spot_img
Monday, June 15, 2026
Home Blog Page 38

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കുറഞ്ഞിട്ടില്ല. ചിലതിന് മാത്രമാണ് വിലക്കുറവ് ബാധകം. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാൻ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബെവ്കോ വില കുറച്ചതായി എല്ലാ ഔട്ട്ലെറ്റുകളിലും അറിയിച്ചിരിക്കുന്നത്.

ഇതിന് പ്രധാനപ്പെട്ട കാരണം ചില ബ്രാന്‍ഡുകള്‍ മദ്യം കമ്പനി പ്രതീക്ഷിച്ച വിൽപന നടത്താതെ പല ഔട്ട്ലെറ്റുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ആ ബ്രാന്‍ഡ് മദ്യത്തിന്‍റെ വിൽപനയ്ക്ക് വേണ്ടിയാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ചില ജനപ്രിയ ബ്രാന്‍ഡുകളുടെ വിലയും കുറച്ചിട്ടുണ്ട്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. കൂടുതൽ വിറ്റുവരവുള്ള ബ്രാൻഡുകള്‍ക്കും ആനുപാതികനായി വില കുറഞ്ഞിട്ടുണ്ട്. ഇന്ന് മുതൽ വിലക്കുറവ് നിലവിൽ വന്നിട്ടുണ്ട്. NB:മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റി; കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി, കേസ്

0

മുക്കത്ത് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം. കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും, ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പുമാണ് ഏറ്റുമുട്ടിയത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനം. ഇത് ചോദ്യം ചെയ്ത മുനവ്വർ, പിറകെ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു.

ഇനി ക്യാമറകൾ ടോൾ പിരിക്കുന്ന കാലം; യാത്രക്കാർക്ക് വാഹനം നിർത്താതെ കുതിക്കാൻ പുതിയ സംവിധാനം

0

ദില്ലി: ടോൾ പ്ലാസകളിൽ അനുഭവപ്പെടുന്ന തിരക്ക് പഴങ്കഥയാകും, യാത്രക്കാർക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ യാത്ര തുടരാം. ദില്ലി-എൻസിആറിലെ ആദ്യ ബാരിയർ ലെസ് ടോളിങ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം നടപ്പിലായത്. ഇതോടെ, ടോൾ ലെയ്നുകളിൽ വാഹനം നിർത്താതെ യാത്ര തുടരാനും ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. കൂടാതെ, ടോൾ ബൂത്തുകളിൽ പലപ്പോഴും ഉണ്ടാകുന്ന തർക്കങ്ങൾക്കും പരിസമാപ്തിയാകും.

രാജ്യത്തെ ടോൾ ബൂത്തുകൾക്ക് അന്തകനാകുന്ന പുതിയ സംവിധാനമാണ് എംഎൽഎഫ്എഫ്. ടോൾ പ്ലാസകളിലെ ഓരോ ലെയ്നുകളിലും ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ്, ലെയ്നുകളിൽതന്നെ സ്ഥാപിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡിങ് സംവിധാനത്തിലേക്ക് എത്തിക്കും. വേരിഫിക്കേഷൻ പൂ‍ർത്തിയാകുന്നതോടെ, വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക ഈടാക്കും. ഇതോടെ, ടോൾ നൽകാൻ സ്കാനറുകൾക്ക് മുന്നിൽ വാഹനം നിർത്തേണ്ടതോ വേ​ഗത കുറയ്ക്കേണ്ടതോ ആയ സാഹചര്യം ഒഴിവാകും.

അതേസമയം ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും വാഹനത്തിന് ഫാസ്ടാഗില്ലെങ്കിലും സമാന പ്രക്രിയ നടക്കും, ശേഷം, ടോൾ തുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഇ-നോട്ടീസ് വാഹന ഉടമയ്ക്ക് ലഭിക്കും. 72 മണിക്കൂറിനകം ടോൾ അടച്ചില്ലെങ്കിൽ ടോൾ തുകയുടെ ഒന്നര മടങ്ങാകും പിഴ. തുട‍ർച്ചയായി നിയമലംഘനം ഉണ്ടായാൽ ഫാസ്റ്റടാ​ഗ് താൽക്കാലികമായി തടയുകയോ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ വാ​ഹനം പിടിച്ചെടുക്കുകയോ പോലുള്ള കടുത്ത നടപടികളും നേരിട്ടേക്കാം.

