spot_img
Monday, June 15, 2026
Home Blog Page 37

എസ്ഐആർ മൂന്നാം ഘട്ടത്തിലേക്ക്; മെയ് 30 നും ഒക്ടോബർ 14 നും ഇടയിൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0

രാജ്യത്ത് വോട്ടർ പട്ടിക പരിഷ്കരിക്കുന്ന എസ്ഐആറിന്റെ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) മൂന്നാം ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ദില്ലി എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ മൂന്നാം ഘട്ടം നടപ്പിലാക്കുമെന്ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഒഴികെയുള്ള മുഴുവൻ രാജ്യവും ഇതിൽ ഉൾപ്പെടുമെന്നും കമ്മീഷൻ പറയുന്നു.

പ്രക്രിയകൾ മെയ് 30 നും ഒക്ടോബർ 14 നും ഇടയിൽ പൂർത്തിയാക്കും.ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ആയിരിക്കും ഇതിന്റെ ഭാഗമാവുക. വീടുകൾ സന്ദർശിച്ച് ആയിരിക്കും വിവരശേഖരണം നടത്തുക. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ വരും. നിലവിൽ രാജ്യത്ത് നടക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികൾക്കൊപ്പം തന്നെയാണ് ഈ വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരായ ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് കമ്മീഷന്റെ പ്രഖ്യാപനം.

അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പശ്ചിമ ബംഗാളിൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ പുതിയ ആശങ്കകൾ സൃഷ്ടിച്ചുകൊണ്ട് ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്.

‘എല്ലാവർക്കും നന്ദി’ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശൻ

0

എല്ലാവർക്കും നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. കോൺഗ്രസ് പാര്‍ട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടും ടീം എന്ന് ആവർത്തിച്ചു വിഡി സതീശൻ. എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് ഇത്. ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി നടത്തും. പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവർത്തനത്തിന്റേയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും നിർവ്വചനം മാറ്റി എഴുതുമെന്നം വിഡി സതീശൻ പ്രതികരിച്ചു. കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കേരളം കടന്ന് പോകുന്നത് സങ്കീർണ്ണ സാഹചര്യത്തിലൂടെയാണ്. എനിക്ക് ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി

0

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി. കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ‌ കൊല്ലം പിന്നിട്ടു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എംഎൽഎയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി

ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്. കെ.സി.വേണുഗോപാൽ അതിലുണ്ടാവില്ലെന്നാണു വിവരം. വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചു. എപ്പോൾ വേണമെങ്കിലും എത്താമെന്നും ലോക്ഭവനിൽ ഉണ്ടാകുമെന്നുമായിരുന്നു ഗവർണറുടെ മറുപടി.

തീരുമാനം അംഗീകരിക്കുന്നു; സതീശന് അഭിനന്ദനം: കെ.സിഹൈക്കമാൻഡിന്റെ തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ. ‘‘ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ഈ സർക്കാരിന് എല്ലാവിധ പിന്തുണയും കൊടുക്കും. പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നയാളാണ് ഞാൻ. കേരളം ആയതുകൊണ്ടാണ് ഞാൻ മാറിനിൽക്കുന്നത്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനം എടുത്തിട്ടുണ്ടാകുക. കോൺഗ്രസിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ആർക്കുമാകില്ല. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനം’’ – കെ.സി. വേണുഗോപാൽ ഡൽഹിയിൽ അറിയിച്ചു.

വലിയ വാഹനങ്ങളിൽ നിന്നുള്ള സുരക്ഷിത അകലം – എന്ത്, എന്തിന്?

0

​റോഡുകളിൽ ട്രക്കുകൾ, ബസ്സുകൾ തുടങ്ങിയ വലിയ വാഹനങ്ങളുമായി ഇടപഴകുമ്പോൾ ചെറിയ വാഹനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. അമിതവേഗതയെക്കാളും അശ്രദ്ധയെക്കാളും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത് വലിയ വാഹനങ്ങളോട് ചേർന്ന് വാഹനമോടിക്കുന്നതാണ്.

