spot_img
Monday, July 6, 2026
Home Blog Page 369

ഓപ്പറേഷൻ പി ഹണ്ട് 24.1; രജിസ്റ്റർ ചെയ്തത് 16 കേസുകൾ

0

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നടത്തിയ പരിശോധനയിൽ 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു.സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട് എന്ന് കേരളപൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്.

സൈബർ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ നാല് വരെ: വിജ്ഞാപനമിറക്കി

0

സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് ഒരു ശ്രമം കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി സേ പരീക്ഷ നടത്തും. മെയ് 28 മുതൽ ജൂൺ നാല് വരെയാണ് സേ പരീക്ഷയുടെ തീയ്യതികൾ. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് പരീക്ഷയെഴുതാം.

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.69 ശതമാനമാണ് വിജയം. എസ്എസ്എൽസിക്ക് കഴിഞ്ഞ തവണ 99. 7% ആയിരുന്നു വിജയം. ഇത്തവണ 0.01% മാത്രമാണ് ഫലത്തിലുണ്ടായ കുറവ്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവരുടെ എണ്ണം 71,831. വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ 99.92. കുറവ് തിരുവനന്തപുരത്ത്. 99.08. പാലാ ഉപവിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടി ഒന്നാമതെത്തി. 

എസ്എസ്എൽസിക്ക് വാരിക്കോരി മാർക്കിടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനാൽ പരീക്ഷാരീതിയിൽ മാറ്റം വരുത്താൻ സര്‍ക്കാര്‍ തലത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നിരന്തരമൂല്യ നിർണ്ണയത്തിന് 20 മാർക്കും എഴുത്തുപരീക്ഷയിൽ വെറും പത്ത് മാർക്കുമുണ്ടെങ്കിൽ പാസാകും. ഈ ഉദാര രീതി മാറ്റിയാണ് സബ്‌ജക്ട് മിനിമത്തിലേക്കുള്ള മടക്കം. എഴുത്തുപരീക്ഷയിൽ എല്ലാ വിഷയത്തിനും മിനിമം 12 മാർക്കുണ്ടെങ്കിലേ ജയിക്കൂ. എട്ടാം ക്ളാസ് വരെ എല്ലാവരെയും പാസ്സാക്കുന്ന രീതിയിലും മാറ്റം കൊണ്ടുവരും. പരിഷ്ക്കരണത്തിനായി ഉടൻ വിദ്യാഭ്യാസ വകുപ്പ് കോൺക്ലേവ് നടത്തും. 

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

0

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്‍റെയും പാനൂരിൽ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.2022 ഒക്ടോബർ 22നായിരുന്നു സംഭവം. സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചു.

വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പ് നവവധു ഭർതൃവീട്ടിൽ ക്രൂരമർദ്ദനത്തിനിരയായി

0

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പ് നവവധു ഭർതൃവീട്ടിൽ ക്രൂരമർദ്ദനത്തിനിരയായി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. മൊബൈൽ ചാർജ്ജറിൻ്റെ വയർ കഴുത്തിൽ മുറുക്കി ഉൾപ്പെടെ ക്രൂരമായ മർദ്ദനമാണ് യുവതിക്ക് നേരെ നടന്നതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലിന് നേരെ പൊലീസ് കേസെടുത്തു. 

ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുലും എറണാകുളം പറവൂർ സ്വദേശിനിയായ യുവതിയും തമ്മിൽ ഗുരുവായൂരിൽ വെച്ച് വിവാഹിതരായത്. തുടർന്ന് 12 ന് വധുവിന്റെ ബന്ധുക്കൾ വിവാഹ സൽക്കാരത്തിന്റെ ഭാഗമായുള്ള അടുക്കള കാണൽ ചടങ്ങിന് രാഹുലിന്റെ വീട്ടിൽ എത്തിയതായിരുന്നു. അതിനിടെയാണ് ബന്ധുക്കൾ വധുവിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. 

വിവാഹത്തിനുമുൻപ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം മദ്യപിച്ചെത്തി രാഹുൽ തന്നെ ക്രൂരമായി മർദ്ദിക്കാറുള്ളതായും തന്റെ ഫോണിൽ ഉള്ള പരിചയക്കാരായ പുരുഷന്മാരുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാറുള്ളതായും നവവധു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.  യുവതി തൻ്റെ വീട്ടുകാരുടെ സഹായത്തോടെയാണ്  ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് നിർദ്ദേശപ്രകാരം യുവതി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കുകൾ ഉള്ളതിനാൽ ഇപ്പോൾ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹബന്ധം തുടരാൻ താല്പര്യമില്ലെന്ന് പൊലീസിനെ അറിയിച്ച യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങുകയും ചെയ്തു.  യുവതിയുടെ കുടുംബം വിവാഹമോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം: 93.60 ശതമാനം വിജയം, മേഖലകളിൽ ഒന്നാമത് തിരുവനന്തപുരം

0

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. മേഖലകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. വിജയ ശതമാനത്തിൽ മുൻപിൽ പെണ്‍കുട്ടികളാണ്. 

http://cbseresults.nic.in, cbse.gov.inഎന്നീ സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികള്‍ക്ക് ഫലമറിയാം. ഡിജി ലോക്കർ ആപ്പ് വഴിയും ഫലമറിയാം.