ആദ്യം ദില്ലിയിൽ, പിന്നാലെ രാജ്യത്താകമാനം

രാജ്യത്തെ ദേശീയപാതകളിലുള്ള 1300ലധികം ടോൾ പ്ലാസകളിൽ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ആലോചന. ഇതുവഴി 7,000 കോടിയോളം രൂപ പ്രതിവർഷം ലാഭിക്കാനാകുമെന്ന് സർക്കാർ കരുതുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ ക്യാഷ് പേയ്മെൻ്റുകൾ നിർത്തലാക്കിയിരുന്നു.

കോഴിക്കോട് ആർത്തലച്ച് വേനൽമഴ എത്തി, മിന്നല്‍ ചുഴലിയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം

0

കോഴിക്കോട്: കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.

മഴ ശക്തമാകുന്നു

അതേസമയം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

14/05/2026 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്

15/05/2026 : മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിജയിനൊപ്പം ഇടത്തും വലത്തും ഒരു മലയാളി; നയീം മൂസ

0

ചെന്നൈ: വിജയിനൊപ്പം വലത്തും ഇടത്തും മൂന്നാം കണ്ണായി ഒപ്പമുള്ളത് ഒരു മലയാളിയാണ്. മാഹി സ്വദേശിയും താരത്തിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനുമായ നയീം മൂസ. ജോലിക്കായി വർഷങ്ങൾക്കു മുൻപു ദുബായിലെത്തിയ നയീം പിന്നീട് ബോ‍ഡി ബിൽഡറായി. തുടർന്നാണു താരങ്ങളുടെ സുരക്ഷാ ജോലിയിലേക്കു കടക്കുന്നത്.

ഇതിനായി ജെൻഡർ സെക്യൂരിറ്റി എന്ന പേരിലൊരു സ്ഥാപനവും തുടങ്ങി. ദുബായിലെത്തിയ ഷാറുഖ് ഖാൻ, ജസ്റ്റിൻ ബീബർ, ടോം ക്രൂസ് തുടങ്ങി ഒട്ടേറെപ്പേർക്കു ജെൻഡർ സെക്യൂരിറ്റിയാണു സുരക്ഷയൊരുക്കിയത്. ‍തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഓരോ വേദിയിലും വിജയിനൊപ്പമുണ്ടായിരുന്ന നയീം സത്യപ്രതിജ്ഞാ ചടങ്ങിലും ഒപ്പം ചേർന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ സംഘത്തിൽ നയീം തുടരുമോയെന്നതാണ് ഇനി അറിയാനുള്ളത്

മഹല്ല് കേസുകൾ രമ്യമായി പരിഹരിക്കാൻ വഖഫ് ബോർഡ്

0

എറണാകുളം: സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ വഖഫ് ബോർഡ് നടത്തുന്ന അദാലത്തുകൾ വിജയത്തിലേക്ക്. കോടതികളിലും ബോർഡിന് മുന്നിലുമായി കെട്ടിക്കിടക്കുന്ന കേസുകൾ ഇരുവിഭാഗങ്ങളെയും നേരിൽ കണ്ട് സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കൊച്ചിയിലും കോഴിക്കോടുമായി നടന്ന ആറ് അദാലത്തുകളിലായി മുപ്പതോളം കേസുകൾ പൂർണമായും തീർപ്പാക്കാൻ സാധിച്ചു. ഏകദേശം 20 വർഷത്തോളമായി തുടർന്നിരുന്ന സങ്കീർണമായ കേസുകൾ പോലും ഇത്തരത്തിൽ പരിഹരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

ആകെ 125 സങ്കീർണമായ കേസുകൾ അടിയന്തരമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്തുകൾ ആരംഭിച്ചത്. ഇതിനോടകം മുപ്പതോളം കേസുകളിൽ സംയുക്ത അപേക്ഷ തയ്യാറാക്കി ഒത്തുതീർപ്പിലെത്തിക്കാൻ ബോർഡിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മഹല്ലുകളിലായി നിലവിൽ ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കമുള്ളതും സങ്കീർണവുമായ കേസുകൾക്കാണ് അദാലത്തുകളിൽ പ്രഥമ പരിഗണന നൽകുന്നത്. വരും മാസങ്ങളിൽ കൂടുതൽ അദാലത്തുകൾ സംഘടിപ്പിച്ച് ബാക്കിയുള്ള തർക്കങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കാനാണ് വഖഫ് ബോർഡിന്റെ നീക്കം.