ഹെവി വാഹനങ്ങൾക്ക് അവയുടെ വലിപ്പവും ഭാരവും കാരണം ചില പ്രത്യേക പരിമിതികളുണ്ട്:

ഒരു ചെറിയ കാർ ബ്രേക്ക് ഇടുമ്പോൾ നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം ഒരു ലോറിയോ ബസ്സോ നിർത്താൻ ആവശ്യമാണ്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വന്നാൽ, പിന്നാലെ വരുന്ന വാഹനങ്ങൾ മതിയായ അകലം പാലിച്ചില്ലെങ്കിൽ വലിയ വാഹനത്തിന് പിന്നിൽ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനത്തിന് തൊട്ടുപിന്നിലോ വശങ്ങളിലോ ഉള്ള ചെറിയ വാഹനങ്ങളെ കാണാൻ കഴിയില്ല. ഈ ഭാഗങ്ങളെ ‘നോ സോണുകൾ’ (No Zones) എന്ന് വിളിക്കുന്നു.

​ഹെവി വാഹനങ്ങൾക്ക് തൊട്ടുപിന്നാലെ പോകുമ്പോൾ, മുന്നിലുള്ള റോഡിന്റെ അവസ്ഥ എന്താണെന്ന് കാണാൻ പുറകിലുള്ള ഡ്രൈവർക്ക് കഴിയില്ല. മുന്നിൽ കുഴികളോ തടസ്സങ്ങളോ ഉണ്ടെങ്കിൽ അത് തിരിച്ചറിയാൻ വൈകുന്നു.

ഹെവി വാഹനങ്ങൾക്ക് പിന്നിൽ കുറഞ്ഞത് രണ്ട് സെക്കൻഡ് എങ്കിലും അകലം പാലിക്കുക. മഴയോ മോശം കാലാവസ്ഥയോ ആണെങ്കിൽ ഈ ദൂരം വർദ്ധിപ്പിക്കണം.

നിങ്ങൾക്ക് ഹെവി വാഹനത്തിന്റെ സൈഡ് മിററിലൂടെ ആ ഡ്രൈവറെ കാണാൻ കഴിയുന്നില്ലെങ്കിൽ, ആ ഡ്രൈവർക്കും നിങ്ങളെ കാണാൻ കഴിയില്ലെന്ന് മനസ്സിലാക്കുക.

ഹെവി വാഹനങ്ങളെ മറികടക്കുമ്പോൾ കൃത്യമായ സിഗ്നൽ നൽകുക. അവയുടെ തൊട്ടുമുന്നിൽ പെട്ടെന്ന് കയറി ബ്രേക്ക് ഇടാതിരിക്കുക.

“സേഫ് ഗ്യാപ്പ്” എന്നത് വെറുമൊരു നിയമമല്ല, അത് ജീവിത സുരക്ഷയ്ക്കുള്ള കരുതൽ കൂടിയാണ്. വലിയ വാഹനങ്ങൾക്ക് അർഹമായ ഇടം നൽകുന്നത് വഴി റോഡപകടങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കുറഞ്ഞിട്ടില്ല. ചിലതിന് മാത്രമാണ് വിലക്കുറവ് ബാധകം. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാൻ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബെവ്കോ വില കുറച്ചതായി എല്ലാ ഔട്ട്ലെറ്റുകളിലും അറിയിച്ചിരിക്കുന്നത്.

ഇതിന് പ്രധാനപ്പെട്ട കാരണം ചില ബ്രാന്‍ഡുകള്‍ മദ്യം കമ്പനി പ്രതീക്ഷിച്ച വിൽപന നടത്താതെ പല ഔട്ട്ലെറ്റുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ആ ബ്രാന്‍ഡ് മദ്യത്തിന്‍റെ വിൽപനയ്ക്ക് വേണ്ടിയാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ചില ജനപ്രിയ ബ്രാന്‍ഡുകളുടെ വിലയും കുറച്ചിട്ടുണ്ട്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. കൂടുതൽ വിറ്റുവരവുള്ള ബ്രാൻഡുകള്‍ക്കും ആനുപാതികനായി വില കുറഞ്ഞിട്ടുണ്ട്. ഇന്ന് മുതൽ വിലക്കുറവ് നിലവിൽ വന്നിട്ടുണ്ട്. NB:മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റി; കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി, കേസ്

0

മുക്കത്ത് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം. കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും, ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പുമാണ് ഏറ്റുമുട്ടിയത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനം. ഇത് ചോദ്യം ചെയ്ത മുനവ്വർ, പിറകെ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു.

