758528 SJ 758528  SL 758528  SM 758528

2nd Price – Rs. 10,00,000/-SM 518632 (GURUVAYOOR)

3rd Price – Rs. 5,000/- 0122  0524  0997  1005  1820  3030  3086  3113  4426  4489  4842  6227  6632  6649  7235  7751  9140  9809


4th Price – Rs. 2,000/-1492  1527  1975  2149  3606  8008  8332  8441  8848  9027

5th Price – Rs. 1,000/-0177  0209  0866  0994  3132  3221  3390  4770  4892  4997  5346  5413  5428  6615  7100  7334  7838  7927  8541  9461

6th Price – Rs. 5,00/-0298  0544  0724  0849  0926  1  826  1093  1129  1181  1255  1528  2509  2556  2749  2754  2945  3657  3699  4149  4216  4290  4501  4551  4707  4732  5298  5773  5835  5886  6173  6548  6679  6706  6717  7238  7283  7291  7537  7561  7668  7764  7899  8142  8195  8196  8271  8575  8792  8845  8884  9032  9882

7th Price – Rs. 200/-0341  1205  1217  1333  1521  1816  2056  2140  2230  2338  2861  2873  2933  3061  3076  3236  3419  3841  4069  4420  5033  5108  5123  5706  5746  5748  5853  5931  6015  6085  6191  6208  6325  6382  6944  7540  8199  8256  8759  8812  9071  9221  9340  9420  9860

8th Price – Rs. 100/-0034  0037  0225  0248  0263  0506  0609  0661  0837  0851  1001  1097  1199  1204  1211  1272  1391  1464  1542  1549  1609  1657  1683  1685  1886  1974  1980  2000  2051  2176  2365  2599  2639  2644  2661  2691  2816  2919  2925  2961  2979  3023  3069  3175  3332  3554  3568  3600  3814  3915  4013  4076  4128  4381  4454  4573  4629  4701  4809  4870  4998  5019  5156  5207  5277  5290  5491  5570  5752  5823  5899  5933  5945  5973  6023  6038  6149  6230  6323  6350  6435  6569  6635  6660  6859  6960  7015  7059  7095  7222  7288  7310  7399  7470  7524  7794  7865  7897  7902  8023  8053  8324  8343  8474  8520  8533  8577  8581  8667  8687  8700  8761  8859  8895  9074  9215  9301  9349  9566  9568  9574  9700  9763  9803  9941  9976

സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു

0

സിനിമാ സംവിധായകനും നിരവധി സീരിയലുകളുടെയും ഡോക്യുമെൻററികളുടെയും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. ഒക്കൽ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. സുരേഷ് ഗോപി നായകനായ രാമരാവണൻ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ മണി നായകനായ ലോകനാഥ് ഐഎഎസ് എന്ന സിനിമയുടെയും മറ്റ് നിരവധി സിനിമകളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.