മഹല്ല് കേസുകൾ തീർപ്പാക്കുന്നതിനൊപ്പം തന്നെ വഖഫ് സ്വത്തുക്കൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും ബോർഡ് ഊർജിതമാക്കിയിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി മേയ് 17ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ 80 ശതമാനത്തോളം വഖഫ് സ്വത്തുക്കളുടെയും രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി. വെറും രണ്ട് മാസം മുമ്പ് 25 ശതമാനം മാത്രമായിരുന്ന രജിസ്ട്രേഷൻ നിരക്കാണ് ചുരുങ്ങിയ കാലയളവിൽ 80 ശതമാനത്തിലേക്ക് ഉയർത്തിയത്. ഈ സമയപരിധിക്കുള്ളിൽ തന്നെ ബാക്കിയുള്ളവ കൂടി പൂർത്തിയാക്കി വഖഫ് ഭരണസംവിധാനം പൂർണമായും സുതാര്യമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ

0

ന്യൂഡല്‍ഹി: വര്‍ക്ക് ഫ്രം ഹോം രീതിക്ക് പ്രാധാന്യം നല്‍കുക, സ്വര്‍ണം വാങ്ങല്‍ കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമായി ജനങ്ങളോട് ജീവിതശൈലിയില്‍ മാറ്റംവരുത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങള്‍

വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും പ്രാധാന്യം നല്‍കുക
ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക. വിദേശനാണ്യശേഖരത്തിന്മേലുള്ള സമ്മര്‍ദം കുറയ്ക്കാനാണിത്.
പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക. മെട്രോ, പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക. കാര്‍ പൂളിങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക.
ഇറക്കുമതി കുറയ്ക്കാന്‍ പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക.
രാസവളങ്ങളെ ആശ്രയിക്കുന്നതില്‍ കുറവ് വരുത്തുക. ജൈവ കൃഷി രീതിക്ക് പ്രാധാന്യം നല്‍കുക. ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറുക.
വിദേശ ബ്രാന്‍ഡുകളുടെ ഉപയോഗം കുറയ്ക്കുക. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക.
വിദേശ യാത്രകള്‍ കുറയ്ക്കുക. വിദേശത്തെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കുക. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും വിലക്കയറ്റവും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം രാജ്യത്തിന് ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. അതേസമയം, സര്‍ക്കാരിന്റെ പാളിയ സാമ്പത്തിക നയങ്ങളുടെ ഫലമായുള്ള വിദേശനാണ്യ പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്ക്

ചിലയിടത്ത് ഒറ്റവര ചിലയിടത്ത് രണ്ട് വര; ഇടക്ക് മഞ്ഞ ഇടക്ക് വെള്ള; റോഡിലെ വരകളുടെ ഉദ്ദേശമെന്ത്?

0

റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ സ്ഥിരമായി കാണുന്ന വെളുത്തതും മഞ്ഞയുമായ വരകൾ വെറുമൊരു അലങ്കാരമല്ല. ഓരോ വരയ്ക്കും കൃത്യമായ നിയമങ്ങളും അർഥങ്ങളുമുണ്ട്. സുരക്ഷിതമായ ഡ്രൈവിങ്ങിനും റോഡ് അപകടങ്ങൾ ഒഴിവാക്കാനും ഈ വരകളുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ റോഡ് ഗതാഗത നിയമങ്ങൾ അനുസരിച്ച് വിവിധ തരം വരകളാണ് റോഡുകളിൽ രേഖപ്പെടുത്താറുള്ളത്. ഇവ പ്രധാനമായും ഡ്രൈവർമാർക്ക് നൽകുന്ന നിർദ്ദേശങ്ങളോ മുന്നറിയിപ്പുകളോ ആണ്.

വെളുത്ത വരകൾ

റോഡുകളിൽ ഏറ്റവും സാധാരണയായി കാണുന്നത് വെളുത്ത വരകളാണ്. ഇവ പ്രധാനമായും രണ്ട് തരത്തിലുണ്ട്. റോഡിന്റെ മധ്യഭാഗത്തായി കാണുന്ന മുറിഞ്ഞ വെളുത്ത വരകൾ അർഥമാക്കുന്നത് നിങ്ങൾക്ക് ലെയ്ൻ മാറാം എന്നാണ്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഓവർടേക്ക് ചെയ്യാനോ യു-ടേൺ എടുക്കാനോ ഇത്തരം ഇടങ്ങളിൽ അനുവാദമുണ്ട്. എന്നാൽ തുടർച്ചയായ വെളുത്ത വരകൾ മുറിച്ചു കടക്കാൻ പാടുള്ളതല്ല. ഇത്തരം റോഡുകളിൽ ലെയ്ൻ മാറുന്നതോ ഓവർടേക്ക് ചെയ്യുന്നതോ അപകടകരമാണ്. വണ്ടി നിർത്തിയിടാനോ തടസമില്ലാതെ നേരെ പോകാനോ ആണ് ഈ വരകൾ സൂചിപ്പിക്കുന്നത്