സിബിഎസ്‌ഇ പ്ലസ്ടു ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. കഴിഞ്ഞ വർഷത്തെക്കാൾ വിജയം ശതമാനത്തിൽ 0.65 ന്റെ വർധനവാണ് ഉണ്ടായത്. ഈ വർഷവും  പെൺകുട്ടികൾ  ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയ ശതമാനം  91.52 ശതമാനവും ആൺകുട്ടികളുടേത് 85.12 ശതമാനവുമാണ്.

കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.91 ശതമാനം വിജയം നേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. 24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നും സിബിഎസ്ഇ അറിയിച്ചു.

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് മർദനം

0

കോഴിക്കോട്: മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സസ്പ്രസിലെ ടി.ടി.ഇക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്‌യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത്.തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റാൻലി ബോസ് എന്നയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

വേനൽച്ചൂടിന് വിട; കക്കയത്തേക്ക് സഞ്ചാരികളെത്തിത്തുടങ്ങി

0

കൂരാച്ചുണ്ട് : വേനൽച്ചൂടും വന്യമൃഗ ഭീഷണിയും കാരണം സഞ്ചാരികൾ അകന്ന കക്കയം കരിയാത്തുംപാറ ടൂറിസ്റ്റ് മേഖല വീണ്ടും സജീവമാകുന്നു. ചൂടിന് ശമനമേകി വേനൽമഴ എത്തിയതും വന്യമൃഗ ഭീഷണി താത്‌കാലികമായി ഒഴിഞ്ഞതുമാണ് സഞ്ചാരികളുടെ തിരിച്ചുവരിന് വഴിയൊരുക്കിയത്.കാട്ടുപോത്ത് ആക്രമണങ്ങളെത്തുടർന്ന് 111 ദിവസം അടച്ചിട്ട ഇക്കോ ടൂറിസം സെന്റർ ശനിയാഴ്ചയാണ് തുറന്നത്. അവധി ആഘോഷിച്ച് ഞായറാഴ്ച നാന്നൂറോളം പേർ ഉരക്കുഴിവെള്ളച്ചാട്ടം കാണാനെത്തി.

ഉരക്കുഴി മേഖലയിൽ പുരുഷ വാച്ചർമാരുടെ സേവനം ഉറപ്പ് വരുത്തിട്ടുണ്ട്. കരിയാത്തുംപാറ തോണിക്കടവ് മേഖലകളിൽ ആയിരത്തിലധികം വിനോദ സഞ്ചാരികളാണ് കഴിഞ്ഞദിവസം സന്ദർശനം നടത്തിയത്.

ഡ്രൈവിംഗ് ടെസ്റ്റിൽ സമരം കടുക്കുമോ? ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

0

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് നീക്കം. പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. ധര്‍ണയ്ക്ക് ശേഷം സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ചേരും. പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസിമിതിയുടെ പ്രതിഷേധം ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സ്ലോട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയും ഒരുക്കും. അതേസമയം ഇന്നും ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് മുന്നില്‍ സംയുക്ത സമര സമിതി പ്രതിഷേധിക്കും. ഇതോടെ ഇന്നും ടെസ്റ്റ് മുടങ്ങാനാണ് സാധ്യത.

മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

0

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്‌ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്‌ച പകൽ ഒന്നിന് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള സിആർഎ 83 വീട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കാരം.

ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ എന്റർപ്രണർ ബിസിനസ് മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്‌ഠിച്ചിരുന്നു.

അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള ( വിദ്യാർത്ഥി, പൂനെ), സഹോദരങ്ങൾ: ബൃന്ദ (ഫിനാൻസ് മാനേജർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), ബിജോയ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സൗദി).

ഇന്നത്തെ വില നിലവാരം

0

കറൻസി വിനിമയ നിരക്കുകൾ

𝟏.🇸🇦സൗദി റിയാൽ :22:28
𝟐.🇦🇪യു.എ.ഇ ദിർഹം :22:75
𝟑.🇶🇦ഖത്തർ റിയാൽ :22:95
𝟒.🇴🇲ഒമാൻ റിയാൽ:217:46
𝟓.🇧🇭ബഹ്‌റൈൻ ദിനാർ:221:63
𝟔.🇰🇼കുവൈറ്റ് ദിനാർ: 272:08
𝟕.🇲🇾മലേഷ്യൻ റിങ്കറ്റ് : 17:63
𝟖.🇪🇺യൂറോ :90:13
𝟗.🇺🇸അമേരിക്കൻ ഡോളർ :83:55
𝟏𝟎.🇮🇱ഇസ്രായേൽ ഷേകേൽ :22:41
𝟏𝟏.🇳🇿ഓസ്‌ട്രേലിയൻ ഡോളർ: 55:32
𝟏𝟐.🇬🇧ബ്രിട്ടീഷ്‌ പൗണ്ട് : 104:22
𝟏𝟑.🇹🇷തുർക്കിഷ് ലിറ:02:58
𝟏𝟒.🇸🇬 സിങ്കപ്പൂർ ഡോളർ:61:66
𝟏𝟓.🇨🇳ചൈന യുവാൻ :11:56

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില
സ്വർണ്ണം ഒരു പവൻ :53,800രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,725രൂപ
വെള്ളി ഒരു കിലോ :90:500രൂപ
വെള്ളി ഒരു ഗ്രാം :90:50രൂപ
തങ്കം :10ഗ്രാം 73:360

പെട്രോൾ & ഡീസൽ വില

𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑.കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76
Update Time  10:05 Am