ഇനി ക്യാമറകൾ ടോൾ പിരിക്കുന്ന കാലം; യാത്രക്കാർക്ക് വാഹനം നിർത്താതെ കുതിക്കാൻ പുതിയ സംവിധാനം

0

ദില്ലി: ടോൾ പ്ലാസകളിൽ അനുഭവപ്പെടുന്ന തിരക്ക് പഴങ്കഥയാകും, യാത്രക്കാർക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ യാത്ര തുടരാം. ദില്ലി-എൻസിആറിലെ ആദ്യ ബാരിയർ ലെസ് ടോളിങ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം നടപ്പിലായത്. ഇതോടെ, ടോൾ ലെയ്നുകളിൽ വാഹനം നിർത്താതെ യാത്ര തുടരാനും ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. കൂടാതെ, ടോൾ ബൂത്തുകളിൽ പലപ്പോഴും ഉണ്ടാകുന്ന തർക്കങ്ങൾക്കും പരിസമാപ്തിയാകും.

രാജ്യത്തെ ടോൾ ബൂത്തുകൾക്ക് അന്തകനാകുന്ന പുതിയ സംവിധാനമാണ് എംഎൽഎഫ്എഫ്. ടോൾ പ്ലാസകളിലെ ഓരോ ലെയ്നുകളിലും ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ്, ലെയ്നുകളിൽതന്നെ സ്ഥാപിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡിങ് സംവിധാനത്തിലേക്ക് എത്തിക്കും. വേരിഫിക്കേഷൻ പൂ‍ർത്തിയാകുന്നതോടെ, വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക ഈടാക്കും. ഇതോടെ, ടോൾ നൽകാൻ സ്കാനറുകൾക്ക് മുന്നിൽ വാഹനം നിർത്തേണ്ടതോ വേ​ഗത കുറയ്ക്കേണ്ടതോ ആയ സാഹചര്യം ഒഴിവാകും.

അതേസമയം ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും വാഹനത്തിന് ഫാസ്ടാഗില്ലെങ്കിലും സമാന പ്രക്രിയ നടക്കും, ശേഷം, ടോൾ തുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഇ-നോട്ടീസ് വാഹന ഉടമയ്ക്ക് ലഭിക്കും. 72 മണിക്കൂറിനകം ടോൾ അടച്ചില്ലെങ്കിൽ ടോൾ തുകയുടെ ഒന്നര മടങ്ങാകും പിഴ. തുട‍ർച്ചയായി നിയമലംഘനം ഉണ്ടായാൽ ഫാസ്റ്റടാ​ഗ് താൽക്കാലികമായി തടയുകയോ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ വാ​ഹനം പിടിച്ചെടുക്കുകയോ പോലുള്ള കടുത്ത നടപടികളും നേരിട്ടേക്കാം.

ആദ്യം ദില്ലിയിൽ, പിന്നാലെ രാജ്യത്താകമാനം

രാജ്യത്തെ ദേശീയപാതകളിലുള്ള 1300ലധികം ടോൾ പ്ലാസകളിൽ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ആലോചന. ഇതുവഴി 7,000 കോടിയോളം രൂപ പ്രതിവർഷം ലാഭിക്കാനാകുമെന്ന് സർക്കാർ കരുതുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ ക്യാഷ് പേയ്മെൻ്റുകൾ നിർത്തലാക്കിയിരുന്നു.

കോഴിക്കോട് ആർത്തലച്ച് വേനൽമഴ എത്തി, മിന്നല്‍ ചുഴലിയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം

0

കോഴിക്കോട്: കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.

മഴ ശക്തമാകുന്നു

അതേസമയം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

14/05/2026 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്

15/05/2026 : മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിജയിനൊപ്പം ഇടത്തും വലത്തും ഒരു മലയാളി; നയീം മൂസ

0

ചെന്നൈ: വിജയിനൊപ്പം വലത്തും ഇടത്തും മൂന്നാം കണ്ണായി ഒപ്പമുള്ളത് ഒരു മലയാളിയാണ്. മാഹി സ്വദേശിയും താരത്തിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനുമായ നയീം മൂസ. ജോലിക്കായി വർഷങ്ങൾക്കു മുൻപു ദുബായിലെത്തിയ നയീം പിന്നീട് ബോ‍ഡി ബിൽഡറായി. തുടർന്നാണു താരങ്ങളുടെ സുരക്ഷാ ജോലിയിലേക്കു കടക്കുന്നത്.