മഞ്ഞ വരകൾ

മഞ്ഞ വരകൾ സാധാരണയായി ദൂരക്കാഴ്ച കുറവുള്ളയിടങ്ങളിലോ അതീവ ശ്രദ്ധ ആവശ്യമുള്ളയിടങ്ങളിലോ ആണ് കാണാറുള്ളത്. തുടർച്ചയായ മഞ്ഞ വര ഉണ്ടെങ്കിൽ അതിനർഥം ഓവർടേക്കിങ് അനുവദനീയമാണ് എന്നാണ്, എന്നാൽ നിങ്ങൾ മഞ്ഞ വര മുറിച്ചു കടക്കാൻ പാടില്ല. നിങ്ങളുടെ ലെയ്നിൽ നിന്നുതന്നെ ഓവർടേക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ മാത്രം ചെയ്യാം. റോഡിലെ ഏറ്റവും കർശനമായ നിയമമാണ് രണ്ട് മഞ്ഞ വരകൾ. ഇത്തരം ഇടങ്ങളിൽ യാതൊരു കാരണവശാലും ഓവർടേക്കിങ് പാടില്ല. മഞ്ഞ വര മുറിച്ചു കടക്കുന്നതോ ലെയ്ൻ മാറുന്നതോ കടുത്ത നിയമലംഘനമാണ്. മുറിഞ്ഞ മഞ്ഞ വരയാണെങ്കിൽ സുരക്ഷിതമാണെങ്കിൽ മാത്രം മഞ്ഞ വര മറികടന്ന് ഓവർടേക്ക് ചെയ്യാവുന്നതാണ്.

പ്രത്യേക സാഹചര്യങ്ങൾ

ചില റോഡുകളിൽ ഒരു വശത്ത് തുടർച്ചയായ മഞ്ഞ വരയും മറുവശത്ത് മുറിഞ്ഞ മഞ്ഞ വരയും കാണാം. ഇവിടെ മുറിഞ്ഞ വരയുള്ള വശത്തുകൂടി വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ തുടർച്ചയായ വരയുള്ള വശത്തുകൂടി വരുന്നവർക്ക് ഓവർടേക്കിങ് നിരോധിച്ചിരിക്കുന്നു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതത്തിനും ഈ അടയാളങ്ങൾ കൃത്യമായി പാലിക്കുക. ഓരോ മിനിറ്റിലും സംഭവിക്കുന്ന റോഡ് അപകടങ്ങളിൽ ഭൂരിഭാഗവും ഇത്തരം ലളിതമായ ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്

അഞ്ച് സുപ്രധാന ഉത്തരവുകളിൽ ഒപ്പുവെച്ച് മുഖ്യമന്ത്രി വിജയ്

0

ചെന്നൈ :തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച നടന്ന ചടങ്ങിൽ പദവി ഏറ്റെടുത്ത ഉടൻ തന്നെ ജനക്ഷേമകരമായ അഞ്ച് സുപ്രധാന ഉത്തരവുകളിൽ ഒപ്പിട്ടുകൊണ്ടാണ് വിജയ് തന്റെ ഭരണം ആരംഭിച്ചത്. ‘എൻ നെഞ്ചിൽ കുടിയിരിക്കും’ എന്ന തന്റെ പ്രിയപ്പെട്ട അഭിസംബോധനയോടെ ആരംഭിച്ച പ്രസംഗം അങ്ങേയറ്റം വികാരഭരിതമായിരുന്നു.രാഷ്ട്രീയ ചർച്ചകൾസംസ്ഥാനത്തെ ജനങ്ങൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നതാണ് വിജയ് ഒപ്പിട്ട ആദ്യ ഉത്തരവ്. തമിഴ്‌നാട്ടിലെ ലഹരി വിപത്ത് തുടച്ചുനീക്കുന്നതിനായി പ്രത്യേക കർമ്മ സേനയെ (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) രൂപീകരിക്കാനും വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേനയെയും ഹെൽപ്പ് ലൈൻ സംവിധാനത്തെയും സജ്ജമാക്കാനും അദ്ദേഹം ഉത്തരവിട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ തന്റെ പൂർണ്ണ ശ്രദ്ധയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും എല്ലാം നല്ല രീതിയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ മകൻ ഇന്ന് മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു എന്ന് വിജയ് പറഞ്ഞു. താൻ രാജകുടുംബത്തിൽ നിന്നല്ല വന്നതെന്നും വിശപ്പും ദാരിദ്ര്യവും എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പരിഹാസങ്ങളും കഷ്ടപ്പാടുകളും നേരിട്ടാണ് ഈ നിലയിലെത്തിയത്. ഞാൻ നിങ്ങളുടെ മകനാണ്, നിങ്ങളുടെ സഹോദരനാണ്. എന്നെ ഹൃദയത്തിലേറ്റിയ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വിജയ് സർക്കാരുണ്ടാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷമായ 118 സീറ്റുകൾ തികയ്ക്കാൻ ടി വി കെക്ക് സാധിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ്, സി പി ഐ, സി പി എം, വി സി കെ, ഐ യു എം എൽ എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിന്റെ അംഗബലം 120 ആയി ഉയരുകയും സർക്കാർ രൂപീകരണത്തിന് വഴിതെളിയുകയും ചെയ്തു. കഴിഞ്ഞ 60 വർഷമായി ദ്രാവിഡ രാഷ്ട്രീയത്തെ നയിച്ചിരുന്ന ഡി എം കെ, എ ഐ എ ഡി എം കെ പാർട്ടികൾക്ക് പുറത്തുനിന്നുള്ള ആദ്യ ഭരണമാണിത്. സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ എം കെ സ്റ്റാലിൻ തന്നെ മുൻകൈയെടുത്ത് തന്റെ സഖ്യകക്ഷികളെ വിജയ്ക്കൊപ്പം ചേരാൻ പ്രേരിപ്പിച്ചുവെന്ന് ഡി എം കെ വക്താവ് എ ശരവണൻ അവകാശപ്പെട്ടു.വിജയ്‌യെ കൂടാതെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദവ് അർജുന, സി ടി ആർ നിർമൽ കുമാർ, ബുസി ആനന്ദ്, രാജ് മോഹൻ, കെ ടി പ്രഭു, അരുൺരാജ്, പി വെങ്കട്ടരമണൻ, മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ 28 കാരി എസ് കീർത്തന എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്. തമിഴ്‌നാട് 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്നും ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി. മെയ് 13-നകം നിയമസഭയിൽ വിജയ് സർക്കാർ വിശ്വാസ വോട്ട് തേടും. ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ നേതാക്കളും സംബന്ധിച്ചു.

ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി; നിരക്കുകൾ ഇങ്ങനെ

0

കോഴിക്കോട്∙ ഒളവണ്ണ ടോൾ പ്ലാസയിലെ നിരക്കുകൾ പുതുക്കി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 350 രൂപയാക്കി. ടോൾ പ്ലാസ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം തുടങ്ങുമ്പോൾ ഇതു 340 രൂപയായിരുന്നു. ജില്ലയിൽ റജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളിൽ നാഷനൽ പെർമിറ്റ് ഇല്ലാത്തവയ്ക്ക് 50% ഇളവ് പുതുതായി അനുവദിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ

വാഹനത്തിന്റെ തരം, ഒരു വശത്തേക്കുള്ള നിരക്ക്, 24 മണിക്കൂറിനകം തിരിച്ചു വരുമ്പോൾ അടക്കേണ്ട തുക, കോഴിക്കോട് റജിസ്‌റ്റർ ചെയ്ത‌തും നാഷനൽ പെർമിറ്റ് ഇല്ലാത്തതുമായ വ്യാവസായിക

വാഹനങ്ങളുടെ നിരക്ക് എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ ടോൾ പ്ലാസ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന

കാർ, ജീപ്പ്, വാൻ,എംഎൽവി: } 130 (130), 65 (60), 65

എൽസിവി, എൽജിവി, മിനി ബസ്: 210 (205),110(105),105

|ബസ്, ട്രക്ക് (2 ആക്സിൽ): 445 (435), 220(215),220

വ്യാവസായിക വാഹനങ്ങൾ (3 ആക്സിൽ): 485 (475), 245 (235),245.

ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെന്റ്, എംഎവി (4-6 ആക്സിൽ): 700 (680), 345 (340),350

ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾ: 850 (830),425(415),425.