ഇതിനായി ജെൻഡർ സെക്യൂരിറ്റി എന്ന പേരിലൊരു സ്ഥാപനവും തുടങ്ങി. ദുബായിലെത്തിയ ഷാറുഖ് ഖാൻ, ജസ്റ്റിൻ ബീബർ, ടോം ക്രൂസ് തുടങ്ങി ഒട്ടേറെപ്പേർക്കു ജെൻഡർ സെക്യൂരിറ്റിയാണു സുരക്ഷയൊരുക്കിയത്. ‍തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഓരോ വേദിയിലും വിജയിനൊപ്പമുണ്ടായിരുന്ന നയീം സത്യപ്രതിജ്ഞാ ചടങ്ങിലും ഒപ്പം ചേർന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ സംഘത്തിൽ നയീം തുടരുമോയെന്നതാണ് ഇനി അറിയാനുള്ളത്

മഹല്ല് കേസുകൾ രമ്യമായി പരിഹരിക്കാൻ വഖഫ് ബോർഡ്

0

എറണാകുളം: സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ വഖഫ് ബോർഡ് നടത്തുന്ന അദാലത്തുകൾ വിജയത്തിലേക്ക്. കോടതികളിലും ബോർഡിന് മുന്നിലുമായി കെട്ടിക്കിടക്കുന്ന കേസുകൾ ഇരുവിഭാഗങ്ങളെയും നേരിൽ കണ്ട് സംസാരിച്ച് ഒത്തുതീർപ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കൊച്ചിയിലും കോഴിക്കോടുമായി നടന്ന ആറ് അദാലത്തുകളിലായി മുപ്പതോളം കേസുകൾ പൂർണമായും തീർപ്പാക്കാൻ സാധിച്ചു. ഏകദേശം 20 വർഷത്തോളമായി തുടർന്നിരുന്ന സങ്കീർണമായ കേസുകൾ പോലും ഇത്തരത്തിൽ പരിഹരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

ആകെ 125 സങ്കീർണമായ കേസുകൾ അടിയന്തരമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്തുകൾ ആരംഭിച്ചത്. ഇതിനോടകം മുപ്പതോളം കേസുകളിൽ സംയുക്ത അപേക്ഷ തയ്യാറാക്കി ഒത്തുതീർപ്പിലെത്തിക്കാൻ ബോർഡിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മഹല്ലുകളിലായി നിലവിൽ ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കമുള്ളതും സങ്കീർണവുമായ കേസുകൾക്കാണ് അദാലത്തുകളിൽ പ്രഥമ പരിഗണന നൽകുന്നത്. വരും മാസങ്ങളിൽ കൂടുതൽ അദാലത്തുകൾ സംഘടിപ്പിച്ച് ബാക്കിയുള്ള തർക്കങ്ങളും ഘട്ടംഘട്ടമായി പരിഹരിക്കാനാണ് വഖഫ് ബോർഡിന്റെ നീക്കം.

മഹല്ല് കേസുകൾ തീർപ്പാക്കുന്നതിനൊപ്പം തന്നെ വഖഫ് സ്വത്തുക്കൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും ബോർഡ് ഊർജിതമാക്കിയിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി മേയ് 17ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ 80 ശതമാനത്തോളം വഖഫ് സ്വത്തുക്കളുടെയും രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി. വെറും രണ്ട് മാസം മുമ്പ് 25 ശതമാനം മാത്രമായിരുന്ന രജിസ്ട്രേഷൻ നിരക്കാണ് ചുരുങ്ങിയ കാലയളവിൽ 80 ശതമാനത്തിലേക്ക് ഉയർത്തിയത്. ഈ സമയപരിധിക്കുള്ളിൽ തന്നെ ബാക്കിയുള്ളവ കൂടി പൂർത്തിയാക്കി വഖഫ് ഭരണസംവിധാനം പൂർണമായും സുതാര്യമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.